ഹൈറേഞ്ചിലെ ചേച്ചി – 2 94അടിപൊളി  

“ചേച്ചി പറഞ്ഞു ഇവിടെ ടീവീ ഉണ്ടെന്നു. അവരാണ് എന്നെ ഇങ്ങോട്ടു പറഞ്ഞു വിട്ടത്.”

“കൂട്ടുകാരി എവിടെ”

ഞാൻ ചോദിച്ചു.

പക്ഷെ അതിനവൾ മറുപടി പറഞ്ഞില്ല. ഞാൻ ടീവീ ഓൺ ചെയ്തു റിമോട്ട് അവളെ ഏൽപ്പിച്ചു.

അവൾ ചാനലുകൾ തിരഞ്ഞുകൊണ്ടിരുന്നു.

ഞാൻ:”സത്യം പറഞ്ഞാൽ മേഴ്സി എന്റെ റൂമിൽ വരുമോ എന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ സ്വപ്നം കാണുകയാണോ എന്ന് തോന്നുന്നു.”

മേഴ്സി: “അയ്യോ എനിക്കങ്ങനൊന്നും ഇല്ല.”

ഞാൻ: “അതല്ല ഇവിടെ ഒന്ന് വരാൻ സന്മനസ് കാണിച്ചതിൽ സന്തോഷമുണ്ട്”

മേഴ്സി: “അങ്ങനാണെങ്കിൽ ഞാനൊരു ശല്യമാകാൻ പോകുകയാണ്”

ഞാൻ: “ആയിക്കോട്ടെ, അങ്ങനുള്ള ശല്യം എനിക്കിഷ്ടമാണ്”

മേഴ്സി: “ഇപ്പോളങ്ങനൊക്കെ പറയും. സമയമാകുമ്പോൾ എല്ലാം മാറ്റി പറയും.”

ഞാൻ:” അത് നിനക്കെന്നെ അറിയാൻ പാടില്ലാത്തതുകൊണ്ടാ”

മേഴ്സി: “കുറെയൊക്കെ ചേച്ചി പറഞ്ഞിരുന്നു, അതുകൊണ്ടാ ഞാൻ ധൈര്യമായി ഇങ്ങോട്ടു പോരുന്നത്”

ഞാൻ : “ചേച്ചി പറഞ്ഞില്ലായിരുന്നേൽ വരില്ലായിരുന്നോ?”

മേഴ്സി: “അതല്ല, ചേച്ചി പറഞ്ഞില്ലായിരുന്നേലും വരും, വരണമെന്ന് ഇപ്പോൾ തോന്നുന്നു.”

ഞാൻ: “സത്യം പറഞ്ഞാൽ നിന്നെ പോലൊരു സുന്ദരിയെ ഈ നാട്ടിൽ ആദ്യമായാണ് കാണുന്നത്.”

അവളത്തിനു മറുപടി പറഞ്ഞില്ല.

ഞാൻ ചായ ഉണ്ടാക്കിക്കൊണ്ടു വന്നപ്പോഴേയ്ക്കും അവൾ ടീവീയിൽ മുഴുകിയിരുന്നു.

ഞാൻ ചായക്കപ്പ് ടീപ്പോയിൽ വെച്ചു.

മേഴ്സി: “ആചാരമര്യാദയൊക്കെ അറിയാമല്ലോ”

ഞാൻ: “എല്ലാ മര്യാദയും അറിയാം, അൽപ്പം മര്യാദകേടും അറിയാം”

മേഴ്സി: “ഹോ അങ്ങനാണോ”

ഞാൻ: “അതേന്നേയ്, ഈ പുറമെ കാണുന്നതല്ല, അകം മുഴുവൻ മര്യാദകേടാ”

മേഴ്സി: “എനിക്ക് തോന്നാതിരുന്നില്ല.”

അവൾ ടീവീ പ്രോഗ്രാം കഴിഞ്ഞപ്പോൾ എഴുന്നേറ്റു.

ഞാൻ: “അൽപ്പം കൂടി ഇരുന്നിട്ട് പോ എന്റെ മേഴ്സിക്കുട്ടീ”

മേഴ്സി: “എന്റെ മേഴ്സിക്കുട്ടിയോ, അതെപ്പളാ ‘എന്റെ’ ആയതു?”

ഞാൻ: “ആയില്ലെന്നറിയാം, പക്ഷെ ആയിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നു.”

മേഴ്സി: “അങ്ങനിപ്പം ആവണ്ടാ” അവൾ പോകുവാൻ തിടുക്കം കൂട്ടി.

ഞാനവളുടെ അരികെ ചെന്ന് നിന്നു. അവൾ അൽപ്പം പിന്നോട്ട് മാറി. അവളുടെ ചുവന്നു തുടുത്ത കവിളിൽ ഒരു നുള്ളു കൊടുത്തു. അവൾ എന്റെ കൈ പിടിച്ചു മാറ്റി.

ഞാൻ വഴി മാറിക്കൊടുത്തു.

അവൾ വാതിൽ തുറന്നു പുറത്തു കടക്കുമ്പോൾ കൈവീശി കാട്ടി.

ഞാൻ അവൾ പോകുന്നത് നോക്കി നിന്നു. അവൾ പടിക്കൽ ചെന്ന് ഒന്നുകൂടി നോക്കിയിട്ടു അകത്തേയ്ക്കു പോയി.

ഞാൻ തിരികെ വന്നു ടീവീ ന്യൂസ് ഇട്ടു.

അങ്ങനെ സമയം കടന്നു പോയി. തണുപ്പ് കൂടിക്കൂടി വന്നു. ഞാൻ ഹീറ്റ് കോൺവെർട്ടറിന്റെ ചൂട് കൂട്ടിയിട്ടു.

ഒൻപതു മണിയായപ്പോൾ വീണ്ടും വാതിലിൽ മുട്ട്.

ഞാൻ വാതിൽ തുറന്നപ്പോൾ മേഴ്സി അതാ നിൽക്കുന്നു. ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല കൂടെ ഭക്ഷണം വിളമ്പിയ പാത്രവുമുണ്ടായിരുന്നു. എനിക്ക് ആശ്ചര്യം തോന്നി, അത്ഭുതവും സന്തോഷവും. കാര്യങ്ങൾ അനുകൂലമാകുന്നു.

ഞാൻ:” ഇതെന്താ അത്താഴവും പേറി”

മേഴ്സി: ഇന്നിവിടിരുന്നു കഴിക്കണമെന്നു തോന്നി.

ഞാൻ: അങ്ങിനെ ആയിക്കോട്ടെ. ഞാനും എന്റെ അത്താഴം വിളമ്പട്ടെ. നമുക്ക് ഷെയർ ചെയ്തു കഴിക്കാം”

ഞാൻ ഭക്ഷണം വിളമ്പിക്കൊണ്ട് വന്നു അവൾക്കരികിലിരുന്നു.

ഞങ്ങൾ ഭക്ഷണം ഷെയർ ചെയ്തു കഴിച്ചു.

ഇടയ്ക്കു ഞാൻ ഒരു ഉരുള ചോറ് അവളുടെ വായിൽ വെച്ചുകൊടുത്തു. അവളതു സന്തോഷത്തോടെ സ്വീകരിച്ചു. മറുപടിയായി എനിക്കും തന്നു ഒരു ഉരുള ചോറ്. അവൾ അതെന്റെ വായിൽ വെച്ചപ്പോൾ ഞാൻ ഇടതു കൈകൊണ്ടു അവളുടെ കയ്യിൽ പിടിച്ചു. ചോറിനൊപ്പം അവളുടെ വിരൽത്തുമ്പു ഞാൻ വായിലാക്കി ഉറുഞ്ചി. അവളൊന്നും പറഞ്ഞില്ല.

അവൾ ഊണ് കഴിഞ്ഞു പോകുവാൻ തുടങ്ങി.

ഞാൻ: എന്താ ഇന്ന് അത്താഴം ഇവിടെയാക്കിയത്. കൂട്ടുകാരി പിണങ്ങില്ലേ?

കൂട്ടുകാരി എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം കറുത്തു.

മേഴ്സി: കൂട്ടുകാരിയൊന്നുമല്ല, വെറും റൂം മേറ്റ്.

എന്തോ പ്രശ്നമുണ്ടെന്നു തോന്നിയ ഞാൻ പിന്നൊന്നും അതേപ്പറ്റി ചോദിച്ചതും പറഞ്ഞതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *