ഓളും ഞാനും – 1 1

ഹലോ ഫ്രണ്ട്സ് ഇത് എന്റെ ആദ്യത്തെ കഥയാണ്. ഇവിടെ ഉള്ള കഥകളുടെ ഒരു സ്ഥിരം വരിക്കാരനാണ്.. പ്രണയം കൂടുതലും ഉള്ള ഒരു കഥയാണ് ഇത് .കൂടുതൽ മുഖവര വേണ്ട . നമുക്ക് കഥയിലോട്ട് കടക്കാം ..

‌എന്റെ കോളേജ് കാലഘട്ടം .. അതായത് ഒരു രണ്ടു കൊല്ലം മുമ്പ് .. എന്നെ പറ്റി പറയുകയാണെങ്കിൽ .. എന്റെ പേര് ഷബീർ. പാലക്കാട് ഉള്ള ഒരു ഗ്രാമത്തിൽ ആണ് ഞാൻ താമസിക്കുന്നത് , വീട്ടിൽ ഉമ്മയും ഉപ്പയും. ഉപ്പ ഗൾഫിൽ ആണ് .. പ്ലസ് ടുവിൽ അത്യാവശ്യം നല്ല മാർക്ക് ഉണ്ടായത് കൊണ്ടു തന്നെ എനിക്ക് വീട്ടിൽ നിന്നും കുറച്ചു ദൂരെ ആണെങ്കിലും ഒരു നല്ല ഒരു നല്ല കോളേജിൽ അഡ്മിഷൻ കിട്ടി. പ്ലസ് ടുവിന് പഠിച്ച രണ്ടോ മൂന്നോ കൂട്ടുകാർക്ക് എന്റെ ക്ലാസ്സിൽ തന്നെ കിട്ടി എന്നത് ഞാൻ അറിഞ്ഞു .. ഞങ്ങൾ bsc maths ആയിരുന്നു എടുത്തത് .. .. ഇനിയാണ് കഥ ..
അന്ന് ആദ്യത്തെ ദിവസം, രാവിലെ നേരത്തെ തന്നെ കുളിച്ചു റെഡിയായി, ആദ്യത്തെ ദിവസം ആയത് കൊണ്ട് നല്ല ലുക്കിൽ പോവാം, നേരത്തെ തന്നെ പോകാം വിചാരിച്ചു , ഉമ്മാനോട് കോളേജിൽ പോവ പറഞ്ഞു ബൈക്ക് എടുത്തു , ഒരു 10 km ഉണ്ട് കോളേജിലേക്ക് , വഴിയിൽ വെച്ചു പ്ലസ് ടുവിൽ ഉണ്ടായിരുന്ന എന്റെ ചങ്ക് കയറി , അവന്റെ പേര് ഉണ്ണി, അവനും അവന്റെ വീടിന്റെ അടുത്തുള്ള ഞങ്ങൾ എല്ലാരും tp എന്നു വിളിക്കുന്നവനും എന്റെ ക്ലാസിൽ ആണ് കിട്ടിയത് , അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി, കോളേജ് കാണാൻ അടിപൊളി ആയിരുന്നു, . എന്തായാലും ഇന്ന് ക്ലാസ് ഒന്നും ഉണ്ടാവില്ല എന്നു ഞങ്ങൾക്കറിയാം. അതുകൊണ്ട് ഞങ്ങൾ കോളേജ് എല്ലാം ഒന്നു ചുറ്റി കാണാം എന്നു വിചാരിച്ചു. അപ്പോളാണ് ഉണ്ണിയുടെ വീടിന്റെ അടുത്തുള്ള അവന്റെ കൂട്ടുകാരൻ tp യുടെ രംഗപ്രവേശം, എല്ലാ സിനിമയിലും , എല്ലാ ഗ്യാങിലും ഒരുത്തൻ ഉണ്ടാവും , കണ്ടാൽ മാന്യൻ എങ്കിലും സകല ഉടായിപ്പ് പരിപാടിയും ഉണ്ടാവും കയ്യിൽ , അങ്ങനെ ഉള്ള ഒരുത്താനാണ് ഈ ടിപി എന്നവൻ , ഞങ്ങളെ കണ്ടപ്പോ തന്നെ “ഹലോ .. മച്ചാനെ .. ” എന്നും പറഞ്ഞു ഉണ്ണിയുടെ അടുത്തേക്ക് വന്നു .
അവൻ അടുത്തേക്ക് വന്നപ്പോ തന്നെ നല്ല സിഗരറ്റ് ന്റെ മണം
“ഉം .. നല്ല വലി വലിച്ചിട്ടാണ് വന്നേക്കുന്നത് ” ഉണ്ണി തമാശ രീതിയിൽ പറഞ്ഞു.
“പോടാ .. വലിക്കേ.. ഞാനോ .. ശേ ശേ ” എന്നും പറഞ്ഞു അവൻ എനിക്ക് ഷേക്ക് ഹാൻഡ് തന്നു . ഞാനും ചിരിച്ചു,
അങ്ങനെ ഞങ്ങൾ മൂന്നു പേരും അപ്പോൾ തന്നെ കട്ടകമ്പനി ആയി . ഞങ്ങൾ കോളേജ് ചുറ്റി കാണാൻ പോയി, അത്യാവശ്യം നല്ല വലിയതാണ് , അത്യാവശ്യം നിറയെ ക്ലാസുകളും കുട്ടികളും ഉണ്ട്.
അങ്ങനെ ഞങ്ങൾ ഞങ്ങടെ ക്ലാസ്സ് ഞങ്ങൾ കണ്ടുപിടിച്ചു, അതേ ഇനി രണ്ടു മൂന്നു വർഷക്കാലം ഇതാണ് എന്റെ ക്ലാസ് , ഞാനും ചങ്കുകളും ക്ലാസ്സിന്റെ അവസാനത്തെ ബെഞ്ചിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു, ടിപിയുടെ പറച്ചിൽ എന്താണെന്ന് വെച്ചാൽ “പഠിക്കാൻ ആണെങ്കിൽ ഏത് ബെഞ്ചിലും ഇരുന്നാലും പഠിക്കാം” എന്നായിരുന്നു , അവന്റെ ലക്ഷ്യം അതായിരുന്നില്ല , എന്നു ഞങ്ങൾക്ക് മനസ്സിലായി കാരണം ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന ഉടനെ അവൻ പോക്കെറ്റിൽ നിന്നും ഹാൻസ് എടുത്തു കയ്യിൽ തിരുമ്മി വെച്ചു ,
ഞാൻ മനസ്സിൽ വിചാരിച്ചു ” നൈസ് ! ഇനി മൂന്നു കൊല്ലം പൊളിക്കും ”
കുട്ടികൾ ഓരോന്നായി വന്നുകൊണ്ടിരുന്നു.
ഞങ്ങൾ ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു വരുന്ന പെമ്പിള്ളാരെ വായിനോക്കിയും കമെന്റ് അടിച്ചും ഇരുന്നു , അപ്പോളാണ് ഞങ്ങടെ ബെഞ്ചിൽ ഒരു ഒരുത്തൻ വന്നു പറഞ്ഞു “മച്ചാന്മാരെ ഒന്നു നീങ്ങി ഇരുന്നെ ”
അങ്ങനെ ആണ് ഞങ്ങൾ ഞങ്ങടെ ഗ്യാങിലെ നാലാമത്തെ മെമ്പർ വന്നത് “മുസ്തഫ !” ആളൊരു സൈസ് ഉള്ള മനുഷ്യൻ , ജിം ബോഡി. ആരു കണ്ടാലും ഒന്നു പേടിക്കും
അവനെ കണ്ടതും ടിപി അവനെ വിളിച്ചു അവന്റെ അടുത്തു ഇരുത്തി, അങ്ങനെ അവന്മാര് വലിക്കമ്പനി ആയി (സിഗരറ്റ്) മുസ്തഫക്ക് അവിടെ ഉള്ള എല്ലാ സ്ഥലങ്ങളും അറിയാം അവൻ അവിടെ അടുത്താണ് വീട് . അങ്ങനെ ഞങ്ങൾ ലാസ്റ്റ് ബെഞ്ചിൽ കലപില ആയി ഇരുന്നു . അപ്പോളാണ് ടീച്ചർ വന്നത് എല്ലാരും എണീറ്റ് നിന്നു , ടീച്ചർ പരിചയപ്പെടുത്തി , പേര് ആര്യ , ഒരു മധ്യവയസ്‌ക്ക, ടീച്ചർ ഞങ്ങളെ ഓരോരുത്തരെയും പരിജയപ്പെട്ടു , പിന്നെ കൊറേ സ്ഥിരം ഡയലോഗും , ” ഇതാണ് ജീവിതത്തിലെ ടർണിങ് പോയിന്റ്” അങ്ങനെ ഒക്കെ.
കോളേജ് അത്യാവശ്യം നിശബ്ദം ആയിക്കഴിഞ്ഞു കുട്ടികൾ എല്ലാം ക്ലാസ്സിൽ കയറി, ആ നിശബ്ദത ബേദിച്ചു കൊലുസ്സിന്റെ ശബ്ദം ഞങ്ങടെ ക്ലാസ്സിന്റെ നേരെ വരുന്നത് ഞാൻ കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *