സ്‌ക്വിഡ് ഗെയിം സീസൺ 5
Squid Game Season 5 | Author : Eren Yeager
[ Previous Part ] [ www.kambi.pw ]
ഗെയിംസ് എല്ലാം മുറ പോലെ നടന്നു കൊണ്ടേ ഇരുന്നു…. ഓരോ ഗെയിം കഴിയുന്തോറും മത്സരർഥികളുടെ എണ്ണവും കുറഞ്ഞു കൊണ്ടേ ഇരുന്നു.അവസാന മത്സരം കൂടെ തീർന്നതിൽ ഇനി അവശേഷിക്കുന്നത് ആകെ വെറും 16 പേര് മാത്രമാണ്….
അവസാന മത്സരം ഹാളിൽ നടക്കുന്നതിനിടക്ക് ആ islandil മറ്റു ചില സാഹസങ്ങൾ കൂടെ അരങ്ങേറുന്നുണ്ടായിരുന്നു.. Ci സാം മിസ്സിംഗ്കേസിന്റെ പിന്നാലെ രാവും പകലും ഇല്ലാതെ അന്വേഷിച്ചു ആ islandine പറ്റി മനസിലാക്കി 12 പോലീസുകാരെയും കൂട്ടി അവിടെ ഒരു മിന്നൽ ആക്രമണം നടത്തുകയായിരുന്നു…. ഡിപ്പാർട്മെന്റിൽ തന്നെ ഒറ്റുകാർ ഉള്ളത് കൊണ്ട് സാമിന് വേറെ വഴി ഉണ്ടായിരുന്നില്ല…
വിശ്വസ്ഥർ ആയ ആ 12 പേരെയും കൂട്ടി അയ്യാൾ പോരാടാൻ തീരുമാനിച്ചു… പക്ഷെ നിർഭാഗ്യം അയ്യാളുടെ തലക്ക് മേലെ ഉദിച്ചു നിൽക്കുകയായിരുന്നു…. റെഡ് മാസ്ക് കൃത്യ സമയത്ത് ഇടപെട്ടു സാമിനെ ജീവനോടെ തന്നെ പിടി കൂടി…. ഏറ്റു മുട്ടലിൽ റെഡ്മാസ്കിനു അയ്യാളുടെ ഇരുപതോളം സൈനികരെ നഷ്‍ടമായപ്പോൾ. സാമിന് കൊണ്ടു വന്ന 12 പേരെയും ബലി കൊടുക്കേണ്ടി വന്നു.
റെഡ് മാസ്ക് ഗെയിം എല്ലാം കഴിഞ്ഞപ്പോളേക്കും സാമിനെ വിലങ്ങു ഇട്ട് കൊണ്ടു ഐജി മാത്യുന്റെ അടുത്തേക്ക് എത്തിച്ചിരുന്നു… അത് പോലൊരു പോലീസ് ആക്രമണം ഉണ്ടായത് കൊണ്ടു തന്നെ അന്നത്തെ രാത്രി ഓരോ മത്സരാർത്ഥിയെയും ഓരോ റൂമിൽ ഇട്ട് പൂട്ടുകയാണ് ചെയ്തത്… അത് കൊണ്ടു തന്നെ അന്നത്തെ മത്സരത്തിന് ശേഷം ആർക്കും പരസ്പരം കാണാൻ സാധിച്ചില്ല…..
റെഡ് മാസ്ക് സാമിനെ കൈ പിന്നിലേക്ക് കെട്ടി വിലങ്ങിടീച്ചു മുട്ട് കുത്തി നിർത്തിയിരിക്കുകയാണ്..
നേരത്തെ ഉണ്ടായ വെടി വെയ്പ്പിൽ സാമിന്റെ ശരീര ഭാഗത്തും മുറിവുകൾ ഉണ്ടായിട്ടുണ്ട്.പോരാത്തതിന് കയ്യിൽ കിട്ടിയ വഴി റെഡ് മാസ്ക് നല്ല രീതിക്ക് ഒന്ന് പെരുമാറിയത്തിന്റെ പരിക്കുകൾ വേറെയും… Ak47 തോക്കിന്റെ പാത്തി വച്ചു നെറ്റിയിൽ അടിച്ചപ്പോൾ ഉണ്ടായ മുറിവിൽ നിന്നും ചോര ഇപ്പോളും സാമിന്റെ മുഖത്തു നിന്നു വാർന്നോലിക്കുന്നുണ്ട്….
ആ സമയത്താണ് ഐജി മാത്യുന്റെ എൻട്രി… കയ്യടികളോടെയ്യാണ് മാത്യു സാമിനെ വരവേറ്റത്….
കൊള്ളാം സാം… നീ ആളൊരു പുലിക്കുട്ടി തന്നെ ഒറ്റക്ക് ഇവിടെ വന്നു കയറിയ ആ ചങ്കൂറ്റം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു…. പക്ഷെ നിനക്ക് ആള് മാറിപ്പോയി സാം.. നരകത്തിലേക്കാണ് നീ കാലെടുത്തു വച്ചത്..
മാത്യുന്റെ വാക്കുകൾ കേട്ട് സാമിന് പുച്ഛമാണ് വന്നത്… അവൻ കുതറി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും റെഡ് മാസ്ക് അവനെ അടക്കി നിർത്തി…
നാട്ടിലെ ഓരോരുതരുടെയും ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഒരു പോലീസുകാരൻ ആളുകളെ വിറ്റു കാശുണ്ടാക്കുന്നു… തന്നെയൊക്കെയാണല്ലോ ഇത്ര നാൾ സല്യൂട്ട് ചെയ്തത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു… യൂ bastard…..
സാം കോപം കൊണ്ട് അലറി…
എന്നെ കൊന്നാലും താൻ രക്ഷപെടില്ല.. തന്നെ പറ്റിയെല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ ഇങ്ങോട്ട് വന്നത്…. തനിക്കെതിരെയുള്ള എല്ലാ തെളിവും ഞാൻ മജിസ്‌ട്രേറ്റിനു കൈ മാറിയിട്ടുണ്ട്…
ആ ഡയലാഗ് കേട്ട് മഞ്ഞൂരാൻ പൊട്ടി ചിരിക്കുകയാണ് ചെയ്തത്….
നീ ഇവിടെ വരുന്നതിനു മുൻപ് ചെയ്ത ഏറ്റവും വലിയ തെറ്റ് അത് തന്നെയായിരുന്നു സാം… നീ എനിക്കെതിരെ സമർപ്പിച്ച എല്ലാ തെളിവും അയ്യാളിപ്പോൾ നശിപ്പിച്ചു കാണും… അങ്ങേര് തന്നെയാ നീ ഇങ്ങോട്ട് ഒരു ഗാങ് ആയി വരുന്നുണ്ട് എന്നെനിക്ക് മുന്നറിയിപ്പ് തന്നതും…..
മഞ്ഞൂരാൻറെ വാക്കുകൾ കേട്ട് സാം ഞെട്ടിപോയി… നീതി നടപ്പാക്കാൻ നടക്കുന്നവർ എല്ലാം നെറികേട് ചെയ്യാൻ ഒറ്റകെട്ടായി നിൽക്കുകയാണ് എന്ന കാര്യം സാമിനെ ആകെ തളർത്തികളഞ്ഞു
