❤️സഖി ❤️ – 12 15

ഒരിക്കൽ കൂടി എല്ലാവരിലും കൂടെ കണ്ണോടിച്ച ശേഷം അവൻ എല്ലാവരോടുമായി സംസാരിച്ചു തുടങ്ങി.

“എല്ലാവർക്കും എന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ അല്ലെ 🙂.അല്ല ഒന്നുകൂടെ അങ്ങ് പരിചയപ്പെടുത്തിയേക്കാം ഞാൻ ഇവിടെ ഉണ്ടായിരുന്ന സമയത്ത് ഇല്ലായിരുന്ന പലരും ഇന്ന് ഇവിടെ ഉണ്ടല്ലോ. ഞാൻ വിഷ്ണു. നിങ്ങളുടെ പഴയ md യുടെ മകൻ.

അല്ല വളർത്തുമകൻ അങ്ങനെ പറഞ്ഞാൽ അല്ലെ ചിലർക്കെങ്കിലും സമാധാനമാവു 🙂(പണ്ടും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും തന്നെ വെറും ഒരു വളർത്തുമകൻ ആയി മാത്രം കണക്കാക്കിയിരുന്ന പലരെയും നോക്കി കൊണ്ട് അത് പറയുമ്പോൾ എന്തോ കടന്നെല്ല് കുത്തിയതുപോലെ അവരുടെയൊക്കെ മുഖം വീർക്കുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. )
ആ അതെന്തെങ്കിലും ആവട്ടെ ഇപ്പോൾ ഇവിടെ എന്റെ സ്ഥാനം ഈ സ്ഥാപനങ്ങളുടെ ഒക്കെ md എന്നതാണ്. സൊ പണ്ട് എങ്ങനെ ആയിരുന്നോ അതുപോലെ അല്ലങ്കിൽ അതിലും ഭംഗിയായി തന്നെ എല്ലാ സ്ഥാപനങ്ങളും മുന്നോട്ട് കൊണ്ടുപോകണം എന്നാണ് എന്റെ താല്പര്യം. അതിനു നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ..

“മതി സാറേ വളർത്തച്ഛനേം അമ്മയേം ഒക്കെ കൊന്ന് എല്ലാം സ്വന്തമാക്കിയില്ലേ ഇനിയിപ്പോൾ ലാഭത്തിൽ കൂടെ ആയി കഴിഞ്ഞാൽ പിന്നെ സാറിനു ഒന്നും അറിയാതെ ജീവിക്കാമല്ലോ അല്ലെ ”

എന്തോ പറയാനായി തുടങ്ങിയ വിഷ്ണുവിന്റെ വാക്കുകളെ മുടക്കികൊണ്ട് മുൻപ് എന്തോ മനസ്സിലുറപ്പിച്ചുകൊണ്ട് ഇരുന്ന കൂട്ടത്തിൽ നിന്നും ഒരാൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. അയാളെ സപ്പോർട് ചെയ്‌തെന്നപോലെ കൂടെ ഉണ്ടായിരുന്ന ഒരു 5 പേരും കൂടെ വിഷ്ണുവിനെ നോക്കുന്നുണ്ടായിരുന്നു.

താൻ സ്ഥാനമേൽക്കുന്നത് തടയാൻ മാനസികമായി തളർത്താൻ കാത്തുനിൽക്കുന്ന കുറച്ചുപേർ ഇവിടെ ഉണ്ടെന്ന് മുന്നേ തന്നെ മനസ്സിലാക്കിയിരുന്ന അവൻ ഒരു പുഞ്ചിരിയോടെ തന്നെ ആണ് അത് കേട്ട് നിന്നത്. അയാൾ പറഞ്ഞതൊക്കെ മനസ്സിൽ കൊണ്ടു എങ്കിലും പുറമെ കാണിച്ചാൽ തന്റെ തലയിൽ കയറുവാൻ അത് ധാരാളമായിരിക്കും എന്ന് അവന് ഉറപ്പായിരുന്നു.
അതുകൊണ്ട് തന്നെ വീണ്ടും ഒരു പുഞ്ചിരി നൽകികൊണ്ട് വീണ്ടും അവൻ അവരോടായി സംസാരിച്ചു തുടങ്ങി.

” അതിപ്പോൾ നിങ്ങൾ അറിയണ്ട ആവശ്യമില്ലല്ലോ? നിങ്ങൾ ഇവിടുത്തെ വെറും ജോലിക്കാർ മാത്രമല്ലെ അല്ലാതെ എനിക്കും മുകളിൽ ഉള്ളവർ ഒന്നും അല്ലല്ലോ? അത് കൊണ്ട് ഞാൻ പറഞ്ഞതുപോലെ ഈ സ്ഥാപനങ്ങളുടെ ഉയർച്ചക്ക് വേണ്ടി പ്രയത്നിക്കാം എന്നുണ്ടേൽ മാത്രം നിങ്ങൾക്ക് ഇവിടെ തുടരാം ഇല്ലങ്കിൽ എന്തെങ്കിലും ഒക്കെ കിട്ടാൻ ബാക്കി ഉണ്ടേൽ വാങ്ങി ടാറ്റാ പറഞ്ഞു വിട്ടോ 😊”

എടുത്തടിച്ചത് പോലെ വിഷ്ണു അങ്ങനെ കരഞ്ഞത് അവർ 6 പേരുടെയും മുഖം ഒന്നുകൂടെ കറുക്കുന്നതിനിടയായി എങ്കിലും ബാക്കിയുള്ള ആൾക്കാരിൽ അത് ഒരു സന്തോഷം തന്നെ ആയിരുന്നു. വിഷ്ണു പറഞ്ഞത് പിടിക്കത്തത് കൊണ്ടാവണം അവരിൽ നിന്നും മറ്റൊരാൾ എഴുന്നേറ്റ് നിന്നുകൊണ്ട് വീണ്ടും അവനുനേരെ തന്നെ പറഞ്ഞുതുടങ്ങി.

” അതെ ഉള്ള കാര്യം പറഞ്ഞു എന്നും പറഞ്ഞു ഇങ്ങനെയുള്ള ഭീഷണി ഒന്നും വേണമെന്നില്ല. ഞങ്ങൾ ഇവിടുത്തെ യൂണിയൻ ലീഡേഴ്‌സ് ആണ് ഞങ്ങളെ പറഞ്ഞു വിട്ടിട്ട് ഈ കമ്പനിക്ക് കീഴിലുള്ള ഒരു സ്ഥാപനം പോലും പ്രവർത്തിക്കും എന്ന് താൻ വിചാരിക്കണ്ട. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ഒരു അദ്ധ്യാപകരോ പ്യുണ് പോലും വരത്തില്ല. അല്ല താൻ ആണ് md എങ്കിലും വരില്ല ”

എന്തോ വലിയ കാര്യം പോലെ ഭീഷണിയുടെ ശബ്ദത്തിൽ പറഞ്ഞ അയാളെ നോക്കി തികഞ്ഞ പുച്ഛത്തോടെ ചിരിക്കുന്ന വിഷ്ണുവിനെ കണ്ട് അവരിൽ ദേഷ്യം വരുന്നുണ്ട് എന്നവന് മനസ്സിലായി എങ്കിലും. അവൻ എല്ലാവരോടുമായി വീണ്ടും സംസാരിച്ചു തുടങ്ങി.

“അപ്പോൾ നമ്മൾ പറഞ്ഞുവന്നത് ആ യൂണിയൻ… ഇവിടെ ഒരു യൂണിയനും ഇല്ലാതെ ഓരോ തൊഴിലാളിക്കും അല്ല ഈ സ്ഥാപനത്തിലെ ഓരോ അവകാശികളുടെയും എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. യൂണിയനും പാർട്ടിയും ഒന്നും ഒരു വിഷയമല്ല ഇതൊന്നും ഇല്ല എങ്കിലും ഇവിടെ ജോലി ചെയ്യാൻ തയ്യാറാണ് എന്നുള്ളവർ ഒന്ന് കൈ പൊക്കി സഹായിക്കുക ആണേൽ നമുക്ക് ഒരു തീരുമാനം എടുക്കാമായിരുന്നു.”

വിഷ്ണു പറഞ്ഞതൊക്കെ കേട്ട് ആരും കയ്യുയർത്തി അവനെ സപ്പോർട്ട് ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് തന്നെ ആ അഞ്ചുപേർ തങ്ങൾ ജോണിന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസക്കുള്ള പണി എടുത്തു എന്നുറച്ചു വിശ്വസിച്ചുകൊണ്ട് അവിടെ ഇരുന്നു.

പക്ഷെ അവർ പ്രതീക്ഷിച്ചതിനു വിപരീതമായി അവിടെ ഉണ്ടായിരുന്ന അവരിൽ ആ ആറു പേര് ഒഴികെ ബാക്കിയുള്ള എല്ലാവരും ഓരോരുത്തരായി കയ്യുയർത്തുന്നത് കണ്ട് അവർ ഓരോരുത്തരുടെയും കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നത് പോലെ തോന്നി. തങ്ങൾ കരുതിയത് പോലെ ഒന്നും നടക്കാത്തത്തിലും ഇനി അവിടെ ഇരുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ലന്നുറപ്പായതുകൊണ്ടും അവർ അവിടെനിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി.

അവർ പോവുന്നത് നോക്കി ഒരു ചിരിയോടു കൂടെ നോക്കി നിന്ന വിഷ്ണു തന്നെ വിശ്വസിച്ച ബാക്കിയുള്ള ഓരോരുത്തരോടുമായി പറഞ്ഞു.

” എന്നെ വിശ്വസിച്ചു കൂടെ നിൽക്കാൻ തീരുമാനിച്ച ഓരോരുത്തർക്കും നന്ദി 🙏. എന്റെ അച്ഛൻ ഉണ്ടാക്കിയതൊന്നും നഷ്ടപ്പെടുത്താൻ എനിക്ക് തീരെ താല്പര്യമില്ലാത്തത് കൊണ്ടാണ് ഞാൻ ഇന്ന് ഈ പദവി ഏറ്റെടുക്കാൻ തന്നെ വന്നത്.ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെപ്പിലും ഒരു കുടുംബം പോലെ തന്നെ അല്ല ഒരു കുടുംബമായി തന്നെ മുന്നോട്ട് പോവാം എന്ന് കരുതുന്നു. ”

അവന്റെ ഓരോ വാക്കുകളും ഇരുകയ്യോടെയും സ്വീകരിച്ചതുപ്പോലെ എല്ലാവരും കയ്യടിച്ചു. ബാക്കിയുള്ള എല്ലാ കാര്യങ്ങളും കുറുപ്പ് സാറിനെ എൽപ്പിച്ചുകൊണ്ട് തന്നെ വിഷ്ണുവും ഐശ്വര്യയും പോവാൻ ഇറങ്ങി.

അപ്പോഴും പേടിച്ചു വിറച്ചു വന്ന വിഷ്ണു എങ്ങനാ ഇത്രയും നിസ്സാരമായി എല്ലാം ഒതുക്കി എന്നോർത്തുകൊണ്ട് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഐഷു. അതിനോടൊപ്പം തന്നെ താൻ അവനോട് പറഞ്ഞതിനുള്ള മറുപടി എന്തായിരിക്കും എന്നറിയാനുള്ള ആകാംഷയും അവളിൽ വ്യക്തമായിരുന്നു.

ഇരുവരും വീട്ടിലേക്കുള്ള യാത്രയിലും പരസ്പരം ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഇടക്കിടക്ക് ഐഷു അവനെ നോക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും താൻ കാണുന്നില്ല എന്ന് നടിച്ചുകൊണ്ട് അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു. അതിനിടക്ക് അവളെറിയാതെ അവളെ നോക്കുന്ന അവനെ അവലോട്ട് ശ്രദ്ധിച്ചുമില്ല അവന്റെ കണ്ണുകളിലുള്ള പ്രണയവും.

തുടരും ❤️

(ഒരുപാട് വൈകിയതിനും പേജ് തീരെ കുറഞ്ഞതിനും ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. പിന്നെ ഇങ്ങനെ ഒന്നും അല്ല കഥ ഞാൻ ഉദ്ദേശിച്ചിരുന്നത് എങ്കിലും ജീവിതത്തിലുണ്ടായ ട്രാജഡികൾക്ക് പുറമെ ഇനി കഥയിലും നടക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല സൊ അത്യാവശ്യം ആയുള്ള കുറച്ചു ദുരന്തങ്ങൾ മാത്രമേ ഇനി ഈ കഥയിൽ ഉണ്ടാവു. ബാക്കി തികച്ചും പ്രണയ സാന്ദ്രമായ ഒരു കഥയായിരിക്കും 🙂)

Leave a Reply

Your email address will not be published. Required fields are marked *