ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികമായിരുന്നു.വാർഷികത്തിൽ പങ്കെടുത്ത എല്ലാവരും മടങ്ങിയപ്പോൾ വീട്ടിൽ ഞാനും അവളും മാത്രമായി. രാത്രി കിടക്കാൻ നേരത്ത് അവൾ വല്ലാതെ മൂഡോഫായി കണ്ടു, കാരണം എനിക്കറിയാമായിരുന്നിട്ടും ഞാനവളെ കെട്ടിപിടിച്ചു കിടന്നു കൊണ്ട് ചോദിച്ചു “എന്താ വാവേ…. മൂഡോഫാണല്ലോ?”അവള്ടെ മറുപടി കിട്ടാത്തത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു “എന്തു പറ്റി വാവേ….
എന്നോട് പറയാൻ പറ്റാത്തത് വല്ലതുമാണോ?”അതിനു ഉത്തരം എന്നോണം അവളെന്നെ ചേർത്തു പിടിച്ചു പറഞ്ഞു “എന്താ ശ്യാമേട്ടാ നമുക്കൊരു കുഞ്ഞിനെ താലോലിക്കാൻ ദൈവം അനുഗ്രഹിക്കാത്തെ”?അവളുടെ ഈ ചോദ്യം ഇതിനു മുൻപ് ഒരുപാട് തവണ കേട്ടത് കൊണ്ട് അതിനു മറുപടിയായി നമുക്ക് കുഞ്ഞുണ്ടാവും എന്നും സമയമായില്ല എന്നും, നമുക്ക് ഇരട്ട കുട്ടികൾ ഉണ്ടാവുമെന്നും, നമുക്ക് നിന്നെ പോലെ ഒരു മോളൂട്ടീ ഉണ്ടാവുമെന്നും, അങ്ങനെ അങ്ങനെ ഒരുപാട് ആശ്വാസവാക്കുകൾ പറഞ്ഞിട്ടുണ്ട് അവളോട്.
പക്ഷേ ഇപ്പോൾ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിൽ നോക്കി ആശ്വാസ വാക്കുകൾ പറയാൻ എനിക്കു കഴിയുമായിരുന്നില്ല. എന്റെ മൗനം കണ്ടിട്ടാവണം അവൾ വീണ്ടും എന്നോട് ചോദിച്ചു “എന്തു പറ്റി എന്താ മിണ്ടാത്തെ”? മൗനം വെടിഞ്ഞു കൊണ്ട് ഞാൻ അവളോടായി പറഞ്ഞു “കരയണ്ട എന്റെ പൊന്നുമോള് നന്നായി പ്രാർത്ഥിച്ചു കിടന്നോളു വാവേ….. എല്ലാം ശരിയാകും. ഇന്നല്ലെങ്കിൽ നാളെ,” എന്നും പറഞ്ഞു ഞാൻ ലൈറ്റ് ഓഫ് ചെയ്തു അവളെ കെട്ടിപിടിച്ചു കിടന്നു.
ഇന്നവളുമായി ബന്ധപെടണമെന്നു നല്ല ആഗ്രഹം ഉണ്ടായി. പക്ഷേ എന്തു ചെയ്യാനാ അവളെ പറഞ്ഞിട്ടും കാര്യമില്ല. കല്യാണം കഴിഞ്ഞിട്ടു മൂന്നു വർഷമായില്ലേ വീട്ടുകാരും നാട്ടുകാരും ചോദിച്ചു കൊണ്ടേയിരിക്കുന്നു അവളോടും എന്നോടുമായി “എന്താ കുട്ടികൾ വേണ്ടേ രണ്ടാൾക്കും? എന്തിനാ വൈകിക്കുന്നേ….? രണ്ടാളും ഹോസ്പിറ്റൽ ചെക്കപ്പിനു പോകണം, നല്ല ഡോക്ടർസിനെ കാണണം”.
എന്നൊക്കെ, അതുകൊണ്ടാണ് ഞാൻ അവളെയും കൊണ്ട് എറണാകുളത്തേക്കു വന്നത്. ഇവിടെ വാടകയ്ക്ക് ഒരു വീടെടുത്ത് താമസം തുടങ്ങിട്ട് മൂന്നു മാസത്തോളമായി. അതിനാൽ തന്നെ ഇന്നത്തെ വിവാഹ വാർഷികത്തിൽ കൂടുതൽ ആരും തന്നെ ഉണ്ടായിരുന്നില്ല ഞങ്ങളുടെ വീടിനു തൊട്ടടുത്തുള്ള അങ്കിളും ആന്റിയും, അവരുടെ രണ്ടു പെൺമക്കളും,പിന്നെ എന്റെ കുറച്ചുഫ്രണ്ട്സും,കൂടാതെ ഞങ്ങളുടെ വീടിന്റെ ഉടമസ്തനും അയാളുടെ ഭാര്യയും അവരുടെ പേരകുട്ടിയും.
അങ്കിൾനും ആന്റിക്കും രണ്ടു പെൺമക്കളായിരുന്നു സമ്പാദ്യം മൂത്തവളുടെ കല്യാണം കഴിഞ്ഞതാണ് അതിൽ മൂന്നു പിള്ളേരും ഉണ്ട്. ഒന്ന് 5ആം ക്ലാസിലും, രണ്ടാമത്തേത് 2ആം ക്ലാസ്സിലും മൂന്നാമത്തേത് ഒരു വയസുള്ള മുലകുടി മാറാത്ത ഒരു ചെറിയ ഉണ്ണിക്കണ്ണനും.
രണ്ടാമത്തെ മകൾ എഞ്ചിനീയറിംഗ് പഠിക്കുന്നു.രണ്ടും കാണാൻ നല്ല സുന്ദരികൾ തന്നെ മെലിഞ്ഞിട്ടാണെങ്കിലും. അങ്ങനെ ഇന്നത്തെ പരിപാടിയിൽ കുട്ടികളുടെ കളിയും ചിരിയും ഒക്കെ കണ്ടതു കൊണ്ടും, ആ ചെറിയ ഉണ്ണിക്കണ്ണൻ ഇന്ന് മൊത്തം എന്റെ വാവയുടെ കയ്യിലിരുന്ന് കളിച്ചും ചിരിച്ചും കൊണ്ടിരുന്നത് കൊണ്ടും, ഒടുവിൽ കളിച്ചു കളിച്ചു വിശന്നു കരഞ്ഞപ്പോൾ കുഞ്ഞിന്റെ അമ്മ മുലയൂട്ടി കരച്ചിൽ നിർത്തിയതും ഒക്കെയായപ്പോൾ എന്റെ വാവയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അതു കൂടാതെ ആന്റിയും മകളും ഭക്ഷണം കഴിച്ചു കഴിഞ്ഞു മടങ്ങാൻ നേരം ഞങ്ങളുടെ ഗേറ്റിനടുത്തു വച്ച് അവളോടായ് കുറച്ചു നേരം സംസാരിച്ചിട്ടാണ് പോയത്. അതു മിക്കവാറും കുഞ്ഞുണ്ടാവാത്തതിനുള്ള കാരണവും അതു മറികടക്കാനുള്ള ടിപ്സും ആയിരിക്കും എന്നുള്ളതുറപ്പാണ്. അവൾ പതിയെ ഉറക്കത്തിലേക്കു വഴുതി വീണിരിക്കുന്നു എന്നു മനസിലാക്കിയ ഞാൻ പതിയെ ബെഡ്‌ഡിൽ നിന്നും എഴുന്നേറ്റ് ഒരു സിഗരെറ്റ് എടുത്ത് പുകച്ചു കൊണ്ട് ജനാലയിക്കരികിലായി ഇരുന്ന് ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.
ഒരുപാട് ഡോക്ടർസിനെ കണ്ടതാ ഞാനും അവളും, അതുപോലെ മരുന്നും ഒരുപാട് കഴിച്ചതാ.. പക്ഷേ അവൾക്ക് പ്രോബ്ലംസ് ഉള്ളതായി ഡോക്ടർസ് പറഞ്ഞിട്ടില്ല. എന്നാൽ എനിക്ക് സെമനിൽ ലിക്വിഡിന്റെ അംശം ഉണ്ടെന്ന് പറഞ്ഞിരുന്നു. അവൾ അറിയാതെ ഇടയ്ക്കു കൂട്ടുകാരുമൊത്തു കമ്പനി
കൂടുമ്പോൾ രണ്ടെണ്ണം അടിക്കാറുള്ളതല്ലാതെ സ്ഥിരമായി ലിക്കർ ഉപയോഗിക്കുന്ന ഒരാളല്ല ഞാൻ, പക്ഷേ എത്ര കുറച്ചു കുടിച്ചാലും ഇനി ഓവറായി ചെന്നാലും അവൾ കണ്ടുപിടിക്കും.
