എന്റെ അനുമോൾ – 1 38

എന്റെ അനുമോൾ – 1

Ente Anumol | Author : Garuda


 

ഇതൊരു റൊമാൻസ് കഥയാണ്. ജീവിതത്തിൽ നടന്നതും കൂട്ടത്തിൽ ഇത്തിരി എരിവും പുളിവും ചേർക്കുന്നുണ്ട്. കഥക്ക് ഒരു ബെസ്മെന്റ ഉണ്ട്. എല്ലാവരും വായിച്ചു അഭിപ്രായം പറയുക pleas.

 

കുട്ടേട്ടന്റെ വിളികേട്ടാണ് രാജീവ്‌ ഉറക്കത്തിൽ നിന്നും എഴുനേൽക്കുന്നത്. ഇയാളെന്താ രാവിലെ തന്നെ, പ്രാകി കൊണ്ട് രാജീവ്‌ എണീറ്റു. ഉടുത്തിരിക്കുന്ന മുണ്ട് ശരിയായി ഉടുത്തു ഒരു ബനിയനും എടുത്തിട്ട്. നല്ല തലവേദന. ഇന്നലെ കിടന്നപ്പോൾ ഒരുപാട് നേരമായി. അമ്മയുടെ ചെറിയ ആങ്ങളയുടെ കല്ല്യാണമാണ് നാളെ.

പേര് കൃഷ്ണകുമാർ. ഞങ്ങൾ കിച്ചു മാമ എന്ന് വിളിക്കും. എന്നെ പരിജയ പെടുത്തിയില്ലല്ലോ. എന്റെ പേര് രാജീവ് പ്ലസ് ടു പഠിക്കുന്നു. വീട്ടിൽ അച്ഛൻ അമ്മ ഒരു അനിയത്തിയും ഇതാണ് എന്റെ കുടുംബം. അച്ഛന് കൃഷിയാണ്. ഒരു ഉൾഗ്രാമമായതു കൊണ്ട് നിറയെ കൃഷികളുള്ള ഒരു പ്രദേശമാണിത്. അമ്മ വീട്ടു ജോലി മാത്രം. അനിയത്തി ഒമ്പതിൽ പഠിക്കുന്നു.

 

രാജീവേ…

 

കുട്ടേട്ടൻ വീണ്ടും വിളിക്കുന്നു. ഞാൻ വേഗം ചെന്ന് എന്തെന്ന് ചോദിച്ചു.

Da രാജീവേ നീ എന്ത് പണിയാ കാണിക്കുന്നേ, നിന്നോട് പറഞ്ഞതല്ലേ രാവിലെ പോയി പച്ചക്കറി കൊണ്ടുവരാൻ.

 

ഞാൻ : ഓഹ് കുട്ടേട്ടാ ഞാൻ മറന്നു. ഇന്നലെ കിടന്നപ്പോൾ ഒരു സമയം ആയി.

 

അപ്പോൾ നിങ്ങൾ ചോദിക്കും ആരാണ് കുട്ടേട്ടൻ എന്ന്. അമ്മയുടെ ബന്ധത്തിലുള്ളതാ. ഒരു പാവം മനുഷ്യൻ. എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാവും. കുട്ടേട്ടന്റെ ഭാര്യയും മോളും ഒരു ആക്‌സിഡന്റിൽ മരിച്ചതാണ്. ഇപ്പോൾ ഒറ്റക്കാണ് താമസം. ഇപ്പോൾ അതിൽ നിന്നൊക്കെ നോർമൽ ആയി വന്നതേയുള്ളു. കുടുംബത്തിൽ എന്ത് കാര്യമുണ്ടെങ്കിലും കുട്ടേട്ടൻ മുന്നിലുണ്ടാവും.

 

കുട്ടേട്ടൻ : ടാ നീ എന്താ ആലോചിച്ചു നിൽക്കുന്നെ. ആ വണ്ടിയെടുത്തു പോയി സാധനം കൊണ്ടുവാ. ഞാൻ പോയി പാചകക്കാരെ കണ്ടിട്ട് വരാം.

 

ഞാൻ : ശരി കുട്ടേട്ട.. ഞാൻ അകത്തു പോയി. എന്റെ പുതിയ ബ്രഷ് എടുത്തു പല്ല് തേച്ചു മുഖം കഴുകി. കാറിന്റെ കീയെടുത്തു പോകാൻ തുണിഞ്ഞപ്പോൾ അമ്മ പുറകീന്നു വിളിക്കുന്നു. രാജീവേ കുടയെന്തെങ്കിലും വേണോ മഴക്ക് സാധ്യത ഉണ്ട്.

 

ഞാൻ : വേണ്ടമ്മേ, കാറിൽ അല്ലെ.

 

അമ്മ : വരുന്നവഴിക്കു അമ്മച്ചനെയും കൂട്ടി വരണം.

 

ഞാൻ : നോക്കട്ടെ, സ്ഥലമുണ്ടെങ്കിൽ വരുമ്പോൾ കൊണ്ടുവരാം. ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ.

 

ഞാൻ കാറിൽ കയറി പോയി. 4 കിലോ മീറ്റർ അപ്പുറത്താണ് ടൌൺ. പച്ചക്കറികളെല്ലാം കിച്ചുമാമൻ ടൗണിലെ യുസുഫ് ഇക്കാന്റെ കടയിൽ എല്പിച്ചിട്ടുണ്ട്. എന്റെ വീടിന്റെ കുറച്ചപ്പുറത്താണ് മാമന്റെ വീട്. അവിടെ പന്തലിടാൻ സ്ഥലമില്ലാത്തതു കൊണ്ടാണ് ഇവിടെ കല്ല്യാണം നടത്താമെന്നു എല്ലാവരും കൂടി തീരുമാനിച്ചത്. മാമന്റെ പെണ്ണിന്റെ വീട് ഇവിടുന്നു 28 കിലോമീറ്റർ അപ്പുറത്താണ്. അമ്മ ഒരുദിവസം കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ അവിടുന്ന് പൊട്ടിമുളച്ച ബന്ധമാണ്. അതിപ്പോൾ കല്ല്യാണം വരെയായി.

ചെറിയൊരു തണുത്ത കാറ്റോട് കൂടി മഴത്തുള്ളികൾ കാറിന്റെ ഗ്ലാസിൽ വീണുകൊണ്ടിരുന്നു. ഇന്നിപ്പോൾ എല്ലാ കാര്യവും നടന്നത് തന്നെ മഴയെ ആസ്വദിച്ചു ഞാനോർത്തു. ഓരോന്ന് ആലോചിച് യുസുഫ് ഇക്കാന്റെ കടയിൽ എത്തി. വണ്ടി കടയുടെ മുമ്പിൽ നിർത്തി. ഇക്കാ കിച്ചു മാമ പറഞ്ഞതു എടുത്തു വച്ചിട്ടുണ്ടോ.

 

ഇക്ക : ആ നീ വന്നോ, രാവിലെ 6 മണിക്ക് എടുത്തു വച്ചിട്ടുണ്ട്. അവൻ നേരത്തെ ആളെവിടുമെന്ന് പറഞ്ഞിരുന്നല്ലോ.

 

ഞാൻ : പറഞ്ഞിരുന്നു ഇക്ക, ഞാൻ എണീറ്റപ്പോൾ വൈകി പോയി.

 

ഇക്ക : അത് സാരമില്ല, ഉമ്മറെ അത് വണ്ടി കയറ്റി കൊടുക്ക്‌.

 

ഞാൻ ഡിക്ക്കി ഓപ്പൺ ചെയ്തു ബാക്ക് സീറ്റ്‌ മടക്കി. മഴ ശക്തി കൂടി വരുന്നുണ്ടായിരുന്നു. അവർ പെട്ടെന്ന് തന്നെ സാധനങ്ങൾ കയറ്റി തന്നു. എന്നാൽ മുഴുവനും കാറിൽ കൊണ്ടില്ല. ഇക്കാ ബാക്കി ഞാൻ ഒന്ന് കൂടി വന്നു എടുത്തോളാം.

 

ഇക്കാ : ആഹ് ഓക്കേ മോനെ.

 

ഞാൻ മഴകൊള്ളതിരിക്കാൻ ഓടി കാറിൽ കയറി. കുറച്ചു നനഞു. ആദ്യം നോക്കിയത് എന്റെ മൊബൈൽ നനഞ്ഞൊ എന്നാണ്. നനഞ്ഞെങ്കിലും കുഴപ്പമില്ലായിരുന്നു. ആകെയുള്ള ഒരു സമാധാനം ഫോൺ മാത്രമാണ്. വേഗം കാറെടുത്തു മുന്നോട്ടു നീങ്ങി. റോഡരികിൽ സ്കൂളിൽ പോകാൻ വേണ്ടി കുട്ടികൾ കുടയും ചൂടി നിൽക്കുന്നു. റോഡിലൊക്കെ വെള്ളം നിറയുന്നുണ്ട്.

 

അല്ലെങ്കിലും മഴയത്തു യാത്ര ചെയ്യാൻ ഒരു പ്രത്യേക രസമാണ്. അതിനാരുത്തിയെന്നോണം വീടെത്തി. ഞാൻ കാർ നിർത്തി അകത്തേക്കൊടി. പുറത്തെ പണിക്കാരെല്ലാം വരാന്തയിൽ നിന്നിരുന്നു. ഇനി മഴമാറിയിട്ടേ പണിയൊക്കെ നടക്കു. അമ്മ അവർക്കു കട്ടൻ ചായ കൊടുത്തു.

എന്നെ കണ്ടതും ആ നീ വന്നോ. ആകെ നനഞ്ഞല്ലോ. നിന്നോട് പറഞ്ഞതല്ലേ കുടയെടുക്കാൻ. പോയി തലതോർത്തു. അമ്മയെങ്ങനെയാണ്. നല്ല സ്നേഹമാണ് എപ്പോഴും. മഴ പെഴ്ത് തുടങ്ങിയതേയുള്ളു അപ്പോഴേക്കും തവള കുട്ടമ്മാരും ചീവീടുകളും വാവിട്ടു കരയാൻ തുടങ്ങി. ഒന്ന് ശ്രദ്ധിച്ചാൽ തവളെയെ ചേര പാമ്പ് കടിച്ചു പിടിച്ചിരിക്കുന്നതിനാൽ തവള കരയുന്നത് കേൾക്കാം. അമ്മയും അച്ഛനും ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്.

ഞാൻ റൂമിനകത്തേക്ക് കയറി. ഇത് കഴിഞ്ഞിട്ട് വേണം കുട്ടനും ഒന്ന് നോക്കാൻ. അമ്മ അവിടെ പറയുന്നത് കേൾക്കാമായിരുന്നു. ഞാൻ ജനലരികിൽ ഇരുന്നു മഴ ആസ്വദിച്ചു. ജനൽ പാളികൾ തുറന്നപ്പോൾ മഴ ചാറ്റൽ മുഖത്തു വന്നടിച്ചു. തണുത്ത കാറ്റും. ഞാൻ മെല്ലെ പുതപ്പിട്ടു മൂടി. പാട വരമ്പത്തേക്ക് നോക്കി. മൊബൈൽ ചാർജ് ചെയ്യാൻ നോക്കി. പക്ഷെ കറണ്ട് പോയിരുന്നു.

മൊബൈലിലേക്ക് നോക്കിയപ്പോൾ 12 ശതമാനം ചാർജ്‌യുള്ളു. നന്നായി ഇന്നത്തെ ദിവസം പോയി. വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. ക്ലാസ്സിലെ ഗ്രൂപ്പിൽ പുതിയതൊന്നും വന്നിട്ടില്ല. എന്തെങ്കിലും ഉണ്ടെങ്കിലും എന്റെ ബെസ്റ്റി രേഷ്മ വിളിക്കും. എനിക്കാകെയുള്ള ഒരു കൂട്ടാണ് അവൾ. എന്തും അവളോട്‌ തുറന്ന് പറയാം. ഇന്ന് ക്ലാസ്സിൽ പോകാത്തത് കൊണ്ട് അവൾക്കു വിഷമം ആയിരിക്കും.

പക്ഷെ അവൾ അത് പുറത്തു കാണിക്കില്ല. അവളുടെ വീട് കുറച്ചപ്പുറത്താണ്. മഴയുടെ ശക്തി വീണ്ടും വർധിച്ചു. തൊടുകളിലൊക്കെ വെള്ളം നിറയാൻ തുടങ്ങി. ഞാൻ വീണ്ടും മൊബൈൽ എടുത്തു സ്റ്റാറ്റസ് നോക്കി. കുടുംബത്തിലെ സ്ത്രീകൾ എല്ലാവരും മാമന്റെയും കല്ല്യാണ പെണ്ണായ മാമിയുടെയും ഫോട്ടോസ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നു. ഞാനത്തിലേക്കു കുറച്ചു നേരം നോക്കി നിന്നു. എന്തൊരു സുന്ദരിയാണ് മാമി.അനുമോൾ എന്നാണ് പേര് എന്ന് അമ്മ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *