ദേവാദി

” താൻ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ആണല്ലേ ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് തവണ പ്രോഗ്രാമിന് ഇടയ്ക്ക് ഒക്കെ വെച്ച് കാണാറുണ്ട്….. ”

മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു……

എന്താടോ കണ്ടിട്ട് ഭയങ്കര ഗ്ലൂമി ആയിട്ട് തോന്നുന്നല്ലോ……. തനിക്ക് വല്ല പ്രേമനൈരാശ്യോം ഉണ്ടോ…..

ഞാൻ ടീച്ചറെ ഒന്ന് അത്ഭുതത്തിൽ നോക്കി……

ടീച്ചർ ചിരിച്ചിട്ട് പറഞ്ഞു

” ഒരു തമാശക്ക് ചോദിച്ചതാണ്……..”

ഞാനും ചിരിച്ചു….. മിണ്ടാതിരിക്കുന്നത് ശരിയല്ല എന്ന് ആലോചിച്ചു കൊണ്ട് ഞാനും തിരിച്ചു ചോദിക്കാൻ തുടങ്ങി…….

” ടീച്ചർ എല്ലാവരോടും നല്ല കമ്പനി ആണെന്ന് തോന്നുന്നു……. ”

” എന്തേ തനിക്ക് അങ്ങനെ തോന്നാൻ…….. ”

” അതല്ല സാധാരണ ടീച്ചർമാരൊക്കെ ഗൗരവത്തിൽ സംസാരിചേ ഞാൻ കേട്ടിട്ടുള്ളൂ ഇൻഫാക്റ്റ് അങ്ങനേ ഞാൻ കണ്ടിട്ടുള്ളൂ……. അതുകൊണ്ട് ചോദിച്ചതാ ”

” ഹേയ് അങ്ങനെ ഒന്നും ഇല്ല ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ്………. ”

ഞാനതിന് ടീച്ചറുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു…….

” തന്റെ പേര് ദേവികാന്ന് അല്ലേ…… എല്ലാരുടേം ദേവ്… റൈറ്റ്……? ”

” ടീച്ചർക്ക് എന്നെ പറ്റി എല്ലാം അറിയാം അല്ലേ ”

” ആടോ കുറച്ചൊക്കെ അറിയാം……. ”

” ദേവികേ എന്നത് ഷോട്ട് ആക്കി ദേവ് എന്ന് വിളിക്കുന്നതാ……അതാ എനിക്കും അവർക്കും ഇഷ്ടം….. “
” നന്നായി എന്നാ പിന്നെ ഞാനും ദേവ് എന്ന് വിളിച്ചേക്കാം ……..എന്റെ പേര് ആരതി തന്നെ ദേവെന്ന് വിളിക്കുമ്പോൾ എന്നെ ആദി ന്ന് വിളിക്കാം…. ഓക്കേ………. ”

അപ്പോഴേക്കും ഓഫീസ് റൂമിൽ എത്തി……. പേപ്പർസ് എല്ലാം ടേബിളിൽ വെച്ചിട്ട് ഞാൻ ടീച്ചറോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു………

തുടരും……….

ക്ഷമിക്കണം കൂട്ടുകാരെ ഇത്രയും ഭാഗം മാത്രം പോസ്റ്റ് ചെയ്യുന്നു………. കാരണം ഇനി വരുന്ന ഭാഗങ്ങളാണ് ഈ കഥയുടെ പ്രധാന ഭാഗങ്ങൾ ഇതൊരു ഇൻട്രൊഡക്ഷൻ മാത്രമായി കണക്കാക്കിയാൽ മതി……… ഇതു തുടർന്നും എഴുതണമെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ഇടാൻ മറക്കരുത്………

Leave a Reply

Your email address will not be published. Required fields are marked *