എന്റെ അനുമോൾ – 2 93

എന്റെ അനുമോൾ 2

Ente Anumol Part 2 | Author : Garuda

[ Previous Part ] [ www.kambi.pw ]


ദയവായി ഒന്നാം ഭാഗം വായിക്കണേ. എന്നിട്ട് തുടരൂ. ഏകദേശം 28 ഭാഗങ്ങൾ വരെ ഉണ്ടായിരിക്കും. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഞാൻ പെട്ടെന്ന് എഴുതി തീർക്കാൻ ശ്രമിക്കാം.


തുടരാം…

അമ്മ മാമിയെ കൈ പിടിച്ചകത്തേക്ക് കയറ്റി. കയ്യിലെ മൈലാഞ്ചി എല്ലാം പോയിരിക്കുന്നു. കാലിലും ഞാൻ നോക്കി. എല്ലാം തേഞ്ഞു മാഞ്ഞു പോയി. പക്ഷെ എന്നാലും അവ കാണാൻ നല്ല രസമാണ്. മാമനും അച്ഛനും പുറത്തിരുന്നു വർത്തമാനം ആരംഭിച്ചു. ഞാനും അവരുടെ കൂടെ ഇരുന്നു. അമ്മ മാമിയെയും കൊണ്ട് അകത്തേക്ക് പോയി.

അച്ഛൻ മാമന്റെ ഗൾഫിൽ പോകാനുള്ള കാര്യങ്ങൾ അന്വേഷിച്ചു. ആ വിഷയം ഞാൻ ശ്രദ്ദിച്ചു കേട്ടു.

 

മാമൻ : ദുബായിലേക്കാണ്. നല്ലൊരു കമ്പനിയിൽ ആണ്. കാർ വർക്ക്‌ ഷോപ്പ് തന്നെയാണ്.

 

അച്ഛൻ : അത് നന്നായി. വിസയുടെ കാര്യങ്ങൾ എന്തായി.

 

മാമൻ : വിസ അടിക്കാൻ കൊടുത്തിട്ടുണ്ട്. പകുതി ക്യാഷ് അവരും ബാക്കി ഞാനും എടുക്കണം. താമസം ഭക്ഷണം ഇത് രണ്ടും നമ്മളന്നെ നോക്കണം. ഒരു പാലകട്ടുകാരന്റെയാണ് ഷോപ്പ്.

 

അച്ഛൻ : പൈസക്ക് എന്തേലും ആവിശ്യം ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട.

 

മാമൻ അതൊന്നുമില്ല. എല്ലാം ഒക്കെ ആണ്.

അവർ പറയുന്നതൊക്കെ കേട്ടു കൊണ്ടിരിക്കുകയാണ് ഞാൻ. ഇടയ്ക്കു കണ്ണ് അകത്തേക്ക് പോകുന്നുണ്ട്. പക്ഷെ അവർ അടുക്കളയിൽ ആണ്. മാമൻ തുടർന്നു.

 

മാമൻ : അടുത്തമാസം 17നു പേപ്പർ മെയിൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. നോക്കട്ടെ.

 

അച്ഛൻ : എന്തായാലും പോയി വാ. ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നുമില്ല.

 

അവരുടെ സംസാരം തുടർന്ന് കൊണ്ടേയിരുന്നു.

രാജീവേ ഇവിടെ വാ, അമ്മയുടെ വിളി കേട്ടു ഞാൻ അകത്തേക്ക് ചെന്നു. അനിയത്തിയും മാമിയും അമ്മയും ഹാളിൽ വന്നു. ഇത് രാജീവ്‌ എന്റെ മോൻ. ഞാൻ ചിരിച്ചു. Hi ഞാൻ പരിചയപെട്ടു. അവർ ചിരിച്ചതേയുള്ളു. എന്ത് ചെയ്യുന്നു. അവളുടെ ശബ്ദം ആദ്യമായി ഞാൻ കേട്ടു. ഒരു കിളി നാദം പോലെ. ഞാൻ പ്ലസ്ടു പഠിക്കുന്നു.

 

മാമി : ക്ലാസ്സ്‌ കഴിയാറായല്ലോ. ഡിഗ്രി ഏതാ എടുക്കുന്നെ.

 

മുല്ല പൊട്ട് പോലെയുള്ള പല്ലുകൾ, അവയെ കവർ ചെയ്യാനെന്നോണം ചെന്താമര ചുണ്ടുകൾ. നുണക്കുഴി തെളിഞ്ഞു നിൽക്കുന്നു. ഇപ്പോഴല്ലേ അടുത്ത് കാണുന്നത്.

ഇപ്പോൾ കോമേഴ്‌സ് അല്ലെ അടുത്തത് ബി. Com നോക്കണം. അതിനിടയിൽ ഞാൻ പറഞ്ഞു. അമ്മ എണീറ്റ് അടുക്കളയിൽ പോയി. എന്തോ അടുപ്പത്തു വച്ചിട്ടുണ്ട് അത് നോക്കാനാണ്.

മാമി പാടുമോ. പെട്ടെന്നെന്റെ ചോദ്യത്തിൽ മാമി കണ്ണിലേക്കു നോക്കി. ഞാൻ ആകെ ഇല്ലാണ്ടായി. അത്രക്കുണ്ടായിരുന്നു ആ മുഖത്തിന്റെ സൗന്ദര്യം.

 

മാമി: ഇല്ല എന്തേ രാജീവ്‌ അങ്ങനെ ചോദിച്ചേ

 

ഞാൻ : ചിരിച്ചു കൊണ്ട്, മാമിയുടെ സൗണ്ട് കേട്ടിട്ട് അത് പോലെ തോന്നുന്നു.

 

മാമി: ഒന്ന് ചിരിച്ചു, പാടുകയൊന്നും ഇല്ല.

 

ആ ചിരിയിൽ എന്റെ ബോധം പോയി. പിന്നെ എനിക്കൊന്നും ചോദിക്കാൻ ഓർമയില്ല. എന്റെ നെഞ്ച് പാവം, കിടന്നു പട പടാ ന്നു ഇരിക്കുകയാണ്. ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറയാൻ ഇതിലും എളുപ്പമാണെന്ന് ഞാൻ കരുതി.

 

ദേ മനുഷ്യ ഭക്ഷണം കഴിക്കണ്ടേ. അമ്മ അച്ഛനെ വിളിച്ചപ്പോൾ എനിക്ക് സമാധാനമായി. മാമിയെ കാണണം എന്നാഗ്രഹമുണ്ടെങ്കിലും അടുത്ത് നിന്നു സംസാരിക്കുമ്പോൾ ഒരു കാമുകനെ പോലെ അല്ലെങ്കിൽ കള്ളനെ പോലെ എനിക്ക് ഒരു വിറചിൽ. മാമനും അച്ഛനും അകത്തേക്ക് വന്നു. മാമി എണീറ്റ് അടുക്കളയിൽ പോയി കൂടെ മാമിയുടെ കൈ പിടിച്ചു അനിയത്തിയും. രണ്ടു പേരും നല്ല കൂട്ടായിട്ടുണ്ട്. അമ്മയും അനിയത്തിയും ടേബിളിൽ ഭക്ഷണ സാധനങ്ങൾ വെക്കാൻ തുടങ്ങി. അവർ വരുന്നത് പ്രമാണിച്ച് സാധാ ചോറും ചിക്കൻ കറിയും ഉണ്ടായിരുന്നു. അമ്മ വെക്കുന്ന ചിക്കൻ കറിക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്. ഒരു ദിവസം വീട്ടിൽ വന്ന രേഷ്മയും അത് പറഞ്ഞു. എല്ലാവരും കൈ കഴുകി വന്നു ഭക്ഷണം കഴിച്ചു. മാമി കുറച്ചേ കഴിച്ചുള്ളൂ. ആദ്യമായതു കൊണ്ടാവാം. രാജീവേ ഞാൻ പോയി കഴിഞ്ഞാൽ വീട്ടിലേക്കു എന്തേലും ആവിശ്യം വന്നാൽ ചെയ്തേക്കണം കിടന്നുറങ്ങാൻ നിൽക്കരുത്. മാമൻ ഒരു ഓർഡർ പോലെ പറഞ്ഞു. അത് കേട്ടപ്പോൾ മാമിയുടെ മുഖം വാടി. മാമൻ പോകുന്നത് ആലോചിച്ചപ്പോൾ ആവാം. അതിനു ഞങ്ങളില്ലേ കിച്ചു ഇവിടെ. അതൊന്നും നീ ആലോചിക്കേണ്ട. മാമനോടായി അമ്മ അത് പറഞ്ഞു. അങ്ങനെ ഭക്ഷണം കഴിഞ്ഞു അവർ പോകാൻ ഇറങ്ങി. എല്ലാവരോടും പറഞ്ഞു അവർ ഇറങ്ങി. ആദ്യമായത് കൊണ്ടാവാം മാമി വളരെ കുറച്ചു മാത്രമേ സംസാരിച്ചുള്ളൂ എന്നെനിക്ക് തോന്നി. എന്നോട് മുഖം ഒന്ന് കുലുക്കി കൊണ്ട് പോകാന്നു പറഞ്ഞു. ഞാൻ ചിരിച്ചു ഒക്കെ എന്ന് പറഞ്ഞു. അവർ പോകുന്നത് ഞാൻ നോക്കി നിന്നു. മാമി എന്തൊരു ശരീരമാണ്. വല്ല സിനിമയിലും പൊയ്ക്കൂടായിരുന്നോ. നടക്കുമ്പോൾ മാമിയുടെ പിന്ഭാഗങ്ങൾ ചെറുതായി ഇളകുന്നത് എന്റെ മനസിനെ എന്റെ കണ്ണുകളെ അങ്ങോട്ട്‌ മാത്രം ലക്ഷ്യമിട്ടു.

 

ഞാൻ പതിയെ റൂമിൽ പോയി. എന്തൊരു ശബ്ദമായിരുന്നു. ഞാൻ വീണ്ടും മാമിയുമായുള്ള സംഭാഷണം ഓർത്തെടുത്തു കിടന്നുറങ്ങി.

 

ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു. മാമിയുമായി സംസാരിക്കാനുള്ള അവസരങ്ങൾ ഒന്നും ലഭിക്കുന്നില്ല. ഒന്ന് കാണാൻ പോലും കിട്ടുന്നില്ല. പോകണമെന്നുണ്ട്. പക്ഷെ എന്ത് പറഞ്ഞു ചെല്ലും. അങ്ങനെ വെറുതെ ചെന്ന് എന്റെ ഇമേജ് കളയാൻ ഞാൻ തയ്യാറല്ലായിരുന്നു.

 

ഒരു ദിവസം അമ്മയെയും കൂട്ടി അമ്പലത്തിൽ പോയിവന്ന ക്ഷീണത്തിൽ അങ്ങനെ ഇരിക്കുമ്പോഴാണ് രേഷ്മയുടെ മെസ്സേജ്. നീ ബിസി ആണോ.

ഞാൻ : അല്ല എന്താടീ.

 

രേഷ്മ : എടാ അമ്മക്ക് തീരെ സുഖമില്ല നീ ഒരു മെഡിസിൻ കൊണ്ടുവരുമോ.

 

ഞാൻ : എന്താടീ എന്ത് പറ്റി.

 

രേഷ്മ : അറിയില്ലെടാ, ഒരു നെഞ്ച് വേദന പോലെ. ഗ്യാസിന്റെ ആണെന്ന അമ്മ പറയുന്നേ.

 

ഞാൻ : ഞാൻ കാറെടുത്തു വരണോ. ഹോസ്പിറ്റലിൽ പോകാം.

 

രേഷ്മ : വേണ്ട, അമ്മക്ക് ഈ ഗുളിക കഴിച്ചാൽ മാറുമെന്ന പറയുന്നേ. ഞാൻ മെഡിസിന്റെ പേര് അയക്കാം. നീ ഒന്ന് കൊണ്ട് വാ.

 

ഞാൻ : ഒക്കെ നീ വേഗം അയക്കു.

ഞാൻ വേഗം ബൈക്ക് എടുത്തു മെഡിക്കൽ ഷോപ്പിൽ പോയി. അപ്പോഴേക്കും രേഷ്മ ഒരു ഫോട്ടോ അയച്ചിരുന്നു. ഒരു പഴയ മരുന്ന് ചീട്ടിന്റെ ഫോട്ടോ. ആകെ ഒരു മുഷിഞ്ഞ ഫോട്ടോ. എങ്ങനെയോ അതിൽ നിന്നും ഗ്യാസിന്റെ മരുന്ന് തപ്പിപിടിച്ചു കടക്കാരൻ തന്നു. ഞാൻ അവളുടെ വീട്ടിലേക്കു പോയി.

 

ഒരു പഴയ വീടാണ് അവളുടേത്‌. എന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവൾ ഓടി വന്നു. വീട്ടിലിടുന്ന ഒരു പാവാടയും ബനിയനും ആയിരുന്നു അവൾ ധരിച്ചിരുന്നത്. ഞാൻ വേഗം അവളെയും കൂട്ടി അകത്തേക്ക് പോയി. അവൾ ഗുളികയെടുത്തു അമ്മക്ക് കൊടുത്തു. ആ പാവം വേദന കൊണ്ട് കിടക്കയിൽ കണ്ണടച്ചു കിടക്കുകയാണ്. ഞാൻ അവരുടെ കയ്യിൽ പിടിച്ചു പെട്ടെന്ന് മാറും സാരമില്ല എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *