പെണ്ണ് വളയും നാട് – 1 Like

ഇത് എന്റെ ആദ്യത്തെ കഥ ആണ്… ഒരു ഫാന്റസി ബേസ്ഡ് കഥ ആണ്.. അപ്പോൾ ആ രീതിയിൽ വായിക്കുക… ഞാൻ ഒരു എഴുത്തുകാരൻ അല്ല. തെറ്റ് കുറ്റങ്ങൾ കാണും ക്ഷേമിക്കണം … തുടക്കമേ ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത്… എല്ലാം പിന്നാലെ വരും … ക്ഷമ മുഖ്യം ബിഗിലെ….😎

********

ഞാൻ ഇന്ന് എല്ലാ ബന്ധത്തിൽ നിന്നും മുക്തിയായി . ഇനി തലയിൽ കാച്ചിയ എണ്ണ ഇട്ടു തരാൻ , കുറ്റങ്ങൾ ചെയ്യുമ്പോൾ ശാകരിക്കാനും , നേരം പുലരുമ്പോൾ വിളിച്ചു ഉണർത്താനും ഇനി അമ്മ ഇല്ല.

ആ സത്യം ഞാൻ മനസിലാക്കി . അയൽക്കാർ വന്നു ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു.

അമ്മയുടെ ചിതയിൽ ഇപ്പോഴും കനലുകൾ ബാക്കിയാണ് . ഒന്ന് കൂടെ ഇരുന്നു സമാധാനിപ്പിക്കാൻ പോലും ആരും ഇല്ല .

മുറ്റത്തു തിണ്ണ മേൽ ഇരുന്ന് ചിതയെ നോക്കി . എല്ലാം ആയിരുന്ന എന്റെ അമ്മ ഇന്ന് ഒരു പിടി ചാരം .

അല്ലങ്കിലും അങ്ങനെ ആണെല്ലോ നമ്മൾ മരിച്ചു കഴിഞ്ഞാൽ ഒന്നും കൊണ്ട് പോകാൻ പറ്റില്ല . എല്ലാവര്ക്കും അങ്ങനെ ആണ്‌ .

എന്റെ ചിന്തയെ കീറി മുറിച്ചു ഒരു എന്റെ മുന്നിലേക്ക് നീക്കിയ ഒരു കവർ ആണ്‌ കണ്ടത്.

അത് എന്റെ മുന്നിലേക്ക് നീട്ടി വച്ചു രോമവൃതം ആയ കൈ ഞാൻ മുകളിലേക്ക് മുഖം നോക്കി .

മീശയും താടിയും മുടിയും വളർത്തിയ രൂപം .

പെട്ടന്ന് അതൊരു ഞെട്ടൽ ഉണ്ടാക്കി .

,,,,,, ഭ്രാന്തൻ,,,,,,,, ഭ്രാന്തൻ ജോസഫ്,,,,,,,,,,,,, എന്റെ മനസ്സിൽ ആ പേര് വന്നു,,,,

എന്റെ ഞെട്ടൽ കണ്ടട്ടോ എന്തോ . അയാൾ കവർ എന്റെ അരികിൽ വച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .

അയാൾ പോകുന്നത് ഒരു അതിശയത്തോടെ ആണ്‌ ഞാൻ നോക്കി നിന്നത്.
നാട്ടുകാരെ ആരെ കണ്ടാലും കല്ല് എടുത്ത് എടുത്ത് എറിയുന്ന ജോസഫ്,,,, നാട്ടിലെ കുട്ടികളുടെ ഒരു പേടി സ്വപ്നം ആണ്‌ അയാൾ ,, ഇപ്പോൾ പോലും പിള്ളേർക്ക് അയാളുടെ പേര് പറഞ്ഞു പേടിപ്പിച്ചു ആണ്‌ അത്താഴം കൊണ്ടുക്കുന്നത് .

ഞാൻ ആ കവർ തുറന്നു നോക്കി , ബിരിയാണി ആണ്‌. രണ്ടു ദിവസം ആയി ഹോസ്പിറ്റലിൽ ആയത്ത് കൊണ്ട് ഒന്നും കഴിച്ചില്ല .

ഒന്നും ആലോചിക്കാതെ വാരി വലിച്ചു കഴിച്ചു .

പലപ്പോഴും കണ്ണ് നിറഞ്ഞു . അമ്മയുടെ സ്നേഹം,,,, ചോറ് ഊട്ടുന്ന അമ്മ, പലപ്പോഴും കറികൾ ഒന്നും ഇല്ലന്ന് പറഞ്ഞു അന്നം മുടക്കുമ്പോൾ ഇങ്ങനെ ഒരു ഗതി ആലോചിട്ടില്ല .

ഞാൻ കരഞ്ഞു പൊട്ടി കരഞ്ഞു,,,, അന്നത്തിന് മുൻപിൽ ഇരുന്നു കരയരുത് എന്നാണ്. കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല .

ഈ കിട്ടിയ അന്നം പോലും അമ്മയുടെ കരുണ ആണ്‌. ജോസഫിനു ചില സമയങ്ങളിൽ അമ്മ ചോർ കൊടുക്കുമായിരുന്നു . അതിന് ഞാൻ അമ്മയെ വഴക്ക് വരെ പറഞ്ഞിട്ടുണ്ട്

അതിന്റെ നന്ദി ആണ്‌ അയാൾ എനിക്ക് തന്നത് .

ഒരു വിധം കഴിച്ചു ,,,,, എന്റെ ജീവിതം ഇനി ഒരു നൂൽ പട്ടം പോലെ ആയിരിക്കും ആരും ഇല്ല കൂടെ . നിയന്ത്രിക്കാനും ആരും ഇല്ല… സ്വത്രന്തൻ ആയി മാറിയിരിക്കുന്നു..

അമ്മയുടെ പ്രധാന്യം മനസിലാക്കിയ ദിവസങ്ങൾ.

എന്റെ പേര് വിവേക് എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു . അച്ഛനെ കണ്ട ഓർമ പോലും ഇല്ല . എന്നെ പഠിപ്പിച്ചു. മറ്റുള്ളവരുടെ വീട്ടിൽ ജോലിക്ക് പോയി ആണ്‌ അമ്മ എന്നെ നോക്കിയത്.

കോളേജിൽ അധികം കൂട്ട് കെട്ടുകൾ ഒന്നും ഇല്ല. ആകെ ഒരു ഒതുങ്ങിയ സ്വഭാവം ആയിരുന്നു എനിക്ക്… ജീവിതത്തിൽ ജയിക്കണം ഇതായിരുന്നു എന്റെ ലക്ഷ്യം . അത് കൊണ്ട് കൂട്ടുകെട്ടിനു അധികം പ്രാധാന്യം കൊടുത്തില്ല…

പെൺകുട്ടികളോട് അധികം മിണ്ടാൻ നിൽക്കില്ല.. അത് പോലെ ആണ് കുട്ടികളോടും.. അത് കൊണ്ട് എനിക്ക് അവർ തന്നത് ഒരു ബുജി പരിവേഷം ആണ്

കോളേജ് കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് കഴിഞ്ഞപോൾ തന്നെ ജോലി കിട്ടി… ഒരു ഷോറൂമിൽ ആണ്….

അതിന് ഇടയിൽ ആണ്‌ അമ്മക്ക് രോഗം പിടിപെട്ടത് , പിന്നെ അമ്മയെ സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല, ഹോസ്പിറ്റലിൽ പോക്കും ഒക്കെ ആയി ജോലിക്ക് പലപ്പോഴും പോകാൻ കഴിഞ്ഞില്ല അവസാനം ജോലി പോയി… രണ്ടു ദിവസങ്ങൾക്കു മുൻപ് ആണ്‌ രോഗം കൂടിയതും ഹോസ്പിറ്റലിൽ കയറ്റിയത്തും. പിന്നീട് മരണവും…

Leave a Reply

Your email address will not be published. Required fields are marked *