❤️സഖി ❤️ – 12 15

❤️സഖി ❤️ – 12

Sakhi Part 12 | Author : Sathan

[ Previous Part ] [ www.kambi.pw ]


 

ഒരുപാട് വൈകി എന്നറിയാം സാഹചര്യങ്ങൾ കാരണം ഇനി കഥകൾ എഴുതാൻ കഴിയുമെന്ന് കരുതിയിരുന്നതല്ല. പക്ഷെ കുറച്ചുപേർ എങ്കിലും എന്റെ കഥയ്ക്ക് കാത്തിരിക്കുന്നതായി തോന്നി അതുകൊണ്ട് മാത്രം വീണ്ടും എഴുതുന്നു. പിന്നെ മനഃപൂർവ്വം വൈകിച്ചത് അല്ല കേട്ടോ ഒരു ആക്‌സിഡന്റ് ഉണ്ടായി കാലിലെ രണ്ടു വിരലൊക്കെ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.

അതുകൊണ്ട് എന്തോ എഴുതാൻ ഒന്നുമുള്ള മൂഡിൽ ആയിരുന്നില്ല.എന്തായാലും ഇനി ജീവിതത്തിനു പുറമെ കഥയിലും ഒരുപാട് ട്രാജടികൾ കൊണ്ടുവരാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് ചില അത്യാവശ്യമായ കുറച്ചു ട്രാജടികൾ ഒഴിവാക്കിയാൽ ഇനി വരുന്ന ഓരോ ഭാഗവും തികച്ചും പ്രണയം മാത്രം ടോപ്പിക്ക് ആയി വരുന്നവയായിരിക്കും. ബാക്കി ഒക്കെ കഥയിൽ 🙂

Once more

❤️സഖി❤️ part 11 by സാത്താൻ😈
(യൂണിവേഴ്സ് ഓഫ് ലവ് )

“ജയദേവൻ സാർ നിങ്ങൾക്കൊരു വിസിറ്റർ ഉണ്ട് ”

ജയിലിൽ ആണങ്കിൽ കൂടി സകല സുഖ സൗകര്യങ്ങളും അനുഭവിച്ചു കഴിയുന്ന ജയദേവനോടായി ജയിൽ വാർഡൻ വന്നു പറഞ്ഞു.

“ആരാടോ ജോൺ സാറോ മറ്റോ ആണോ? ”

ജയിലിൽ ആയതിനു ശേഷം തന്നെ കാണാൻ വരാൻ അധികം ആരുമില്ല എന്ന് അറിയാവുന്നത് കൊണ്ടുതന്നെ സാധാരണ വരുന്ന ആൾക്കാരിൽ ഒരാളും ഇവിടെ തനിക്കു വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കി തന്ന ആളുമായ ജോണിനെ പ്രതീക്ഷിച്ചുകൊണ്ട് അയാൾ വാർഡനോടായി ചോദിച്ചു.

“അല്ല അദ്ദേഹമൊന്നുമല്ല ഇതൊരു പയ്യനാണ്. സാർ അങ്ങോട്ടേക്ക് ചെല്ല് ”

അത് പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും പോയി.
മറ്റു ജയിൽ പുലികളെ പോലെ സെല്ല് പൂട്ടുകപോലും ചെയ്യാതെ സകല സ്വാതന്ത്രത്തോടെ തന്നെ അവിടെ കഴിഞ്ഞു കൊണ്ടിരുന്ന ജയദേവൻ തന്റെ സെല്ലിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി വിസിറ്റേഴ്സ് കാത്തുനിൽക്കുന്ന മുറി ലക്ഷ്യമാക്കി നടന്നു.

വിസിറ്റേഴ്സ് റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ തന്നെ അവിടെ ജയിൽപ്പുള്ളികൾക്കും കാണുവാൻ വരുന്നവർക്ക് പരസ്പരം അഭിമുഖമായി ഇരിക്കാൻ ഒരുക്കിയിരിക്കുന്ന മേശയുടെ എതിർവശത്തായി ഇരിക്കുന്ന യുവാവിലേക്ക് അയാളുടെ കണ്ണുകൾ പോയിരുന്നു. തന്നെ കാത്തിരിക്കുന്ന ജിബിനെ കണ്ട് അയാളിൽ ഒരു ചിരി വിരിഞ്ഞിരുന്നു എങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം കാണാൻ വരുന്ന അവന്റെ ഇപ്പോഴത്തെ വരവ് എന്ത് വിവരം അറിയിക്കാൻ ആണ് എന്ന് മാത്രം അയാൾക്ക് അറിയില്ലായിരുന്നു.

മുറിയിലേക്ക് കടന്നു ചെന്നശേഷം തനിക്കിരിക്കുവാനുള്ള കസേരയിൽ ഇരുന്നുകൊണ്ട് കാലുകൾ ആ മേശപ്പുറത്തേക്ക് കയറ്റിവെച്ചുകൊണ്ട് അയാൾ അവനോടായി സംസാരിച്ചു തുടങ്ങി.

“എന്താ ജിബിൻ സുഖമല്ലേ?”

“ഓ എന്ത് സുഖം സാറേ കഷ്ടപ്പെട്ട് നേടിയതൊക്കെ കൈവിട്ടുപോയില്ലേ ഇനി എന്ത് സുഖമെന്ന് പറയാൻ ആണ് 🤧”

അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാവാത്തത് കൊണ്ടാവാം അയാൾ ഒരു സംശയ ഭാവത്തോട് കൂടെ തന്നെ വീണ്ടും അവനോടായി ചോദിച്ചു

“നീ എന്താടാ ചെക്കാ പറയുന്നേ 😂 എന്ത് പോയി എന്ന്? മാധവൻ ഒപ്പിട്ട power of attorney ഇപ്പോഴും നമ്മുടെ കയ്യിൽ തന്നെയല്ലേ ഉള്ളത് പിന്നെ ഈ ജയിൽ വാസം അതൊക്കെ ഒരു പേരിനുള്ളതല്ലേ പുറത്തിറങ്ങാൻ ഉള്ളതൊക്കെ ജോൺ സാർ ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയാൽ ഉടനെ നമ്മൾ അതുപയോഗിച്ചുകൊണ്ട് എല്ലാം അങ്ങ് വിൽക്കും പിന്നെ എന്ത് കൈവിട്ട് പോവാൻ 😂”

ജയിലിൽ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടെങ്കിലും പുറത്തു നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാത്ത ജയദേവൻ ജിബിനോടായി പറഞ്ഞു.

“അഹ് ബെസ്റ്റ് അപ്പോൾ സാർ ഒന്നും അറിഞ്ഞില്ലേ ഇനി എന്ത് മൈര് കയ്യിൽ ഉണ്ടായിട്ടും കാര്യമില്ല മാധവന്റെ ഒപ്പ് കൊണ്ട് ഒരു മൈരും ചെയ്യാൻ പറ്റില്ല ”

അവന്റെ സംസാരത്തിൽ നിന്നും തങ്ങൾ ഇതുവരെ പ്ലാൻ ചെയ്തതിനൊക്കെ വിപരീതമായി എന്തൊക്കെയോ സംഭവിച്ചു ഇതിനകം തന്നെ സംഭവിച്ചു കഴിഞ്ഞു എന്ന് മനസ്സിലായത് കൊണ്ടാവാം അല്പം ഉയർന്ന ശബ്ദത്തിൽ തന്നെ അയാൾ അവനോട് അടുത്ത ചോദ്യവും ഉന്നയിച്ചത്.

“ജിബി എന്ത് മൈരാടാ നീ പറയുന്നേ ഒന്ന് തെളിച്ചു പറയുന്നുണ്ടോ? 😡”

അയാൾക്ക് ഇനിയും ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ ജിബിൻ കുറച്ചുകൂടെ വ്യക്‌തതെയോട് കൂടെ തന്നെ താൻ പറയാൻ വന്ന കാര്യം അയാളോട് പറഞ്ഞു.

” ഇതുവരെ ഞാൻ പറഞ്ഞതൊന്നും സാറിനു മനസ്സിലായില്ല അല്ലെ എന്നാ കേട്ടോ നമ്മൾ മാധവന്റെ ജീവനെടുത്തു ആ പേപ്പർസ് ഒക്കെ സൈൻ ചെയ്യിച്ചില്ലേ അതിന് ഒരു ദിവസം മുന്നേ തന്നെ അയാളുടെ സ്വത്തുക്കൾ എല്ലാം ആ അനാഥ ചെക്കന്റെയും ഐശ്വര്യയുടെയും പേരിൽ പ്രമാണം ചെയ്തിരുന്നു എന്ന്. ഇന്ന് മുതൽ അവർ രണ്ടും എല്ലാ സ്ഥാപനങ്ങളുടെയും പൂർണ അധികാരം ഏറ്റെടുക്കുകയാണ്. നമ്മൾ ഇത്രയും കഷ്ടപ്പെട്ടതും സാർ ഇപ്പോൾ ദേ ഇതിനകത്ത് കിടക്കുന്നത് പോലും വെറുതെ ആയി എന്ന് ”

ജിബിന്റെ വാക്കുകൾ അസ്ത്രം കണക്കെ അയാളുടെ കാതുകളിൽ ആഴ്ന്നിറങ്ങുന്നതിനോടൊപ്പം തന്നെ അത് അയാളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ പോലും കഴിയാത്തതായിരുന്നു എന്ന് മുഖഭാവത്തിലൂടെ തന്നെ ജിബിനു മനസ്സിലാവുന്നുണ്ടായിരുന്നു. അവൻ പറഞ്ഞ കാര്യങ്ങളൊക്കെ എങ്ങനെ നടന്നു എന്ന് പോലും അയാൾക്ക് മനസ്സിലാകുന്നത് പോലും ഉണ്ടായിരുന്നില്ല.

” ജിബി എങ്ങനെ.. എങ്ങനെ ഇത് സംഭവിച്ചത്? അവരുടെ ഓരോ നീക്കങ്ങളും ശ്രദ്ധയോടെ തന്നെ നിരീക്ഷിച്ചിട്ടുണ്ട് എന്നല്ലേ ജൂലി അന്നും നമ്മളോട് പറഞ്ഞത്? ”

കേട്ടതൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ ആയതിനാലാവം അയാൾ വീണ്ടും അവനോട് അങ്ങനെ ചോദിച്ചത്.

“അതൊക്കെ ശെരിയാണ് സാർ പക്ഷെ നമുക്ക് എവിടെയോ പിഴച്ചിട്ടുണ്ട്. തിരുത്താൻ കഴിയാത്ത വിധം തന്നെ ”

അയാൾക്കുള്ള അവന്റെ മറുപടി ഈ വിധമായിരുന്നു

“ഇനി ജൂലി എങ്ങാനും നമ്മളെ ചതിച്ചതാണോടാ? ”

ഉള്ളിൽ തോന്നിയ സംശയം മറച്ചു വെക്കാതെ തന്നെ അയാൾ വീണ്ടും ചോദ്യം ഉയർത്തി.

“ഇല്ല സാർ അവൾ ഒരിക്കലും ചതിക്കില്ല മാത്രവുമല്ല ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തന്നെ എല്ലാത്തിനും അവൾ കൂട്ട് നിൽക്കില്ലായിരുന്നല്ലോ? ഇതുവരെ അവൾ ഒട്ട് ഒളിവിൽ നിന്നും പുറത്ത് വന്നിട്ടുമില്ല. ഇത് അതൊന്നുമല്ല എല്ലാത്തിനും ഇടയിൽ എന്തൊക്കെയോ നടന്നിട്ടുണ്ട് ആരും വിചാരിക്കാത്ത വിധത്തിൽ തന്നെ ”

തന്റെ നിയമനങ്ങൾ കൂടി കൂട്ടിച്ചേർത്തു അയാൾക്കുള്ള മറുപടി പറയുമ്പോഴും ചെയ്തതൊക്കെ പാഴായി പോയി എന്നാ ഒരു അപകർഷതാ വികാരം മാത്രമായിരുന്നു അവന്റെയുള്ളിൽ.
പക്ഷെ എല്ലാം നഷ്ടപ്പെട്ട വികാരത്തിൽ മുങ്ങി നിൽക്കുന്ന അവനെ അതിശയിപ്പിച്ചുകൊണ്ട് തന്നെ ജയദേവനിൽ ഒരു ചിരി വിരിയുന്നത് കണ്ട അവന് ഒരേ സമയം അത്ഭുതവും ദേഷ്യവും ഉയർത്തുന്നതിനു കാരണം ആവുന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *