അച്ചുന്റെ തേരോട്ടം 5
Achunte Therottam Part 5 | Author : Musashi
[ Previous Part ] [ www.kambi.pw ]
പ്രണയം ദുഃഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം (അനുഭവം ഗുരു)
സൂർത്തുക്കളെ നിങ്ങളുടെ അഭിപ്രായം എന്ത് തന്നെയായാലും അറിയിക്കുക .. നിങ്ങൾ തരുന്ന ഓരോ അഭിപ്രായങ്ങളാണ് എന്നെ പോലെയുള്ള തുടക്കകാർക്ക് പ്രചോദനം. ആദ്യമായിട്ടാണ് ഇത്രേയും പെട്ടന്ന് ഒരു പാർട്ട് എഴുതി ഇടുന്നത് കുറവുകൾ കാണും ക്ഷെമിക്കുക ..
പ്രഭാത കിരണങ്ങൾ പുറത്ത് ഒളി പടർത്തി തുടങ്ങിയതും ജനലും കർട്ടനും താണ്ടി സൂര്യ പ്രകാശം എൻ്റെ മുഖത്ത് തട്ടി.. പാതി മയക്കത്തിൽ തന്നെ കിടക്കയിൽ നിന്നും കൈ ഞെരക്കി ഞരക്കി അടുത്തിരുന്ന ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ എട്ടു മണിയായതെയുള്ളൂ..
കുറച്ച് നേരം കൂടി ഉറങ്ങാമല്ലോ എന്ന് ഓർത്തുകൊണ്ട് വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടുന്നതിനിടയിലാണ് ടീച്ചറുമായുള്ള ഇന്നത്തെ അപ്പോയിൻ്റ്മെൻ്റ് ഓർമയിൽ വരുന്നത്.. വീണ്ടും തികട്ടി വരുന്ന ഉറക്കത്തെ എങ്ങിനെയോ പറഞ്ഞ് വിട്ടുകൊണ്ട് ഞാൻ പ്രഭാത കൃത്യങ്ങൾക്കായി എണിറ്റു….
പല്ല് തേപ്പും തേവാരോം എല്ലാം പെട്ടന്ന് തീർത്തിട്ട് ഞാൻ താഴേക്ക് ഹാളിലേക്ക് ചെന്നു.. പ്രതീക്ഷിച്ച പോലെ തന്നെ എൻ്റെ ഡാഡി പത്ര വായനയിലും മമ്മി അടുക്കളിയിലുമാണ്… അമ്മ ഇടക്ക് ഫുഡ് എടുത്ത് ടേബിളിൽ വെക്കാൻ വന്നപ്പോൾ എന്നെ കണ്ടെങ്കിലും വെറും മൈരുവില തന്നിട്ട് തിരിച്ച് പോയി.. ചിലപ്പോ ഇന്നലെ കോൾ എടുക്കാത്തത്തിൻ്റെ ദേഷ്യമായിരിക്കും… കോപ്പ്..!!
ഞാൻ സിറ്റൗട്ടിലിരുന്നുകൊണ്ട് പ്രകൃതി ഭംഗിയെ ആവോളം വീക്ഷിച്ചു.. എൻ്റെ ചുറ്റുപാടും പണ്ടും ഇത്രയും മനോഹരമായിരുന്നോ…?? തല ഉയർത്തി നിൽക്കുന്ന തെങ്ങിൻ തോപ്പുകളും പച്ച പരവതാനി പോലെ കിടക്കുന്ന ആരുടെയോ പറമ്പും… മുറ്റത്ത് നട്ട് പിടിപ്പിച്ചിരിക്കുന്ന പേരറിയാത്ത ചെടികളും ശെരിക്കും ഒരു പോസിറ്റീവ് എനർജി തന്നെയാണ് നൽകുന്നത്. ഇത്രയും നാൾ ഞാൻ എന്താ ഇതൊന്നും ശ്രദ്ധിക്കാതെ പോയെ…! മോശം എന്ന് പറഞ്ഞാൽ വളരെ മോശമായി പോയി.. ഇങ്ങിനെ ഒരു അവസരം ഒരുക്കി തന്ന എൻ്റെ ഫോണിന് ഞാൻ മനസ്സാലേ നന്ദി പറഞ്ഞു..അതെ ഫോൺ ചാർജിങ്ങിലാണ് അല്ലെങ്കിൽ ഇത് വല്ലതും ഞാൻ കാണുവോ…??
കുറച്ച് നേരം കൂടി പ്രകൃതി ഭംഗി ആസ്വദിച്ചിരുന്നതും അകത്ത് നിന്നും പ്രാതൽ കഴിക്കാനുള്ള വിളി വന്ന് കഴിഞ്ഞിരുന്നു…
കയ്യും കഴുകി തീൻമേശയിൽ വന്നിരുന്ന എൻ്റെ പ്ലേറ്റിലേക്ക് അമ്മ മൂന്ന് ദോശയിട്ടു എന്നാൽ കറിക്ക് പകരം കുറച്ച് പരിഭവവും മുറുമുറുപ്പമാണ് കിട്ടിയത്..
“ കാര്യം ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയാതെ അല്ലെ ചിലർ പെരുമാറുന്നെ.. ”
കേൾക്കാൻ പറ്റുന്ന മാത്രേ ശബ്ദം കുറച്ച് അമ്മ തൻ്റെ ഉള്ളിലെ കനലിൻ്റെ കെട്ടഴിച്ചു..
“ചുമ്മാ വാശിയും വെച്ചൊണ്ട് നടക്കുവാ…ഹും…!!”
അടുക്കളയിലേക്ക് തിരിഞ്ഞ് നടക്കുന്നതിനിടയിൽ വീണ്ടും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മാതാജി സ്ഥലം കാലിയാക്കി…
“ ഇന്നലെ അവള് വിളിച്ചിട്ട് നീ കോൾ എടുക്കാത്തത്തിൻ്റെ ദേഷ്യമാണ്… നീ എങ്ങനെ വീട്ടിൽ എത്തി എന്നൊക്കെ ഓർത്ത് അവള് കൊറേ ടെൻഷൻ അടിച്ചു… നിൻ്റെ അമ്മക്ക് നിന്നോട് ഉള്ള സ്നേഹം കൊണ്ടാട്ടോ ഇങ്ങിനെയൊക്കെ പറയുന്നെ… നീ അത്ര കാര്യമാക്കേണ്ട…”
എൻ്റെ പ്ലേറ്റിലേക്ക് ചൂട് ചട്ണി ഒഴിച്ചുകൊണ്ട് എൻ്റെ പിതാമഹൻ എനിക്ക് ക്ലാസ്സ് എടുത്തു.. പക്ഷെ ഉയരം കൂടും തോറും ചായയുടെ സ്വാദ് കൂടുന്നതുപോലെ തന്തപ്പടിയുടെ ഉപേദേശത്തിൻ്റെ ദൈർഘ്യം കൂടുന്നതിനരുസരിച്ച്
പ്ലേറ്റിലേക്ക് പകരുന്ന ചട്ണിയുടെ അളവും കൂടിക്കൊണ്ടിരുന്നു… പാവം എൻ്റെ പാത്രത്തിലെ ദോശ എന്ത് പിഴച്ചു..?? ടൈറ്റാനിക്ക് പോലെ ദോശ ചട്നിയുടെ ആഴമേറിയ ഒഴുക്കിൽ മുങ്ങി പോയി….!!
അങ്ങനെ സാവധാനം എങ്ങിനെയോ കഴിക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും അമ്മയുടെ വരവ്.. കറി റീഫിൽ ചെയ്യാൻ വന്നതാണ് കക്ഷി..
