കഥ പറയുമ്പോൾ 1

കഥ പറയുമ്പോൾ

Kadha Parayumbol | Author : Keerthana


 

എങ്ങനെ തുടങ്ങണം എന്ന് അറിയില്ല കുറേ അക്ഷര തെറ്റുകൾ ഉണ്ടാവും എന്ന് മുന്നേ പറയുന്നു. ഇത് എന്റെ ജീവിതത്തിൽ നടന്ന കഥ ആണ് അതിൽ ചെറിയ ചെറിയ ഇച്ചുകെട്ടലുകൾ നടത്തി ഒരു കഥ പോലെ ഞാൻ എന്റെ ചുരുങ്ങിയ അറിവ് വെച്ചു എഴുതുന്നു.

ജീവിതം എന്ന മഗാ സാഗരത്തിൽ വീണുപോയ ഒരു പൈതൽ ആണ് ഞാൻ. ഞാൻ കീർത്തന, വേണു എന്ന സ്കൂൾ മാഷിന്റെയും രാഗിണി എന്ന വീട്ടമ്മയുടെയും മൂത്ത മകൾ.കാണാൻ നടി മീനയെ പോലെ ആണ് എന്റെ അമ്മ രാഗിണി.പ്രണയിച്ചു വിവാഹം കഴിച്ച അച്ഛനും അമ്മയ്ക്കും വീട്ടിൽ നിന്നും നല്ല എതിർപ്പ് ആയിരുന്നു.

അത് കൊണ്ട് ബന്ധുക്കൾ ആയി ആരും ഇല്ല ഞങ്ങൾക്ക്.എനിക്ക് താഴെ കാർത്തിക് എന്ന എന്റെ കുഞ്ഞനിയൻ ഞങ്ങൾ തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസം. എന്റെ പത്താം ക്ലാസ് വരെ ഒരു മിഡിൽ ക്ലാസ് ഫാമിലി യിലെ സമാധാന പൂർണമായ ജീവിതം. അച്ഛന്റെ സ്കൂളിൽ തന്നെ നല്ല മാർക്കോടെ പത്താം ക്ലാസ്സ്‌ പാസ്സ് ആയി. പ്ലസ് വൺ അടുത്തുള്ള ഒരു സ്കൂളിൽ ചേർന്നു.

ആ സമയത്താണ് അച്ഛൻ കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ വന്നു തുടങ്ങിയത്. അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ നിന്നാണ് കാൻസർ ആണെന്നും മെഡിക്കൽ കോളേജ് ഇൽ കാണിക്കാനും അറിയിച്ചത്. പിന്നെ ടെസ്റ്റ് എല്ലാം കഴിഞ്ഞു. എല്ലാം പോസിറ്റീവ് ആയിരുന്നു. അഡ്വാൻസ് സ്റ്റേജിൽ ആണ്. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ട്രിവാൻഡ്രം പോയി കാൻസർ സെന്റർ ഇൽ ചികിത്സ ആരംഭിച്ചു. കീമോ ചെയ്തു.

കീമോ കഴിഞ്ഞു അച്ഛൻ ആകെ ക്ഷീണിച്ചു. തുടരെ തുടരെ ഉള്ള കീമോ പിന്നെ അച്ഛനെ ക്ഷീണിതൻ ആക്കി. ഇതിനിടയിൽ സ്വന്തം ആയി ഉണ്ടായിരുന്ന വീട് വിൽക്കേണ്ടി വന്നു. കീമോക്ക് അച്ഛനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ ഷോക്കിൽ നിന്നും പുറത്തേക്ക് വരാൻ കുറേ സമയം എടുത്തു ഞങ്ങൾ. അച്ഛന് ആകെ ഉണ്ടായിരുന്ന കൂട്ട് അച്ഛന്റെ ഉറ്റ സുഹൃത്ത്‌ ആയ രമേശൻ ചേട്ടൻ ആയിരുന്നു.

പറയാൻ ആകെ ഉണ്ടായിരുന്ന ഒരു അയൽവാസി യും ബന്ധുവും ഒക്കെ ആയിരുന്നു രമേശൻ ചേട്ടൻ. മക്കൾ ഇല്ലാതിരുന്ന രമേശൻ ചേട്ടന്റെ ഭാര്യ യും അടുത്തിടെ കാൻസർ വന്നാണ് മരിച്ചത്. ഒരു വർഷം തികയുന്നതിനു മുൻപേ എന്റെ അച്ഛനും യാത്ര ആയി.

ഞങ്ങളെ മക്കളെ പോലെ ആണ് രമേശൻ ചേട്ടന്. ഞങ്ങളെ പറ്റാവുന്ന രീതിയിൽ ഒക്കെ ചേട്ടൻ സഹായിച്ചു. സാമ്പത്തികം ആയും എല്ലാം ചേട്ടൻ ഞങളുടെ കൂടെ നിന്നു. രമേശൻ ചേട്ടൻ റിയൽ എസ്റ്റേറ്റ് കാരൻ ആണ്. ഞങ്ങൾക്ക് വീട് വിക്കാനും അടുത്തു തന്നെ ഒരു വീട് വാടകക്ക് ശരി ആക്കി തന്നതും എല്ലാം ചേട്ടൻ ആണ്. അമ്മക്ക് ഒരു ടെസ്റ്റിൽസ് ഇൽ ഒരു ജോലിയും ശരി ആക്കി തന്നു ചേട്ടൻ. ഞാൻ ഇതിനിടയിലും നന്നായി പഠിച്ചു പ്ലസ് ടു നല്ല മാർക്കോടെ പാസ്സ് ആയി. നഴ്സിങ്‌ ഇന് ചേർന്നു.

ഇതിനിടയിൽ അമ്മയും രമേശൻ ചേട്ടനും നന്നായി അടുത്തു. അമ്മയെ ജോലിക്ക് കൊണ്ടു വിടുന്നത് ചേട്ടൻ ആയിരുന്നു. ഫോണിൽ നീണ്ട വാർത്തമാനങ്ങളും വഴിയരികിലെ വാർത്തമാനങ്ങളും എല്ലാം ഞാനും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ ഒരിക്കൽ എന്നോട് സൂചിപ്പിച്ചു ചേട്ടനെ കല്യാണം കഴിക്കുന്നതിൽ എന്താ അഭിപ്രായം എന്ന്. ഞാൻ നല്ല മറ്റുരെഡ് ആയിരുന്നു കാർത്തിക്കും ചേട്ടനെ നല്ല ഇഷ്ടം ആയിരുന്നു.

അങ്ങനെ അവർ രണ്ടു പേരും രജിസ്റ്റർ മാര്യേജ് ചെയ്തു. ഞങ്ങൾ എല്ലാം വാടക വീട് വിട്ടു ഞങളുടെ പുതിയ വീട്ടിലേക്ക് താമസം മാറി. അച്ചനെക്കാളും കേറിങ് ആയിരുന്നു ഞങളുടെ രണ്ടാനച്ചൻ. ഞങ്ങൾക്ക് കണ്ടറിഞ്ഞു പോക്കറ്റ് മണി തരും സിനിമക്ക് കൊണ്ടു പോവും ബീച്ചിൽ കൊണ്ടു പോവും അങ്ങനെ പുതിയ ജീവിതം ഞങ്ങൾ ശെരിക്കും ആസ്വദിച്ചു.അമ്മയെ എല്ലാത്തിലും ഹെല്പ് ചെയ്യും. കുക്കിംഗ്‌ ഡ്രസ്സ്‌ കഴുകൽ എല്ലാം.

എന്റെ പതിനെട്ടാം ബര്ത്ഡേ ക്ക് അച്ഛൻ എനിക്ക് ഒരു സ്കൂട്ടർ ഗിഫ്റ്റ് ആയി തന്നു. കല്യാണം കഴിഞ്ഞു രണ്ടാം മാസത്തിൽ ആണ് അമ്മ പ്രെഗ്നന്റ് ആണെന്ന് ഞങ്ങൾ അറിഞ്ഞത്. സ്കാൻ ചെയ്തപ്പോൾ അമ്മ മൂന്നു മാസം ഗർഭിണി.