മുറപ്പെണ്ണ് – 2 1


നിശ്ചയം കഴിഞ്ഞ് വീട്ടിൽ വന്നത് ഇന്നാണ്…..

ഇന്നലയായിരുന്നു നിശ്ചയം……

സന്തോഷകരമായ ദിവസം സന്തോഷകരമായ വാർത്തയും കേട്ടപ്പോൾ അന്നത്തെ രാത്രി ഞങ്ങൾ ആണുങ്ങൾക്ക് ശിവരാത്രിയായിരുന്നു….

അടിച്ചു മിനുങ്ങി…..🍻!!

അവൾക്കിഷ്ടമല്ല ഞാൻ ഓവർ ആയി കുടിക്കുന്നത്…

ഇന്നത്തെ ദിവസം ആ കാരണം കൊണ്ടുതന്നെ ആൾ മുഖം വീർപ്പിച്ചിരിക്കുവാണ്…. ഇനി അതുമാറ്റിയെടുക്കണേൽ രാത്രിയാവണം….

ഉച്ചക്ക് ഊണ് ഹോട്ടലിൽ നിന്നായതുകൊണ്ട് ഉച്ചയുറക്കം ഗദാ ഹവാ!!

വീട്ടിൽ എത്തിയപ്പോൾ നാലുമണിയാവാറായിരുന്നു..

ചേട്ടനും ചേട്ടത്തിയും ഇന്നതന്നെ ചേട്ടത്തിയുടെ വീട്ടിലേക് പൂക്കുവാണ്…. ചേട്ടത്തിയുടെ വീട് ആലപ്പുഴയിൽ ആയതുകൊണ്ട് കൂട്ടയത്തുനിന്ന് അവർ അങ്ങോട്ടുപോയി…

വീട്ടിൽ ലെച്ചുവിനെയും അച്ഛനെയും അമ്മയെയും ഡ്രോപ്പ് ചെയ്തശേഷം എന്റെ കൂട്ടുകാരനെ കാണാൻ ഞാൻ അടുത്തുള്ള ഒരു ഫോർ സ്റ്റാർ ഹോട്ടലിലേക് പോയി…..

അവൻ എന്റെ ഉറ്റ സുഹൃത്താണ്… പേര് മഹേഷ്‌…… അവൻ ആർമിയിലാണ്….. ഇതിപ്പോൾ ലീവിന് വന്നതാണ്…..

അവൻ ലീവിനുവരുമ്പോ സാധനം കൊണ്ടുത്തരും പക്ഷെ റൂമിൽ കയറ്റാൻ ലെച്ചുമ്മ സമ്മതിക്കില്ല അതുകൊണ്ട് അച്ഛന്റെ റൂമിലെ കാബോർഡ് തന്നെ ശരണം….!

മഹി കാശ്മീരിൽ ആണ് പക്ഷെ അവൻ ലിക്കർ കുടിക്കില്ല…. പക്ഷെ ബിയർ കുടിക്കും….അതിനാണ് എന്നെ അങ്ങോട്ട് വിളിച്ചത്…..
അവന്റെ വീട്ടിൽ ചെന്ന് അവനെയും വിളിച്ചു നേരെ ബാരിലേക്…..

റൂഫ്ടോപ്പിലാണ് സ്ഥിരം സ്ഥാലം….. അവിടെപ്പോയി രണ്ടുപേർക്കിരിക്കാൻ പറ്റുന്ന ടേബിൾ നോക്കി ഇരുന്നു….

“”നിശ്ചയം അടിപൊളിയായില്ലേ…..””

അവൻ ഓഡർ ചെയ്ത ബിയാറിന്റെ ക്യാപ് ഓപ്പണാക്കികൊണ്ട് എന്നോട് ചോദിച്ചു….

“”അടിപൊളിയായി കലാശിച്ചു….. കല്യാണത്തിന്റെ ഡേറ്റും കുറിച്ച്….””

“”ശേ…… എന്നാടാ “””

“”ഇനിയൊരു മൂന്നുമാസം കൂടിയേ ഒള്ളു…….

മാർച്ച്‌ ഏഴിന കല്യാണം….. നീ ഫ്രീയല്ലേ….””

“”ഇല്ലില്ല…. ഞാൻ കാണില്ല…. പോണം… ആകെ ഒരുമാസം ലീവുള്ളു…. അതുകഴിഞ്ഞു പോണം….

ജെസ്സിടെ ഡേറ്റ് നോക്കി ലീവെടുത്തതാ…. പോണം…””

ബിയർ ഗ്ലാസിൽ വിരൽവച്ചു വട്ടം വരച്ചുകൊണ്ടവൻ പറഞ്ഞു…
“”പറയുംപോലെ അവൾക്കെന്ന ഡേറ്റ് “””

“”മൂന്നുദിവസം കഴിഞ്ഞാ….””

“”അഡ്മിറ്റ്‌ ആക്കിയോ “”

“”ഇല്ല നാളെ ആക്കും…””

“”മ്മ “”

അവന്റെ ഭാര്യയാണ് ജെസ്സി….. വയനാടുകാരി….

നമ്മൾ ഒരുമിച്ചു പഠിച്ചതാ…..

എന്റെയും ഇവന്റെയും ഇടയിലേക്കുവന്ന പെൺസുഹൃത്ത്…. അതിൽ അവൻ അവൾ അവന്റെ പെണ്ണുമായി…. എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടുമായി….

നമ്മുടെ കൂടെ 8ൽ പഠിക്കുമ്പോൾ കൂടിയതാണ് ഇവൾ…

ഇവളുടെ അച്ഛൻ തിരുവനന്തപുരത്തെ കെ പി എസ് സി ൽ ആയിരുന്നു ജോലി അങ്ങനെ ഇങ്ങോട്ട് വന്നതാണ്…

മഹേഷും അവളും ഇഷ്ടത്തിലായി……

വീട്ടുകാരറിഞ്ഞു വല്യബഹളം ഒന്നുമില്ലാതെ അത് കാലശിച്ചു…. അവൾ ഗർഭിണിയാണ്…. 9മാസം….

“”അളിയാ……””

ഞാൻ ഒരു മയത്തിൽ അവനെ വിളിച്ചു…
“”എന്താടാ…””

“”ഞാൻ ഒരുകാര്യം പറയാം….. നീ എന്നെ കളിയാക്കല്ലേ… കേട്ടാ….””

“”നീ കാര്യം പറ കളിയാക്കണോ വേണ്ടേ എന്ന് ഞാൻ തീരുമാനിക്കാം “”

“”അത്…… ലെച്ചു…..”””

“”ചേച്ചിക്കെന്താ….””

“”അവൾ പ്രെഗ്നന്റ് ആണെടാ….””

“”ശേ…. എടാ മൈരേ….. നീ ആളുകൊള്ളാല്ലോ…. ഒന്ന് ഇങ്ങോട്ടുവന്നു ഒരു വയസ്സായില്ല… അപ്പൊ അടുത്തത്…. സത്യം പറയടാ നീ ആ പെണ്ണിന് കുറച്ചെങ്കിലും റസ്റ്റ്‌ കൊടുക്കുന്നുണ്ടോ…””

“”പോടാ…. അങ്ങനൊന്നുമില്ല… ദൈവം തരുന്നതല്ലേ…””

“”എന്തോ… എങ്ങനെ…. ഡാ… ഡാ…… നീ ഒരു കോണ്ടാമോ അല്ലെങ്കി അവൾക്കു ഒരു ഗുളുകയോ വാങ്ങിച്ചാൽ തീരും ദൈവം തരുന്നത്……സത്യം പറയടാ നീ അറിഞ്ഞോണ്ട് തന്നല്ലേ ഇങ്ങനൊക്കെ കാണിക്കണേ….””

“”പോടാ “”””

ഞാൻ തല താഴ്ത്തി ഒരു പ്രതേക ഈണത്തിലാണ് അവനോട് പറഞ്ഞത്….
“”അയ്യടാ അവന്റെ ഒരു നാണം…..””

“”അങ്ങനൊന്നുമില്ല…. ഇന്നലെരാത്രി ഇതിന്റെ എല്ലാം സന്തോഷത്തിൽ നമ്മളെല്ലാം അടിച്ചു പൂസയായിരുന്നു…. അതിൽ ഞാൻ കുറച്ചു കൂടുതൽ പൂസയായിരുന്നു….. അതിന്റെ ദേഷ്യം ഇപ്പോഴും അവൾക്കുണ്ട് അതുകൊണ്ടല്ലേ ഞാൻ ഇപ്പൊ ഒരു ബിയർ പോലും കുടിക്കാത്തെ….””

Leave a Reply

Your email address will not be published. Required fields are marked *