ദേവാദി 1

ആദ്യമേ തന്നെ പറയട്ടെ ഇതൊരു സാങ്കൽപ്പിക കഥയാണ്….. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല…… പിന്നെ ഇതൊരു പക്കാ ലെസ്ബിയൻ കഥ ആയിരിക്കും എന്ന് ആദ്യമേ അറിയിക്കട്ടെ…….

**********************
കണ്ണ് തുറന്ന് നോക്കിയപ്പോൾ നേരം വെളുത്തിരിക്കുന്നു…..അവളെ കണ്ണുകൾ പരതിയപ്പോ എന്നെ ചേർന്ന് കിടപ്പുണ്ട്…….

ഓ……സംഭവം പറഞ്ഞില്ലാലോ അല്ലെ ……..

ഞാൻ ദേവിക…. ദേവ് ന്ന് പറയും…..
അങ്ങ് ഇന്ത്യയിൽ നിന്നും ഒരുപാട് കാതം അകലെ നിന്ന് ഇങ്ങ് സാൻഫ്രാൻസിസ്കോയിൽ നിന്നും ഈ കഥയെഴുതാൻ ഒരു കാരണമുണ്ട്…….
അതീ നഗരമോ ഇവിടത്തെ ആൾക്കാരേയോ കണ്ടിട്ടല്ല…… അതോ കുറച്ച് മുന്നേ ബെഡിൽ എന്റെ അടുത്ത് കിടന്ന ഒരു മുതൽ ഇല്ലേ..

ആരതി…….. എന്റെ ആദി….

അവളെ ഒരാളെ കണ്ടിട്ടാണ്…..

ആദി ഇവിടെ തന്നെ ഒരു കോളേജിൽ ലെക്ചർ ആണ്………..

ഇനിപ്പോ ഇന്ത്യയിൽ നിന്ന് എങ്ങനെ ഞങ്ങൾ ഇങ്ങെത്തി എന്നറിയാൻ ആദ്യം ഇന്ത്യയിലേക്ക് തന്നെ പോണം……… എവിടെ നമ്മടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്………….

************************

തലസ്ഥാന നഗരിയിൽ നിന്നും അൻപത് കിലോമീറ്റർ മാറിയാണ് എന്റെ നാട് സ്ഥിതി ചെയ്യുന്നു…. പേരിൽ പ്രസക്തി ഇല്ലാത്തതിനാൽ അത് പറയുന്നില്ല…….
ഞാൻ പഠിച്ചതും വളർന്നതും എല്ലാം ആൺകുട്ടികളെ പോലെയായിരുന്നു……. കോളേജിൽ എത്തിയപ്പോഴും വസ്ത്രധാരണത്തിനും സ്വഭാവത്തിനുമൊന്നും യാതൊരു മാറ്റവും സംഭവിച്ചില്ല……. അതുകൊണ്ടുതന്നെ കോളേജിൽ ഞാൻ ഒരു താരമായിരുന്നു എന്ന് വേണമെങ്കിൽ പറയാം……. എല്ലാ പ്രോഗ്രാമിനും മുന്നിട്ടു നിന്ന് വേണ്ടത് ചെയ്യും…. പഠിത്തത്തിലും ഒട്ടും മോശമല്ലാത്തതുകൊണ്ട് ടീച്ചർമാർ ഉൾപ്പെടെ എന്നെ എല്ലാവർക്കും ഇഷ്ടമായിരുന്നു……..പ്രണയം സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ രണ്ടുമൂന്നു വട്ടം അത് സംഭവിച്ചു…… എല്ലാം പെൺകുട്ടികളായിരുന്നു…… പക്ഷേ അത്ര സീരിയസ് അല്ലാത്തതുകൊണ്ട് അതൊക്കെ പോയപ്പോൾ എനിക്കൊന്നും തോന്നിയതുമില്ല…….

കോളേജിൽ സെക്കൻഡ് ഇയർ എത്തിയപ്പോഴാണ്
അഗാധമായൊരു പ്രണയം എന്നെ വന്ന് പൊതിയുന്നത്…… ഇത്തവണയും പതിവു തെറ്റിക്കാതെ അതുമൊരു പെൺകുട്ടിയായിരുന്നു………. എന്റെ കോളേജിൽ തന്നെ ആയിരുന്നതുകൊണ്ട് ഞാൻ അത് ശരിക്കും ആസ്വദിച്ചു…….പക്ഷേ ആ പ്രണയം അധികകാലം നീണ്ടുനിന്നില്ല പ്രണയിച്ച് ഒരു വർഷം തികയുന്നതിന് മുമ്പേ അത് ഒഴിഞ്ഞുപോയി…. അതിന്റെ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല…. അവളായിട്ട് തന്നെ എല്ലാം ഒഴിവാക്കി എന്നെ അവോയ്ഡ് ചെയ്തു…. ആയുസ്സ് കുറവായിരുന്നു എങ്കിൽ കൂടിയും മുമ്പൊരിക്കലുമില്ലാത്ത വിധം ഞാനാ പ്രണയത്തിൽ അകപ്പെട്ടുപോയിരുന്നു…….
പിന്നെ പിന്നെ അവളെ നേരിൽ കാണുമ്പോഴും ഒരു തരം മരവിപ്പായിരുന്നു….
എന്തുകൊണ്ട് എന്നെ വിട്ടുപോയി എന്ന് ഉറക്കെ അലറി വിളിക്കണമെന്ന് ഉണ്ടായിരുന്നു……. പക്ഷേ എന്നെ വേണ്ടെന്നുവെച്ചു പോയവരെ ഒരിക്കലും ഞാനായിട്ട് ശല്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല
………….

അങ്ങനെ പ്രണയമേ വേണ്ടെന്നുവെച്ചു…… നാളുകൾ ഒരുപാട് കഴിഞ്ഞു പോയി………
അങ്ങനെ അവസാന വർഷത്തെ ആദ്യത്തെ പരീക്ഷ വന്നു…… അതായത് അഞ്ചാം സെം എക്സാം……..

അങ്ങനെ എക്സാം വന്നു…….. ബെല്ലടിച്ചതും ഹാളിൽ കയറി എന്റെ ഇരിപ്പിടത്തിൽ ഇരുന്നു ……….എക്സാം ഹാളിൽ അങ്ങനെ ഇരിക്കുമ്പോഴാണ് ഹാളിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന ടീച്ചറുടെ എൻട്രി……..
നോക്കിയപ്പോ ആളെന്റെ എക്സിന്റെ ടീച്ചറാണ്……….പിന്നെ അവളുടെ ഓർമ്മകൾ വന്നെന്നെ പൊതിഞ്ഞു……ആകപാടെമടുപ്പ്……..
പിന്നെ ക്വസ്റ്റ്യൻ പേപ്പർ ഒക്കെ തന്നു…….. ബുക്ക്‌ലെടറ്റിൽ രജിസ്റ്റർ നമ്പർ എഴുതിയിട്ട് അത് ഇൻവിജിലേറ്റർ ചെക്ക് ചെയ്യാൻ വരുന്ന ഒരു പരിപാടിയുണ്ട്…….. നമ്മൾ കറക്റ്റ് ആയി എഴുതിയിരിക്കുന്നോ എന്ന് നോക്കുവാനാണത് ……..

എല്ലാവരുടേതും ചെക്ക് ചെയ്ത് ടീച്ചർ അവസാനം എന്റെ അടുക്കലേക്ക് വന്നു…….. ഞാനാണെങ്കിൽ അവളുടെ ഓർമ്മയിൽ ആകെ കിളി പറന്ന അവസ്ഥയിലും…..
എന്റെ രജിസ്റ്റർ നമ്പർ ഞാൻ തെറ്റിച്ചാണ് എഴുതിയതെന്നു അറിഞ്ഞതേയില്ല……
പുള്ളിക്കാരി എന്റെ അടുത്ത് വന്ന് ചെക്ക് ചെയ്തു നോക്കി……..

Leave a Reply

Your email address will not be published. Required fields are marked *