ഹോട്ടൽ ജോലിക്കാരനും സിനിമാ നടിയും

ഇത് 1998- 1999 കാലഘട്ടത്തിൽ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ്. ഹോട്ടൽ
മാനേജ്മെന്റ് പഠനശേഷം കോട്ടയത്ത് ഒരു ഹോട്ടലിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫായി ജോലി
ചെയ്യുന്ന സമയം. മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടൻമാരും കോട്ടയം ഭാഗത്ത്
ഷൂട്ടിംഗ് സംബന്ധമായും അല്ലാതെയും വന്നാൽ താമസിക്കുന്നത് ഈ ഹോട്ടലിൽ ആയിരുന്നു.
അങ്ങിനെ ഒരു പാട് നടീനടൻമാരെ പരിചയപ്പെടുവാനും അവരുടെ പലരുടെയും തനി സ്വഭാവഗുണങ്ങൾ
നേരിട്ട് കാണുവാനും അവസരം ലഭിച്ചിട്ടുണ്ട്.
ആ കാലഘട്ടത്തിൽ സഹനടിയായും മറ്റും തിളങ്ങിയിരുന്ന പ്രശസ്തയായ ഒരു നടിയാണ് കഥാ
നായിക. എന്തോ സ്വകാര്യ ആവശ്യത്തിനായി വന്നതായിരുന്നു അവർ. നേരത്തേ റൂം ബുക്ക്
ചെയ്തിരുന്നു. എറണാകുളത്തു നിന്നും ഒരു സ്വകാര്യ കാറിൽ ഒറ്റയ്ക്ക് ഉച്ചക്ക് ശേഷം
എത്തിയ അവർക്ക് റൂം ഞാനാണ് നൽകിയത്. അന്ന് ഈവനിംഗ് ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിയും
ഒരുമിച്ച് ചെയ്ത് പിറ്റേന്ന് 2 ദിവസത്തെ അവധിക്ക് വീട്ടിൽ പോകാൻ പ്ലാൻ
ചെയ്തിരിക്കുകയായിരുന്നു ഞാൻ. അവർ വന്നപ്പോൾ തന്നെ വളരെ ഫ്രണ്ട്ലിയായാണ്
സംസാരിച്ചത്.എനിക്ക് അന്ന് പ്രായം 22 വയസ്. കാണാൻ നല്ല സ്മാർട്ടായിരുന്നു ഞാൻ.
ഒരുപാടു സിനിമകളിൽ സഹോദരി വേഷങ്ങളിലും മറ്റും തിളങ്ങിയിരുന്ന അവർക്ക് ഇരു നിറമാണ്.
റൂം ചെക്ക് ഇൻ ചെയ്യുന്ന ഫോം പൂരിപ്പിക്കുന്ന സമയത്ത് അവർ എന്റെ പേരും വീടും നാടും
ഒക്കെ ചോദിച്ചു. എന്നിട്ട് റൂമിലേക്ക് പോകാൻ നേരം എന്നോട് പറഞ്ഞു ” തന്നെ കാണാൻ
നല്ല സുന്ദരനാണ് കേട്ടോ “.

ഒരു സിനിമാ നടിയുടെ വായിൽ നിന്നും കിട്ടിയ പ്രശംസ എന്നെ വിജ്രം ഭിതനാക്കി എന്ന
കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ ലഗേജ് റൂമിൽ എത്തിച്ച് തിരിച്ചു വന്ന്
ഹൗസ് കീപ്പിംഗ് ബോയി പ്രസാദ് പറഞ്ഞു ” മാഡത്തിന് ചേട്ടനെ അങ്ങു പിടിച്ചു പോയല്ലോ
എന്ന്”.
റൂമിലെത്തി കഴിഞ്ഞ് ചായയും സ്നാക്സും ഒക്കെ റിസപ്ഷനിൽ വിളിച്ച് എന്നോട് ആണ് ഓർഡർ
തന്ന് കൊടുത്തു വിടാൻ പറഞ്ഞത്. നമ്മളെ പ്രശംസിച്ച ഒരാളോടുള്ള ആദരം അവരുടെ
കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുത്തു ചെയ്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കുറച്ചു കഴിഞ്ഞ് അവർ വീണ്ടും റിസപ്ഷനിൽ വിളിച്ച് ചങ്ങനാശ്ശേരിക്ക് പോകാൻ ഒരു കാർ
വേണമെന്നു പറഞ്ഞു. ഒറ്റക്കാണ് പോകുന്നതെന്നും തിരികെ വരുമ്പോൾ ഒരു പാട്
രാത്രിയാകുമെന്നും അതുകൊണ്ട് എനിക്ക് നല്ല പരിചയമുള്ള വിശ്വസ്തരായ ഏതെങ്കിലും
ഡ്രൈവർ വേണമെന്ന് അവർ പ്രത്യേകം പറഞ്ഞു. വാഹനം റെഡിയായാൽ അറിയിക്കണമെന്നും
അപ്പോഴേക്കും കുളിച്ച് റെഡിയായി അവർ നിൽക്കാമെന്നും പറഞ്ഞു.
ഹോട്ടലിലെ ഗസ്റ്റിനു വേണ്ടി സ്ഥിരമായി ഓടുന്ന ചില ഡ്രൈവർമാർ ഉണ്ട്. അതിൽ ഏറ്റവും
പ്രായമുള്ള ഗീവർഗ്ഗീസ് ചേട്ടനെ ആളെ വിട്ട് വിളിച്ചു വരുത്തി. ഡ്രൈവർ എത്തിയ കാര്യം
ഞാൻ അവരെ റൂമിൽ വിളിച്ച് അറിയിച്ചു. ഒരു പതിനഞ്ചു മിനിട്ടിനുള്ളിൽ തയ്യാറായി എത്താം
എന്ന് അവർ പറഞ്ഞു. പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അവർ സെറ്റപ്പ് ഇറങ്ങി താഴെ വന്നു.
റൂം കീ എനിക്ക് കൈമാറുമ്പോൾ അവരുടെ കൈ തലം എന്റെ കൈ തലത്തിൽ സ്പർശിച്ചു. ഒരു മാതിരി
കറണ്ടടിക്കുന്ന പോലെയുള്ള ഒരനുഭവവും രോമാഞ്ചവുമെന്നിൽ ഉണ്ടായി.

മാഡം എവിടെപ്പോവുകയാണ് ഞാൻ ചോദിച്ചു. ചങ്ങനാശ്ശേരിയിൽ ഒരു ഫംഗ്ഷൻ ഉണ്ടെന്നും തിരികെ
വരുമ്പോൾ ഒരു പാട് താമസിക്കുമെന്നും അതുകൊണ്ട് നൈറ്റ് ഡ്യൂട്ടിക്ക് റിസപ്ഷനിൽ
നിൽക്കുന്ന ആളോട് പ്രത്യേകം പറഞ്ഞേക്കണം എന്നും അവർ പറഞ്ഞു. നൈറ്റ് ഡ്യൂട്ടിക്കും
ഞാൻ തന്നെയാണ് ഉണ്ടാവുക എന്ന് അവരെ അറിയിച്ചു. എങ്കിൽ ശരി തിരിച്ചു വരുമ്പോൾ കാണാം
എന്ന് പറഞ്ഞ് അവർ യാത്ര പുറപ്പെട്ടു.
രാത്രി പത്തു മണിയാകുമ്പോൾ റസ്റ്റോറന്റ് അടയ്ക്കും. 10.30 ആകുമ്പോഴേക്കും കണക്കുകൾ
ക്ളോസ് ചെയ്ത് എല്ലാവരും പോകും. പിന്നെ റിസപ്ഷനിൽ ഉള്ള ആൾ മാത്രമാണ് ഹോട്ടലിൽ ആകെ
ഡ്യൂട്ടിക്കുണ്ടാവുക. ഗസ്റ്റ് ആരെങ്കിലും വന്നാൽ ഈവനിംഗ് ഡ്യൂട്ടിയിലുള്ള ഹൗസ്
കീപ്പിംഗ് സ്റ്റാഫിനെ വിളിച്ചാൽ മതി. ഈ നടിയുടെ ഉൾപ്പടെ 2 റൂമിൽ മാത്രമാണ് അന്ന്
ഗസ്റ്റ് ഉള്ളത്. മറ്റേ റൂമിൽ ഒരു മാന്യനായ ബിസിനസ് എക്സിക്യൂട്ടീവ് അണ്. അന്ന്
ഞാനും പ്രസാദും മാത്രമാണ് രാത്രിയിൽ ഡ്യൂട്ടിയിൽ ഉള്ളത്. കൊച്ചു പയ്യനാണെങ്കിലും
കമ്പിക്കാര്യങ്ങളിൽ ഉസ്താദ് ആണവൻ. എന്നെ ഭയങ്കര കാര്യമാണ്.സാധാരണ മുകളിൽ ഹൗസ്
കീപ്പിംഗ് റൂമിൽ കിടന്നുറങ്ങാറുള്ളവൻ അന്ന് റിസപ്ഷനിൽ വന്ന് എന്നോട് കമ്പി കഥകളും
കമ്പി വർത്തമാനവും പറഞ്ഞിരിക്കുവാണ്. ഹോട്ടലിൽ വന്നു താമസിച്ചിട്ടുള്ള പല
നടീനടൻമാരുടേയും കഥകൾ ആണ് സംസാരം. റൂമിൽ പോയി ഉളിഞ്ഞു നോക്കി കണ്ട കഥകൾ പൊട്ടിപ്പും
തൊങ്ങലും വച്ച് പറയുകയാണ്.
സമയം പതിനൊന്ന് കഴിഞ്ഞു. അപ്പോഴാണ് നടിയുമായി ഗീവർഗ്ഗീസ് ചേട്ടന്റെ തിരിച്ചു വരവ്.
റിസപ്ഷന്റെ മുമ്പിൽ കാറു കൊണ്ടുവന്ന് നിർത്തിയിട്ട് ചേട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങി
അകത്തേയ്ക്ക് വന്ന് എന്നോട് പറഞ്ഞു. സാറേ ഒന്നു വന്ന് അവരെ വണ്ടിയിൽ നിന്ന്
പിടിച്ചിറക്കണം. അടിച്ചു പൂസ്സായിട്ട് അവരുടെ കാല് നിലത്ത് ഉറയ്ക്കുന്നില്ല.
എന്നെക്കൊണ്ട് പിടിച്ചിറക്കാൻ പറ്റില്ല. ശരി ചേട്ടാ ഞാൻ വരാം എന്ന് പറഞ്ഞ് ഞാനും
പ്രസാദും കൂടി വണ്ടിയുടെ സമീപത്തേക്ക് ചെന്നു. ഞങ്ങൾ രണ്ടാളും കൂടി ഒരുതരത്തിൽ അവരെ
പിടിച്ചു കൊണ്ടുവന്ന് റിസപ്ഷനിലെ സോഫയിൽ ഇരുത്തി.

വണ്ടിക്കാശ് അവരു ഹോട്ടലിൽ നിന്ന് പോകുന്നതിനു മുമ്പ് വാങ്ങി വച്ചേക്കണം എന്ന്
പറഞ്ഞ് വർഗ്ഗീസ് ചേട്ടൻ അവരുടെ ബാഗ് എന്നെ ഏൽപ്പിച്ച് വണ്ടിയുമായി പോയി. ഞാൻ
റിസപ്ഷൻ കൗണ്ടറിനുള്ളിൽ കയറി അവരുടെ റൂമിന്റെ താക്കോൽ എടുത്തു. എന്നിട്ട് ഞാനും
പ്രസാദും കൂടി അവരെ പിടിച്ചെഴുനേൽപ്പിച്ച് റൂമിലേയ്ക്ക് കൊണ്ടു പോകാൻ തുടങ്ങി.
പെട്ടന്ന് അവർ പ്രസാദിന്റെ കൈ തട്ടിമാറ്റിയിട്ട് അവനെ മുട്ടൻ രണ്ടു തെറി.
എന്നിട്ട്‌ പറഞ്ഞു നീ എന്നെ തൊട്ടു പോകരുത് എന്നെ ഈ സുന്ദരക്കുട്ടൻ പിടിച്ചാൽ മതി.

പ്രസാദ് അവന്റെ തോളിൽ കിടന്ന ബാഗ് എന്റെ തോളിലോട്ട് ഇട്ടു തന്നിട്ട് പറഞ്ഞു അണ്ണൻ
തന്നെ കൊണ്ടെയാക്കിക്കോ. വേണേൽ അവിടെ ആ റുമിൽ കിടന്നോ, പയ്യെ വന്നാൽ മതി റിസപ്ഷൻ
ഞാൻ നോക്കിക്കോളാം. ഇതിനു പ്രതികരിച്ചത് നടിയാണ്. നിനക്കെന്നാടാ നാറീ അതിന്. ഞാൻ
വേണേൽ അവനെ കൂടെക്കിടത്തും. കിടക്കില്ലേടാ ചക്കരേ എന്ന് കുഴഞ്ഞ ശബ്ദത്തിൽ എന്നോട്
ചോദിച്ചു. ശരി മാഡം വരൂ ഞാൻ റൂമിലാക്കാം എന്ന് പറഞ്ഞ് അവരുടെ ഇടത്തു കൈയ്യെടുത്ത്
എന്റെ തോളിലേക്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *