സ്വപ്ന ചിറകിൽ- 1

പക്ഷെ ഇതൊന്നും ആ പതിനഞ്ചു മിനിറ്റിൽ നടന്ന കാര്യങ്ങൾ അല്ല അതിനു മുൻപ് നടന്ന കാര്യങ്ങൾ ആണ്‌ ആ 15 മിനിറ്റിൽ നടന്ന കാര്യങ്ങൾ അറിയണ്ടേ സാറിന്…
അബദ്ധ വശാൽ അലാറം വന്നതു ഹിമാൻഷു പരിഹരിച്ചു കഴിഞ്ഞാണ് റിതേഷ് കോക്പിറ്റിൽ എത്തിയത്…കോക്പിറ്റ് ഇവനെ ഏല്പിച്ചു ഹിമാൻഷു വാഷ്‌റൂമിൽ പോയി.. ഹിമാൻഷുവിന്റെ കാമുകി താൻ ചെയ്തത് വല്ല്യ കാര്യം എന്നു വിചാരിച്ചു പൈലറ്റ് ആയ റിതേഷിനോട് ചെയ്ത കാര്യങ്ങൾ കാണിച്ചു കൊണ്ടിരുന്നു…പക്ഷെ പ്രേസേട് മോഡിൽ ആക്കിയ നോബ് അവൾ പിന്നീട് നോക്കിയപ്പോൾ തിരിഞ്ഞില്ല.. കണ്ട്രോൾ കോളം തിരിച്ചാൽ ഒന്നും സംഭവിക്കില്ല എന്നൊരു മിഥ്യ ധാരണ ഹിമാൻഷു കാമുകിക് കൊടുത്തിരുന്നു അങ്ങനെ നോബ് തിരിയാത്തതു കൊണ്ട് അവൾ റിതേഷിനോട് ആ കാര്യം പരിഭ്രാന്തി യോടെ പറയുകയും ആ യൂണിറ്റ് തുടർച്ചയായി ഇരു വശത്തേക്കും ചലിപ്പിക്കുകയും ചെയ്തു… അലാറം വന്നത് എന്ത് കൊണ്ടാണെന്നു നോക്കി കൊണ്ടിരുന്ന റിതേഷിന് അവൾ പറഞ്ഞത് എന്താണെന്നു പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല…
കണ്ട്രോള്‍ കോളത്തിന്‍റെ തുടര്‍ച്ചയായ ഇരുവശത്തേക്കുമുള്ള ചലനം, വിമാനത്തിന്‍റെ റോളിങ്ങിനെ നിയന്ത്രിക്കുന്ന, ചിറകിലെ aileron കളുടെ ഓട്ടോപൈലറ്റ് സംവിധാനത്തെ നിര്‍ജ്ജീവമാകുകയും ഫ്ലൈറ്റ് നിയന്ത്രണം വിട്ടു സേഫ് അല്ലാത്ത അൾട്ടിട്യൂഡിലേക് പെട്ടെന്ന് പതിക്കുകയും ചെയ്തു..
“”നിയന്ത്രണം വിടുന്നത് കണ്ട റിതേഷ് കണ്ട്രോൾ കോളം വലിച്ചു പിടിച്ചു…ഞാൻ പറഞ്ഞത് ശെരി അല്ലേ റിതേഷ്…””
“””അതെ സർ… “””താഴേക്കു മുഖം കുനിച്ചിരുന്നു അവൻ മറുപടി പറഞ്ഞു..
“”””നീ കാണിച്ച രണ്ടാമത്തെ അബദ്ധം…320 സീരീസ് എയർ ബസുകൾക് കണ്ട്രോൾ കോളതിൽ എന്ത് മാൾഫങ്ക്ഷന് വന്നാലും ഓട്ടോമാറ്റിക് ആയി അതിന്റെ കൺട്രോളിൽ വരും… വലിച്ചു പിടിച്ചാൽ വലിയൊരു ദുരന്തത്തിലേക് പോയേനെ… ഭാഗ്യത്തിന് അപ്പോളേക്കും ഹിമാൻഷു എത്തി കണ്ട്രോൾ ഏറ്റെടുത്തു… എത്ര പേരുടെ ജീവൻ വെച്ചാണ് നിങ്ങൾ കളിച്ചതെന്നു അറിയുവോ…”” ദേവൻ ദേഷ്യത്തോടെ ചോദിച്ചു…
“”ദേവൻ ഇതിന് ഒരു നടപടി എടുക്കാതിരിക്കാൻ പറ്റില്ല…ഞാൻ റിപ്പോർട്ട്‌ ചെയ്യാൻ പോവുകയാണ്.. നീ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്‌ ഇന്ന് തന്നെ പ്രിപ്പയർ ചെയ്തു തരണം…”””
അന്ന് തന്നെ റെഡി ചെയ്തയച്ച റിപ്പോർട്ടിൽ ഉടൻ തന്നെ ആൿഷനും വന്നു.. ഹിമാൻഷുവിന്റെ ലൈസൻസ് മൂന്നു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു..റിതേഷിന് രണ്ടു വർഷവും..
ഫ്ളാറ്റിലേക് കയറുമ്പോൾ ദേവൻ ചിന്തിച്ചു കൊണ്ടിരുന്നത് അവനെ പറ്റി തന്നെ ആയിരുന്നു…
ഉന്നതങ്ങളിൽ പിടി പാടുണ്ടായിരുന്ന ഹിമാൻഷു ദേവനെ തുടർന് പലപ്പോളും ഭീഷണി പെടുത്തി പല സ്ഥലങ്ങളിലേക്കും മാറ്റി മാറ്റി പോസ്റ്റ്‌ ചെയ്യിപ്പിച്ചു.. ഒടുവിൽ രണ്ടു വർഷത്തിനുള്ളിൽ ദേവൻ DGCA യെ മതിയാക്കി…മതിയാക്കുമ്പോളേക്കും അവൻറെ സ്വപ്നമായ പൈലറ്റ് ജോലി അവനെ തേടി വന്നിരുന്നു.. അപ്പോളും ഹിമാൻഷു വിന്റെ ഭീഷണി വിടാതെ കൂടെ തന്നെ ഉണ്ടായിരുന്നു.. ഭീഷണി വീട്ടുകാരെ വരെ തീർത്തു കളയും എന്ന രീതിയിൽ വരെ ആയി…. ദേവൻ എല്ലാ കാര്യങ്ങളും സിദ്ധുവിനെയും അറിയിച്ചു കൊണ്ടിരുന്നു
അങ്ങനെ ഒരുത്തന്റെയും ഭീഷണിക് വഴങ്ങി നീ ജോലി കളയണ്ട എന്നു ദേവനോട് തീർത്തു പറഞ്ഞത് സിദ്ധു ആയിരുന്നു…അതായിരുന്നു അവൻറെ ധൈര്യവും… പക്ഷെ ഇതു… ഈ ട്രാപ് തന്റെ ജോലി കളയിക്കാൻ വേണ്ടി മാത്രം ആണെന്ന് ഇപ്പോൾ അശ്വന്ത് പറഞ്ഞപ്പോൾ മുതൽ അവനു സംശയം തോന്നി
തുടങ്ങിയിരുന്നു… താൻ വിചാരിച്ചതു പോലെ അല്ല കാര്യങ്ങളുടെ കിടപ്പ് എന്ന് അവനു മനസ്സിലായി…
നാട്ടിലേക്കു കൊണ്ട് പോകാനുള്ളതെല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു സിദ്ധു കൂടെ ബാംഗ്ളൂരിലേക് വരാം എന്നു പറഞ്ഞതാണ് വേണ്ടാ എന്നു പറഞ്ഞത് ദേവൻ ആണ്‌..
ഡീപ്എയർ ന്റെ സ്റ്റാഫ്‌ ഫ്ലാറ്റുകൾ എല്ലാം ഒരു കോമ്പൗണ്ടിൽ തന്നെ ആയിരുന്നു..
ഫ്ളാറ്റിലേക് കയറി… ഇട്ടിരുന്ന ടൈയ്യും ഷർട്ടും അഴിച്ചു കളഞ്ഞു…കണ്ണാടിയുടെ മുന്നിൽ പോയി നിന്നു…
അവൻ അവൻറെ പ്രതിബിംബത്തിലേക് നോക്കി… നെറ്റിയിലേക് വീണു കിടന്ന കോലൻ ചെമ്പൻ മുടികൾ പിന്നിലേക്ക് ഒതുക്കി വെച്ചു.. ഷേപ്പ് ചെയ്തു ട്രിം ചെയ്തു നിർത്തിയ താടിയും കട്ടി മീശയും ഉള്ള വെളുത്തു തുടുത്ത മുഖം ഏതു പെണ്ണിനേയും മോഹിപ്പിക്കുന്നതായിരുന്നു.. നീളൻ രോമങ്ങൾ ഇഴ പാകിയ വിരിഞ്ഞ നെഞ്ചിലെ സ്വർണം കെട്ടിയ രുദ്രാഷം..അവൻ കണ്ണാടിയിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു.. ദേവാ നിന്നെ ആർക്കും തോല്പിക്കാൻ ആവില്ല… സിദ്ധു ഏട്ടൻ എന്നും പറയാറുള്ള വാക്കുകൾ അവൻ ഓർത്തു… നാളെ രാവിലെ ആണ്‌ നാട്ടിലേക്കുള്ള ഫ്ലൈറ്റ്.. പോകുന്നതിനു കാണാനുള്ളത് രണ്ടു പേരെ… കോക്പിറ്റിനു പുറത്ത് വെച്ചു താൻ കയറി പിടിച്ചു എന്നു പറഞ്ഞ മാനസി ഗുപ്‌ത, രണ്ടു ചാരു.. ചാരു വർമ…പാലക്കാടുകാരൻ ഹരിപ്രസാദ് വര്മയുടെയും പഞ്ചാബ് കാരി ദൽജിത്ത് കൗറിന്റെയും മകൾ.. തന്റെ ഹൃദയത്തിൽ ചേക്കേറിയവൾ.. കഴിഞ്ഞ രണ്ടു വർഷമായി തന്റെ മനസ്സിന്റെ പാതി ആയവൾ..
ഷവറിൽ നിന്നും ധാരയായി വെള്ളം ശിരസിലേക് വീണപ്പോൾ ശരീരത്തോടൊപ്പം മനസ്സും തണുത്തു… കുളി മുറിയിൽ നിന്നും പുറത്തിറങ്ങി ബ്ലൂ ജീൻസും വൈറ്റ് ടീഷർട്ടും ധരിച്ചു.. വരുന്ന വഴിക് വാങ്ങി കൊണ്ട് വന്നിരുന്ന ജ്യുസും വെജിറ്റബിൾ സാൻവിച്ചും എടുത്തു കഴിച്ചു
മൊബൈൽ എടുത്തു നോക്കി പോക്കറ്റിൽ കിടന്നു അതു സ്വിച്ച് ഓഫ്‌ ആയിരുന്നു ടേബിളിലേക് എടുത്തു വെക്കുമ്പോൾ നോക്കിയിരുന്നില്ല.. ഓൺ ചെയ്തു.. സിദ്ധു ഏട്ടൻ വിളിച്ചിട്ടുണ്ട്.. ചാരുവിന്റെ കുറെ മെസ്സേജുകളും കോളും ഉണ്ട്‌.. തിരിച്ചു വിൽക്കാൻ വിചാരിച്ചെങ്കിലും വേണ്ടാ പെണ്ണിന് നേരേ ഫ്ലാറ്റിൽ ചെന്നു സർപ്രൈസ്‌ കൊടുക്കാം എന്നു വിചാരിച്ചു.. അതിനു മുൻപ് ഡീപ്എയറിന്റെ ഓഫീസിൽ പോകണം എല്ലാവരോടും യാത്ര പറയണം… ഫ്ലാറ്റിന്റെ വാതിൽ അടച്ചു പുറത്തേക് നടക്കുമ്പോൾ അശ്വന്തിനെ വിളികാം എന്നു വിചാരിച്ചെങ്കിലും വേണ്ടാ എന്നു വെച്ചു..
സിദ്ധു ഏട്ടന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു..
“ഏട്ടാ വിളിച്ചിരുന്നോ? ”
“വിളിച്ചിരുന്നില്ലേ കുഞ്ഞു.. ഫോൺ ഓഫ്‌ എന്ന പറഞ്ഞോണ്ടിരുന്നേ.. നിന്റെ ഫ്ലൈറ്റ് എത്രമണിക്ക് ആണ്‌.. ”
“”മോർണിംഗ് 11നു അവിടെ എത്തും ഏട്ടാ.. “”
“”ഹ്മ്മ് ഞാൻ വരാം എയർ പോര്ടിലെക്.. “”
“”രാമേട്ടനെ ആരേലും വിട്ടാൽ മതിയല്ലോ ഏട്ടാ.. ഏട്ടൻ ഡ്രൈവ് ചെയ്തു വരണ്ടേ.. “”
“”ഓഹ് അതിനെന്താ.. ഇവിടെ ഫുൾ ടൈം അതെന്നല്ലേ പണി.. പിന്നെ ദേവൂന്റെ കുട്ടികളും വന്നിട്ടുണ്ട്.. അവറ്റോൾക് മാമനെ കൂട്ടാൻ കൂടെ വരണം ന്നു അവരെ രാമേട്ടന്റെ കൂടെ വിട്ടാൽ ശെരിയാവില്ല.. “”
“”എന്നാൽ ശെരി ഏട്ടാ നാളെ കാണാം.. “”
“”നീ ഒന്നിനും നിക്കണ്ടാ ട്ടോ നടന്നതൊക്കെ വിധി എന്നു വിജരിക്ക്.. ഇവിടെ എല്ലാർക്കും അറിയാം നീ അങ്ങനെ ഒന്നും ചെയ്യില്ലെന്ന്…””
“”ശെരി ഏട്ടാ.. കുറച്ചു ഫയൽ എടുക്കാനുണ്ട് ഓഫീസിൽ നിന്നു ഞാൻ അതിനിറങ്ങിയതാ.. “”
“”ബൈ.. “”
ദേവൻ ഫോൺ വെച്ചു തന്റെ വണ്ടി എടുത്തു ഓഫീസിലേക്ക് തിരിച്ചു…
ഓഫീസിലേക്ക് കയറിയപ്പോൾ കണ്ട പരിഹാസം നിറഞ്ഞ മുഖങ്ങളും സഹതാപം നിറഞ്ഞ മുഖങ്ങളും നിറഞ്ഞ ചിരിയോടെ വരുന്ന ദേവനെ കണ്ടു അത്ഭുതപ്പെട്ടു…
ആരോടും സംസാരിക്കാൻ നിക്കാതെ നേരേ സിഇഒ യുടെ റൂമിലേക്കു അവൻ കയറി.
“”വെൽകം ദേവൻ….””
ഡോർ തുറന്നു ഉള്ളിലേക്കു വന്ന ദേവനെ സ്വീകരിക്കാൻ എണീറ്റത് ഡീപ് എയറിന്റെ വിശ്വസ്തനായ സിഇഒ രാം ശങ്കർ ആയിരുന്നു.. 60 വയസ്സുണ്ടെങ്കിലും അത്രയൊന്നും പ്രായം തോന്നാത്ത കണ്ണടയുടെ മുകളിലൂടെ കുറുക്കന്റെ കണ്ണുകളോടെ മാത്രം മുൻപിൽ വരുന്നവരെ വീക്ഷിക്കുന്ന ഒരു വ്യക്തി….
“”ഡീപ് എയറിനു മികച്ചൊരു ക്യാപ്റ്റനെ ആണ്‌ നഷ്ടപ്പെടുന്നത്.. “”ഫൈനൽ സെറ്റിൽ മെന്റ് പേപ്പർ നീട്ടി കൊണ്ട് അയാൾ പറഞ്ഞു..
“”സസ്പെൻഷൻ രണ്ടു വർഷത്തേക്ക് അല്ലേ.. അതു കഴിഞ്ഞു താങ്കളുടെ സേവനം ഞങ്ങൾക്ക് പ്രതീഷിക്കാമല്ലോ…””””അയാളുടെ ചുണ്ടുകളിൽ തത്തി കളിച്ചിരുന്ന പരിഹാസം.. ദേവൻ കണ്ടില്ലെന്നു നടിച്ചു.
“””താങ്കൾ ഇതു വരെ ചെയ്തു തന്ന എല്ലാ സഹായങ്ങൾക്കും നന്ദി സർ… “””അയാൾ നീട്ടിയ പേപ്പർ മേടിച്ചു കൊണ്ട് ദേവൻ പറഞ്ഞു
ദേവൻ അവിടെ നിന്നും ഇറങ്ങാൻ വേണ്ടി ഡോറിനടുത്തേക് നടന്നു.. ഡോർ തുറന്നു എന്തോ പറയാനുണ്ടായിരുന്നത് പോലെ തിരിഞ്ഞു..
അതു കണ്ട ശങ്കർ ചോദിച്ചു..
“”എന്താ ദേവൻ.. “”
“””ഹേയ് ഒന്നുമില്ല സർ… നാളെ എനിക്ക് പകരം ജോയിൻ ചെയ്യാൻ വരുന്ന ആളോട് എന്റെ നന്ദി അറിയിച്ചേക്.. “””
“”ങേ.. ആര്.. “”ടേബിളിൽ നിന്നും ഒരു പേപ്പർ പെട്ടെന്ന് എടുത്തു ഫയലിലേക് വെച്ചു കൊണ്ട് ശങ്കർ ദേവന് നേരേ നോക്കി…
“”ഹ ഹ അതു ആരെന്നു ഞാൻ പറയണോ… സർ ഇപ്പൊ ആ ഫയലിൽ എടുത്തു വെച്ചത് ആരുടെ പേപ്പർ ആണെന്ന് ഞാൻ പറയണോ..,, “”
“”ദേവൻ… അതു… “”
“, “വേണ്ടാ സർ പറയാൻ ബുദ്ധിമുട്ടണം എന്നില്ല… മാനസ്സി ഇഷ്ടമാണെന്നു പറഞ്ഞു പിറകെ നടന്നിട്ടും അവളെ കൂടെ കൂട്ടാത്തതിന്റെ പേർസണൽ റെവെന്ജ് എന്നെ കരുതിയിരുന്നുള്ളു… ഇപ്പൊ മനസ്സിലായി ആരൊക്കെയാണ് പിന്നിലെന്ന്… “””
“””ദേവൻ.. ഞാൻ.. അതു… “”
“””നിങ്ങൾ വെറും വാല് മാത്രം ആണെന്ന് അറിയാം…ഞാൻ എന്തായാലും പ്രതികാരത്തിനൊന്നും ഇല്ല…പിന്നെ കോക്പിറ്റ് മണിയറ ആക്കുന്നത് ആണ്‌ ഈ കമ്പനിയിൽ ചേരാൻ ഉള്ള ക്വാളിഫിക്കേഷൻ എന്നു അറിഞ്ഞിരുന്നില്ല… എന്നാൽ പോട്ടെ സാറെ…എന്നെങ്കിലും.. കാ.. അല്ലേൽ വേണ്ടാ കാണാതിരിക്കട്ടെ.. “””
ശങ്കർ മുഖം കുനിച്ചിരുന്നപ്പോൾ തല ഉയർത്തി തന്നെ ദേവൻ ആ ഡോർ തുറന്നു പുറത്തേക് ഇറങ്ങി…ഹിമാൻഷു വിന്റെ ഫയൽ അവിടെ കണ്ടപ്പോൾ അത്രയെങ്കിലും അയാളോട് പറയണം എന്നു അവനു തോന്നി…
********* ***** ***** ****** ****** ******* ***
ദേവൻ ഡീപ് എയറിന്റെ ഓഫീസിൽ നിന്നും നേരേ പോയത് മാനസി യുടെ ഫ്ളാറ്റിലേക് ആയിരുന്നു… മാനസിയുടെ ഫ്ലാറ്റിനു മുന്നിലെത്തി കാളിങ് ബെൽ അടിക്കാൻ തുടങ്ങുമ്പോൾ ആണ്‌ ഉള്ളിൽ നിന്നും ആളുകൾ സംസാരിക്കുന്ന ശബ്ദം കേട്ടത്… ആ ഫ്ലാറ്റിൽ മാനസ്സി തനിച്ചാണെന്നും അവിടേക്കു വരണം എന്നും ഒരുപാട് തവണ അവൾ വിളിച്ചത് അവൻ ഓർത്തു.. ഉള്ളിൽ നിന്നു കേട്ട ചിരിയിൽ ഒരു പുരുഷന്റെ ശബ്ദവും കൂടെ കേട്ടു.. കോളിങ് ബെൽ അടിക്കാൻ നീട്ടിയ കൈ ദേവൻ പിന്നൊട്ടു വലിച്ചു…
ആരാണെങ്കിലും പോകുന്നത് വരെ വെയിറ്റ് ചെയ്യാം എന്നവൻ കരുതി…
ഇറങ്ങുന്നവർ എന്തായാലും ലിഫ്റ്റ് വഴി പോവുകയേ ഉള്ളു എന്നു ദേവന് തോന്നി… അവളുടെ ഫ്ലറ്റിന്റെ വലതു ഭാഗത്തു ആയിട്ടായിരുന്നു ലിഫ്റ്റ്.. ദേവൻ ഇടതു ഭാഗത്തേക്ക്‌ നടന്നു.. സ്റ്റെപ്പിന്റെ സൈഡിലായി നിന്നു അവിടെ നിന്നു നോക്കിയാൽ മാനസിയുടെ ഫ്ലാറ്റിന്റെ മുൻ ഭാഗം കാണാൻ സാധിക്കുമായിരുന്നു…
അൽപ സമയം കഴിഞ്ഞാണ് ഫ്ലാറ്റിന്റെ ഡോർ തുറന്നു പുറത്തേക് വരുന്നവരെ കണ്ടത്…
കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ അവൻ ഒന്ന് കൂടെ തുറിച്ചു നോക്കി…..
ഡോർ തുറന്നു ഇറങ്ങി വന്ന ഹിമാൻഷുവിന്റെ കൂടെ കണ്ടത് അവളെ ആയിരുന്നു.. ദേവൻ ഹൃദയത്തിന്റെ പാതി ആയി കണ്ടവൾ …അവനില്ലാതെ അവൾക്കു ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞവൾ.. ദേവൻ നിർത്തി പോകുമ്പോൾ ആ കൂടെ ജോലി മതിയാകും എന്നു പറഞ്ഞവൾ… ചാരു… ചാരു വർമ്മ….
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“മാനസ്സി നിന്നെ എനിക്കിഷ്ടമല്ല ”
അവൾ തന്നെ ഇഷ്ടം ആണ്‌ എന്നു പറഞ്ഞപ്പോൾ തന്നെ ദേവൻ മറുപടി കൊടുത്തിരുന്നു..
“ഓഹ് ആ ചാരു വിന്റെ വലയിൽ വീണു കിടക്കുന്നതു കൊണ്ടല്ലേ നീയെന്നെ ഇഷ്ടം അല്ല എന്നു പറയുന്നത്.. ”
“നീ അവളെ കല്യാണം കഴിച്ചിട്ടൊന്നും ഇല്ലല്ലോ.. എന്നെ കാണാൻ എന്താ ഭംഗി ഇല്ലേ നിനക്ക് എന്താ എന്നെ ഇഷ്ടപെട്ടാൽ.. ”
” പ്ലീസ് ദേവാ.. എനിക്ക് നിന്നെ വേണം ”
“എന്റെ അച്ഛനും ചേട്ടന്മാരും അറിഞ്ഞാൽ നിന്നെക്കാൾ നല്ല ആൾക്കാരെ.. എനിക്ക് കണ്ടു പിടിച്ച് തരും.. പക്ഷെ എനിക്ക് നീ മതി ദേവാ “
“”മാനസ്സി സ്നേഹം എന്നത് പിടിച്ച് വാങ്ങാൻ സാധിക്കുന്നത് അല്ല.. നീ പറഞ്ഞ പോലെ ചാരു തന്നെ ആണ്‌ എന്റെ പെണ്ണ്.. നിനക്ക് എന്നെക്കാൾ നല്ല ആൾക്കാരെ കിട്ടും എന്നെ വിട്ടേക് “”
“” ദേവാ ചാരു നീ മനസ്സിൽ വിചാരിക്കുന്നത് പോലൊരു പെണ്ണല്ല…അവൾ ഒന്നാന്തരം പഞ്ചാബി പെണ്ണാണ്.. നിന്റെ കയ്യിൽ ഒതുങ്ങി നിക്കുന്നവൽ അല്ല ഒരിക്കൽ നിനക്ക് അതു മനസിലാകും.. മാനസിയുടെ വാക്ക് ഓർത്തു വെച്ചോ നീ “”
അന്ന് അതു ചിരിച്ചു തള്ളി… ചാരു വിനോട് പറഞ്ഞപ്പോൾ അവളും തന്റെ തോളിൽ കിടന്നു ചിരിച്ചത് അവൻ ഓർത്തു…
“”ഞാൻ അങ്ങനെ വിട്ടു പോകുവോ ദേവേട്ടാ…. എന്റെയീ കുഞ്ഞു വിനെ.. അവളുടെ ചുവന്ന പവിഴ അധരങ്ങൾ അവൻറെ അധരങ്ങളിൽ അമർത്തി അവൻറെ ചെമ്പൻ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു “”
” ചാരു.. മാനസ്സി എനിക്കെതിരെ കംപ്ലയിന്റ് ചെയ്തു.. ”
” എന്തിനാ ദേവേട്ടാ അവൾ എന്തിനാ അങ്ങനെ ചെയ്തത്.. എന്താ പ്രശ്നം ആയതു ഇന്ന്.. ”
” അവൾ കോക്പിറ്റിൽ കയറി വന്നു.. ഞാൻ ഇറങ്ങി പോകാൻ പറഞ്ഞു പക്ഷെ അവൾ പരസ്പരം ബന്ധം ഇല്ലാതെ സംസാരിച്ചു ”
“എന്നെ എന്തിനാ ഇതിനകത്ത് വിളിച്ചത് അതു മോശം അല്ലേ.. നമുക്ക് ഫ്ലാറ്റിൽ രാത്രിയിൽ കൂടാം എന്നൊക്കെ.. ഞാൻ അവളെ പുറത്താക്കി അപ്പോൾ അവൾ പറഞ്ഞു ഞാൻ അവളെ അപമാനിക്കുക ആണെന്ന് ” ഫ്ലൈറ്റ് ലാൻഡ് ചെയ്തു ഞാൻ വാഷ്‌റൂമിൽ പോയിട്ട് പുറത്തിറങ്ങിയപ്പോൾ അവൾ എന്നെ കേറി പിടിച്ചു.. എനിക്ക് ദേഷ്യം വന്നു ഞാൻ ഒരെണ്ണം കൊടുത്തു… പക്ഷെ അവൾ കംപ്ലയിന്റ് ചെയ്തത് ഞാൻ അവളെ കയറി പിടിച്ചെന്ന് പറഞ്ഞാണ് കൂടാതെ വേണമെങ്കിൽ CVR ബോക്സും പരിശോധിക്കാൻ”
” എന്നിട്ട് ദേവേട്ടൻ എന്ത് തീരുമാനിച്ചു…. എൻകൊയറി വരിക ആണെങ്കിൽ അടിച്ചത് ഞാൻ സമ്മതിക്കും.. ബാക്കി വരുന്നിടത്തു വെച്ചു കാണം ”
” ദേവേട്ടാ മിസ്സ്‌ ബീഹെവ് ആണെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യില്ലേ ”
” ഓഹ് ചെയ്യട്ടെ.. എന്താ പേടിയുണ്ടോ എന്റെ പെണ്ണിന് ”
“”എനിക്ക് ഒരു പേടിയും ഇല്ല.. ബോണ്ട്‌ ബ്രേക്ക്‌ ചെയ്യാൻ ദേവേട്ടൻ സമ്മതികുക ആണേൽ ഞാൻ ഇന്നേ റെഡിയാ ഈ ദേവന്റെ പെണ്ണ് ആകാൻ.. എന്താ ഞാൻ ജോബ് റിസൈൻ ചെയ്യട്ടെ “” ചാരുവിന്റെ അണിവയറിലേക് മുഖം പൂഴ്ത്തി കിടന്ന ദേവന്റെ നെഞ്ചിൽ കുത്തി കൊണ്ട് അവൾ ചോദിച്ചു…
“” അയ്യോ വേണ്ടാ.. ലൈസൻസ് സസ്‌പെൻഡ് ചെയ്താൽ ഞാൻ നാട്ടിലേക്കു പോകും എന്റെ ചാരു കുട്ടിയെ വീട്ടിലേക് കൊണ്ട് പോകാൻ ഉള്ള വഴികൾ നോക്കണം “”
“” ഇപ്പൊ തന്നെ ഞാൻ വരാൻ റെഡി ആണല്ലോ “”
“” വിഗ്നെശ്വരനെ പ്രാർത്ഥിക്കുന്ന എന്റെ അമ്മ കുട്ടിയെ ഭദ്ര കാളി ആയി കാണണോ എന്റെ പെണ്ണിന് “””
“” അപ്പോ എന്റെ കുഞ്ഞു വിനു പേടിയുണ്ടല്ലേ “” കിലു കിലെ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു..
“” അല്ല ഇറങ്ങി വരാം വരാം എന്നു പറയുന്നുണ്ടല്ലോ… അപ്പോ വീട്ടിൽ സമ്മതിക്കില്ല എന്നു ഉറപ്പാണോ “”
“” ഹ ഹ അതറിയില്ല അവതരിപ്പിചിട്ടില്ലല്ലോ… എന്താ സമ്മതിച്ചില്ലേൽ എന്നെ കൊണ്ട് പോകില്ലേ ” പരിഭവത്തോടെ അവൾ ചോദിച്ചു..
“” സമ്മതിച്ചില്ലേൽ സമ്മതിപ്പിക്കാൻ ഒരു വഴി ഉണ്ട്‌ ദേവേട്ടാ ”
“” എന്ത് വഴി… “”
“”അവരെ മുത്തശ്ശനും മുത്തശ്ശിയും ആക്കുന്ന പണി “””
ദേവൻ മറുപടി കൊടുത്തത് അവളുടെ വയറിൽ ഒരു കടി കൊടുത്തു കൊണ്ടാണ്..
“” അതെ എന്റെ പെണ്ണ് എന്റെ മംഗല്യ സൂത്രം ആ കഴുത്തിൽ വീഴും വരെ പരിശുദ്ധ ആയിരിക്കണം… “”
“”ദേവൻ എഴുന്നേറ്റ് ഇരുന്നു അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ തിളങ്ങിയ നീർത്തിളക്കം അവൻ കണ്ടു “”
“” you are my hero ദേവേട്ടാ … അവൾ അവനെ കെട്ടി പിടിച്ച് അവൻറെ അധരങ്ങളെ അവളുടെ അധരങ്ങൾക്കുള്ളിൽ ആക്കി കൺപീലികൾ തമ്മിൽ ഇടഞ്ഞു.. “”
“”ഇങ്ങനെ ചെയ്താൽ എന്റെ ഭീഷ്മ ശപഥം മുടങ്ങും ചാരു.. അധരങ്ങൾ സ്വതന്ത്രമായപ്പോൾ അവൻ പറഞ്ഞു “”
ഇന്ന് ആ ഓർമ്മകൾ എല്ലാം ചുട്ടു പൊള്ളിക്കുന്നു
സുഖം എന്നു കരുതി മനസ്സിന്റെ പാളികളിൽ പതിപ്പിച്ചിരുന്ന ചാരു വിന്റെ ഓർമ്മകൾ നെഞ്ചിനെ കുത്തി കീറുന്ന വേദനയാണ് സമ്മാനിപ്പിക്കുന്നത് എന്നു അവനു തോന്നി..
ഓർമകളുടെ സുഗന്ധമുള്ള പാരിജാതം വാടികരിഞ്ഞിരിക്കുന്നു… വാടി കരിഞ്ഞു വീണ പൂക്കൾക് മീതെ ശവം നാറി പൂക്കൾ പടർന്നു പന്തലിച്ചു കിടക്കുന്നു…
പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ പറ്റാതെ ഇരുന്നത് കൊണ്ട് ദേവൻ തന്റെ ഫ്ളാറ്റിലേക് തന്നെ തിരിച്ചു വന്നിരുന്നു.. മാനസി സമ്മാനിച്ച പോറലിനെ കാൾ വലുതായിരുന്നു ചാരു സമ്മാനിച്ച മുറിവ്..
ഡ്രെസ് പോലും മാറ്റാതെ ആയിരുന്നു ബെഡിലേക് കിടന്നതു..
ചിന്തകൾക്ക് ഇടവേള നൽകാൻ എന്നോണം മൊബൈൽ ശബ്‌ദിച്ചു..
ഡിസ്‌പ്ലേയിൽ ചാരുവിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു..
എടുക്കണോ വേണ്ടയോ എന്നാണ് ചിന്തിച്ചത്… ഒടുവിൽ എടുക്കാൻ തീരുമാനിച്ചു…എന്താണ് പറയുന്നതെന്ന് അറിയ്യാല്ലോ..
” എന്തായിത് ദേവേട്ടാ.. ഞാൻ എത്രയായി വിളിക്കുന്നു ” പരിഭവത്തോടെ അവളുടെ സ്വരം കേട്ടു..
ദേവൻ ഓർത്തു പെണ്ണെന്ന വർഗം എത്ര സമർധം ആയാണ് അഭിനയിക്കുന്നതു.. അവർ ശപിച്ചു കൊണ്ട് കൊഞ്ചും.. സ്നേഹിച്ചു കൊണ്ട് വഞ്ചിക്കും..
” ചാരു ഞാൻ ഫ്ലാറ്റിൽ വന്നിരുന്നല്ലോ നിന്നെ കണ്ടില്ല.. ” വെറുതെ ഒരു കള്ളം പറഞ്ഞു
” ദേവേട്ടൻ എപ്പോൾ വന്നു… ” അവളുടെ ശബ്ദം പതറിയിരുന്നത് പോലെ അവനു തോന്നി..
” കുറച്ചു മുൻപേ.. നീ ചിലപ്പോ ഉറക്കം ആയിരുന്നിരിക്കും.. അവൻ തന്നെ പറഞ്ഞു.. ”
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൾ ചോദിച്ചു
” ദേവേട്ടാ ഞാൻ എന്നാ റൂമിലേക്കു വരട്ടെ ഇപ്പൊ ”
” വേണ്ട ചാരു ഞാൻ അങ്ങോട്ട്‌ വരാം നിന്റെ ഫ്ളാറ്റിലേക് ”
ബാത്‌റൂമിൽ കയറി ഒന്ന് കൂടി ഒരു കുളി പാസ്സാക്കി… കലുഷിതമായ മനസ്സിലെ വേദനകൾ ഒക്കെ കഴുകി കളഞ്ഞു… മാറിയ ജീൻസിന്റെ യും പുതിയ ടി ഷിർട്ടിന്റെയും കൂടെ മുഖത്തു പുഞ്ചിരിയുടെയും കൂടെ ആവരണം എടുത്തണിഞ്ഞു.. ചാരുവിനടുത്തേക് പോകുന്നതിനു മുൻപായി അവൾ വാങ്ങി തന്ന അവൾക്കേറ്റവും ഇഷ്ടപെട്ട പെർഫ്യൂം എടുത്തടിച്ചു…
ചാരുവിന്റെ ഫ്ലാറ്റിനു മുന്നിലെത്തി കാളിങ് ബെൽ അടിച്ചു അധികം കാത്തു നിൽക്കേണ്ടി വന്നില്ല ചാരു വന്നു വാതിൽ തുറന്നു … ദേവൻ ഉള്ളിൽ കയറി വാതിൽ ചേർത്തടച്ചു..
ബ്ലാക്ക് ഓഫ്‌ ഷോൾഡർ സൽവാറും പട്ട്യാല പാന്റും അവളുടെ വെളുത്ത നിറം കൂടുതൽ എടുത്തു കാട്ടി..
വെളുത്ത വട്ട മുഖവും ഭംഗിയുള്ള കഴുത്തുകളും ഉയർന്നു നിൽക്കുന്ന ആകൃതിയൊത്ത മാറിടങ്ങളും ഒതുങ്ങിയ അരക്കെട്ടും, വിരിഞ്ഞ അഴകുള്ള നിതംബവും ആരെയും മോഹിപ്പിക്കുന്ന അവളുടെ അഴകായിരുന്നു..
ഉള്ളിലേക്കു കടന്നതും അവൾ ദേവന്റെ നെഞ്ചിലേക് ചേർന്നു നിന്നു.. അവളിൽ നിന്നും ഉത്ഭമിച്ച മോഹിപ്പിക്കുന്ന ഗന്ധവും അവളുടെ കാപ്പി നിറമുള്ള മിഴികളും തേൻ നനവുള്ള ചൊടിയിണയും ദേവനിൽ ഒരു അനുഭൂതി തന്നെ തീർത്തു..
“ദേവട്ടനെ ഞാനെത്ര വിളിച്ചു… ഒന്ന് തിരിച്ചു ”
മുഴുവിപ്പിക്കുന്നതിനു മുന്നേ ആ അധരങ്ങളെ ദേവന്റെ ചുണ്ടുകൾ കവർന്നിരുന്നു…അവയിലെ തേൻ മധുരം മതിയാകാത്തതു പോൽ അവൻ മേൽചുണ്ടും കീഴ്ച്ചുണ്ടുകളും മാറി മാറി നുകർന്നു…. ദേവന്റെ കീഴ്താടിയോളം പൊക്കം ഉണ്ടായിരുന്നു ചാരുവിനു… അവൾ അവളുടെ കൈകൾ രണ്ടും ദേവന്റെ കഴുത്തിനു പിന്നിലൂടെ ഇട്ടു അവനെ ഇറുകെ പുണർന്നു കൊണ്ട് അവൻറെ അധര പാനം ആസ്വദിച്ചു.. മൂക്കിൻ തുമ്പിൽ കൊള്ളുന്ന മീശ രോമങ്ങൾ അവളിൽ ഇക്കിളി ഉണ്ടാക്കി..
കഴുത്തിനു കുറുകെ ഇട്ടിരുന്ന ദുപ്പട്ട കീഴെ തറയിലേക് ഒരു ചിത്രമായി ഊർന്നു വീഴുമ്പോൾ .. ദേവന്റെ വലതെ കൈ ചാരുവിന്റെ സൽവാറിന്റെ സ്ലിറ്റിനു ഉള്ളിലൂടെ അവളുടെ അണി വയറിലേക്ക് തഴുകി കയറ്റി…റോസാദളത്തിന്റെ സ്നിഗ്ധതയായിരുന്നു അവളുടെ വയറിനു.. ഇടം കൈ അവളുടെ വിരിഞ്ഞ ആകൃതിയൊത്ത നിതംബത്തിന്റെ കീഴ് ഭാഗത്തെ തഴുകി..ആ മാംസളതയിലേക് പൂണ്ടു കയറി… ഉയർന്ന അവളുടെ ശ്വാസ ഗതി.. ഇറുകിയ അവളുടെ സൽവാറിൽ പൊതിഞ്ഞിരുന്ന ഇളം താരുണ്യം ദേവന്റെ നെഞ്ചിലേക്കമർന്നു.. സ്ഥാനം മാറി താഴേക്കിറങ്ങിയ സൽവാറിന്റെ കഴുത്തിനു വെളിയിലേക്കു മുഴുപ്പുള്ള മാറിടങ്ങൾ തുടിച്ചു നിന്നു…
ആവേശത്തോടെ പുണർന്നു എല്ലാം മറന്നുള്ള ദീർഘ ചുംബനത്തിനു ശേഷം അധരങ്ങൾ അകലുമ്പോളേക്കും ചുവന്നു തുടുത്ത അവളുടെ കവിളിണകളിൽ നിന്നും രക്തം തൊട്ടെടുക്കാമായിരുന്നു…..
“എന്ത് പറ്റി എന്റെ ദേവേട്ടന് ഇന്ന്… “സ്വതവേ വിടർന്ന കണ്ണുകളിൽ നിറഞ്ഞ അത്ഭുത ഭാവവും ആയി അവൾ ദേവന്റെ കണ്ണു കളിലേക് നോക്കി… കഴുത്തിലൂടെ കയ്യിട്ടു താഴേക്കു പിടിച്ച് അവൻറെ നാസിക തുമ്പിൽ അവളുടെ നാസിക തുമ്പുരസി… ഓരോ ചിരിയിലും ചുവന്ന പനിനീർ ചുണ്ടുകൾക്കിടയിൽ വിരിയുന്ന നിരയൊത്ത മുല്ല മൊട്ടുകളിലേക് നോക്കി ദേവൻ അവളുടെ മുഖത്തിനും കഴുത്തിനും ഇടയിലെക് മുഖം പൂഴ്ത്തി.. അവളുടെ ചെമ്പൻ മുടിയിഴകൾ അവൻറെ മുഖത്തെ തഴുകി…
“ദേവേട്ടാ ഇക്കിളിയാവുന്നു.. “മുഖം തോളിലേക് ഇറുക്കി കൊണ്ട് ഇക്കിളിയോടെ ചാരു പറഞ്ഞു
അതു കേട്ട ദേവൻ വീണ്ടും അവൻറെ
മീശ രോമങ്ങൾ അവളുടെ കഴുത്തിൽ ഉരസി… അതു വീണ്ടും ഇക്കിളി തീർത്തപ്പോൾ അവൾ കിലു കിലെ ചിരിച്ചു കൊണ്ട്…അവനെ തള്ളി മാറ്റി… അവനു പിടി കൊടുകാതിരിക്കാൻ എന്നോണം അകത്തേക്കു ഓടി…
ചാരുവിനെ കയ്യെത്തി പിടിക്കാൻ പിന്നാലെ ദേവൻ ഓടുമ്പോളും.. അവളുടെ ചിരിയുടെ അലകൾ ചുവരുകളിൽ തട്ടി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു…..
(തുടരും )
[ അനുപല്ലവി തീർത്തും “കമ്പി ” ഇല്ലാതെ എഴുതിയ നോവൽ ആയിരുന്നു ആ കഥയെ സ്വീകരിച്ചവരോട് ഒരിക്കൽ കൂടി നന്ദി പറയുന്നു…പെട്ടെന്ന് അവസാനിപ്പിച്ചു എന്ന കുറ്റ ബോധത്തിൽ നിന്നും പുതിയ ഒരു കഥ കൂടി തുടങ്ങുന്നു…. മുഴുവൻ തീം വരും ഭാഗങ്ങളിലൂടെ പറയാം….എങ്കിലും വായനക്കാരുടെ അഭിപ്രായം അറിയാൻ ഒരാഗ്രഹം ഉണ്ട്‌…
1. ഞാൻ ഈ കഥയിൽ കമ്പി എഴുതണോ?
2. കമ്പി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ മറ്റൊരു പ്ലാറ്റഫോമിലും തത്കാലം ഒരു കഥയും എഴുതാൻ ഉദ്ദേശിക്കുന്നില്ല…(വേറൊന്നും കൊണ്ടല്ല കേട്ടോ കമ്പിയില്ലാതെ എഴുതാൻ വേറെ പ്ലാറ്ഫോം ഉണ്ടല്ലോ എന്ന ചോദ്യം ഒഴിവാക്കാൻ മാത്രം പറഞ്ഞതാണ് )
3. അപ്പോ തുടർ ഭാഗങ്ങൾ.. നിങ്ങളുടെ ഇഷ്ടം പോലെ… എഴുതാൻ ഞാൻ റെഡി ആണ്‌ അഭിപ്രായം പറയേണ്ടത് നിങ്ങൾ ആണ്‌…
അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങളും.. nനിർദ്ദേശങ്ങളും പോന്നോട്ടെ 😍😍😘😘
സ്നേഹത്തോടെ
♥️നന്ദൻ ♥️

Leave a Reply

Your email address will not be published. Required fields are marked *