Valkkayi Part 2 | Author : Warriro Of Evil | Previous Part
പേജ് കുറഞ്ഞോ എന്നൊരു സംശയം ഉണ്ടേ…….!! ഷെമിച്ചേക്കണേ……. Please.
പിന്നെ കഴിഞ്ഞ പാർട്ടിൽ പ്രതിക്ഷിച്ചതിനേക്കാൾ എനിക്ക് സപ്പോർട്ട് തന്ന എല്ലാ കൂട്ടുകാർക്കും എന്നെ ഹൃദയത്തിൽ നിന്നും നന്ദി. ആ പാർട്ട് പോലെ ഒരുപക്ഷെ അതിനേക്കാൾ നന്നായിട്ട് ഞാനീ പാർട്ട് എഴുതിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. നിങ്ങൾക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നു. പെട്ടാലും പെട്ടില്ലേലും കമന്റ് ചെയ്തേക്കണം. പോരായ്മകൾ വന്നേക്കാം., ചൂണ്ടി കാട്ടണം. തെറ്റ് കുറ്റങ്ങൾ ഷെമിക്കും എന്ന് വിശ്വസിക്കുന്നു. അപ്പൊ കഥ വായിച്ച ശേഷം കമന്റ് ബോക്സിൽ കാണാം……!!
(((ഈശ്വരാ തെറി ഒന്നും വരല്ലേ )))
തുടങ്ങുവാണേ…….!!
️…………………️
അവൾക്കായി……….
“”””””””””ആന്റോ ചേട്ടന്റെ വീടല്ലേ……??””””””””””
എങ്ങനൊക്കെയോ തപ്പി തടഞ്ഞ് ഞാൻ സാറ് പറഞ്ഞ വീട്ടിൽ എത്തി. ശരീരം മൊത്തമൊരു വേദന, ഷീണം, അറിയാതെ മയങ്ങി പോകുന്നു. ആ താക്കോലും വാങ്ങി വീട്ടിൽ കേറിട്ട് ഒന്ന് മയങ്ങണം. അത്രേ ചിന്തിച്ചിരുന്നുള്ളൂ ഞാൻ.
“”””””””””””അച്ചായാ ദേ ആരോ കാണാൻ വന്നേക്കുന്നു…….!!””””””””””
ആദ്യം ഇറങ്ങി വന്നത് ആന്റോയുടെ ഭാര്യോ പെങ്ങളോ ആരോ ആണ്……!! അവരകത്തേക്ക് നോക്കി അന്റോയെ വിളിച്ചു. ഏറെ നേരം കാക്കേണ്ടി വന്നില്ല അകത്ത് നിന്നൊരാൾ വെളിയിലേക്ക് വന്നൂ. അത് ആന്റോ ആണെന്ന് മനസ്സിലാക്കാൻ വല്യ ബുദ്ധിമുട്ട് ഉണ്ടായില്ല. കാരണം ശേഖരൻ സാറിനോപ്പം ഒന്ന് രണ്ട് പ്രാവശ്യം ഞാനിയാളേ കണ്ടിട്ടുണ്ട്…….!!
“”””””””””””ദേവൻ എന്നല്ലേ പേര്……,??”””””””””
“””””””””””അഹ് ചേട്ടാ…….,””””””””””””
“””””””””””””ശേഖരച്ചായൻ ദേ ഇപ്പൊ വിളിച്ചങ്ങ് വച്ചേയുള്ളൂ. ദാ…..,””””””””””
അത്രേം പറഞ്ഞ് പോക്കെറ്റിൽ നിന്നുമാ താക്കോലെടുത്ത് എനിക്ക് തന്നു.
“””””””””””ശെരിയെന്നാ കാണാം…..!!””””””””””
“”””””””””mm കാണുന്ന കാര്യം സംശയമാ…..!!””””””””””
പുറത്ത് നിന്ന പെണ്ണ് പറഞ്ഞ കേട്ടപ്പോ എനിക്കെന്തോ പന്തികേട് തോന്നി.
“””””””””””ഏയ് ദേവാ, അതൊന്നും കാര്യമാക്കണ്ട. താൻ എന്നാ ചെല്ല്., യാത്ര ചെയ്ത് വന്നതല്ലേ ഷിണം കാണും…..!!”””””””””
ചിരിയോടെ ആന്റോ എന്നെ യാത്രയയക്കുമ്പോ ഞാനും ഒരു ചിരി സമ്മാനിച്ച് നടന്നു.
“””””””””””അച്ചായാ കൊച്ചു പയ്യൻ ആണല്ലോ…..??”””””””””””
“””””””””””Mm, പറഞ്ഞിട്ടെന്താ കാര്യം ആയുസ്സില്ലാ…….!!””””””””””
എന്നെ കുറിച്ചാണോ പറഞ്ഞത് അവർ…..?? തിരിഞ്ഞ് നടക്കുമ്പോ അശരീരി കണക്കെ അതെന്റെ കാതിൽ വീണു. എപ്പോഴോ ഇല്ലാണ്ടായി എന്ന് ഞാൻ കരുതി ഭയം എന്നെ പിന്നും കീഴ്പ്പെടുത്താൻ തുടങ്ങി. ആരോ വഴി കാട്ടുമാതിരി ഞാൻ മുൻവാതിലിന് മുൻപിലെത്തി.
“”””””””””ദേവാ കാത്തിരിക്കുവാ ഞാൻ., ഓരോ നിമിഷവും വേദനയോടാ ഞാനിവിടെ കഴിയുന്നേ അറിയുന്നുണ്ടോ ഇത് വല്ലതും നീ……..??”””””””””””””
ആരോ പരിഭവം കണക്കേ എന്റെ കാതോരം പറയുന്നത് ഞാൻ കേട്ടു. ശരീരം ഒട്ടാകെ ഒരു വിറ അനുഭവപ്പെട്ടു……!!
“””””””””””കേറി വാ ദേവാ., എന്നെ ഈ നരകത്തീന്ന് രക്ഷിക്ക്……””””””””””
വീണ്ടും അതേ ശബ്‌ദം. ഹൃദയം തുടിക്കുന്നത് എപ്പഴത്തെക്കാൾ പതിൻ മടങ്ങ് വേഗത്തിലായി. പൊട്ടിപ്പോവുമോ എന്ന് പോലും ഞാൻ സംശയിച്ചിരുന്നു. ആരോ എന്നെ നിയന്ത്രിക്കുന്ന പോലെ. കയ്യിലിരുന്ന താക്കോൽ കൊണ്ട് ആ വാതിൽ ഞാൻ തുറന്നു.
തുരുമ്പിച്ച വിജാഗിരിയുടെ ശബ്‌ദം., ഒരു പ്രത്യേകതയോടെ ആ വാതിൽ തുറന്നു. പുറത്തുള്ളതിനേക്കാൾ ഇരുട്ട് അകത്ത് വ്യാപിച്ചു. മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് ഞാനകത്തേക്ക് കേറി. പച്ചയിറച്ചി വെന്ത രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ച് കേറിയപ്പോ ഞാൻ മൂക്കും പൊത്തിയവിടെ ഇരുന്ന് പോയി. ഒപ്പം തന്നെ ചെറിയ ഫ്ലാഷ് വെട്ടത്തിൽ ഞാൻ ചുറ്റിനും ഒന്ന് നോക്കി പ്രത്യകിച്ച് ഒന്നും തന്നെ അവിടെങ്ങും ഞാൻ കണ്ടില്ല. പിന്നെവിടുന്നാണ് ഈ ഗന്ധം…….??
