ചക്രവ്യൂഹം 2
Chakravyuham Part 2 | Author : Ravanan
[ Previous Part ] [ www.kambi.pw ]
“വൈദേഹി, …”….അവൻ ആ പേര് ആവർത്തിച്ചു…നീലകല്ലുപതിച്ച മൂക്കുത്തിയിലേക്ക് അഭി ഇമവെട്ടാതെ നോക്കിയിരുന്നു. …ഇളംചുവപ്പ് ചുണ്ടുകളുടെ ഭംഗി കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി
“….അഭി..”
“എന്തോ. …”
“ഞാൻ അഭിയെന്ന് വിളിച്ചോട്ടെ ”
“വിളിച്ചോളൂ. ..” അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. …ഒരല്പം ഇടത്തേക്ക് നീങ്ങിയിരുന്ന് അവളോട് ബെഞ്ചിൽ ഇരുന്നോളാൻ കണ്ണ് കാണിച്ചു. …വൈദേഹി തിരിഞ്ഞ് കൂട്ടുകാരെ നോക്കി ചിരിച്ചുകൊണ്ട് അവന്റെ അരികിൽ ഇരുന്നു
“അഭിയുടെ വീട് എവിടെയാ ”
“ഇവിടെ അടുത്ത് തന്നെ ”
“വീട്ടിൽ ആരൊക്കെ ഉണ്ട് ”
“എല്ലാവരും ഉണ്ട് ”
“മുന്നേ ഏത് സ്കൂളിലാ പഠിച്ചത് ”
“കുറച്ച് ദൂരെ ഉള്ളൊരു സ്കൂളിലാ ”
“ആഹ് ഞാൻ ഇവിടെ തന്നെയാ പഠിച്ചത് ”
“മ്മ്ഹ്ഹ് ”
അവൻ അശ്രദ്ധയോടെ മൂളി ഡെസ്കിലേക്ക് ചാഞ്ഞ് കിടന്നു. ..വല്ലാത്ത തലവേദനയും ശരീരത്തിൽ ചൂടും അനുഭവപ്പെട്ടതും അവൻ മുഷ്ടി ചുരുട്ടിപിടിച്ചു
“അഭിക്ക് സുഖമില്ലേ. ..വയ്യായ്ക എന്തെങ്കിലും ഉണ്ടോ. ..”
“ചെറിയൊരു തലവേദന. …”
അവളെ നോക്കാതെ നിലത്തേക്ക് നോക്കി കിടന്നുകൊണ്ട് അവൻ പറഞ്ഞു. ..അവനോട് റസ്റ്റ് എടുക്കാൻ പറഞ്ഞുകൊണ്ട് വൈദേഹി എഴുന്നേറ്റ് കൂട്ടുകാരികളുടെ അടുത്തേക്ക് പോയി. …
അവനെ നോക്കിയിരുന്ന് ചോറ്റ് പാത്രം തുറന്ന് ഭക്ഷണം കഴിച്ചു . …കാറ്റടിച്ച് അഭിയുടെ നീളൻ മുടിയിഴകൾ പാറിപറക്കുന്നത് കൗതുകത്തോടെ നോക്കി അവൾ ഒരു ഉരുള ചോറ് വായിലേക്ക് വച്ചതും അഭിരാമി അവളുടെ തലയിൽ ഒരു കിഴുക്ക് കൊടുത്തു
“ഒന്ന് പതിയെ നോക്ക് എന്റെ വൈദു. ….”കൂട്ടുകാരികളിൽ ഒരാൾ പറഞ്ഞതും വൈദേഹി ചിരിയോടെ മുഖം തിരിച്ചു
.
.
.
.
.
.
.
ക്രിസ്ത്യൻ കോളേജ് trivandrum
ലഞ്ച് കഴിഞ്ഞ് കൂട്ടുകാരികളോടുത്തു നടക്കുമ്പോൾ നന്ദനയുടെ മുന്നിലേക്ക് ഒരു ചെറുപ്പക്കാരൻ വഴിമുടക്കി വന്നുനിന്നു. ..സീനിയർ അജിത് ആയിരുന്നു അത്
“നന്ദു ഒന്ന് വരാമോ ”
“എങ്ങോട്ട് ”
“കുറച്ച് സംസാരിക്കാനാ. ..”
“മ്മ്ഹ്ഹ് ”
ഇരുവരും കോളേജിന് പിന്നിലെ നട്ടുവളർത്തിയ പൂച്ചെടികളുടെ ഇടയിലൂടെ നടന്നു. …
“നന്ദു. ..ഞാൻ പറഞ്ഞ കാര്യം. ..”
“അജിത്തേ. ..ഞാനത് അപ്പൊ തന്നെ പറഞ്ഞതല്ലേ. …നിന്റെ പ്രൊപ്പോസ് ഞാൻ അക്‌സെപ്റ് ചെയ്തു. …പടുത്തം ഒക്കെ കഴിഞ്ഞ് ജോലി ഒക്കെ വാങ്ങിച്ചിട്ട് വീട്ടിൽ വന്ന് ആലോചിക്ക്. ..അച്ഛനും അമ്മയും സമ്മതിക്കുവാണെങ്കിൽ നമുക്ക് മാര്യേജ് എന്നൊരു ലൈഫിനെകുറിച്ച് ആലോചിക്കാം ”
“അതല്ല നന്ദു ഞാൻ ”
അജിത് എന്തോ പറഞ്ഞ് തുടങ്ങിയതും നന്ദന കൈയുയർത്തി തടഞ്ഞു. ..
“ഞാൻ പറയാനുള്ളത് പറഞ്ഞു. …അല്ലാതെ പ്രേമിച്ച് നടക്കാനും ബീച്ചിലും പാർക്കിലും കപ്പിൾ കളിക്കാനും ഒന്നും എന്നെ കിട്ടില്ല. …എനിക്ക് അതിനൊന്നും താല്പര്യവും ഇല്ല. …”
നന്ദന വെട്ടിത്തിരിഞ്ഞ് നടന്നതും അജിത് ദേഷ്യത്തോടെ കൈമുറുക്കി ചുമരിൽ ഇടിച്ചു
.
.
.
.
.
ഉച്ചക്ക് ശേഷമുള്ള ക്ലാസ്സുകളിലും മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയാതെ അഭിമന്യു വലഞ്ഞു. ..വൈദേഹിയുടെയും മറ്റുള്ള ചില പെൺകുട്ടികളുടെയും ഇടയ്ക്കിടെയുള്ള നോട്ടം പോലും അവന് അരോചകമായി തോന്നി….
ഉള്ളിൽ ചെന്ന ലഹരിയുടെ വീര്യം അവനെ പൂർണമായും വിഴുങ്ങി കളഞ്ഞിരുന്നു….
അഭിമന്യുവിന്റെ ശരീരഭംഗിയോ., അവന്റെ ഒതുങ്ങിയ സ്വഭാവമോ മറ്റ് ആൺകുട്ടികളെ അവനോട് ചേർത്തില്ല. …രണ്ടുപേരൊഴികെ മറ്റെല്ലാവരും അവനെ കണ്ടില്ലെന്ന് നടിച്ചു. ….ഏത് പെൺകുട്ടിയും നോക്കും വവിധത്തിലുള്ള അവന്റെ ആകാരവടിവും മുഖ ഭംഗിയും പലരിലും അസൂയനിറച്ചിരുന്നു
സമയം ഇഴഞ്ഞുനീങ്ങി. ….വൈകുന്നേരം നാല് മണിയോട് അടുത്തതും രേണുക മിസ്സ് ക്ലാസ്സിലേക്ക് എത്തി, ..കണ്ണുകൾ അറിയാതെ പോലും അവളിലേക്ക് വീഴാതെ അഭി ശ്രദ്ധിച്ചു. …അവന്റെ മേനി അടിമുടി വിറക്കുകയായിരുന്നു. …പേടിയോടെ കൃഷ്ണമണി നാലുപാടും സഞ്ചരിച്ചു
പെട്ടെന്ന് ഇലക്ട്രിക് ബെല്ല് മുഴങ്ങിയതും ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റഅഭിയോട് രേണുക കണ്ണുകൊണ്ട് അവിടെ നിൽക്കുവാൻ ആംഗ്യം കാണിച്ചു. …അഭിമന്യു വിന്റെ ഉള്ളിൽ വീണ്ടും ഭയം അതിന്റെ എല്ലാ ഭാവങ്ങളിലും ഉയർന്നു. …എന്തൊക്കെയോ പരതുന്ന വ്യാജേന അവൻ ബാഗിൽ തപ്പി തടഞ്ഞ് അവിടെ കറങ്ങി നിന്നു….
