ലൈഫ് ഓഫ് വിഷ്ണു
Life Of Vishnu | Author :Robert longdon
ഇതെൻ്റെ ആദ്യ കഥയാണ്..ഒരുപാട് തെറ്റുകൾ ഉണ്ടാവും…നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.നിങ്ങളുടെ കമൻ്റുകളാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്..സോ സപ്പോർട്ട് ചെയുക..
എല്ലാവർക്കും എൻ്റെ ഓണശംസകൾ 🌸🌺🌸
ഇതിന് മുൻപത്തെ ഭാഗം വായിക്കാത്തവർ അതൊന്നും വായിക്കാൻ ശ്രമിക്കണേ..അപ്പോ കഥയിലേക്ക് കടക്കാം
ഞാൻ വിഷ്ണു ശങ്കർ,നന്ദനത്തിൽ ശങ്കര നാരായണൻ്റെയും സുജാതയുടെയും മൂത്ത സന്താനം .തൊഴിൽ രാഹിതൻ.അച്ഛന് ബിസിനസും കയ്യിൽ കാശും ഉള്ളത്തുകാരണം ഇങ്ങനെ ഊറ്റി ജീവിക്കുന്നു
പണിയെടുത്ത് ജീവിക്കണം എന്നൊക്കെ ഉണ്ടായിരുന്നു.എന്തോ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല… കോളജിൽ പഠിക്കുന്ന സമയത്ത് പ്രണയം ഒക്കെ ഉണ്ടായിരുന്നു.എന്തിനേറെ ഒരു ആരാധക വൃന്ദം തന്നെ ഉണ്ടായിരുന്നു.ഇപ്പൊ ഒന്നും ഇല്ല..സ്നേഹിച്ച പെണ്ണും ഇല്ല..കൂടെ ഉണ്ടായിരുന്നവരും ഇല്ല.
അത്യാവശ്യം കാണാൻ ഭംഗിയുള്ള കൂട്ടത്തിൽ ആയിരുന്നു ഞാൻ.ജിമ്മിലൊക്കെ പോയി അത്യാവശ്യം മസ്കുലർ ആയി ബോഡി ഒക്കെ ഉണ്ടാക്കി.കോളേജ് ,അതിൻ്റെ എല്ലാ വൈബും ഞങൾ ആസ്വദിച്ചു.ഞങൾ എന്ന് പറയുമ്പോൾ ഞാൻ, കാശി,അമൽ,നീരജ്.ഞങൾ നാലാളും ഒരു ബെൽറ്..എന്തിനും ഇതിനും ഒപ്പം.അതിപ്പോ തല്ലുണ്ടാക്കാൻ ആണെങ്കിലും തല്ല് കൊള്ളാൻ ആണെങ്കിലും.എൻ്റെ അറിവിൽ ഒന്ന് രണ്ട് വട്ടമേ ഇങ്ങോട്ട് കിട്ടിയിട്ടുള്ളൂ..
ഭാക്കി എല്ലാത്തിനും ഇടിച്ചു നെഞ്ച് കലക്കിയിട്ടുണ്ട്.കാശി ഒഴികെ ഞങൾ മൂന്നാളും വോളിബാൾ പ്ലേയർസ് ആണ്.സ്‌പോർട്സിലൂടെ പോലീസ് ആവണം എന്നാണ് നീരജിൻ്റെ ആഗ്രഹം..ഞാനും അമലും പിന്നെ എന്തിനോ വേണ്ടി കളിക്കുന്നു.അതിൽ അമൽ നല്ല കളിക്കാരൻ ആണ്..
അവൻ ലിബ്രോ ആണ്.ഒറ്റ ബോളും നിലത്ത് കുത്താൻ അമൽ സമ്മതിക്കില്ല.അവൻ്റെ ഓരോ ഡൈവ് ഒക്കെ കാണണം.. ചെക്കൻ ചുമ്മാ പറന്നൊക്കെ ആണ് ബോള് എടുക്കുന്നത്.നീരജ് പിന്നെ അവറേജ് കളിക്കാരൻ ആണ്..ഞാൻ സ്വെറ്റെർ ആണ്.
ഹ..അതൊക്കെ ഒരു കാലം.പിന്നീട് എന്താ സംഭവിച്ചത് എന്ന് പറഞ്ഞാല്..”എൻ്റെ പൊന്ന് ചേട്ടാ ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ട വേണ്ടാന്ന് “.മലരൻ മനസ് തെണ്ടിയാണ്.ഇപ്പൊ കണ്ടൻ്റ് ഇല്ലാത്തതു കാരണം ആസ്ഥാനത്ത് കയറി അണ്ണാക്കിൽ തരും.
കസിൻസൻ്റെ ഒപ്പം നാട്ടിൽ ഒരു അടി ഉണ്ടാക്കി.അതു നാട്ടിൽ ഒരു ഒന്നൊന്നര വിപ്ലവം സൃഷ്ടിച്ചപ്പോലെ ആക്കി.നാട്ടിലെ അഭിമാനികളായിരുന്ന മുത്തശ്ശനും കുടുംബക്കാർക്കും അതൊരു തീർത്ത തീരാത്ത അപമാനം ആയത്രെ. പന്ന കിളവൻ വീട്ടുകാരെ എല്ലാം വിളിച്ച് കൂട്ടി ഞങൾ അഞ്ച് ആളെയും അഞ്ച് ദിക്കിലക്കി.
കൂടെ ഒരു ജോത്സ്യൻ മുണ്ടൻ്റെ കപടി നിരത്തി പ്രവചനം കൂടി ആയപ്പോ ശുഭം.അഞ്ചും അസുരൻമാരണത്രെ ഒരുമിച്ച് നിന്ന കുടുംബം മുടിയും എന്ന്.അല്ലെങ്കിലും ഞങൾ കസിൻസ് അഞ്ചാളും വല്ല പരിപാടികള്ക്ക് മാത്രേ കാണാറുള്ളൂ.ഇതോടെ അതിൻ്റെ കാര്യത്തിൽ തീരുമാനം ആയി.
അസുരന്മാർ പോലും..ഞാനൊക്കെ എന്ത് പാപം ചെയ്തിട്ടാണോ അസുരൻ എന്നൊക്കെ പറയുന്നത്.സംഗതി അല്ലറ ചില്ലറ പ്രശനങ്ങൾ ഉണ്ടാകുമെങ്കിലും ഞാനൊക്കെ ഒരു ദുഷ്ടൻ ആണോ.
അസുരന്മാർ എന്ന് പറഞ്ഞാല് ദുഷ്ടന്മാർ ആണെന്ന് നിന്നോടാരാടാ പറഞ്ഞത്.മറ്റെ തെണ്ടിയാണ്.
അപ്പോ അസുരന്മാർ പറഞ്ഞ ദുഷ്ടന്മാർ അല്ലെ..
ഒന്ന് രണ്ടെണ്ണമൊക്കെ..പിന്നെ അസുരന്മാരെ തൊട്ടുള്ള കളിയൊന്നും വേണ്ട.ദേവന്മാരെക്കാളും അസുരന്മാർക്ക് ഫാൻ ബേസ് ഉള്ള കാലമാണ് മോനേ.അസുരന്മാരെ തൊട്ട് കളിച്ചാൽ അക്കളി തീ കളി സൂക്ഷിച്ചോ..
എൻ്റെ പൊന്നു തമ്പുരാനെ ഒന്ന് പോയി തരോ .ഞാൻ പറഞ്ഞില്ലേ കണ്ടൻൻ്റെ ക്ഷാമം ആണെന്ന്.മുൻപൊക്കെ വെളിയിൽ പോവുമ്പോൾ ഏതേലും പെണ്ണിനെ കണ്ടാൽ പറയും അവള് പോക്കാണ്, നി ചാമ്പട,ധൈര്യം ആയി പിടിച്ചോ ഞാൻ ഇല്ലേ,എൻ്റെ പൊന്നോ മുറ്റ് സാധനം,കിടിലം ചരക്ക്, ഏജാതി ഐറ്റം എന്നൊക്കെ.ഇപ്പൊ വേറെ പരിപാടിക്ക് ഒന്നും പോകാത്തത് കൊണ്ട് അസ്ഥാനത്ത് ഇങ്ങനെ കയറി വരും.എൻ്റെ അച്ഛനെ പോലെ തന്നെ വല്ലപ്പോഴും എന്നെ ഇങ്ങനെ കുത്തി നോവിക്കൽ ആണ് പണി.സത്യം പറഞ്ഞാല് ഈ വീട്ടിലെ മെയിൻ വേട്ട മൃഗം ഞാനാണ്.
