ഞാൻ ;”ഇല്ലെങ്കി..”
ഞാനല്പം പതറികൊണ്ട് ചോദിച്ചു .തിരിച്ചു എടി പൊടി എന്ന് വിളിക്കാൻ തോന്നിയെങ്കിലും ധൈര്യം വന്നില്ല .
മഞ്ജു ;”ഇല്ലെങ്കി കുന്തം..നീ കേറുന്നുണ്ടോ ഇനി കുറച്ചു കൂടി അല്ലെ ഉള്ളു “
മിസ് എന്നെ നോക്കി കണ്ണുരുട്ടി.ഞാൻ പിന്നെ ചുമ്മാ തർക്കിക്കേണ്ട എന്ന് വെച്ച് കയറി.
മഞ്ജു ;”മ്മ്..അങ്ങനെ വഴിക്കു വാ , അവന്റെ ഒരു പോസ്സ് “
മിസ് തിരിഞ്ഞു എന്നെ നോക്കി കണ്ണുരുട്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു ചിരിച്ചു. എനിക്ക് അതിലത്ര ചിരിക്കാനുള്ള സ്കോപ് ഉള്ളതായി തോന്നിയില്ല.
മഞ്ജു മിസ് വണ്ടി വീണ്ടും മുന്നോട്ടെടുത്തു. ആ സമയം കോളേജിലെ ചില സഹ മൈരന്മാർ ആ വഴി ഞങ്ങളെ കടന്നു പോയി. മഞ്ജു മിസ്സിന് പുറകിൽ നഖം കടിച്ചിരിക്കുന്ന എന്നെ അവന്മാർ അത്ഭുതത്തോടെ നോക്കുന്നുണ്ട്.
ഞാൻ അതത്ര ശ്രദ്ധിക്കാതെ അവന്മാരെ ഒന്ന് പ്രകോപിപ്പിക്കാൻ എന്നോണം മിസ്സിനോട് അല്പം ചേർന്നിരുന്നു . അവന്മാര് പെട്ടെന്ന് തന്നെ സ്പീഡ് കൂട്ടി വിട്ടു സ്കൂട് ആയി . ഞാൻ ഒന്നടുത്തപ്പോൾ മിസ് ഒന്ന് തിരിഞ്ഞു നോക്കി. ഞാൻ വീണ്ടും പഴയ പൊസിഷനിലേക്കു ഒരു ചമ്മലോടെ മാറി ഇരുന്നു .
മഞ്ജു ;”ഡോ പിന്നെ എന്നെ കാണുമ്പോ ഇനി പോസ്സ് കാണിച്ച എനിക്ക് ദേഷ്യം വരും കേട്ടോ”
മിസ് വണ്ടി ഓടിക്കുന്നതിനിടെ പറഞ്ഞു.
ഞാൻ മൂളി കേട്ടു.
മഞ്ജു ;”മ്മ്…ഞാൻ തന്നോട് സോറി പറഞ്ഞില്ലേ പിന്നെന്താ “
മിസ് വണ്ടിയുടെ സ്പീഡ് വീണ്ടും കുറച്ചു എന്നോടായി ചോദിച്ചു.
ഞാൻ ;”ആഹ്….ഞാനൊന്നും പറഞ്ഞില്ലല്ലോ അതിനു ..ഒന്ന് വേഗം വിടുന്നുണ്ടോ ആളെ പ്രാന്താക്കാൻ “
എനിക്ക് ചൊറിഞ്ഞു കയറി ഞാൻ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു. മിസ് പെട്ടെന്ന് വണ്ടി ബ്രെക് ഇട്ടു നിർത്തി. ഞാൻ ഇത്തവണ നല്ലവണ്ണം പിടിച്ചിരുന്നത് കൊണ്ട് തരി പോലും അനങ്ങിയില്ല. മിസ് റോഡിൽ കാലുകൾ ഊന്നിക്കൊണ്ട് തല ചെരിച്ചു എന്നെ നോക്കി .
മഞ്ജു ;”നീ ഇവിടെ ഇറങ്ങിക്കെ ..ബസ്സിന് വന്ന മതി “
മിസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു .
ഞാൻ ;”അങ്ങനെ ഇപ്പൊ ഇറങ്ങാൻ സൗകര്യമില്ല..നിങ്ങൾ തന്നെ പിടിച്ചു കയറ്റിയതല്ലേ”
മഞ്ജു ;”ആഹാ…”
മിസ് മുഖം വക്രിച്ചു കാണിച്ചുകൊണ്ട് എന്നെ ഒന്നാക്കി .
ഞാൻ ;”ആഹ്…”
ഞാൻ തലയാട്ടി ഇറങ്ങുന്നില്ലെന്നു കട്ടായം പറഞ്ഞു.അങ്ങനെ വിടാൻ പറ്റില്ലല്ലോ ഞാനും കുറെ നേരമായി സഹിക്കുന്നു .
മഞ്ജു മിസ് പെട്ടെന്ന് എന്നെ അതിശയിപ്പിച്ചുകൊണ്ട് പൊട്ടി ചിരിച്ചു . നല്ല രസമുള്ള ചിരി. റോഡ് ആണെന്നോ മറ്റുള്ളവർ ശ്രദ്ധിക്കുമെന്നോ നോക്കാതെ മിസ് കുണുങ്ങി ചിരിച്ചു. ഹ്ഹ് ഹ് ഹ്ഹ …
ഞാനതു ഒന്നുമേ മനസിലാകാത്ത പോലെ നോക്കി. ആരെയെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നായിരുന്നു എന്റെ പേടി.
മഞ്ജു ;”യ്യോ …ഇതാ പറഞ്ഞെ നീ പെട്ടെന്ന് ചൂടാവുന്നുണ്ടെന്നു “
മിസ് ചിരി അടക്കികൊണ്ട് പറഞ്ഞു. അപ്പൊ എന്നെ മനഃപൂർവം പിരി കയറ്റികൊണ്ടിരിക്കുവാണ് കള്ളി !
ഞാൻ ;”ഓ…”
ഞാനത്ര താല്പര്യമില്ലാത്ത ഭാവത്തിൽ മൂളി.
മിസ്സിന് അതത്ര ഇഷ്ടായില്ല.
മഞ്ജു ;”എന്താ തന്റെ പ്രെശ്നം ?”
മിസ് ബ്രെക് പിടിച്ചു മറുകൈകൊണ്ട ആക്സിലറേറ്റർ ചുമ്മാ കൂട്ടി വണ്ടി റൈസ് ചെയ്തുകൊണ്ട് ചോദിച്ചു.
ഞാൻ ;”ഒരു പ്രെശ്നവുമില്ല മിസ് വണ്ടി എടുക്കു നേരം വൈകും “
ഞാൻ പെട്ടെന്ന് ധൃതി കൂട്ടി .നിറത്തിന്റെ പ്രേശ്നമല്ല കോളേജ് ഭാഗത്തേക്കുള്ള റൂട്ട് ബസ് ആ ടൈമിൽ ഞങ്ങളുടെ അടുത്തേക്ക് കടന്നു വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ക്‌ളാസ്സിലെ മെയിൻ പെണ്കുട്ടികളൊക്കെ ആ ബസ്സിലാണ് വരവ്. ഞാനും മിസ്സും കൂടി വണ്ടിയിൽ വരുന്നത് അവറ്റകൾ കണ്ടാൽ നാണക്കേട് ആണ് .
മനു ;”ആ അത് സാരമില്ല ..തന്നോട് എനിക്ക് കുറച്ചു സംസാരിക്കണം , ക്‌ളാസിൽ ആണേൽ ഒരു ശ്രദ്ധയും ഇല്ല , ശ്രദ്ധ മൊത്തം വേറെ പലയിടത്തും ആണല്ലോ അല്ലെ …”
മിസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ തിരിഞ്ഞു നോക്കി . എന്തേലും അർഥം വെച്ചുള്ള ചോദ്യം ആണോ. എനിക്ക് പെട്ടെന്ന് ധൈര്യമൊക്കെ ചോർന്നു പോകുന്ന പോലെ തോന്നി .ഞാൻ ഒന്ന് വിരണ്ടു പോയി. അപ്പോഴേക്കും ബസ്സ് ഞനകളെ കടന്നു പോയി . നല്ല ആളുകൾ ഉള്ള ബസ്സ് ആണ് . കോളേജിലെ പിള്ളേരൊക്കെ എന്നെയും മിസ്സിനെയും പുറത്തേക്കു നോക്കി ശ്രദ്ധിക്കുന്നുണ്ട് . മിസ് അവരെ നോക്കി ചിരിക്കുകയും ഞാൻ ഒരു വശത്തേക്ക് തലചെരിച്ചു ഇരിക്കുവേം ചെയ്തു !മിസ്സിന് അതിൽ ഒരു കുഴപ്പവുമില്ലെങ്കിലും എനിക്കെന്തോ നാണക്കേട് ഫീൽ ആണ് !
