എല്ലാവർക്കും സുഖം തന്നെ എന്ന് കരുതുന്നു….. അസുഖം ആഹ്ണേലും അത് ബേതപെടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം…… പിന്നെ ഞാൻ ആദ്യമായി എഴുതുന്ന കഥയായത് കൊണ്ട് തെറ്റുകുറ്റങ്ങൾ ഒക്കെ ഇണ്ടാവാം… പിന്നെ നിങ്ങൾക്ക് ഇതൊരു അവസരമാണ് എന്റെ തെറ്റ് തിരുത്താൻ…. ന്നാ നമ്മക്ക് തൊണ്ടങിയാലാ മക്കളെ….. 💙💙💙 💙💙💙 💙💙💙
രാവിലെ തന്നെ “ആഹ് നാറിയുടെ “തൊഴി കിട്ടിയാണ് ഞാൻ എക്കുന്നത്…… ആരുടെ എന്ന് ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാവും, വേറെ ആരും അല്ല എന്റെ ആത്മമിത്രം,’ ഉണ്ണി ‘ എന്ന് വിളിപ്പേരുള്ള നിതിൻ. “എന്തിന്റെ കെഴപ്പാട മൈരേ? കട്ടിലിൽ നിന്ന് വീണതിലുള്ള അമർഷം ഞാൻ അവനോട് ഒരു തെറിയോടെ തീർത്തു. അപ്പൊ നിങ്ങൾ ഓർക്കും എന്താ തല്ലാത്തേന്നു. പേടിച്ചിട്ടാ 😌…. കാരണം, അഹ് മലരൻ ജിമ്മിൽ പോയിരുന്നു രണ്ട് കൊല്ലം. അതിന്റെ ഒക്കെ തെളിവ് അവന്റെ ശരീരത്തിൽ അവിടിവിടെയായി തെളിഞ്ഞു കാണാം….. ഞാനും പോയിട്ടുണ്ട് കേട്ടോ അവന്റെ ഒപ്പം ജിമ്മിൽ, രണ്ട് കൊല്ലം, എനിക്കാണ് അവനെക്കാൾ ബോഡിയിൽ മുൻതൂക്കം കൂടുതൽ എങ്കിലും, എന്തോ അവനുമായി മാത്രം അടികൂടാൻ നിക്കില്ല. അത് എന്ത് കൊണ്ടാണെന്നു, എനിക്കും അറിയാം, അവനുമറിയാം. പിന്നെ ഞാൻ ഇതുവരെ ഒരു പൊലയാന്മരേം കൊണ്ടും അവന്റെ ദേഹത്ത് തൊടീപ്പിച്ചിട്ടില്ല, കാരണം എന്തെന്നാൽ എന്റെ ആകെ സൗഹൃദം എന്നതിലെ സമ്പാദ്യം അവനാണ് ente ഉണ്ണി……
വെയ്റ്റ് വെയ്റ്റ് വെയ്റ്റ്…… നിങ്ങൾ ഓർക്കും കൊറേ നേരായല്ലോ കൊണ കൊണാന്ന് പറയണ ഇവൻ ഏതാന്ന്, ഹാ നോമിനെ നോം തന്നെ പരിചയപെടുത്താം… ദി ഗ്രേറ്റ് രാജശേഖരന്റെയും, ലക്ഷ്മിയുടെയും രണ്ട് സന്താനങ്ങളിൽ ഇളയതായ “കവിൻ രാജശേഖരൻ എന്ന കണ്ണൻ 😌✌️….. ഇളയതായതു കൊണ്ട് തന്നെ ഞാൻ കൊറച് കൂടുതൽ ലാളന കിട്ടിയ വളർന്നെ ❤️.. പിന്നെ എന്റെ മൂത്തത് “നവീൻ രാജശേഖരൻ “എന്ന എന്റെ നവിയേട്ടൻ 💋 ……. ഹാ എല്ലാം ഒറ്റയടിക്ക് പറഞ്ഞ എങ്ങനാടാ ഉവ്വേ..ഞാൻ ബാക്കി വഴിയേ പറയാം…
“അപ്പൊ തിരിച് വേദിയേലിക്ക്” ഞാൻ ചവിട്ടും കൊണ്ട് വീണെണി ക്കുമ്പോൾ, “എടാ മൈരേ മറ്റന്നാൾ അല്ലെ നവിയേട്ടന്റെ കല്യാണം, എന്നിട്ട് നി എന്ത് അണ്ടി തൊലിക്കാനാ ഇമ്മാതിരി ഒറക്കം ഒറങ്ങണെ ? 😤 ഉണ്ണി നിന്ന് ചീറുവാണ് 🥵…. അപ്പോഴാണ് ഞാനും അത് ഓർത്തത് എന്റെ കൂടപ്പിറപ്പിന്റെ കല്യാണം 🤩😻, എന്റെ നവിയേട്ടന്റെ….❣️
ഞാനും ഏട്ടനും ഒരു വയസ്സിനു വ്യത്യാസമേ ഉള്ളു എങ്കിലും അവനെക്കാൾ കൂടുതൽ കാര്യപ്രാപ്തി എനിക്കാണെന്നു എന്റെ” ലച്ചു”💛 അതായതു എന്റെ ലക്ഷ്മി അമ്മ എപ്പോഴും പറയും. ഞാൻ ഇപ്പൊ ഹോസ്റ്റലിൽ ആഹ്ണ് കേട്ടോ ആഹ് മൈരൻ ഉണ്ണീടെ കൂടെ ഫൈനൽ ഇയർ പഠിക്കുവാ ചെന്നൈയിൽ…..അതും ഒന്നിനും പോരാത്ത ബാച്‌ലർ ഡിഗ്രിയിൽ. ഹാ എന്റെ വിധി അല്ലാതെന്തു പറയാൻ…. “നല്ലത് ചെയ്താ നല്ലത് കിട്ടും എന്നല്ലെ നമ്മുടെ ഡവറയോളി അണ്ണൻ പറഞ്ഞേക്കണേ ” പ്രശ്നം എന്തന്നാൽ ആഹ് നല്ലത് മാത്രം ഇത് വരെ ചെയ്തിട്ടില്ല… കാരണം പ്ലസ് ടുവിന് പഠിക്കണ കാലത്തായിരുന്നു നോമും ഉണ്ണി നമ്പൂതിരിയും കൂടെ കോമേഴ്‌സിലെ റോണിയെ പഞ്ഞിക്കിട്ടത്, അതിന്റെ കാരണം എന്താന്ന് എനിക്കും അറിയത്തില്ല ഉണ്ണിക്കും അറിയത്തില്ല 😂… ഇന്റർവെൽല്ലിന് മുള്ളി കഴിഞ്ഞു വരുമ്പോ അതാ ഒരു ആൾകൂട്ടം, പിന്നെ ആഹ് മാങ്ങമോറൻ ഉണ്ണിക് അതെന്താന്ന് അറിഞ്ഞേ പറ്റുന്നുള്ള വാശിയും… പിന്നെ തിക്കി തെരക്കി ആൾക്കൂട്ടത്തിനിടയിൽ കൂടെ നൂണ്ട് കേറി അവടെ എത്തുമ്പോ ഒണ്ട്…….
ഒരു കരികൂവള മിഴികൾ👀 എന്നെ തന്നെ ഉറ്റു നോക്കുന്നു, എന്താന്ന് ഞാനും ഉണ്ണിയും അവടെ നിന്നവരോട് ചോയ്ച്ചെങ്കിലും ഒന്നും പറഞ്ഞില്ല അല്ലേൽ പറയിപ്പിച്ചില്ല റോണിയുടെ അപ്പന്റെ കാശിന്റെ ബലത്തിൽ, അപ്പോത്തെക്കും റോണിവന്നു ആഹ് സൗന്ദര്യ പുഷ്പത്തിന്റെ മുഖത്തടിക്കാൻ കൈ ഓങ്ങിയതും അത് ഞാൻ പിടിച് രണ്ടായി ഒടിച്ചു,
“ആആആആഹ്……..അമ്മേ”
പിന്നെ അവന്റെ ഒരു നെലവിളി ആയിരുന്നു അവടെ മുഴങ്ങിയത്, ഞാൻ എന്റെ പുഷ്പത്തിനോട് എന്താ നടനേന്നു ചോയ്ക്കാൻ വന്നതും റോണി മലരൻ അവന്റെ മറ്റേ കൈ ഉയർത്തി തല്ലാൻ ഓങ്ങി….. അതിനു മുന്നേ തന്നെ അവന്റെ ചെവികല്ല് നോക്കി ഒരടിയായിരുന്നു ഉണ്ണി…
ഉഫ് യാഹ് മോനെ 🤩💥
