അവസാന ജീവനാ ശരീരത്തിൽ നിന്നുമിറങ്ങുമ്പോഴും അവളാരുടെയോ പേര് പറയുന്നുണ്ട്…….!! എല്ലാം വെറും കാഴ്ചകൾ ആയിരുന്നു. എന്നാൽ അവസാനം കണ്ടാ കാഴ്ച അവളുടെ അവസാന ശ്വാസത്തിൽ അവൾ പറഞ്ഞ പേര്, അതെന്റേതായിരുന്നു.
“”””””””””ദേവാ……..””””””””””
നിലത്തേക് തളർന്നിരുന്ന് പോയി ഞാൻ…..!!
“””””””””ഒരാളെ സ്നേഹിക്കുന്നത് അത്ര വല്യ കുറ്റമാണോ ദേവാ…….??””””””””””
മറുപടി ഇല്ലാത്ത ചോദ്യവും ചോദിച്ച് അവൾ മായായി മറഞ്ഞിരുന്നു…….!! അപ്പോഴാദ്യമായി അവളോടുള്ള ഭയം മാറി, മനസ്സിനുള്ളിൽ തോന്നിയത് എന്ത് വികാരമാണ്……?? അറിയില്ല., സഹതാപമാണോ……?? അതോ ഒരർത്ഥത്തിൽ പ്രണയമാണോ……?? അവളെ കാണാൻ എന്തേ എന്റുള്ളം തുടിച്ചു….??
എല്ലാം വെറും ചോദ്യചിഹ്നങ്ങൾ മാത്രം. ഭ്രാന്ത് പിടിക്കുന്ന പോലെയുണ്ടായിരുന്നു. കുറേ നേരം അവിടെയിരുന്നു. എഴുന്നേൽക്കാനൊരു മടിപോലെ. എന്നാലും ശേഖരൻ സാർ…….?? വേണ്ട., എല്ലാമൊരു സ്വപ്നമായി തന്നെ മാറട്ടെ. വീണ്ടും അത് തന്നെ ആലോചിച്ചിട്ട് എന്ത് പ്രയോജനം…..?? മരിച്ചവരാരും തിരിച്ച് വരാൻ പോവുന്നില്ല. ഞാനിവിടെ വന്നതേ എന്റെ അമ്മക്കായാ. നാളെ കൂടെ കഴിഞ്ഞാൽ എനിക്ക് തിരിച്ച് പോവാം……!! അപ്പൊ അതിനെ പറ്റി മാത്രം ആലോചിച്ചാൽ മതി. ബാക്കി എല്ലാം വെറും സ്വപ്നം. ഹൃദയത്തെ കല്ലാക്കി മറ്റുവായിരുന്നു ഞാൻ…….!!
ഒന്ന് ഫ്രഷ് ആയ ശേഷം, മുൻ വാതിൽ തുറന്ന് ഞാൻ പുറത്തേക്കിറങ്ങി…….!!
“”””””””””””””അഹ് ദേവാ നീയോ……??”””””””””””
ആന്റോ ചേട്ടന്റെ വീട്ടിലേക്കാണ് ഞാൻ പോയത്. എന്നെ കണ്ടപ്പോ ആ കണ്ണുകളിൽ നിറഞ്ഞാത് അത്ഭുതമായിരിക്കാം, അയാളുടെ വാക്കുകളിൽ ഒരു പതർച്ച ഞാൻ ശ്രദ്ധിച്ചു. ചാകും എന്ന് വിചാരിച്ചത് ആയിരിക്കും…….!!
“””””””””””ചേട്ടാ ഇവിടടുത്ത് ഹോട്ടലെങ്ങാനുമുണ്ടോ……??”””””””””
എന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നു. എന്തോ പന്തം കണ്ട പെരുച്ചാഴിയെ പോലെ. ഞാൻ ചോദിച്ചത് പോലും സത്യം പറഞ്ഞാൽ പുള്ളി കേട്ടിട്ടില്ല.
“”””””””””””ഹലോ ചേട്ടാ…..”””””””””
“””””””””””ഏഹ്…., എന്താ….?? എന്താ ദേവാ നീ ചോദിച്ചേ……??”””””””””””
“”””””””””””ഇവിടടുത്ത് ഹോട്ടൽ എങ്ങനുമുണ്ടോ…….??””””””””””
“””””””””””അഹ് ചെറിയൊരു തട്ട് കടയുണ്ട്…..!! വിശക്കുന്നുണ്ടാവും അല്ലേ……??”””””””””””
ഞാൻ വെറുതെയൊന്ന് ചിരിച്ചു. വിശക്കുന്നത് കൊണ്ടാണല്ലോ ഹോട്ടല് തിരക്കിയേ……!!
“”””””””””””ഒരു മിനിറ്റേ, ഞാനീ ഡ്രസ്സ് ഒന്ന് മാറ്റി ഇട്ടിട്ട് വരാം…….!! ശേഖരൻ സാറ് ഇന്നലെ രാത്രിയും വിളിച്ചിരുന്നു. നിനക്കൊരു കുറവും വരുത്തരുത് എന്ന് എടുത്ത് പറയുകേം ചെയ്തതാ…… വഴി പറഞ്ഞ് തരനാണേ നിനക്ക് മനസ്സിലായെന്ന് വരില്ല, അതാ ഞാൻ കൂടെ വരാന്ന് പറഞ്ഞേ. നീ നിക്ക്., ഞാൻ ദേ വരുന്നു……”””””””””
അതും പറഞ്ഞ് ചേട്ടൻ അകത്തേക്ക് പോയി. അതികം കാത്ത് നിൽക്കേണ്ടി വന്നില്ലാ, പോയ അതേ വേഗത്തിൽ തന്നെ പുള്ളി തിരിച്ച് വരുകയും ചെയ്തു. പിന്നെ നടന്ന് കൊണ്ടായി വർത്തമാനം…..!!
“”””””””””””അതേ ഇന്നലെ അസ്വഭാവികമായി ഒന്നും സംഭവിച്ചില്ലല്ലോ…….??”””””””””””
കഴിഞ്ഞ രാത്രിയെ ഓർക്കുന്ന വിതമായിരുന്നു ആ ചോദ്യം…….!!
“”””””””””””പ്രത്യകിച്ച് ഒന്നും സംഭവിച്ചില്ല, എന്തേ…….??”””””””””
“”””””””””അല്ലാ എനിക്കിത് മുൻപേ അറിയായിരുന്നു., നാട്ടുകാര് ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത് അല്ലാതെ ആ വീട്ടില് വേറെന്താ ഉള്ളേ…….??””””””””””
“”””””””””””ഈ നാട്ടുകാരെന്ന് പറഞ്ഞാൽ……??”””””””””””
“””””””””””””പണ്ട് ദിവാകരൻ എന്ന് പറയുന്നൊരാൾക്കായിരുന്നു ശേഖരൻ സാറീ വീട് കൊടുത്തത്. രണ്ട് ദിവസം കുഴപ്പം ഇല്ലാണ്ട് പോയി. എന്നാ മൂന്നിന്റന്ന് അയാളീ വീടും ഒഴിഞ്ഞ് പോവുവായിരുന്നു. കാരണമാർക്കും അറിയില്ല. എന്നാലയാള് പറഞ്ഞ് നടന്നതോ, ഈ വീട്ടിൽ യക്ഷിയുണ്ട്, അവളെ കണ്ടു ഞാനെങ്ങെനെയോ ജീവനും കൊണ്ട് രക്ഷപ്പെട്ടൂന്നുമൊക്കെയാ. പിന്നതീ നാട്ടിൽ പാട്ടായി. കുറച്ച് കാലമായിട്ടേയുള്ളൂ അയാള് മരിച്ചിട്ട്……..!!”””””””””””””
