അതിജീവിതം
[ Muzan Kibutsuji ]
തെറ്റുകളുണ്ടാകാം. തിരുത്താവുന്നതാണെങ്കിൽ അറിയിക്കുക. ഈ കഥയിൽ ബൈ, ഗേ ഒന്നുമില്ലെങ്കിൽ തന്നെയും വരാൻ സാധ്യത ഉണ്ട്.
രാവിലെ 5 മണിക്ക് അടിച്ച അലാറം ശബ്ദം കേട്ട് അജു ഉണർന്നു. ഉറങ്ങുമ്പോൾ വസ്ത്രം ധരിക്കാത്തതിനാൽ അലാറം ഓഫ് ചെയ്ത് അവൻ നേരെ ടോയ്ലെറ്റിലേക്ക് നടന്നു. തിരികെ എത്തിയ ശേഷം ഒരു ഷഡ്ഡിയും ഷോർട്സും ഒരു ടി ഷർട്ടും ധരിച്ച് പുറത്തേക്ക് നടന്നു.
ഇരു നിലകളുള്ള സാമാന്യം നല്ലൊരു വീട് തന്നെയാണ് അജുവിന്റേത്. മുകളിലുള്ള ഏക ബെഡ്റൂമിലാണ് അവന്റെ താമസം. അമ്മയുടേയും ഏട്ടന്റെയും മുറികൾ തുറന്നിരുന്നില്ല. അടുക്കളയിൽ വെട്ടം കാണാം. അടുക്കള ജോലി നോക്കുന്ന നീലു ആകും. ഏടത്തിക്ക് ജോലി ഉള്ള ദിവസങ്ങളിൽ ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ കുറച്ചു നേരത്തെ തുടങ്ങും. പാലക്കാട് ഒരു ബാങ്കിൽ മാനേജറാണ് ഏടത്തി ശിൽപ. 25 വയസ്സുണ്ട്. ഏട്ടൻ അജിത്തുമായി വിവാഹം കഴിഞ്ഞ് 3 വർഷം ആകുന്നു. ഏട്ടൻ ഗുജറാത്തിൽ ജോലി ചെയ്യുന്നു.
അജു ഉമ്മറത്തേക്ക് വന്ന് തന്റെ ഷൂസ് ധരിച്ച് മുറ്റത്തേക്കിറങ്ങി പതിയെ തന്റെ നടത്തം ആരംഭിച്ചു. കഴിഞ്ഞ 2 വർഷമായി ഇതാണ് അവന്റെ ശീലം. ശരീരത്തിൽ വേണ്ട പോലെ ശ്രദ്ധിക്കുന്നുണ്ട്. ചിട്ടയായ ഉറക്കം, വ്യായാമം, ഭക്ഷണം എല്ലാം ആണ്. 2 വർഷം മുന്നേ ആണ് ഡിഗ്രി പഠനം പാതിയിൽ അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയത്. കോയമ്പത്തൂർ ഉള്ള ഒരു പ്രൈവറ്റ് കോളേജിൽ ആയിരുന്നു പഠനം.
പഠനത്തിൽ കാര്യമായി കഴിവില്ലാത്തതിനാൽ അമ്മയും ഏട്ടനും അവന്റെ തീരുമാനത്തെ എതിർത്തില്ല. നാട്ടിൽ തിരിച്ചെത്തി കുടുംബത്തിന്റെ കൃഷി ഒന്ന് കൂടി മെച്ചപ്പെടുത്തുന്നതിൽ ആയിരുന്നു അവന്റെ ശ്രദ്ധ. 21 വയസ്സിൽ തന്നെ
കൃഷി പണി ആയി നടക്കുന്നതിൽ അമ്മ ശാലിനി ആദ്യമൊക്കെ വിഷമിച്ചിരുന്നു. എന്നാൽ അജു അതിനു പുല്ലു വില പോലും കൊടുക്കാത്തതോടെ അവളും അത് നിർത്തി.
അതിരാവിലെ ശുദ്ധവായു ശ്വസിച്ച് നടക്കുന്ന സുഖം അവന് വളരെ വിലപ്പെട്ടതായി തോന്നി. ധാരാളം ആളുകൾ റോഡിലൂടെ കൂട്ടമായി നടക്കാനിറങ്ങുന്നുണ്ട്. ചിലർ സ്ഥിരമായി വരുന്നവർ. പോലീസ് ടെസ്റ്റിന് തയ്യാറെടുക്കുന്ന പിള്ളേരും ഓടുന്നത് കാണാം. അവന്റെ പ്രായത്തിൽ തന്നെ ഉള്ളവരാകും ചിലർ. എന്നാൽ അവന് മറ്റൊരാളുടെ കീഴിൽ പ്രവർത്തിക്കാൻ താൽപര്യമില്ലായിരുന്നു. ഇപ്പോൾ സാധാരണ കർഷക കുടുംബം ആണെങ്കിലും വലിയ തറവാട്ടുകാരാണ്.
എന്നാൽ അച്ചൻ ഉപേക്ഷിച്ചു പോയതോടെ എല്ലാം മാറിമറിഞ്ഞു. അവന് 5 വയസ്സുള്ളപ്പോഴാണ് അച്ചൻ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുന്നത്. അവന് അച്ചനോട് അതിനാൽ വളരെ ദേഷ്യം ആയിരുന്നു കുറച്ചു വർഷം മുൻപ് വരെ കൃത്യമായി പറഞ്ഞാൽ പഠനം നിർത്തി വീട്ടിലേക്ക് തിരിച്ചു വരും വരെ. അതിപ്പോൾ എല്ലാ കാര്യങ്ങളിലും അങ്ങനെയാണ്. കോളേജിൽ പഠിച്ച ചുരുങ്ങിയ സമയത്തെ അനുഭവങ്ങൾ കൊണ്ട് തന്നെ അവന്റെ ജീവിത കാഴ്ചപ്പാടുകൾ ഒരുപാട് മാറിയിരുന്നു.
ഒരു വിധം തട്ടിക്കൂട്ടി പ്ലസ് ടൂ പാസ് ആയപ്പോൾ തന്നെ നാട്ടിലെ കോളേജൊന്നും സീറ്റ് കിട്ടില്ല എന്ന് മനസ്സിലാക്കി തന്നെയാണ് കോയമ്പത്തൂർ പോയി ഡിഗ്രി ചെയ്യാൻ തീരുമാനിച്ചത്. നാട്ടിൽ നിന്ന് മാറി നിൽക്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കാമെന്ന് കരുതി. എന്നാൽ ദിവസേന രാവിലെ നേരത്തെ ഉണർന്ന് കോളേജ് ബസിൽ കോയമ്പത്തൂർ പോകുന്നതും അവിടെ നിന്ന് വൈകി വീട്ടിൽ എത്തുന്നതും ആദ്യ ദിനങ്ങളിൽ ക്ഷീണിപ്പിക്കുന്നതായിരുന്നു. എങ്കിലും അവന് അവന്റെ ക്ലാസിൽ ഒരു തമിഴ് സുഹൃത്തിനെ കിട്ടി, കതിർ.
അടുത്ത് തന്നെ വീടുള്ള കതിർ എന്തോ അജുവുമായി നന്നായി അടുത്ത്.
കുറച്ചു തല്ലുകൊള്ളത്തരമൊക്കെ ഉള്ള കതിർ അജുവിനേയും ചിലതിനെല്ലാം കൂടെ കൂട്ടി. അങ്ങനെ അവർ ചില വൈൻ ഷാപ്പുകളിലും നല്ല ബിരിയാണി കടകളിലുമെല്ലാം കേറി നടന്നു. എങ്കിലും ബസ് യാത്ര അവന് മടുപ്പുളവാക്കുന്നതായിരുന്നു
അതെല്ലാം മാറിവന്നത് അവൻ അതുല്യയെ കണ്ടപ്പോൾ മുതലാണ്. ഭംഗിയുള്ള പെൺപിള്ളേർക്ക് എന്തായാലും ആളുണ്ടാകും എന്ന ചിന്തയിൽ അവൻ പൊതുവിൽ വായിനോട്ടത്തിൽ
