ഇത് ഒരു പ്രണയ കഥആണ്.ഇത് എൻ്റെ ആദ്യത്തെ കഥ ആണ്.ഞാൻ വെറുതെ എഴുതിയത് ആണ്.നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ഞാൻ അടുത്ത ഭാഗങ്ങൾ നൽകാം.”ഡാ ഇന്ന് നീ ഫ്രീ അല്ലേ?”ഹാളിൽ ഫോണിൽ നോക്കി ഇരിക്കുമ്പോൾ ആണ് അച്ചൻ എന്നോട് ചോദിച്ചത്.”അല്ല അച്ഛാ ഹരി യുടെ കൂടെ ഒരു സ്ഥലം വരെ പോകാൻ ഉണ്ടായിരുന്നു”.
“വേണ്ട ഇന്ന് നീ എങ്ങോട്ടും പോകണ്ട.എൻ്റെ സുഹൃത്ത് വിക്രമിൻ്റെ മകളുടെ കല്യാണം ആണ്. പോകാതെ ഇരുന്നാൽ ശരിയാവില്ല.എന്താ നിനക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ?”.”ഇല്ല അച്ഛാ ഞാൻ വന്നോളം”.” മം” അച്ഛൻ ഒന്ന് അമർത്തി മൂളി റൂമിലേക്ക് പോയി.
ഞാൻ നേരെ ഫോൺ എടുത്ത് ഹരിക്ക് വിളിച്ചു .”ഡാ ഹരി ഇന്ന് ഇവിടെ വീട്ടിൽ ലോക്ക് ആയെടാ.അച്ഛൻ്റെ കൂടെ ഏതോ കല്യാണത്തിന് പോകണം”.”അല്ലെങ്കിലും നീ വന്നിട്ട് ടച്ചിങ്സ് കഴിക്കാൻ അല്ലേ. നീ ഇല്ലെങ്കിലും ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു”.
ഫോൺ കട്ട് ചെയ്തു നേരെ മുകളിലേക്ക് പോകാൻ നിന്നപ്പോ ആണ് അമ്മ വിളിച്ചത്.”സിദ്ധു മുഹൂർത്തം 10:30 ആണ്. ഇപ്പൊൾ തന്നെ പോകണം. നീ വേഗം പോയി കുളിച്ചു വാ. നമ്മൾക്ക് ചായ കുടിച്ച് ഇറങ്ങാം. അച്ഛൻ ഒരുങ്ങോമ്പോഴേക്ക് വേഗം വാ”. ശരി എന്നും പറഞ്ഞ് ഞാൻ നേരെ റൂം ലേക്ക് പോയി.
ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയണ്ടേ. എൻ്റെ പേര് സിദ്ധാർത്ഥ് ദേവ്.26 വയസ്സ്.IIM AHAMADABAD ന് MBA കഴിഞ്ഞ് ഒരു മാസം ആയിട്ടുള്ളൂ. പക്ഷേ ഒന്നാം തിയതീ തൊട്ട് കമ്പനി ക് വരാൻ ആണ് അച്ചൻ്റെ ഓർഡർ. അച്ഛൻ രവീന്ദ്രൻ ബിസിനസ് ആണ്. ഞാൻ MBA ചെയ്യണം എന്ന് എന്നെക്കാൾ അച്ഛൻ ആയിരുന്നു നിർബന്ധം. അത് കൊണ്ട് BTech കഴിഞ്ഞ് എൻട്രൻസ് എഴുതി IIM അഡ്മിഷൻ എടുത്തു. അത് കൊണ്ട് കോഴ്സ് കഴിഞ്ഞാൽ മിനി കൂപർ വാങ്ങി തരാം എന്ന് അച്ഛൻ പറഞ്ഞിരുന്നു. എവിടെ ഒരു മാസം കഴിഞ്ഞ്. കൂപരും ഇല്ല ഒരു കോപർ മ ഇല്ല.🥴.
അച്ഛനോട് ചോദിക്കാൻ അമ്മയോട് എത്ര പറഞ്ഞാലും അമ്മ കേൾക്കില്ല. നേരിട്ട് ചോദിക്കാൻ. പിന്നെ എനിക്ക് അതല്ലേ പണി. അമ്മ ശാലിനി രവീന്ദ്രൻ. സ്വോസ്ഥം ഗൃഹ ഭരണം.
പിന്നെ ചേച്ചി architect ആണ്. പേര് സൗന്ദര്യ ലക്ഷ്മി. അവള് ആണ് ഇപ്പൊൾ എൻ്റെ ആസ്ഥാന കല്യാണ ബ്രോക്കർ. എനിക്ക് ആണേൽ ഈ കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ കലി ആണ്.അതിനും കാരണം ഉണ്ട്. അതൊക്കെ നിങ്ങൾക്ക് വഴിയേ പറഞ്ഞ് തരാം. ചേച്ചിക്ക് ഒരു മോൻ ഉണ്ട്. ആദി അർജുൻ. ഞങ്ങളുടെ കിച്ചു.അവൻ ഇപ്പൊ 5 വയസ്സ് ആയി. ഈ ജൂണിൽ ആൾ lkg പോവാൻ തുടങ്ങി. അളിയൻ അർജുൻ അഡ്വക്കേറ്റ് ആണ്. ബാക്കി ഒക്കെ നമ്മൾക്ക് വഴിയേ പരിചയപ്പെടാം.
ഞാൻ നേരെ കുളിച്ച് ബക്ഷണം കഴിക്കാൻ ഇരുന്നു. ആകാശ നീല ഷർട്ടും ഒരു ജീൻ പാൻ്റ് ഇട്ട് ഞാൻ നേരെ ടേബിൾ ല ഇരുന്നു.”എന്താ സിദ്ധു നിനക്ക് ഒരു മുണ്ട് എടുത്താൽ പോരെ”. “അതൊന്നും വേണ്ട അമ്മെ, ഇതൊക്കെ മതി”.”കഴിച്ച് കഴിഞ്ഞാൽ നമ്മുക്ക് ഇറങ്ങാം ശാലിനി” എന്നും പറഞ്ഞ് അച്ഛൻ നേരെ സിട്ടൗട് ലേക്ക് പോയി. വേഗം കഴിച്ച് ഞാൻ പോയി fortuner എടുത്തു. അച്ഛൻ കോ ഡ്രൈവിംഗ് സീറ്റും അമ്മ പുറകിലും ഇരുന്നു
ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു കല്യാണം. ഞാൻ നേരെ കയറി ഒരു സീറ്റ് എൽ ഇരുന്നു. ഒരാളെയും എനിക്ക് അറിയില്ല. അച്ഛൻ എന്നെ കൊണ്ട് വരണ്ട വല്ല ആവശ്യവും ഉണ്ടോ. ഇതിപ്പോൾ കട്ട പോസ്റ്റ്. ചെ ഹരിയെ കൂടെ വിളിച്ചാൽ മതിയാരുന്നു. കുറെ പെൺകുട്ടികൾ എന്നെ വായിനോക്കുന്നത് ഞാൻ കണ്ടൂ. പിന്നെ ആ ഭാഗത്തേക്ക് ഞാൻ നോക്കിയില്ല. അപ്പോഴാണ് എനിക്ക് ഒരു കോൾ വന്നത്. ഹാളിൽ നല്ല ശബ്ദം അയതിനാൽ ഫോൺ എടുത്ത് പുറത്തേക്ക് പോയി. ഒരു 5 മിനുട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഹാളിൽ കുറേ ആളുകൾ നിന്ന് പിറു പിരുക്കുന്നുണ്ട്.
എനിക്ക് ആണേൽ കാര്യം മനസ്സിലായില്ല.പെട്ടെന്ന് അമ്മ വരുന്നത് ഞാൻ കണ്ടൂ.”സിദ്ധു എൻ്റെ കൂടെ വാ”. എന്നും പറഞ്ഞ് നേരെ എന്നെ ഗ്രീൻ റൂം ലേക്ക് കൊണ്ട് പോയി. അവിടെ എത്തിയപ്പോ വിക്രം എന്ന അച്ഛൻ്റെ സുഹൃത്ത് അച്ഛൻ്റെ അടുത്ത് നെഞ്ചത്ത് കൈ വെച്ച് ഇരിക്കുന്നു. അച്ഛൻ അയാളെ അശ്വോസിപ്പിക്കുന്നുണ്ട്. ദൈവമേ ഇനി എങ്ങനും കല്യാണം മുടങ്ങിയോ എന്ന ഞാൻ (അതമ). എന്നെ കണ്ടതും അച്ഛൻ നേരെ എഴുനേറ്റു എൻ്റെ അടുത്ത് വന്നു പറഞ്ഞു.”വിക്രം എൻ്റെ മോൻ വിവാഹം കഴിക്കും നിൻ്റെ മോളേ. നിനക്ക് സമ്മതം ആണോ അവളെ എൻ്റെ മകൻ്റെ ഭാര്യ ആക്കാൻ?” . ഞാൻ ആകെ ഞെട്ടി പണ്ടാരം അടങ്ങി. “വിവാഹമോ എനിക്കോ നോ വേ”.അച്ഛൻ എന്നെ ഒന്ന് നോക്കി. ഞാൻ തല താഴ്ത്തി. “എന്താ രവി നീ പറയുന്നത് എനിക്ക് സന്തോഷം ഉള്ളൂ.എൻ്റെ മാനം കാക്കണം നീ “. കിട്ടി കിട്ടി പണി കിട്ടി(ആത്മ).
