താണ്ടവം 26

താണ്ടവം

Thandavam | Author : Black Heart


സർ may i come in…? കമ്മീഷനാരുടെ റൂമിനു വെളിയിൽ നിന്നു വന്നു കൊണ്ട് സി ഐ ജോൺ ചോദിച്ചു.. യെസ് കേറി വാടോ.. കമ്മീഷണർ കൃഷ്ണൻ നായർ പറഞ്ഞു.. മ്മ്മ്.. എന്തായി.. തുമ്പു വല്ലതും കിട്ടിയോ…? കൃഷ്ണൻ ജോൺനോട്‌ ചോദിച്ചു.. ഇല്ല സാർ.. സത്യത്തിൽ ഇത്രയും ബ്രൂട്ടേൽ ആയിട്ടുള്ള ഒരു കൊലപാതകം എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല.. അടിച്ചും ഇടിച്ചും ദ്രോഹിച്ചു ജീവൻ എടുത്തിട്ട് പിന്നെയും കയ്യും കാലും തലയും വെട്ടി മുറിച്ചു മാറ്റി ഇട്ടിരിക്കുന്ന ആ ബോഡിക്ക് അടുത്തു നിന്നു ഒരു തുമ്പും കിട്ടിയില്ല.. ജോൺ പറഞ്ഞു…

മ്മ്മ്.. അന്വേഷണം വേണം പക്ഷെ മരിച്ചത് ആരെന്നു പോലും അറിയില്ല അതാണ് ഏറ്റവും വലിയ കളി ശരീരത്തിലെ രക്തം ഊറ്റി എടുത്ത് സ്കിന്നും വേർപെടുത്തി വല്ലാത്തൊരു കേസ് തന്നെ ഇതു.. കൃഷ്ണൻ പറഞ്ഞു..

പക്ഷെ സർ എനിക്ക് മറ്റൊരു കേസും ആയി ഇതിനു ലിങ്ക് തോന്നുന്നു.. മറ്റേ.. നമ്മുടെ തലവെട്ടി കേസ്… ഒരു കുടുംബത്തിലെ മുഴുവൻ ആളുകളെയും കൊന്നു മരണം ഉറപ്പാക്കാൻ വേണ്ടി തല വെട്ടി മാറ്റിയാ ആ കേസ്.. ജോൺ പറഞ്ഞു.. ഹേ.. ഇതും അതും തമ്മിൽ സാമ്യം ഉണ്ടെന്നു തോന്നുന്നില്ല ജോൺ.. എന്തായാലും അന്വേഷണം നടക്കട്ടെ..

നിർത്താതെ ഉള്ള ഫോൺ ബെൽ കേട്ടാണ് ശിവൻ കണ്ണുകൾ തുറന്നത്.. വെളുപ്പിനെ എപ്പോളോ ആണ്‌ വീട്ടിലേക്ക് വന്നു കയറിയത്.. വന്നു കിടന്നതും നല്ല ക്ഷീണം തോന്നി കിടന്നതും ഉറങ്ങി പോയി.. രാത്രി കുറച്ചു ജോലികൾ ഉണ്ടായിരുന്നു ആൾക്ക്.. ശിവൻ ഉറക്കത്തിൽ നിന്നു ഉണർന്നു കൊണ്ട് കട്ടിലിൽ കിടന്ന ഫോൺ കൈ എത്തിച്ചു എടുത്തു.. ഫോണിൽ നോക്കാതെ തന്നെ കാൾ അറ്റൻഡ് ചെയ്തു..

ഹലോ..

സർ.. ഇത് ജോയൽ ആണ്‌..

മ്മ്മ്.. പറ..

സാർ.. ടെൻഡർ നമുക്ക് തന്നെ കിട്ടി.. നാളെ കഴിഞ്ഞു സൈൻ ചെയ്തു വർക് മോഡൽ പ്ലാൻ ഒക്കെ കാണിക്കണം എന്നാണ് കമ്പനിയിൽ നിന്നു വിളിച്ചു പറഞ്ഞിരിക്കുന്നത്.. സർ എപ്പോൾ ആണ്‌ ഓഫീസിൽ വരുന്നത്..

മ്മ്മ്.. ജോയൽ ഞാൻ വന്നു കയറി കിടന്നതേ ഒള്ളു.. ഉച്ച കഴിയുമ്പോൾ ഞാൻ അങ്ങ് വരാം..

ഒക്കെ.. സർ.. സോറി..

എന്തിനാടോ സോറി.. അല്ല സർ ഉറക്കം ആരുന്നില്ലേ.. ഞാൻ വിളിച്ചു ഡിസ്റ്റർബ് ചെയ്തു.. അതിനു..

ഹേയ്.. കുഴപ്പം ഇല്ലെടോ.. താൻ തന്റെ ജോലി അല്ലെ ചെയ്തതു.. നോ പ്രോബ്ലം.. ഒക്കെ…

എന്ന് പറഞ്ഞു ശിവൻ കാൾ കട്ട്‌ ചെയ്തു.. കൊണ്ട് നല്ലൊരു കൊട്ടുവാ ഇട്ട് കൊണ്ട് കിടക്കയിൽ കിടന്നു മൂരി നിവർത്തി..

ശിവൻ.. 26 ആം വയസ്സിൽ എത്തി നിൽക്കുന്ന കോടീശ്വരൻ.. ഇന്നും ഒരു അമ്മുമ്മ കഥ പോലെ അതീവ രഹസ്യം ആണ്‌ ശിവന്റെ വിജയത്തിന്റെ രഹസ്യം.. ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന ശിവൻ തന്റെ ചെറുപ്പ കാലത്തു തന്നെ കോടികൾ സമ്പാദിച്ചു വളർന്നു വന്നത് നാട്ടിലെ പലർക്കും അത്ഭുതം ആണ്‌.. സ്വന്തമായി കൺസ്ട്രക്ഷൻ വർക് ടൗണിലും നാട്ടിലും. പിന്നെ തോട്ടം, റിയൽ എസ്റ്റേറ്റ്, എന്നിങ്ങനെ കുറെ അതികം ബിസ്സിനെസ്സ് ഉണ്ട് ശിവന്..

ഇരുനിറം ഉള്ള ആരോഗ്യ ദൃഢകത്രനായ ചോര തിളപ്പ് ഉള്ള ചെറുക്കൻ.. ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോകും നല്ല ഉയരവും ഉറച്ച ശരീരവും കാന്തം പോലെ മറ്റുള്ളവരെ ആകർഷിക്കുന്ന കണ്ണുകളും നല്ല നീളൻ വൃത്തിയായി വെട്ടി ഒതുക്കിയ മുടിയും കുറ്റി താടിയും കട്ടി മീശയും ഒക്കെയുള്ള ചുള്ളൻ ചെക്കൻ..

കട്ടിലിൽ നിന്ന് എണീറ്റ് ശിവൻ തന്റെ റൂമിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.. മോഡേൺ രീതിയിൽ പണി കഴ്പ്പിച്ച ആ വീട് നാട്ടിലേക്കും പ്രസിദ്ദം ആണ്‌. മുറ്റത്തു നിരന്നു കിടക്കുന്ന കറുകൾ ശിവന്റെ പ്രവഡി വിളിച്ചു കാണിച്ചു.

വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയ ശിവൻ പടികൾ ഇറങ്ങി താഴേക്ക് ചെന്നു വിശാലമായ ഹാളും അതിലെ അലങ്കര വസ്തുക്കളും.. ഒക്കെ നോക്കി കൊണ്ട് താഴെ ഒരു മുറിയുടെ മുന്നിൽ ചെന്നു നിന്നു പാതി ചാരി ഇട്ട വാതിൽ തുറന്നു അകത്തേക്ക് നോക്കി. കരിമ്പടം പുതച്ചു കിടക്കുന്ന ആ രൂപത്തെ കണ്ടപ്പോ ശിവന്റെ മനസിൽ ദേഷ്യവും മുഖത്തു ഒരു പുച്ഛ ചിരിയും വിടർന്നു.

Updated: March 10, 2025 — 6:13 pm

Leave a Reply

Your email address will not be published. Required fields are marked *