പാപശൽഭം – 9
[ Shanushinu ]
[ Previous Part ] [ www.kambi.pw ]
ഷാഹിദിൻ്റെ പരീക്ഷണങ്ങൾ
പിന്നീടുള്ള ആഴ്ചകളിൽ ഇരുവർക്കും സമയവും സന്ദർഭവും ഒത്തുവരുമ്പോഴെല്ലാം ആ രാത്രികാല വീഡിയോ കോളുകൾ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി.
പകൽ സമയങ്ങളിൽ കോളേജിലേക്ക് പോകുമ്പോൾ അബായയ്ക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ആ പാവം തൊട്ടാവാടി നാട്ടിൻപുറത്തുകാരി ജസ്ന, വീക്കെൻഡുകളിൽ അതിരാവിലെ അടച്ചിട്ട മുറിക്കുള്ളിൽ ഷാഹിദിന് മുന്നിൽ തികച്ചും മറ്റൊരുവളായി ക്രമേണ മാറുകയായിരുന്നു.
അവളുടെ ഉള്ളിൽ അതുവരെ ഉണ്ടായിരുന്ന നാണവും സങ്കോചവുമെല്ലാം ഷാഹിദ് തന്റെ നിരന്തരമായ സ്നേഹപ്രോത്സാഹനങ്ങൾ കൊണ്ട് പതിയെ മാറ്റിയെടുത്തു.
വളരെ യാഥാസ്ഥികമായ മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ ചെറുപ്പം മുതലേ മദ്രസയിലെ ഉസ്താദുമാരുടെ ഉപദേശങ്ങളും, കുടുംബത്തിൽ നിന്നും വല്യുമ്മയുടെയും ഉമ്മയുടെയും കർശനമായ ചിട്ടകളും കണ്ടും കേട്ടുമാണ് അവൾ വളർന്നത്.
അന്യപുരുഷന്മാരുടെ കണ്ണുകളിൽ പെടാതെ ശരീരം മൂടിപ്പൊതിഞ്ഞു നടക്കണമെന്നും, പെണ്ണിന്റെ സൗന്ദര്യം അവളുടെ അടക്കവും ഒതുക്കവുമാണെന്നുമുള്ള പാഠങ്ങൾ അവളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു. കല്യാണത്തിന് മുമ്പ് വരെ ഒരു സ്ലീവ്ലെസ് കുപ്പായം പോലും അവൾ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അതിലൊന്നും അവൾക്ക് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
എന്നാൽ കല്യാണം ഉറപ്പിച്ച ശേഷം, ഷാഹിദുമായി പ്രണയത്തിൽ ആയതിനു ശേഷം അവൻ്റെ വലിയ ഒരു മായാവലയത്തിൽ പെട്ട അവൾ, അവള് പോലും അറിയാതെ ആണ് മാറി തുടങ്ങിയത്… അവൻ അവൾക്ക് മുന്നിൽ തുറന്നു കൊടുത്ത വാതിലുകൾക്ക് അപ്പുറം ഉണ്ടായിരുന്നു സ്വർഗവും സുഖവും കലർന്ന ലോകം കണ്ടപ്പോൾ അവൾ അറിയാതെ തന്നെ അത് വഴി സഞ്ചരിച്ചു തുടങ്ങി..
കാനഡയിലെ സ്വതന്ത്രമായ ജീവിതവും അവിടുത്തെ മനുഷ്യരുടെ കാഴ്ചപ്പാടുകളും, പിന്നെ റെഡ്ഡിറ്റിലും ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ള സംവാദങ്ങളും എല്ലാം ഷാഹിദിന്റെ
ചിന്താഗതികളെ ഒരുപാട് മാറ്റിയിരുന്നു. നാട്ടിലെ സദാചാര ചിന്തകൾക്കപ്പുറം, ജീവിതം ആസ്വദിക്കാനുള്ളതാണെന്നൊരു ലിബറൽ മനോഭാവം അവനിൽ വളർന്നുവന്നിരുന്നു.
ജസ്നയുടെ ആ നിഷ്കളങ്കതയെയും നാട്ടിൻപുറത്തുകാരിയുടെ തനിമയെയും പ്രണയിക്കുമ്പോൾ തന്നെ, അവളുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന ആ അസാമാന്യ സുന്ദരിയെ പുറത്തുകൊണ്ടുവരാൻ അവൻ അതിയായി ആഗ്രഹിച്ചു.
ആദ്യമൊക്കെ ഷാഹി ഗിഫ്റ്റ് ചെയ്ത വസ്ത്രങ്ങളായ മുട്ടിന് മുകളിൽ നിൽക്കുന്ന ഫ്രോക്കുകളും, ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്ന ബോഡികോൺ ഡ്രസ്സുകളും, കഴുത്തിറക്കം കൂടിയ ടോപ്പുകളും ഇടാൻ പറയുമ്പോൾ തന്നെ അവൾ പേടിയോടെ നെഞ്ചിൽ കൈ വെച്ചുപോകുമായിരുന്നു.
“പടച്ചോനേ… ഇക്കാ, ഇതൊക്കെ ഞാൻ എങ്ങനെയാ ഇടുക? ഇത് ഒക്കെ ഇടുന്നതും ഇടാത്തതും എല്ലാം ഒരു പോലെ ആണല്ലോ… ഉമ്മയെങ്ങാനും എന്റെ അലമാര തുറന്ന് ഇത് കണ്ടാൽ അന്നേരം ചങ്കുപൊട്ടി മരിക്കും… ഇതൊക്കെ വലിയ തെറ്റല്ലേ അല്ലേ ഇക്കാ?”
“എന്റെ മണ്ടൂസേ… നീയിത് ഇട്ടിട്ട് മഞ്ചേരി അങ്ങാടിയിലൂടെ നടക്കാൻ പോവുകയൊന്നുമല്ലല്ലോ. നിന്റെ ഭർത്താവാവാൻ പോകുന്ന എനിക്ക് കാണാൻ വേണ്ടി മാത്രം, നമ്മുടെ അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് ഇതൊക്കെ ഇടുന്നതിൽ എന്ത് തെറ്റാണ് പൊന്നു ഉള്ളത്? ഭർത്താവാവാൻ പോവുന്നവന് മുന്നിൽ അവൻ്റെ പെണ്ണ് അണിഞ്ഞൊരുങ്ങുന്നത് നല്ല കാര്യമല്ലേ പൊന്നൂ? നിന്റെ ഈ ഭംഗി ഞാൻ അല്ലാതെ പിന്നെ ആരാ കാണേണ്ടത്? എന്റെ പൊന്നുവിന്റെ ഈ ഭംഗിയുള്ള ശരീരം ഇങ്ങനെ ഒളിച്ചുവെക്കാൻ ഉള്ളതാനോ, എനിക്ക് കണ്ണു നിറയെ കാണാൻ ഉള്ളതല്ലേ?. ”
മതപരമായ അവളുടെ സംശയങ്ങളെ അവളുടെ തന്നെ വിശ്വാസങ്ങളുടെ ഭാഷയിൽ ഷാഹിദ് പതിയെ തിരുത്തിയെഴുതി കൊണ്ട് വന്നു. അവന്റെ ശബ്ദത്തിലെ പ്രണയവും ആ വാക്കുകളിലെ യുക്തിയും പതുക്കെ പതുക്കെ ജസ്നയുടെ ഉള്ളിലെ
