മുറപ്പെണ്ണ് – 2 1

അമ്പലപ്പുഴ അമ്പലത്തിൽ വച്ചാണ് ചേച്ചിയുടെ കല്യാണം…..

ഞാൻ അവളുടെ അടുത്തോട്ടു ചെല്ലുമ്പോൾ അവൾ അവളുടെ കൂട്ടുകാരികളോട് സംസാരിക്കുകയാരുന്നു….

“”വർഷേ ഒന്ന് വന്നേ ഒരു കാര്യം പറയാനുണ്ട്….””

“”എന്താടാ….. നല്ല തിരക്കാ നീ കാര്യം പറ….””

“”നീവന്നെ കുറച്ചു രഹസ്യമാണ്…..””

“”പിന്നെ ഈ നേരമില്ലാത്ത നേരത്തല്ലേ അവന്റെ രഹസ്യം…..””

“”എടി പ്ലീസ്…. ഒന്ന് വാ “”

“”പോടാ ഇത്രക്ക് അത്യാവശ്യം എന്താ…….””

“”എടി നിന്റെ തന്ന ജീവിതപ്രശ്നമാ…….””

“”എന്റെ എന്തോന്ന് പ്രശ്നം…… നീ വളച്ചുകെട്ടില്ലാതെ കാര്യം പറ രാഹുൽ…..””

“”എടി നീ ഒന്ന് വാ…..””

“”ഇവനെ കൊണ്ട്…….”””
ഉടനെ അവൾ എന്റെ പിറകെ വന്നു……

ആൾക്കാരുടെ തിരക്കില്ലാത്ത ഒഴിഞ്ഞ ഒരു സ്ഥാലത് ഞാൻ അവളെ കൊണ്ടുപോയി നിർത്തി….

“”മ് ഇനി കാര്യം പറ….””

“”എടി…. അത്…. ഇപ്പൊ ഞാൻ എങ്ങനാ പറയാ…..””

“”ഡാ മനുഷ്യനെ വടിയാക്കല്ലേ കാര്യം പറയടാ…..””

“”എടി അത്…….. ഇഷ്ടമാണ്…..””

വാക്കുകൾ മുഴുവൻ പുറത്ത് വന്നില്ല……

ഉടനെ….

“”ടാ……..””

“”ഓ എന്റെ ചെവി അടിച്ചുപോവോല്ലടി നിന്റെ അലർച്ച കാരണം…..””

“”പിന്നെ….. കേക്കാൻ ആഗ്രഹിക്കുന്ന കാര്യമാണോ ഞാൻ കേട്ടെ….. അല്ലല്ലോ…..നിനക്ക് എങ്ങനെ തോന്നി…. എന്നോട് ഇങ്ങനെ പറയാൻ….ഏഹ്…. പറ…””

“”എടി ഞാൻ ഒന്നുപറഞ്ഞോട്ടെ…..””

“”വേണ്ട നീയൊന്നും പറയണ്ട….. ഞാൻ നിന്നെ ഒരു കൂട്ടുകാരനായിട്ടല്ലേ കണ്ടേ….. ഒരു സഹോദരനായി അല്ലെ കണ്ടേ…… അപ്പൊ നീ എന്നെ ഇങ്ങനാണോ കണ്ടേ….. ഏഹ് പറ…..””

ഇത്രേം പറഞ്ഞപ്പോഴേക്കും അവളുടെ മുഖം ദേഷ്യത്തൽ ചുവന്നിരുന്നു…..

കൂടെ കരച്ചിലിന്റെ വക്കത്തും….
“”അതുമാത്രം അല്ല എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്…..””

ഇതും കൂടി കേട്ടപ്പോ എനിക്ക് കലിവന്നു…

“”എടി പുല്ലേ മനുഷ്യനെ മുഴുവപ്പിക്കാൻ സമ്മതിക്കണം…..””

“”പറഞ്ഞു തുലക്ക്….””

“”അതിനു മുമ്പ് നീ ആളെ പറ…..””

“”ഏതാളെ….””

“”നീയിപ്പോ പറഞ്ഞ നിന്റെ കാമുകനെ….””

“”എന്റെ കാമുകൻ ആയിട്ടില്ല….. വൺ സൈഡ് ലവ്വാ…””

“”അതാരാണെന്ന് പറ…..””

“”അത്……. പറഞ്ഞ നീ എന്നെ വഴക്കുപറയല്ലേ….. ആരോടും പറയേം ചെയ്യല്ലേ…..””

“”ഓക്കേ പറയൂല്ല…. നീ പറ…..””

“”അത്……. അതുലേട്ടൻ…..””

“”ഓ അവനാ….. ഞാൻ വിചാരിച്ചു………””

കുറച്ചു സെക്കണ്ടുകൾക് ശേഷം ആണ് എനിക്ക് കത്തിയത്…..

“”ഏയ്‌ അവന…… ശേ……. എടി പൊട്ടി….. ഞാനും അവന്റെ കാര്യം തന്ന പറയാൻ വന്നേ….. അവനും നിന്നെ ഇഷ്ടമാടി……””

ഇത് കേട്ടതും മുഖത്തെ ദേഷ്യം അവളിൽ നാണമായി പരിണമിച്ചു….. വിതുമ്പുന്നക് ചൊടികളിൽ നാണത്താൽ കുതിർന്ന ചിരി…..

“”സത്യം…..””

“”അല്ല കള്ളം……””

“”പിന്നെ നീ എന്തിനാ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞത്…””

“”അത് അപ്പൊ അത്രേ വായിൽ നിന്നും വന്നോളു….””

“”മ്മ് എടാ നീയ്ത് ആരോടും പറയല്ലേ….””

“”പറയും അവനോട് പറയും….””

“”അയ്യടാ അത് നീ പറയണ്ട ഞാൻ പറഞ്ഞോളാം….””

“”ഓക്കേ ഞാൻ ഫ്രീ ആയല്ലോ…. എനിക്കതുമതി….””
ഇത്രേം പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും പോയി…

പിന്നെ ഞാൻ അറിഞ്ഞത് അവൾ അവനോട് പറഞ്ഞതും അവർ സെറ്റ് ആയതും ഒക്കെയാണ്….

ഇപ്പൊ ആ പ്രേമം സാക്സ്സ് ഫുള്ളി റണ്ണിങ് ആണ്….

തിരുവനന്തപുരം ബസ്സ് സ്റ്റാൻഡിൽ എത്തിയപ്പോളാണ് എന്റെ ചിന്ത…. അവളിൽ നിന്ന് വർഷായിലേക്കും ചേട്ടന്റെ ഇഷ്ടത്തിലേക്കും പോയതറിഞ്ഞത്…

ബസ്സ് സ്റ്റാൻഡിൽ ചേട്ടനുണ്ടായിരുന്നു….

അവനിപ്പോൾ എം കൊമ് ഫസ്റ്റ് ഇയർ പഠിക്കുന്നു…

ഞാൻ ഇപ്പൊ ഐ ടി ഐ ൽ അഡ്മിഷൻ എടുത്തു…

വീട്ടിൽ എത്തിയപ്പോൾ രാത്രി ഒൻപതുമണി…

കഴിക്കാൻ നിന്നില്ല…..

കേറി കിടന്നു…..

ഫോൺ കൈലെടുത്തു ലെച്ചുവിനെ വിളിച്ചു….

ഒറ്റ റിങ്ങിൽ തന്നെ എടുത്തു…

“”ഹലോ “”

“”എത്തിയോട കണ്ണാ….””

“”മ്മ് എത്തി…. കിടന്നു….””

“”കിടന്നോ യാത്ര ക്ഷീണം ഉണ്ടോടാ….””

“”ചെറുതായി……ചേച്ചി കഴിച്ചോ…..”‘”
“”മ്മ് കഴിച്ചെടാ….. കിടക്കാൻ നോക്കുവായിരുന്നു….””

“”എങ്കി കിടന്നോ…..””

“”ഇല്ല കുഴപ്പമില്ല…..ഇനി എന്നാടാ ഇങ്ങോട്ട്…..””

“”ഞാൻ വരാം അടുത്ത ഉത്സവത്തിന്…..””

Leave a Reply

Your email address will not be published. Required fields are marked *