അശോകൻ അങ്കിളും ഞാനും 2

അശോകൻ അങ്കിളും ഞാനും

Ashokan Uncleum Njaanum | Author : Raju Nandan

 


 

ബീ ടെക് പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ റിസൾട് വരുന്നതുവരെ ബാംഗ്ലൂരിൽ ഉള്ള കുഞ്ഞമ്മയുടെ വീട്ടിൽ പോയി നില്ക്കാൻ പോയി. അവിടെ ചെന്നപ്പോൾ ഒരു ചെറിയ ഫ്‌ളാറ്റിൽ ആണ് അവരുടെ താമസം, മൂന്നു മുറികൾ ഉള്ള വലിയ ഫ്ലാറ്റും രണ്ടു മുറികൾ ഉള്ള കൊച്ചു ഫ്ലാറ്റും ആയിട്ടാണ് ആ സമുച്ചയത്തിന്റെ പ്ലാൻ. ഒരു നിലയിൽ രണ്ടു ഫ്ലാറ്റ് മാത്രം ഒരുപാട് നിലകൾ ഉണ്ട് .

ഞാൻ താമസിക്കുന്ന ഫ്ലാറ്റിനു എതിരെ അശോകൻ എന്ന മലയാളി ആണ് താമസിക്കുന്നത് , പ്രായം ഒരു അമ്പത്തഞ്ചു കാണും , ഡൈ ഒന്നും അടിക്കാറില്ല കണ്ടാൽ ഒരു ബഹുമാനം തോന്നും, രാവിലെ അദ്ദേഹം മോണിങ് വാക്കിന് പോയി തിരികെ വരുമ്പോൾ ആണ് ഞങ്ങൾ കാണുക. ഞാൻ പഠിക്കുമ്പോൾ ഒരു അന്തർമുഖൻ ആയിരുന്നു, വലിയ വ്യായാമം ഒന്നുമില്ല ആകെ അൽപ്പം യോഗ ചെയ്യും. കുഞ്ഞമ്മ നഴ്‌സ് ആണ് അവർ ഡ്രസ് ഒക്കെ ചെയ്യുമ്പോൾ എനിക്ക് പ്രവേശനം ഇല്ല അപ്പോൾ ഞാൻ യോഗ ചെയ്യാൻ മാറ്റ് എടുത്തു പുറത്തെ ഹാളിൽ വിരിച്ചു അവിടെ പ്രാക്ടീസ് ചെയ്യും അപ്പോൾ ആയിരിക്കും അശോകൻ അങ്കിൾ മോണിങ് വാക്ക്കഴിഞ്ഞു കുറെ പത്രങ്ങൾ ഒക്കെ ആയി ലിഫ്റ്റിൽ വരുന്നത്.

അപ്പോൾ ഞാൻ എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ കാരി ഓൺ എന്ന് വിരൽ കൊണ്ട് കാട്ടി അദ്ദേഹം തന്റെ ഫ്ലാറ്റിലേക്ക് പോകും. ഏതോ വലിയ ഐ ടി സ്ഥാപനത്തിലെ തലവൻ ആണ് അദ്ദേഹം ഒറ്റക്കാണ് താമസം ഒരുപാട് ഫുഡ് ഡെലിവറി അവിടേക്ക് വരാറുണ്ട് , ഭാര്യ മകന്റെ കൂടെ കാനഡയിൽ ആണെന്ന് കുഞ്ഞമ്മ പറഞ്ഞു. പരീക്ഷ റിസൾട് വന്നിട്ട് ഒരു ജോലിക്ക് അങ്കിളിനോട് ചോദിച്ചാൽ ചിലപ്പോൾ കിട്ടിയേക്കാം അതിനാൽ വളരെ റെസ്പെക്റ്റഡ് ആയി പെരുമാറണം എന്ന് പറഞ്ഞു. ഒരു ദിവസം എന്റെ ഫ്ലാറ്റിൽ ഒരു ഡെലിവറി ബോയ് വന്നു മുട്ടി , F1 ലെ സാറിന് ഡെലിവറി ,

സാർ ബെൽ അടിച്ചിട്ട് തുറക്കുന്നില്ല , ഒന്ന് കൊടുത്തേക്കു എന്ന് പറഞ്ഞു സ്വിഗി പയ്യൻ പോയി. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ അശോകൻ അങ്കിൾ ഡോർ തുറന്നു വന്നു , കുളിക്കാൻ കേറിയ വേഷം ഒരു നീല പാണ്ടി തോർത്ത് മാത്രം വേഷം , അങ്കിൾ എന്നെ നോക്കി നീ സ്വിഗി യിൽ ആണോ ജോലി എന്ന് ചോദിച്ചു കവർ എന്റെ കയ്യിൽ നിന്നും വാങ്ങി , ഞാൻ അല്ല ഡെലിവറി ബോയ് കൊണ്ട് തന്നിട്ട് പോയി എന്ന് പറഞ്ഞപ്പോൾ , ഓ ശരി താങ്ക്സ് , എന്ന് പറഞ്ഞു പാക്കറ്റ് എടുത്തു തുറന്നു ,

“പയ്യൻ കുഴപ്പിച്ചല്ലോ ഞാൻ ചപ്പാത്തി ആണ് പറഞ്ഞത് അവൻ രണ്ടു താലി മീൽസ് ആണ് കൊണ്ട് വന്നത് , ഇനിയിപ്പോൾ എന്ത് ചെയ്യും ? നീ ഒരെണ്ണം കഴിക്കുന്നു എന്ന് ചോദിച്ചു ” , കുഞ്ഞമ്മ ഉണക്ക ഫുഡ് ഒക്കെ ആണ് ഉണ്ടാക്കുന്നത് , പക്ഷെ അത്ര പരിചയം ഇല്ലാത്ത അങ്കിളിന്റെ കയ്യിൽ നിന്നും ഫുഡ് എടുക്കണോ അഥവാ പയ്യൻ വന്നാലോ എന്ന് ആലോചിച്ചു നിന്നപ്പോൾ അങ്കിൾ

“You have applied for trained manpower in Cyber info tech, I think I have seen your resume, but you are yet to get certificate?”

“വെറുതെ നിൽക്കണ്ട എന്ന് കരുതി അപ്ലൈ ചെയ്തതാണ് , അങ്കിളിനു ഈ കമ്പനി അറിയാമോ ?” ” അവിടെ ഉള്ള അശോകൻ എന്റെ ഫ്രണ്ട് ആണ് , കുറെറെസ്യുമെ എന്റെ ഓഫിസ് കൊണ്ട് വച്ച് മറന്നു പോയി അപ്പോൾ നിന്റെ റെസ്യുമെ കണ്ടു , ശ്രദ്ധിക്കാൻ കാരണം ഈ പങ്ക് പോലെ മുടി വെട്ടൽ ആണ് ഇങ്ങിനെ ഇവിടെ നടന്നാൽ ഒരു കമ്പനിയിലും എടുക്കില്ല, അതൊക്കെ കേരളത്തിൽ ”

 

തേടിയ വള്ളി കാലിൽ ചുറ്റി ഇങ്ങിനെ ഒക്കെ ആണ് ഭാഗ്യം വന്നു കേറുന്നത് , ഇങ്ങേർ വിചാരിച്ചാൽ ഒരു ജോലി കിട്ടുമെങ്കിൽ ഇവിടെ വെറുതെ ഇരിക്കേണ്ടല്ലോ എന്ന് ഞാൻ കരുതി എല്ലായിടത്തും എക്സ്പീരിയസ് വേണം അതാണ് പ്രയാസം ഏതെങ്കിലും ഒരിടത് കേറാതെ എങ്ങിനെ എക്സ്പീരിയൻസ് ?

അപ്പോൾ ആ സ്വിഗി പയ്യൻ വന്നു വേറെ ഒരു പാക്കറ്റ് കൈമാറി താലി മീൽസ് കൊണ്ട് പോയി അങ്കിൾ കതകും അടച്ചു അയാളുടെ ഫ്ലാറ്റിലും പോയി.

Leave a Reply

Your email address will not be published. Required fields are marked *