രതി ശലഭങ്ങൾ – 12 9അടിപൊളി 

രതി ശലഭങ്ങൾ – 12

Rathi Shalabhangal – 12 | Author : Sagar Kottappuram

[ Previous Part ] [ www.kambi.pw ]


ചില തിരക്കുകൾ , ചില വേർപാടുകൾ ആണ് എഴുത്തു വൈകാൻ കാരണം ! ക്ഷമിക്കണം-സാഗർ !പെട്ടെന്ന് തട്ടികൂട്ടിയതാണ് , കുറ്റങ്ങൾ ഉണ്ടെങ്കിൽ പറയാം!

മഞ്ജുവിന്റെ മുടിയിൽ നിന്നുള്ള നേർത്ത ഷാംപൂവിന്റെ എന്ന് തോന്നുന്ന ഗന്ധം എന്റെ മൂക്കിലേക്ക് സുഖമുള്ള തോതിൽ അടിച്ചു കയറി.ഒപ്പം ആ മുടിയിഴകൾ മുഖത്തു തട്ടി കളിക്കുമ്പോഴുള്ള ഇക്കിളിപെടുത്താലും എന്നെ അലോസരപ്പെടുത്തി…

ഞാൻ സ്വല്പം ഗ്യാപ് ഇട്ടിരുന്നു ചുറ്റിനു കണ്ണോടിച്ചു . വീടിനോടു ചേർന്ന ഏരിയ ആണ്. അവിടെ ഒകെ എന്നെ മിക്ക ആളുകളും അറിയും . എന്നാൽ ആരും അങ്ങനെ ശ്രദ്ധിക്കുന്നൊന്നുമില്ല . അല്ലേൽ തന്നെ ആൺകുട്ടികൾ പെണ്ണുങ്ങളെ പുറകിൽ ഇരുത്തി കൊണ്ട് പോകുമ്പോഴേ ഈ നാട്ടിൽ പ്രേശ്നങ്ങൾ ഉള്ളു !

ഞാൻ ഒന്ന് ആശ്വാസത്തോടെ നെടുവീർപ്പിട്ടു . ഞാൻ കൈകൾ വശങ്ങളിലായാണ് പിടിച്ചിരുന്നത് . മിസ്സിന്റെ ദേഹത്ത് ടച് ചെയ്യാതിരിക്കാനുള്ള ശ്രമം ആണത്, ഞാൻ ഒന്ന് ഇളകിയാടി ഇരുന്നു .പെട്ടെന്ന് വണ്ടി ഒന്ന് പാളിയപ്പോ മഞ്ജു മിസ് ബ്രെക് ചെയ്തു നിർത്തി..എന്നെ തിരിഞ്ഞു നോക്കി . ഹെൽമെറ്റിന്റെ മുൻവശത്തെ ഗ്ലാസ് ഉയർത്തി മഞ്ജു കണ്ണുരുട്ടി..

മഞ്ജു ;”ഡോ താനെന്താ പുറകിലിരുന്നു ഡാൻസ് കളിക്കുവാണോ?”

ഞാൻ ;”മിസ് പറ്റുവെങ്കി ഓടിക്കു അല്ലെങ്കി ഇറക്കിവിട്ടെക്ക് ഞാൻ പൊക്കോളാം “

ഞാൻ എന്റെ അടുത്ത് അത്ര സ്വാതന്ത്രം മിസ് എടുക്കുന്നത് ഇഷ്ടമാകാത്ത ഭാവത്തിൽ പറഞ്ഞു .

മഞ്ജു ;”ഹോ…ഇത് വല്യ മാരണം ആയല്ലോ ..”

മിസ് ഇവനിതെന്തു തരക്കാരൻ എന്ന ഭാവത്തിൽ കണ്ണുമിഴിച്ചു .പിന്നെ വണ്ടി വീണ്ടും മുന്നോട്ടെടുത്തു .ഞാൻ ചുറ്റിനും നോക്കി ഇരുന്നു. മിസ് കണ്ണാടിയിലൂടെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം മഞ്ജു മിസ് വീണ്ടും മിണ്ടി തുടങ്ങി. അല്ലേൽ തന്നെ ഇത് അവാർഡ് പടം അല്ലല്ലോ സംഭാഷണങ്ങൾ കുറയാൻ !

മഞ്ജു ;”കവിൻ..നീ എന്താ ഇങ്ങനെ “

മിസ് സ്വരം സ്വല്പം താഴ്ത്തികൊണ്ട് ചോദിച്ചു.

ഞാൻ ;”എങ്ങനെ ?”

ഞാൻ തിരിച്ചൊരു ചോദ്യം ഇട്ടു.

മഞ്ജു ;”അല്ല ഇയാളെന്തിനാ ഇങ്ങനെ ചൂടാവുന്നെ “

മിസ് വണ്ടിയുടെ വേഗത കുറച്ചു പതിയെ ഓടിച്ചുകൊണ്ട് ചോദിച്ചു. അവരുടെ പെർഫ്യൂമിന്റെയും നേർത്ത വിയർപ്പിന്റെയും ഗന്ധം എന്നെ ആകർഷിച്ചു.

ഞാൻ ;”ഞാനതിനു ഇപ്പൊ ഒന്നും പറഞ്ഞില്ലല്ലോ “

ഞാൻ മിസ്സിനെ ശ്രദ്ധിക്കാതെ ഒരു സൈഡിലോട്ടു തല ചെരിച്ചു കാഴ്ചകൾ നോക്കി പറഞ്ഞു.

മഞ്ജു ;”ഓഹ് …ഇപ്പോഴല്ല ഞാൻ മൊത്തത്തിൽ പറഞ്ഞതാ “

മിസ് അരിശത്തോടെ എന്റെ തർക്കുത്തരം ഇഷ്ടമാകാത്ത രീതിയിൽ പറഞ്ഞു. എനിക്കതു കണ്ടപ്പോൾ ചിരി പൊട്ടി. മിസ് അത് കണ്ടെന്നമട്ടിൽ പെട്ടെന്ന് രണ്ടു ബ്രെക്കും അമർത്തി പിടിച്ചു . ഞാൻ പൊടുന്നനെ മുന്നോട്ടാഞ്ഞു മിസ്സിന്റെ ദേഹത്തിടിച്ചു നിന്നു. എന്റെ തല മിസ്സിന്റെ ഹെൽമെറ്റിൽ വെച്ച് ഇടിച്ചു.

ഞാൻ ;”ആഹ്…”

ഞാൻ തല കൈകൊണ്ട് തടവിക്കൊണ്ട് പിന്നോട്ടിരുന്നുകൊണ്ട് പറഞ്ഞു. മഞ്ജു മിസ് ആകെ അബദ്ധമായിപോയെന്ന ഭാവത്തിൽ കണ്ണുകൾ അടച്ചു പിടിച്ചു. പിന്നെ ഒരു വളിഞ്ഞ ചിരിയുമായി എന്നെ തിരിഞ്ഞു നോക്കി.

മഞ്ജു ;”സോറി…”

മിസ് കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു. എനിക്ക് ആദ്യം ദേഷ്യം തോന്നിയെങ്കിലും അവരുടെ മുഖത്ത് ഒരു ചമ്മലും നാണവുമൊക്കെ വിടർന്നപ്പോൾ അത് പെട്ടെന്ന് തന്നെ കൗതുകമായി മാറി.

ഞാൻ ;”ഞാൻ ബസ്സിൽ വന്നോളാം..ഇത് ശരിയാവില്ല “

ഞാൻ വണ്ടിയിൽ നിന്നു പെട്ടെന്ന് റോഡിലേക്ക് ചാടി ഇറങ്ങികൊണ്ട് പറഞ്ഞു.

മഞ്ജു ;”ഡാ ഡാ …ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്താ …”

മഞ്ജു മിസ്സിന്റെ വായിൽ പെട്ടെന്ന് എടാ പോടാ എന്നൊക്കെ വന്നത് എനിക്ക് അതിശയമായി.

ഞാൻ ;”ഡാ ..ന്നോ ”

ഞാൻ വിശ്വാസം വരാതെ മിസ്സിനെ നോക്കി.

മഞ്ജു ;”അതേടാ..എന്താടാ ..ഇഷ്ടായില്ലേടാ “

മിസ് ചുറ്റും നോക്കി ശബ്ദം താഴ്ത്തി എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു. ഞാൻ കണ്ണ് മിഴിച്ചു നിന്നു. ഓഹോ..അപ്പൊ ആള് കൊള്ളാം!

Leave a Reply

Your email address will not be published. Required fields are marked *