ഒരിക്കൽക്കൂടി – 1
Orikkalkoodi | Author : Nikhil
2015 ലെ മെയ് മാസം……..
നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി നീ പാടാത്തതെന്തേ…..
ബസ്സിൽന്നും കേൾക്കുന്ന പാട്ടിൽ ലയിച്ചിരിക്കുമ്പോൾ
കണ്ടക്ടറുടെ ശബ്ദം കേട്ടു…..
പടിഞ്ഞാറെ തറ ഇറങ്ങാൻ ഉണ്ടോയ്…..
എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് ന്റെ പേര് കേട്ടപ്പോൾ ബാഗും എടുത്ത് ബസിൽ നിൽക്കുന്ന ആളുകളുടെ ഇടയിലൂടെ ഡോർ ലക്ഷ്യമാക്കി നീങ്ങി
അയ്യോ….
എന്റെ തൊട്ട് മുന്നിലുള്ള സ്ത്രീയുടെ ശബ്ദമാണ്
എന്നെ രൂക്ഷമായി ഉള്ള നോട്ടവും
എന്തുപറ്റി എന്ന് ഞാൻ ചോദിച്ചു
സ്ത്രീ : ദേഹത്തു തൊട്ടിട്ട് എന്ത് പറ്റി എന്നോ
ഞാൻ : ഞാൻ അല്ല ചേച്ചി
“നീയല്ലാതെ വേറെ ആരാടാ ”
പിന്നിൽ നിന്നും കേട്ട ശബ്ദം കണ്ടക്ടറുടെതാണ്
ഞാൻ കണ്ടതല്ലേ എന്ന് കൂടി അയാൾ പറഞ്ഞപ്പോ
ഞാൻ പരിഭ്രമിച്ചു പോയി
ഇറങ്ങടാ എന്നും പറഞ്ഞുകൊണ്ട് അയാൾ എന്നെ പുറത്തോട്ട് തള്ളി എന്റെ ബാഗും വലിച്ചെറിഞ്ഞു ബാഗ് വന്നു എന്റെ പുറത്ത് വീണു
ബസ്സിൽ നിന്നും ഇറങ്ങി വന്ന് അയാൾ എന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു
എന്താണ് സംഭവിച്ചത് എന്ന് അറിയാതെ എന്നെ കടന്ന് പോയ ബസ്സും നോക്കി ഞാൻ നിന്നു
കണ്ണു നിറഞ്ഞു.
********************
ഭരമുള്ള ബാഗും തൂക്കി ഇടവഴിയിലൂടെ നടക്കുമ്പോൾ ഞാൻ ഇവിടെ എത്താൻ കാരണക്കാരായവരെ സ്മരിച്ചു
വേറെ ആരുമല്ല എന്റെ അച്ഛനും അമ്മയും
അച്ഛന്റെ സുഹൃത്തായ വിശ്വനാഥൻ എന്ന വിശ്വേട്ടന്റെ വീട്ടിലേക്കാണ് ഞാൻ പോകുന്നത് വലിയ തേയില തോട്ടത്തിന്റെ ഉടമയാണ് അദ്ദേഹം അതിൽ എന്റെ അച്ഛനും പങ്കാളി ആണ്
രവീന്ദ്രൻ ശ്രീദേവി ദമ്പതികളുടെ ഏക മകൻ ആയ അശുതോഷ് നന്ദു എന്ന ഞാൻ
പ്ലസ് ടു കഴിഞ്ഞു വെക്കേഷൻ ആയപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുന്ന എന്നോട് വയനാട്ടിൽ ഉള്ള നമ്മുടെ തോട്ടം ഓകെ ഒന്ന് പോയി നോക്കുവാൻ വേണ്ടി അച്ഛൻ അയച്ചതാണ് എന്നെ
എസ്റ്റേറ്റ് തോട്ടം എന്നൊക്കെ കേട്ടപ്പോ വലിയ മൊതലാളി എന്നാ മട്ടിൽ ചാടി പുറപ്പെട്ടതാണ് ഞാൻ
പക്ഷെ വയനാട്ടിൽ കാല് കുത്തും മുന്നേ മുഖത്തു കൈ വീണു.
***********
സൗപർണിക
ഗേറ്റിൽ കണ്ട പേര് വായിച്ചു കൊണ്ട് പതുക്കെ ഗേറ്റ് തുറന്ന് ഞാൻ മുന്നോട്ട് നടന്നു.
വലിയ രണ്ട് നില വീടിനു മുന്നിൽ ആണ് ഞാൻ എത്തിയത്.
ഇന്റർലോക്ക് വിരിച്ച വലിയമുറ്റം…
ബ്ലാക്ക് കളർ സ്കോർപിയോ പോർച്ചിൽ കിടക്കുന്നത് നോക്കി ഞൻ കാളിങ് ബെല്ലിൽ വിരലമർത്തി.
അകത്തു നിന്നും ആചാനുബാഹുവായ ഒരു മനുഷ്യൻ പുറത്തേക് വന്നു.
എന്നെ കണ്ടപ്പോൾ ഗൗരവം നിറഞ്ഞ ആ മുഖത്തു പുഞ്ചിരി വിടർന്നു.
അല്ല ഇതാരിത് *******…..
വാ വാ കേറി വാ എന്ന് പറഞ്ഞു എന്നെ അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്ക് നോക്കിയിട്ട്
വിശ്വേട്ടൻ : സുമിത്രെ ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ
അടുക്കളയിൽ നിന്നും സാരിത്തുമ്പിൽ കൈ തുടച്ചുകൊണ്ട് സുമിത്ര ഹാളിലേക്കു വന്നു.
സുമിത്ര :അല്ല ഇതാര് നമ്മളെ ഒക്കെ ഓർമ്മയുണ്ടോ?
ഞൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
സുമിത്ര : നിന്നെ കുഞ്ഞിലേ കണ്ടതാ വലിയ ആളായി ഇപ്പൊ ചെക്കൻ
അതും പറഞ്ഞു സുമി ചേച്ചി ഒന്ന് ചിരിച്ചു കൂടെ വിശ്വേട്ടനും… കൂട്ടത്തിൽ ഞാനും പുഞ്ചിരി വരുത്തിച്ചു ഇനി അവർക്കൊന്നും തോന്നേണ്ടല്ലോ
വിശേഷങ്ങൾ എല്ലാം പറഞ്ഞ് കഴിഞ്ഞ് സുമിത്രേചി എനിക്കുള്ള മുറി കാണിച്ചുതന്നു..
മുകളിലത്തെ നിലയിൽ ആയിരുന്നു മുറി…
നല്ല യാത്രാ ക്ഷീണമുള്ളതുകൊണ്ട് ഒരു കുളിയും പാസാക്കി വന്നു റൂമിലെ ജനലിലൂടെ പുറത്തേക്ക് കണ്ണോടിച്ചപ്പോഴാണ് ആ കാഴ്ച കണ്ടത്…..
എന്റെ കണ്ണ് തള്ളിപ്പോയി…
തൊട്ട് പുറകിലെ വീട്ടിലെ ചേച്ചിയാണെന്നു തോനുന്നു എനിക്കഭിമുഖമായി നിന്നുകൊണ്ട് അലക്കുകയാണ്..
അൽപ്പം കുനിഞ് തുണി കുത്തി തിരുമ്പുകയാണ്.
