വധു is a ദേവത 28
Vadhu Is Devatha Part 28 | Author : Doli
[Previous Part] [www.kambi.pw ]
നന്ദൻ : എല്ലാത്തിനും കാരണം അവനാ 😡
സൂര്യ : ആര്
നന്ദൻ : ഇന്ദ്രൻ അവനാ അമറിനെ കൊന്നത്…
അഹ്…
ഒരു ഞെട്ടലോടെ ഞാൻ കണ്ണ് തൊറന്ന് നോക്കി…
പപ്പ ഓടി വന്നു…
പപ്പ : എന്താ പൊന്നൂ വെള്ളം വേണോ
ഞാൻ : ഇത് ഏതാ സ്ഥലം…
പപ്പ : ഒന്നൂല്ലടാ നീങ്ങി കെടക്ക്… കാലത്ത് തന്നെ അവന്റെ ഒരു
പപ്പ ചിരിച്ചോണ്ട് എന്റെ അടുത്ത് വന്നിരുന്നു…
എനിക്ക് അറിയില്ല എന്താ നടന്നെ എന്ന്
പെട്ടെന്ന് ഞാൻ കൈയ്യിലെ കെട്ട് നോക്കി
പപ്പ : എന്താണ് ഒരു നോട്ടം
ഞാൻ : ഇത്
പപ്പ എന്നെ സംശയത്തോടെ നോക്കി
പപ്പ : ഇന്നലെ രണ്ടും കൂടെ ബൈക്കിന് പോയി വീണത് മറന്നോ
പപ്പ എന്നെ ഇന്നലെ നടന്നത് ഓർമിപ്പിക്കാൻ പോലെ പറഞ്ഞു…
ഞാൻ : ഓ
അമ്മ : ആ എണീറ്റാ…
പപ്പ : ഉം… കാലത്ത് തന്നെ നല്ല ചൂടിലാ മമ്മി സംസാരം ഒക്കെ കൂറ ആയിണ്ട്…
അമ്മ എനിക്കുള്ള ബൂസ്റ്റ് കൊണ്ട് വന്നിട്ട് അടുത്ത് ഇരുന്നു
അമ്മ : എങ്ങനെ ഇണ്ട് മോനെ ഇപ്പൊ
ഞാൻ : കൈക്ക് ചെറിയ എരിച്ചൽ
അമ്മ : ആണോ… 😊
ഞാൻ : ഉം
അമ്മ : എന്നാലേ മക്കക്ക് ഇനി ബൈക്ക് ഇല്ലട്ടാ
ഞാൻ : അമ്മാ ഞാൻ ഇന്നലെ പറഞ്ഞില്ലേ അത് വണ്ടിടെ ചേസ് കട്ടായതാന്ന്
പപ്പ : ഇല്ല പൊന്നു ആ situation worse ആക്കണ്ട വച്ചിട്ടാ ഞാൻ മിണ്ടാതെ ഇരുന്നത്… അമ്മ പറയുന്നത് കേട്ടാ മതി stupid, മോനാ പോലും മോൻ ജോക്കർ…
അമ്മ അര മണിക്കൂർ ഇരുന്ന് ഉപദേശിച്ച് ജീവൻ എടുത്തു…
ഞാൻ പിന്നെ താഴെ പോവുമ്പോ പപ്പ ഇരുന്ന് സ്റ്റോക്ക് നോക്കുന്നു…
പപ്പ : ആ ടാ ഇങ് വന്നെ
ഞാൻ അടുത്ത് പോയി ഇരുന്നു
പപ്പ : പിന്നെ നീ അന്ന് പറഞ്ഞില്ലേ നമ്മക്ക് ഒരു പമ്പ് എടുത്താലോന്ന്
ഞാൻ : ആഹ്
പപ്പ : ഒന്ന് ഡീൽ ആയിട്ടുണ്ട്…
ഞാൻ : നന്നായി… പപ്പ എന്തീയാ ഷെയർ നോക്കാ
പപ്പ : വോ തന്നെ തന്നെ
ഞാൻ : അതേ എനിക്ക് ഒരു രണ്ട് mrf വലിക്കാൻ പെർമിഷൻ തരോ
പപ്പ : അയ്യടാ…
ഞാൻ : പ്ലീസ് പപ്പ
പപ്പ : എന്താ കാര്യം
ഞാൻ : ലണ്ടൻ പോവാൻ
പപ്പ : ആണോ എന്നാ രണ്ടോ മൂന്നോ എടുത്തോ ശല്യം ഒഴിവായി കിട്ടില്ലേ…
മഹി ആന്റി ഉള്ളീന്ന് എറങ്ങി വന്നു.. കൂടെ അമ്മേം ഇണ്ട്
അമ്മ : എന്താ ഒരു ചർച്ച
ഞാൻ : ഒന്നൂല്ല
പപ്പ : മകന് ലണ്ടൻ പോവാൻ പൈസ വേണംന്ന്…
അമ്മ : കൊടുത്ത് ബസ്സ് കേറ്റി വിട്…
പെട്ടെന്ന് പപ്പടെ ഫോൺ അടിച്ചു..
ആഹ് വൈഗ ആണല്ലോ പപ്പ സ്പീകർ ഇട്ട് സംസാരിക്കാൻ തൊടങ്ങി
പപ്പ : ഹലോ
വൈഗ ആന്റി : ടാ നീ വീട്ടിലല്ലേ ചേട്ടാ
പപ്പ : ഓ അതേ
ഞാൻ : അതെന്താ മാനേജറെ ടാ ചേട്ടാന്നൊരു വിളി
വൈഗ ആന്റി : തെണ്ടി ചെക്കൻ ഇണ്ടോ വീട്ടില്
ഞാൻ : ഇണ്ട് ഇണ്ട്
വൈഗ ആന്റി : അവടെ ഇരി ഒരു മണിക്കൂർ ഞാൻ ദേ എത്തി
ഞാൻ : വാങ്ക വാങ്ക
ഞാൻ ഫോൺ കട്ടാക്കി…
പപ്പ : 😊
ഞാൻ : എന്താ കാര്യം
പപ്പ : ചിത്രക്ക് കല്യാണം ഒറപ്പിക്കാ…
ഞാൻ : ആര്
പപ്പ : പൊന്നൂ this is too bad ശെരിയാ ചെറിയ issue പിള്ളേർ തമ്മിൽ ഒണ്ടായി എന്ന് വച്ച് നീ അങ്ങോട്ട് ഒക്കെ പോവാത്തത് അവൾക്ക് വല്യ സങ്കടം ഇണ്ട് അവക്ക് മാത്രം അല്ല എല്ലാർക്കും
ഞാൻ : ഓ 🙄
അമ്മ : ഓ അല്ല ഇന്നാള് വന്നപ്പോ ചേച്ചി പറഞ്ഞു
ഞാൻ : ഞാൻ പോയിട്ട് ചുമ്മാ
പപ്പ : കണ കൊണ അല്ല ദേ കട്ടക്ക് പോയി നിന്നോ ആഹ്
ഞാൻ : ശെരി അല്ല ആരാ ആള്
പപ്പ : രാജേന്ദ്രൻ ചേട്ടന്റെ മോൻ ശ്യാം
ഞാൻ : ഏത് പാർട്ണർ ആക്കാൻ വിളിച്ച് കരയുന്ന ആളാ
പപ്പ : ആഹ് അങ്ങേര് തന്നെ 😂
ഞാൻ : അല്ല ഈ കല്യാണം ഇങ്ങോട്ട് വന്നതാണോ
പപ്പ : ആഹ്
ഞാൻ : ഉം…
പപ്പ : what
ഞാൻ : അല്ല അവള് വഴി പപ്പേ വീഴ്ത്താൻ ആണോ ഇനി
പപ്പ : നിന്റെ ബുദ്ധി അങ്ങോട്ട് പോയോ
അമ്മ : ഡാ ഡാ മതി നിർത്തിക്കോ അവന്റെ ഒരു സേതു രാമൻ…😏
> 11:23
എവടെ ആള്
ഞാൻ സൗണ്ട് കേട്ട് താഴേക്ക് പോയി
വൈഗമ്മായി : ഓ വന്നല്ലോ
ഞാൻ : ഇതാര് പെൺ സിങ്കം അല്ലിയോ 😂
അമ്മായി എന്നെ വന്ന് കെട്ടിപ്പിടിച്ചു
അമ്മായി : എന്നാലും നീ വൈരാഗ്യം വച്ച് വരാതെ ഇരുന്നില്ലേ 😡
ഞാൻ : ഓ എന്നിട്ട് വേണം മോൻ എന്നെ ആട്ടാൻ 🤣
