കളി ഒരു കളി തമാശ അല്ല 1
Kali Oru Kali Thamasha Alla Part 1 | Author : Rahul B
ഡാ..
എന്താ….
നീ പോയി ആ ചെറിയ തേങ്ങെന്നു ഒരു തേങ്ങ ഇട്ടോണ്ട് വാ…
അതെങ്ങനാ ചുമ്മാ ഇരിക്കാനുംസമ്മതിക്കില്ല.. ഇട്ട് കഷ്ടപ്പെടുത്തിക്കോളും…
അന്നാ എൻ്റെ മോൻ ചുമ്മ ഇരുന്നോ.. പക്ഷെ ഉച്ചക്ക് ഒന്ന് ഞാൻ ഉണ്ടാക്കി തരുകേല..
അമ്മയുടെ വാക്കും കേട്ട് തെങ്ങിന്റെ ചുവട്ടിൽ പോയി തോട്ടി കൊണ്ട് തേങ്ങെന്നു തേങ്ങ ഇടാനായി വലിച്ചതും തേങ്ങ വന്നു പെടലിക്ക് വീണതും ഒന്നിച്ചായിരുന്നു…..
അവിടുന്ന് ഒരു തരത്തിൽ എഴുന്നേറ്റു നിന്ന് പെടലി തിരക്കാൻ പറ്റുന്നില്ല എന്ന് മനസിലാക്കി.അത് പോലെ തന്നെ അസഹനീയ വേദനയും..
അമ്മ ഓടി വന്നു എന്റെ കൊചിനു എന്നേലും പറ്റിയൊന്ന് ഒക്കെ ചോയ്ക്കുന്ന ഉണ്ടേലും ചെവി കൂടി ആ ഭാഗം അങ്ങ് മരച് ഇരിക്കുന്നു എന്നൽ വേദനയും ഉണ്ട്.. എന്തോ ഒരു പ്രത്യേക അവസ്ഥ തന്നെ..
സമയം കഴിയും തോറും വേദനയുടെ കാഠിന്യം കൂടി കൂടി വന്നു.. അതിനു ആശ്വാസം പകരാൻ ആണോ എന്ന് അറിയില്ല കണ്ണുകൾ കണ്ണുനീർ പൊഴിച്ചു കൊണ്ടിരുന്നു.. നീരും ഉണ്ട്… അമ്മ അമ്മയാൽ ആവും വിധം ഏതോ കൊഴമ്പ് ഒക്കെ ഇട്ട് തിരുമ്മി.. പക്ഷെ വല്യ വിത്യാസം ഒന്നും തന്നെ ഉണ്ടായില്ല…
വൈകുന്നേരം അച്ഛൻ വന്നപ്പോ അമ്മ അച്ഛനോടു പറഞ്ഞ പ്രേകാരം അച്ഛൻ ആ പുഴക്കു അക്കരെ ഉള്ള ആ വൈദ്യനെ പോയി കാണാന്നു തീരുമാനിച്ചു.. അച്ഛനും ഞാനും കൂടി ഒരു ഓട്ടോക്ക് പോയി..
ഓട്ടോക്കാരൻ വന്നു. എന്നെ കണ്ടതും അയാൾ ഓടി വന്നു എന്നെ നോക്കി നോട്ടചികിത്സയുടെ വക ഒരു കുറിപ്പടിയും അങ്ങ് പറഞ്ഞു.. “ആ കൊച്ചേട്ടോ, ഇത് നല്ല പൊട്ടലാ.. ഇത് കൈ കൂട്ടി കഴുത്തിനു പ്ലാസ്റ്റർ ഇടേണ്ടി വരും…2 മാസം വെച്ചോണ്ട് ഇരിക്ക്ണം എന്നിട്ടെ അഴിക്കാത്തൊള്ളൂ.. തേക്കെതിലെ ആ മൂത്ത കൊച്ചിന് ഇതല്ലേ ചെയ്തേ… അന്നാ ആ വണ്ടിയെന്ന് വീണപ്പോ..
ഉയ്യോ മേൽവിനെ പോലെയോ…അമ്മക്ക് അങ്ങ് ആദി കേറി.. ഞാനും ഒന്ന് പേടിച്.. ഉറവ വറ്റിയ കണ്ണുകൾ പിന്നെയും ധാര ചൊരിഞ്ഞു തുടങ്ങി… അച്ഛൻ എന്റെ ചെവിയിൽ വന്ന് പറഞ്ഞു ‘ഇവൻ ഇതല്ല ഇതിനപ്പുറം പറയും അവനും വേണ്ടെടാ ഒരു സുഖം.നിന്റെ ഒരു ഉളുക്കാ. അത്രെ ഒള്ളൂ…’
തന്നെ കൊണ്ട് ആവും വിധം ഒരു സഹായം ചെയ്തു എന്ന ആത്മസംതൃപ്തി പൂകി ഡ്രൈവർ ഓട്ടോയിലേക്ക് കയറുമ്പോ ഒന്ന് ശ്വാസം എടുത്തു വിട്ടു.
ഞങ്ങൾ വൈദ്യശാലയിൽ ചെന്നു. പഴയ ഒരു അറയും നിരയും ഉള്ള വീട്.. വീടിന്റെ മുൻപ് ഭാഗം ഒന്ന് ചെറുതായി പോളിഷ് ചയ്തു ആ പാലകകൾ ഒന്ന് മിനുക്കിയിട്ട് ഉണ്ട്. അത്ര തന്നെ അല്ലാതെ ആ പഴമയ്ക്ക് ഒരു കോട്ടവും തട്ടിയിട്ട് ഇല്ല..
അച്ഛൻ എന്നെ ആ വരാന്തയിൽ ഇരുത്തിയിട്ട് അകത്തേക്ക് കേറി പോയി കാര്യം പറഞ്ഞു..ഒരു 10 മിനിറ്റ് എടുത്തു കാണും ആ സമയം എൻ്റെ മുന്നിലൂടെ ഒരു 26-27 പ്രായം തോന്നിക്കുന്ന. അല്ല അത്രെ കാണൂ. ഒരു കൊച്ചു സുന്ദരനായ ചേട്ടൻ കടന്നു പോയി. ഒത്ത ശരീരം.. ഒട്ടും രോമം ഇല്ല. നല്ല വെളുത്ത നിറം..കൊച്ചു മീശ.. അല്ല കൊറച്ചു കട്ടി ഉണ്ട്.. സൗമ്യമായ ചിരി.. പുള്ളി ഒരു കാവി മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളു…അത് ആണേൽ കൊറച്ചു ഒക്കെ എന്തോ കറ പറ്റിയത് ആണുതാനും. കഴുത്തിലൂടെ ഒരു തോർത്തു ഇട്ടിരിക്കുന്നു.. അത്രെ ഒള്ളൂ വേഷവിദാനം.. കഴുത്തിൽ ഒരു സ്വർണ ചെയിൻ ഉണ്ട്.. എന്നെ നോക്കി ചിരിച് പുള്ളി അപ്പുറത്തെ വാതിലിലൂടെ അകത്തേക്ക് കയറി പോയി..
അച്ഛൻ വൈദ്യനെയും കൂട്ടി വന്നു.ഉയ്യോ പാവം ഈ പുള്ളിക്ക് വാർദ്ധക്യം എന്ന് അവസ്ഥായുടെ കൊടുമുടിയിൽ ആണെല്ലോ… പുള്ളി വന്നൊന്ന് കഴുത്തിനും കൈക്കും പിടിച്ചു നോക്കി കൈ പോക്കാവൊന്ന് പിടിച്ചു നോക്കിട്ട് പറഞ്ഞു. നല്ല പോലെ ഉളുക്കിയിട്ട് ഉണ്ട്.. നീരും ഉണ്ട്. കൈ കൂടി ഒള്ള അസ്ഥി ഒന്ന് തെന്നിതാ.. അത് പിടിച്ചിട്ടു തീരാവുന്നതേ ഒള്ളൂ…..
എന്നിട്ട് അച്ഛനേം കൂട്ടി അങ്ങ് മാറി നിന്ന് എന്തൊക്കയോ പറഞ്ഞു. അച്ഛൻ എന്നോട് വന്നു പറഞ്ഞു നീ ഒന്ന് ആ തിരുമുന്നിടത്തു ചെല്ല്..
