ഇന്റർനെറ്റ് കഫേ – 1 2

ഇന്റർനെറ്റ് കഫേ – 1

 

എൻ്റെ പേര് ഫെലിക്സ്. വീട് എറണാകുളം ജില്ലയിൽ കേരള ഹൈ കോടതിക്കു അടുത്താണ്.

എനിക്ക് എന്നെ കുറിച്ച് പൊക്കി അടിക്കണം എന്നു ഉണ്ട്. പക്ഷെ ഇവിടെ ഞാൻ സത്യം മാത്രം പറയാൻ ആണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് പറയുന്നു. കാണാൻ വലിയ മോശം അല്ല, എന്നാൽ ഭയങ്കര ഗ്ലാമർ ഒന്നും അല്ല. ഒരു ആവറേജ് ലുക്ക്‌ 5’3″ ഉയരം, ഇരുനിറം, കുറച്ചു വണ്ണം കൂടുതൽ ആണ്, സിക്സ് പാക്ക് അല്ല, സിംഗിൾ പാക്ക് ആണ്! STILL VIRGIN.

ഇനി കഥയിലേക്ക് കടക്കാം.

ലൊക്കേഷൻ: നെടുമ്പാശ്ശേരി എയർപോർട്ട്.

സമയം സന്ധ്യ കഴിഞ്ഞു, വീട്ടിൽ നിന്നും എല്ലാവരും തന്നെ വന്നിട്ടുണ്ട്. എല്ലാവരോടും യാത്ര പറഞ്ഞു എയർപോർട്ടിന് അകത്തേക്ക് കയറി.
തിരിഞ്ഞു നോക്കണം എന്ന് മനസ്സിൽ നല്ല ആഗ്രഹമുണ്ടായിരുന്നിട്ടും തിരിഞ്ഞു നോക്കിയില്ല, ഒരു ശരാശരി മലയാളിയെ പോലെ തന്നെ ഗൾഫിൽ പോയി അധ്വാനിച്ച് വീട്ടുകാരെ എല്ലാവരെയും രക്ഷപ്പെടുത്താൻ പറ്റും എന്നുള്ള ഉദ്ദേശത്തോടുകൂടി തന്നെയാണ് മുന്നോട്ട് നടന്നുകൊണ്ടിരുന്നത്. ഏജന്റ് പറഞ്ഞപോലെ ടിക്കറ്റ് കാണിച്ചു ബോർഡിങ് പാസ് എടുത്തു! ശേഷം ഒരു ചെറിയ നീണ്ട കാത്തിരിപ്പ്.

കൈയ്യിൽ കെട്ടിയ അച്ഛൻ്റെ വാച്ചിൽ സമയം നോക്കി. നോക്കുന്നതിൽ ഒരു അർത്ഥവുമില്ല എന്നറിയാം, വാച്ച് കയ്യിലാണ് കെട്ടിയേക്കുന്നത്, എങ്കിലും അതിൽ സെക്കൻഡ് സൂചിയുടെ ഓരോ ടിക്ക് ടിക്ക് ശബ്ദം എൻ്റെ ചെവിയിൽ നന്നായി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

ഫ്ലൈറ്റ് വന്നു, ഓരോരുത്തരായി അവരവരുടെ ഇരിപ്പിടങ്ങൾ ലക്ഷ്യമാക്കി പോയിരുന്നു. ആദ്യമായിട്ടാണ് ഫ്ലൈറ്റിൽ യാത്ര. പഠിച്ചുകൊണ്ടിരുന്ന ടൈമിന് കൂട്ടുകാരുടെ മുന്നിൽ ആളാവാൻ വേണ്ടി ഫ്ലൈറ്റിൽ കയറിയിട്ടുണ്ട് എന്നൊക്കെ തട്ടിവിടുമായിരുന്നു. വെറുതെ ഒരു രസം, പൊങ്ങച്ചം പറച്ചിൽ, എന്തൊ ഒരു ആശ്വാസം!

മുമ്പ് പറഞ്ഞു കൂട്ടിയ പൊങ്ങച്ചങ്ങൾ ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. വിൻഡോ സൈഡ് സീറ്റ് തന്നെ കിട്ടി. അതും ചിറകിൻ്റെ തൊട്ടടുത്ത്. ചില്ലിൽ കൂടി പുറത്തേക്കു നോക്കി കഴിയുമ്പോൾ വിമാനത്തിൻ്റെ ചിറക് ശരിക്കും കാണാം.

ടേക്ക് ഓഫ് ചെയ്തു ആകാശത്ത് എത്തിക്കഴിഞ്ഞപ്പോഴാണ് ശരിക്കുള്ള ഒരു സുഖം മനസ്സിൽ ആയതു. അത് എന്താണെന്നുള്ളത് നമ്മൾ പറയുന്ന പോലെയല്ല അനുഭവിച്ചു തന്നെ അറിയണം. വിമാനം എടുക്കുമ്പോൾ നെഞ്ചത്ത് എന്തോ കല്ല് കേറ്റി വെച്ച് പോലുള്ള ഒരു അനുഭവം എന്തോ ഒരു വല്ലാത്ത ഒരു പ്രത്യേക തരം ഫീൽ. ഇതിനുമുമ്പ് ഒന്നും അനുഭവിക്കാത്ത ഒരു സന്തോഷം.

ലൊക്കേഷൻ: കുവൈറ്റ് എയർപോർട്ട്.

ഫ്ലൈറ്റ് ലാൻഡ് ചെയ്തു എമിഗ്രേഷനും ചെക്കിങ്ങും നടന്നുകൊണ്ടിരുന്നു, ഒരു കൗണ്ടറിൽ ചെന്ന് കഴിഞ്ഞപ്പോൾ ലഗേജുകളും ബെൽറ്റ് മൊബൈൽ കാര്യങ്ങളെല്ലാം പോലീസുകാരനും മുന്നില് കൊടുത്തു. അതിൽ ഒരു അറബി പോലീസുകാരൻ മൊബൈൽ എടുത്തു നോക്കി. എൻ്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി. കേരളത്തിൽ നിന്നും വരുമ്പോൾ കൂട്ടുകാരുടെ കയ്യിൽ നിന്ന് എല്ലാം തുണ്ട് പടങ്ങള് ശേഖരിച്ചു വെച്ചേക്കുന്ന മൊബൈൽ ആണ്. കുത്തിപ്പിടിച്ച് ഒരാഴ്ച ഇരുന്ന് മൊബൈലിൽ ബ്ലൂടൂത്ത് വഴി എടുത്ത വീഡിയോസ് എല്ലാം പോയി എന്ന് ഒരു നിമിഷം വിചാരിച്ചു!

അയാൾ ജസ്റ്റ് മൊബൈൽ എടുത്തു തിരിച്ചും മറിച്ചും നോക്കി അതേ പോലെതന്നെ വെച്ചു! ഹോ! ഒരു നിമിഷം കൊണ്ട് സകല ദൈവങ്ങളെയും വിളിച്ചു പോയി, പിടിക്കപ്പെടുമോ എന്ന് ഉള്ള പേടി അല്ലായിരുന്നു, മറിച്ചു കഷ്ടപ്പെട്ട് ഓടിനടന്ന് ശേഖരിച്ച വീഡിയോ എല്ലാം പോവോ എന്നായിരുന്നു എൻ്റെ ടെൻഷൻ.(മൊബൈൽ എടുത്തു നോക്കാൻ ഒരു കാരണം ഉണ്ടായിരുന്നു, അതിൽ ബബ്ബിൾ ഗം (BOOMER) മേടിക്കുമ്പോൾ ഫ്രീ ആയി കിട്ടുന്ന സ്റ്റിക്കർസ് കുറ ചന്നം പിന്നം ഒട്ടിച്ചാട്ടുണ്ടായിരുന്നു).

അങ്ങനെ കൊച്ചി മറൈൻ ഡ്രൈവയിൽ ഉള്ള *FELIX*(എൻ്റെ FAVOURITE പേര് ആണ്, എൻ്റെ കഥയിൽ ആ പേര് ഞാൻ സ്വീകരിക്കുന്നു, കഥകൃത്തിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം) എന്ന ഞാൻ കൊച്ചിയിലെ കൊതുക് കടിയിൽ നിന്നും ഇങ്ങു കുവൈറ്റിൽ ശീതീകരിച്ച ഒരു ഷെയർ അപാർട്മെന്റ് റൂമിൽ ഒരു ഡബിൾ ഡെക്കർ കട്ടിലിൽ എത്തി. എൻ്റെ സ്ഥാനം മുകളിൽ ആണ്. കുറച്ചു നേരം ബെഡിൽ കിടന്നു എപ്പോഴോ ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *