സിനിമ നടൻ ആവാനുള്ള മോഹങ്ങൾ.. എങ്ങും എത്തിയില്ല…
അങ്ങനെ ഇരിക്കെ… ഒരു ദിവസം അവിചാരിതമായി ലിസി ആന്റിയുടെ കാൾ വന്നു…
” നീ ഈ കാൾ കിട്ടിയാൽ ഉടനെ ഇങ്ങോട്ട് വരണം… നിന്റെ കാര്യം ഒരു നിർമാതാവിന്റെ അടുത്ത് പറഞ്ഞു വച്ചേക്കുവാ…. സംവിധായകൻ കൂടി വരുന്ന ദിവസം നീ ഇവിടെ വേണം… രണ്ടു മൂന്നു ദിവസം ഇവിടെ സ്റ്റേ ചെയ്യാൻ പാകത്തിന് വരണം…. ”
” ങ്ങാ.. പിന്നെ… ഫോർട്ട് കൊച്ചി ജൂതപ്പള്ളിയുടെ അടുത്ത് വന്ന് സീരിയൽ താരം ലിസിയുടെ വീട് ചോദിച്ചാൽ ആരും പറഞ്ഞു തരും… വൈകണ്ട.. ”
വലിയ ഉത്സാഹത്തിലും സന്തോഷത്തിലും ആയിരുന്നു, മിഥുൻ..
മൂന്നു നാല് മാസങ്ങൾ ആയിട്ടും പറഞ്ഞത് പോലെ തന്റെ കാര്യം ഗൗരവമായി എടുത്തതിൽ മിഥുൻ ലിസി ആന്റിയോട് ഉള്ളാലെ നന്ദി പറഞ്ഞു…
ധരിച്ചത് കൂടാതെ… നാല് ജോഡി ഡ്രെസ്സുമായി മിഥുൻ ഫോർട്ട് കൊച്ചിയിലേക്ക് തിരിച്ചു…
നാലഞ്ച് മണിക്കൂർ യാത്ര കഴിഞ്ഞു, ഉച്ച തിരിഞ്ഞാണ് മിഥുൻ ഫോർട്ട് കൊച്ചിയിൽ എത്തിയത്..
ജൂത പള്ളിയുടെ ഒരു പാട് അകലെ അല്ലാതെയാണ് ലിസി ആന്റിയുടെ വീട്….
ലിസി ആന്റി തനിച്ചു താമസിക്കുന്നത് bb കൊണ്ടാവാം, വഴി വക്കിൽ ക്രിക്കറ്റ് കളിച്ചോണ്ട് നിന്ന പിള്ളേരുടെ അടുത്ത് വഴി ചോദിച്ചപ്പോൾ അർത്ഥം വച്ച് ചിരിച്ചത്…
മിഥുന് അത് കണ്ട് വല്ലാതെ തോന്നി…
