സ്‌ക്വിഡ് ഗെയിം സീസൺ – 2 52

 

അമ്പരപ്പോടെ ഗെയിം എന്തായിരിക്കും എന്ന് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന അവരുടെ ഇടയിലേക്ക് റെഡ് മാസ്ക് ഇട്ട വ്യക്തി മെയിൻ ഡോർ തുറന്നു കയറി വന്നു….

 

ഗുഡ് മോർണിംഗ് ഗയ്‌സ്….. രണ്ടാമത്തെ ഗെയിംലേക്ക് എല്ലാവർക്കും സ്വാഗതം….

3 സ്റ്റെപ് ആയിട്ടായിരിക്കും ഇന്നത്തെ ഗെയിം നടക്കുന്നത്….

 

41 ആളുകൾ മത്സരിക്കുന്ന ഈ കളിയിൽ ആദ്യ സ്റ്റെപ് എന്ന നിലക്ക് നിങ്ങൾ ഓരോരുത്തർക്കും ഓരോ കാർഡ് വച്ച് തിരഞ്ഞെടുക്കാം…. ഇതിൽ ഒരു നമ്പർ X enna നമ്പർ ആയിരിക്കും… ആ കാർഡ് കിട്ടുന്നവൻ കളിയിൽ നിന്നും eliminate ആകും….

 

അടുത്ത സ്റ്റെപ്പിൽ 1 മുതൽ 20 വരെ നമ്പർ കിട്ടിയവർ ഓരോ റൂമിൽ കയറണം…21 തൊട്ട് ബാക്കിയുള്ളവർ അതേ ഓർഡറിൽ ഓരോ റൂമുകളിൽ കയറണം..അങ്ങനെ ഒരു റൂമിൽ കയറുന്നവർ ഒരു ടീം ആകും…

 

നമ്പറുകൾ പരസ്പരം കൈ മാറാനോ പറയാനോ പാടുള്ളതല്ല…..

 

റൂമിൽ എത്തിയ ശേഷം നിങ്ങൾ 2 പേര് അടങ്ങുന്ന 20 ടീം ഉണ്ടാകും…. ആ ടീമിലെ ഒരാൾ തോറ്റാലും 2 പേര് തോറ്റാലും അവർ രണ്ടു പേരും eliminate ആകും

 

Any ഡൌട്ട്സ്?????????

 

റെഡ് മാസ്ക് എല്ലാവരോടും ആയി ചോദിച്ചു…..

 

ഇല്ല എന്ന മട്ടിൽ എല്ലാവരും തലയാട്ടി…..

 

Okay then… Pick your luck… നിങ്ങൾക്ക് അവരവരുടെ കാർഡ് ചൂസ് ചെയ്യാം……

 

കമഴ്ത്തി ഇട്ടിരിക്കുന്ന കാർഡുകൾ നോക്കി ഓരോരുത്തരും ഒരു കാർഡ്സ് ആയി എടുത്തു പിടിച്ചു.. X കിട്ടല്ലേ എന്ന പ്രാർത്ഥനയോടെ എല്ലാവരും ഓരോ കാർഡ് വീതം എടുത്ത്പിടിച്ചു…..

 

കറുത്ത മുഖംമൂടിക്കാർ ഓരോരുത്തരുടെയും കൈയിലെ കാർഡ് ചെക്ക് ചെയ്യാൻ തുടങ്ങി…. വിറക്കുന്ന കൈകളോടെ ഒരു 21 ക്കാരൻ പയ്യൻ അപ്പോളേക്കും കരയാൻ തുടങ്ങി…. അവന്റെ കൈയിൽ ആയിരുന്നു X എന്ന കാർഡ് ഉണ്ടായിരുന്നത്…. അവൻ ഓടി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും ബ്ലാക്ക് മാസ്ക് അവനെ പിടിച്ചു ടോസർ വച്ച് ഷോക്ക് അടിപ്പിച്ചു റൂമിൽ നിന്നും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി

 

പകച്ചു നിൽക്കുന്ന ബാക്കി 40 പേരെ നോക്കി റെഡ് മാസ്ക് തുടർന്നു….

 

Okay, രണ്ടാം ഘട്ടം സ്റ്റാർട്ട്‌ ചെയ്തോളു… 1 മുതൽ 20 വരെയുള്ള നമ്പറുകൾ ഓരോ റൂമിലേക്ക് കയറിക്കോളു..

 

മനോജും ദേവികയും ലിസയും എല്ലാം ആദ്യ 20 ഇൽ പെട്ടവർ ആയിരുന്നു അവർ ഓരോ റൂമിലേക്ക് കേറി പോയി…. അടുത്ത ഊഴം ബാക്കിയുള്ളവർക്കായിരുന്നു… ഓരോരുത്തരുടെ നമ്പർ പ്രകാരം ബാക്കിയുള്ളവർ തങ്ങളുടെ റൂംമേറ്റ്സ് ആരാണെന്നറിയാതെ ഓരോ റൂമിലേക്ക് നടന്നു……

 

സ്റ്റാലിന്റെ വലം കൈ ഡേവിഡ് നടന്നു കയറിയ റൂമിൽ ഉണ്ടായിരുന്നത്… 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സുന്ദരിയായ യുവതിയുടെ റൂമിലേക്കാണ്… നല്ല ഉയരവും ജിം ബോഡിയും ഉള്ള ഒരു സുന്ദരി… റൂമിൽ കയറിയ അവൾ അവളെ ട്രീസ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി…

 

ദേവികയുടെ റൂമിലേക്ക് വരാനുള്ള നമ്പർ കിട്ടിയത് അഭിക്ക് ആണ്…. ദേവികക്ക് അത് വല്ലാത്തൊരു ആശ്വാസം തന്നെയായിരുന്നു… സ്വന്തം ടീമിൽ മകൻ ഉണ്ടല്ലോ… എന്നുള്ള ആശ്വാസം… അവർ സന്തോഷം കൊണ്ടു തുള്ളി ചാടി….

 

മുംതാസിന്റെ ഭർത്താവ് അൻവറിന് കിട്ടിയത്.. ലിസയുടെ മകൾ അന്നയുടെ റൂം ആണ്…

 

അത് പോലെ തന്നെ മുംതാസിനു കിട്ടിയത് അന്നയുടെ അച്ഛൻ വിക്ടോറിന്റെ റൂമും…..

 

അങ്ങനെ ഓരോരുത്തരെയും വിധിയെന്ന വില്ലൻ ഓരോ റൂമിൽ എത്തിച്ചു… എങ്കിലും അവിടെയും വിധി കൂടുതൽ ക്രൂരത കാട്ടിയത് ലിസയോട് തന്നെയായിരുന്നു…. അവളുടെ പാർട്ണർ ആയി കിട്ടിയത് സ്റ്റാലിനെ ആയിരുന്നു…..

എന്ത് ഗെയിം ആയാലും തന്നെയും തന്റെ മകളെയും പുലഭ്യം പറഞ്ഞ ഈ നാറി ആയി തന്നെ പാർട്ണർഷിപ്പിൽ ഗെയിം കളിക്കേണ്ടി വരുമല്ലോ എന്നോർത്തു ലിസക്ക് ദേഷ്യമാണ് വന്നത്…..സ്റ്റാലിൻ ഒന്നും മിണ്ടാതെ റൂമിന്റെ ഒരു കോർണറിൽ നിൽക്കുക മാത്രം ചെയ്തു

 

അങ്ങനെ എല്ലാ മുറിയിലും 2 പേര് വീതമായപ്പോൾ റൂമിന്റെ ഡോർ ഓട്ടോമാറ്റിക് ആയി ലോക്ക് ആയി…..

Leave a Reply

Your email address will not be published. Required fields are marked *