മനക്കൽ ഗ്രാമം – 1 17

മനക്കൽ ഗ്രാമം – 1

Manakkal Gramam | Author : Achu Mon


ഞങ്ങളുടെ ഗ്രാമം
ഇതൊരു സാങ്കല്പിക ഗ്രാമമാണ് എന്റെ ആദ്യ ശ്രമമാണ് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ഈ കഥ നടക്കുന്നത് 1970 80 കാലഘട്ടത്തിൽ ആണ്. ഇതിലെ കഥാപാത്രങ്ങളുടെ പേരുകൾ ചെറിയ മാറ്റങ്ങൾ ഉണ്ട്. കഥയുടെ ആസ്വാദനത്തിന് വിഘ്‌നം ഉണ്ടാകാതിരിക്കാനാണ് പേരുകൾ മാറ്റിയത്.

കഥയിലേക്ക് കടക്കാം

മനക്കൽ ഗ്രാമം. ഈ പേര് വരാൻ കാരണം ഒരു നമ്പുതിരി ഇല്ലം ഉണ്ട് രാമനാട് മന. അവരുടെ പറമ്പിലും പാടത്തു ജോലിക്ക് വന്നവർ കാലങ്ങളായി താമസിക്കുന്ന സ്ഥലം ആണ് ഈ മനക്കൽ ഗ്രാമം. ഈ ഗ്രാമത്തിലുള്ള എല്ലാവരും മനയ്ക്കലെ എന്തെങ്കിലും ഒക്കെ പണി ചെയ്താണ് ജീവിക്കുന്നത്.

പുരുഷന്മാർ പ്രധാനമായിട്ട് പാടത്തും പറമ്പിലുമുള്ള പുറം പണികളും സ്ത്രീകൾ മനയ്ക്കലെ അടുക്കള പണിയും പിന്നെ പുറത്തു സഹായികളായിട്ട് നിൽക്കുകയും ചെയ്യും. രാവിലെ കിഴക്കു വെള്ളകിറുമ്പോഴേ എല്ലാവരും വീട്ടിലെ പണികളൊക്കെ ഒതുക്കി മനയ്ക്കലെ എത്തിരിക്കും.. പിന്നെ ഈ ഗ്രാമത്തിൽ ബാക്കിയുള്ളത് ഞങ്ങൾ പിള്ളാരും പിന്നെ പ്രായമായ ചിലരും മാത്രമായിരിക്കും..

ഈ ഗ്രാമത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒരു കുന്നിന്റെ അടിവാരത്തിയിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത്. വലിയ മരങ്ങളും,വള്ളിപ്പടർപ്പും ഒക്കെ പിടിച്ചു കിടക്കുന്ന ഒരു ചെറിയ കുന്ന്. അതിന്റെ മുകളിൽ നിന്ന് ചെറിയ ഒരു അരുവി ഗ്രാമത്തിന്റെ അതിരിലുടെ ഒഴുകുന്നുണ്ട്.

ആ അരുവിക്കപ്പുറം മനക്കൽ തറവാടിന്റെ തെങ്ങിൻ തോപ്പാണ്, അത് മാത്രമല്ല കുരുമുളക്,മാവ്,ചക്ക,കപ്പ എന്ന് വേണ്ട എല്ലാ വിളകളും അവിടെയുണ്ട്. ഈ അരുവി ഒഴുകി ചെല്ലുന്നത് നോക്കെത്താ ദൂരത്തോളോം പരന്നു കിടക്കുന്ന മനക്കൽ താറാവിടെന്റെ തന്നെ പാടത്തേക്കാണ്. കുന്നുകളും,പാടങ്ങളും, തൊടിയുമൊക്കെയുള്ള കുഞ്ഞു ഗ്രാമമാണ് ഞങളുടെ മനക്കൽ ഗ്രാമം.

ഞാൻ അച്ചു, മനയ്ക്കലെ കാര്യസ്ഥന്റെ ഒരേയൊരു മകൻ. എനിക്ക് 2 വയസുള്ളപ്പോൾ അവിടെയെത്തിയതാണ്, അന്ന് മുതൽ ഇതാണെന്റെ ലോകം. എന്റെ ‘അമ്മ പ്രസവത്തോടു മരിച്ചു പോയിരുന്നു. അച്ഛന്റെയോ അമ്മയുടേയോ നാടോ ബന്ധുക്കളെ കുറിച്ചോ ഒന്നും എനിക്കറിയില്ല. എന്തിനേറെ പറയുന്നേ എന്റെ അമ്മയുടെ മുഖം പോലും ഞാൻ കണ്ടിട്ടില്ല. എനിക്ക് ഓര്മ വെച്ച കാലം മുതൽ ഇതാണെന്റെ ലോകം.

അച്ഛൻ മനയ്ക്കലെ കാര്യസ്ഥനായത് കൊണ്ട് ഈ ഗ്രാമത്തിലെ എല്ലാവര്ക്കും എന്നെ വലിയ കാര്യമാണ്. പിന്നെ ഈ ഗ്രാമത്തിൽ 12 ആം ക്ലാസ് വരെ പഠിപ്പുള്ളതും എനിക്ക് മാത്രമാണ് (ഇവിടെ കൂടിയ വിദ്യാഭ്യാസം ഉള്ളത് 4 ആം ക്ലാസ് വരെ പോയ ആതിരക്കു മാത്രമാണ്).

അതു മാത്രമല്ല ഈ ഗ്രാമത്തിൽ കുടുതലും പെൺകുട്ടികളാണ് അതും ഞങ്ങടെ ജനറേഷനിൽ ഞാൻ മാത്രമാണ് ഏക അൺതരി അത് കൊണ്ട് ഇവിടുള്ള ഏതു വീട്ടിലും എനിക്ക് യഥേഷ്ട്ടം കയറിച്ചെല്ലാം. ഇവിടുത്തെ അല്ലറ ചില്ലറ പണികളിലൊക്കെ ഞാനാണ് സഹായിക്കുന്നത്. (ഇവിടെയുള്ള ആൾകാരെ, കഥയുടെ ഒഴുക്കിനനുസരിച്ചു പരിചയ പെടുത്താം)

12 ക്ലാസ് കഴിഞ്ഞപ്പോ മുതൽ ഇടക്കിടക്ക് അച്ഛനെ സഹായിക്കാൻ ഞാൻ മനക്കലേക്ക് പോകാറുണ്ട്. മനക്കലെ അച്ഛൻ നമ്പൂതിരിയുടെ 2 വേളികളിലായി 4 മക്കളാണ് 2 പെണ്ണും 2 ആണ്ണും. മരുമക്കത്തായം ആയതുകൊണ്ട് ഇപ്പൊ ആ തറവാട്ടിൽ 2 മരുമക്കളും അവരുടെ പിള്ളാരും ആണ് താമസം.

ആൺമക്കളിൽ ഒരാൾ നേരത്തെ മരിച്ചു പോയിരുന്നു പിന്നെയുള്ളയാൾ ദൂരെയെവിടെയോ ആണ് വേളി കഴിച്ചു പോയേക്കുന്നത്. തറവാട്ടിലുള്ള വലിയ നമ്പൂതിരിക്ക് 2 പെൺകുട്ടികൾ ആണ് മൂത്തയാൾ ശ്രീലക്ഷ്മി, എന്നെക്കാളും 2 വയസിനു മുത്തതാണ് ഇപ്പൊ പട്ടണത്തിൽ പഠിക്കാൻ പോയിരിക്കുകയാണ്.

ഇളയ ആൾ ശ്രീജ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ചെറിയ നമ്പുതിരിക്ക് ഒരാണും പെണ്ണും ആണുള്ളത് ഒന്നാമത്തെയാൾ ശ്രീകല എന്റെ പ്രായം ആണ്, എന്റെ കൂടെ സ്കൂളിൽ 12 ക്ലാസ് വരെ ഒന്നിച്ചു പഠിച്ചതാണ് ഭയങ്കര ജാഡയാണ് നമ്മളോടൊന്നും മിണ്ടില്ല. രണ്ടാമെത്തയാൾ മനോജ് എന്നെക്കാളും 2 വയസ്സിളപ്പം ആണ് പക്ഷെ തുണ്ടുകളിൽ എന്റെ ഗുരുസ്ഥാനിയാണ് ആണ്, ഞാനുമായിട്ട് നല്ല കമ്പനി ആണ്. സ്ത്രിഭരണം ആയതുകൊണ്ട് പുള്ളിക്കവിടെ വലിയ വിലയൊന്നുമില്ല.

പിന്നെ ഇവിടെ എന്റെ ഏക ആൺ സുഹൃത്താണ് ഇവൻ (എന്റെ കൂടെ പഠിച്ചവരിൽ ആരും എന്റെ അടുത്തുള്ളവർ ഇല്ല അത് കൊണ്ട് കാണുമ്പോൾ ഉള്ള മിണ്ടാട്ടമേ ഉള്ളു, പിന്നെ എന്റെ സ്കൂളിലോട്ടു ഇവിടുന്ന് 3 മൈലെങ്കിലും ദൂരം ഉണ്ട്). ബാക്കി എന്റെ ഇവിടുത്തെ കമ്പനികരെല്ലാം പെൺപിള്ളേരാണ്.

പിന്നെ എന്റെ കമ്പനിക്കാർ പെൺപിള്ളാരാണ് എന്ന് പറഞ്ഞാലോ, ഞങ്ങൾ 8 പേരാണ് അമ്പിളി, ആതിര (മുന്നേ പറഞ്ഞിരുന്നു കുട്ടത്തിൽ ഞാൻ കഴിഞ്ഞാൽ ഭയങ്കര വിദ്യാഭ്യാസം ഉള്ള ആൾ ആണ്), ലക്ഷ്മി, ധന്യ, രേവതി, ഗോപിക, കാവ്യ, രേണുക …ഞങൾ എല്ലാം ഏകദേശം ഒരേ പ്രായമാണ്.

പിന്നെ ഞങ്ങൾ അവധി ദിവസങ്ങളിൽ ഒത്തു കൂടുന്ന ഒരു സ്ഥലമുണ്ട് കുന്നിന്റെ മുകളിൽ ഒരു ചെറിയ ഗുഹ, ഗുഹ എന്ന് പറയാൻ പറ്റില്ല ഉള്ളിലോട്ടു കയറി ഒരു സ്ഥലം. അവിടേക്കു എത്തിപ്പെടാൻ ഇത്തിരി ബുദ്ധിമുട്ടാണ്. അത് കൊണ്ട് ഞങ്ങൾക്ക് മാത്രമേ ഈ സ്ഥലം അറിയൂ. ആ സ്ഥലം കണ്ടുപിടിച്ചത് ഈ ഉള്ളവനും അമ്പിളിയും കൂടിയാണ്. ഈ കുന്നിൻ മുകളിലേക്ക് ആരും അങ്ങനെ പോകാറില്ല,

അതിനുള്ള സമയം ആർക്കുമില്ല എന്നതാണ് സത്യം. ഒരു ദിവസം അമ്പിളിയുടെ വീട്ടിലെ പൂച്ച കുട്ടി ഈ കുന്നിൻ മുകളിലേക്ക് കയറി പോകുന്നത് കണ്ടു എന്ന് പറഞ്ഞു അമ്പളിയും ഞാനും കുടി അതിനെ തപ്പി ചെന്നപ്പോൾ ആണ് ഈ സ്ഥലം കാണുന്നത്. മരവും വള്ളിപ്പടർപ്പുകളുമൊക്കെ കയറി കാടു പിടിച്ചു കിടക്കുകയായിരുന്നു. ഞങ്ങൾ ബാക്കിയുള്ളവരെയും (ബാക്കിയുള്ളവർ എന്ന് വെച്ചാൽ ഞങൾ 8 പേർ) കുട്ടി വന്നു അവിടെ വൃത്തിയാക്കി എടുത്തു.

ആ ഗുഹയുടെ മുകളിൽകൂടിയാണ് അരുവി ഒഴുകിവന്ന ഗുഹക്കുമുന്നിൽ വന്നു പതിക്കുന്നത്. മഴക്കാലത്തു അത് വലിയ വെള്ളചാട്ടം പോലെ അണെങ്കിൽ വേനലിനു ചെറിയ നൂലുപോലെയാണ് വെള്ളം വീഴുക. ഗുഹയുടെ മുന്നിൽ വെള്ളം വീഴുന്നത് കൊണ്ടായിരിക്കും അവിടെ ചെറിയ ഒരു താഴ്ചയുണ്ട്.

അത് കൊണ്ട് വെള്ളം ഉള്ളി.ലേക്ക് തെറിച്ചു വീഴില്ല. ഈ താഴ്ച്ച ഉള്ളത് കൊണ്ട് ഗുഹയിലേക്ക് നേരെ വന്നു കയറാന് പറ്റില്ല. അതിന്റെ സൈഡിലൂടെ വേറെ ഒരു വഴിയുണ്ട് അതിലൂടെ മാത്രമേ ഗുഹക്കുള്ളിൽ കയറാൻ പറ്റു. ഗുഹക്കു ഉള്ളിലോട്ടു വലിയ സ്ഥലം ഇല്ലെങ്കിലും നല്ല വീതിയും ഉയരവുമുണ്ട്.

മുകൾ വശം കുറച്ചു തള്ളി നിൽക്കുന്നത് കൊണ്ട് ഉള്ളിലേക്കു വെയിൽ അടിക്കുകയുമില്ല. അവിടിരുന്നാൽ തഴയുള്ള നെൽപ്പാടങ്ങളും, തെങ്ങിൻ തോപ്പും ഒക്കെ കാണാം. വയൽ ആയതു കൊണ്ട് എപ്പോഴും നല്ല കാറ്റു ഉള്ളത് കൊണ്ട് നല്ല സുഘമാണ് അവിടിരിക്കുവാൻ.

Leave a Reply

Your email address will not be published. Required fields are marked *