❤️വൃന്ദാവനം ❤️- 2 8അടിപൊളി 

പക്ഷേ അവനു നിയന്ത്രിക്കാൻ പറ്റില്ല. കാരണം അവന്‌റെ പ്രായം അതായിരുന്നു. 19 വയസ്സ്.അതുകൊണ്ട് നമുക്ക് ഇമ്മാതിരിപ്രവർത്തികൾ അവനോടു ക്ഷമിക്കാം. ആലത്തൂരിലെ നക്ഷത്രപ്പൂക്കളിലെ അപ്പുവിനെപ്പോലെ പക്വമതിയല്ല സഞ്ജു.നല്ല സുന്ദരനാണെങ്കിലും കുറേ ചാപല്യങ്ങൾ അവനുണ്ട്.

‘കുട്ടീസെല്ലാം കയറിക്കേ…നമുക്ക് പോയി ഭക്ഷണം കഴിക്കാം.’ വിനോദ് മാമൻ പറഞ്ഞു.മുൻസീറ്റിലേക്കു നന്ദുമാമൻ കടന്നിരുന്നു.ലഗേജുകൾ എടുത്തു ഡിക്കിയിൽ വച്ചശേഷം സഞ്ജു ഡ്രൈവിങ് സീറ്റിലേക്കു കയറാൻ പോയപ്പോളാണ് വിനോദ്മാമൻ വിളിച്ചത്.

‘ഡാ, അമേരിക്കയിലെ റോഡിൽ വണ്ടിയോടിച്ചു മടുത്തു.ഒടുക്കത്തെ നിയമങ്ങളാ..കുറച്ചു നാളായി നല്ല അലമ്പായിട്ടൊന്നു കാറോടിച്ചിട്ട്. വണ്ടി ഞാനെടുക്കാം നീ പിന്നിലേക്കിരി’ അദ്ദേഹം പറഞ്ഞു.

‘ശരി മാമാ,’ താക്കോൽ അദ്ദേഹത്തിനു കൊടുത്തു സഞ്ജു മധ്യത്തിലെ സീറ്റിലേക്കു നോക്കി. അവിടെ അമ്മായിമാർ സ്ഥാനം പിടിച്ചിരിക്കുന്നു. അവരുടെ കൂടെയിരിക്കാം.അവനതു വിചാരിച്ചതും രാധികാമ്മായി പറഞ്ഞു.

‘ഡാ സഞ്ജൂ പിന്നിലത്തെ സീറ്റിൽ നന്ദൂന്‌റെയും മീരയുടെയും കൂടെ ഇരിക്ക്, കുറേക്കാലമായില്ലേ നിങ്ങളെല്ലാരും കൂടി കണ്ടിട്ട്, വിശേഷം ഒക്കെ പറഞ്ഞിരിക്ക്.’

എന്‌റെ അമ്മായീ അതൊന്നും താങ്ങാൻ എന്നേക്കൊണ്ടാകുമെന്നു തോന്നുന്നില്ലേ….എന്നു പറയാനാണു തോന്നിയതെങ്കിലും സഞ്ജു പിന്നിലേക്കു കയറി.അവിടെ ഏറ്റവും പിന്നിലെ സീറ്റിൽ രണ്ടു സൈഡുകളിലായി മീരയും നന്ദിതയും ഇരിക്കുന്നു.നടുക്കുള്ള സ്ഥലം ഒഴിഞ്ഞുകിടക്കുന്നു.
‘സഞ്ജുമോൻ വാാ,,ഇവിടെ ഇരുന്നോ ഞാൻ നോക്കിക്കോളാംട്ടോ…’ നന്ദിത കുസൃതിച്ചിരിയോടെ പറഞ്ഞു.

മീര വീർത്തുകെട്ടി ഇരിപ്പുതുടർന്നു.ഫോണിലേക്കു തന്നെ മിഴിയും നട്ട്.അത് സഞ്ജുവിനു വിഷമമുണ്ടാക്കി. പണ്ട് തീവ്രമായ അഭിനിവേശമായിരുന്നു മീരയ്ക്ക് തന്നോട്.ഇപ്പോ മൈൻഡ് ചെയ്യാതെ ഫോണിൽ നോക്കിയിരിക്കുന്നു.ഇവക്ക് ഏതോ സെറ്റപ്പുണ്ട്. ഏതെങ്കിലും സായിപ്പ് ബോയ്ഫ്രണ്ട് ഉണ്ടാകും. അവനോടു ചാറ്റ് ചെയ്യാവും. അപ്പു മനസ്സിൽ ഉറപ്പിച്ചു.
ഏതായാലും അവൻ സീറ്റിന്‌റെ നടുവശത്തു തന്നെയിരുന്നു.നന്ദിതയുടെയും മീരയുടെയും ശരീരങ്ങൾ അവന്‌റെ ദേഹത്തോടു മുട്ടിയിരുന്നു. രണ്ടു വശത്തും രണ്ടു ട്രാൻസ്‌ഫോമർ വച്ച് ശരീരത്തിലേക്കു വൈദ്യുതി കേറ്റിവിട്ടാൽ എന്തായിരിക്കും സ്ഥിതി. അതേ സ്ഥിതിയായിരുന്നു സഞ്ജുവിന്.

മെഗാഷോക്ക്.

നന്ദിതയുടെയും മീരയുടെയും ശരീരത്തിൽ നിന്നുയരുന്ന പെർഫ്യൂമിന്‌റെ ഗന്ധം അവനെ ഉന്മത്തനാക്കി.ഇടയ്‌ക്കെപ്പോഴോ മീര തന്നെയൊന്നു പാളി നോക്കിയെന്ന് അവനു തോന്നി. വിനോദ് മാമൻ കാർ മുന്നോട്ടെടുത്തിരുന്നു.

‘സഞ്ജൂ എങ്ങനെ പോകുന്നു കോള്ജ് ലൈഫ് ഒക്കെ’ നന്ദിത അവന്‌റെ കൈയിൽ തട്ടി ചിരിയോടെ ചോദിച്ചു.

‘നന്നായി പോകുന്നു. ഇപ്പോൾ വെക്കേഷൻ ആണല്ലോ’ സഞ്ജു ഉത്തരം പറഞ്ഞു.

‘ക്ലാസിൽ ബോയ്‌സ് മാേ്രത ഉള്ളോ അതോ മിക്‌സഡ് ആണോ’ അവൾ വീണ്ടും ചോദിച്ചു.

Updated: February 22, 2025 — 10:39 pm

Leave a Reply

Your email address will not be published. Required fields are marked *