പ്രാണന്റെ നാളങ്ങൾ ❤️ 1
Pranante Nalamgal Part 1 | Author : Batman
[ Previous Part ] [ www.kambi.pw ]
രാത്രിയിലെ ഒരു പിറന്നാളാഘോഷം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോഴാണ് ഉണ്ണീടെ ഫോൺ എനിക്ക് വരുന്നത്.
“പറയടാ..”
“എവിടെയാണ്??”
“പുറത്ത്..”
“ഞാൻ നിന്റെ ഫ്ലാറ്റിന്റെ മുൻപിലുണ്ട് വേഗം വാ ”
“അഞ്ചുമിനിറ്റ്.. അവിടെ നിക്ക് ”
കാർ എന്റെ ലോട്ടിൽ പാർക്ക് ചെയ്ത്. ലിഫ്റ്റിലേക്ക് കയറി. എട്ടാംനിലയിലെ എന്റെ “8D” ഫ്ലാറ്റിന്റെ മുന്നിലേക്ക് നടന്നു. പെട്ടന്ന് ഉണ്ണിയെ കണ്ട് ഞാൻ ഒന്ന് പതറി. അവൻ ഒറ്റക്കല്ല. ഒരു ട്രോളി ബാഗുമായി അവന്റെ കൂടെ ഒരു പെൺകുട്ടി.
ഞെട്ടലൊന്നും ഞാൻ പുറത്തകാണിക്കാതെ ചിരിച്ചുകൊണ്ട് അവനോട് ചോദിച്ചു
“കുറെ നേരമായോടാ വന്നിട്ട്..?”
“ഇല്ല.. നീ എവിടെയായിരുന്നു..?”
ഞാൻ താക്കോൽ എടുത്ത് വാതിൽ തുറന്നുകൊണ്ട് പറഞ്ഞു
“ഒരു പിറന്നാൾ ആഘോഷമുണ്ടായിരുന്നു.. നിങ്ങൾ കയറിവാ..”
ഞാൻ അവരെ സോഫയിലേക്ക് ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി.
“പാൽ തീർന്നു. കട്ടൻ കുടിക്കുമല്ലോ?”
ഞാൻ അവർക്ക് കട്ടൻ കൊടുത്തു. ഞാനും ഉണ്ണിയും ചെറുപ്പത്തിലേ അറിയും. അഞ്ചാംക്ലാസ്സ് മുതൽ പ്ലസ്ടു വരെ ഒന്നിച്ചുപഠിച്ചു. എന്റെ നല്ലയൊരു സുഹൃത്ത്.
ചായകുടിച്ചുകൊണ്ട് ഞാൻ അവനോട് ചോദിച്ചു
“അമ്മയും അച്ഛനും സുഖമല്ലേ ഡാ ഉണ്ണി?”
“സുഖമായിട്ട് ഇരിക്കുന്നു. അച്ഛൻ റിട്ടയർ ആയി.നീ അറിഞ്ഞോ?”
“ആ സുജാതമ്മയുടെ സ്റ്റാറ്റസ് കണ്ടായിരുന്നു.”
“നിനക്ക് സുഖമല്ലേ? ജോലി വിട്ടിട്ട് ഇപ്പൊ എന്താ പരിപാടി?”
“സുഖമായിട്ട് പോകുന്നു… ഇപ്പോൾ സ്റ്റോക്ക് മാർക്കറ്റും ട്രെഡിങ്ങും. പച്ചപ്പിടിച്ചില്ല.. എന്നാലും കാര്യങ്ങൾ നടക്കും.”
ചായ കുടിച് കഴിഞ്ഞ് ഞാൻ ഗ്ലാസ് ഒക്കെ അകത്ത് വച്ചിട്ട് വന്നു.
ഞാൻ അവനെയും അവളെയും മാറി മാറി നോക്കുന്നത് കണ്ടിട്ട് അവൻ പറഞ്ഞു
“നീ വന്നേ എനിക്ക് ഒരു കാര്യം പറയാനുണ്ട്..”
ഞാനും അവനും ബാൽക്കണിയിലേക്ക് നടന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും അവൻ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു.
“ഉണ്ണി പറയെടാ.. എന്താ സീൻ??”
“എടാ അളിയാ ഞാൻ ഒരു വള്ളി പിടിച്ചു. കുറച്ചു സീൻ ആണെടാ..”
“നീ ആ പെണ്ണുമായിട്ട് വന്നപ്പോഴേ എനിക്ക് തോന്നി വലിയ എന്തോ കോളും കൊണ്ട നീ വന്നേ എന്ന്.. എന്താടാ പ്രേമം വീട്ടിലെ തൂക്കിയോ.. അതോ കല്യാണ തലേന്ന് ചാടിച്ചോണ്ട് വന്നതോ..”
“. അതൊന്നുമല്ല.. മൈരേ … ഞാൻ കെട്ടുന്നെങ്കിൽ അത് നിമിഷയെ അല്ലേൽ ഇല്ല. ഇത് അതല്ല… ”
അപ്പോഴാ ഞാൻ ഓർത്തത്. ഇവൻ നാലുവർഷമായിട്ട് നിമിഷയുമായി മുടിഞ്ഞ പ്രേമമാണെന്ന്.. അവളാണേൽ ഇവനെ കെട്ടൂ എന്നാ വാശി. അതുകൊണ്ട് അളിയൻ ഇപ്പോൾ ലോക്കാണ്.
“പിന്നെ ഇത് ഇപ്പോൾ എന്താ പ്രശ്നം? ഏതാ ആ പെണ്ണ്? ഞാൻ എവിടേയോ കണ്ടപോലെ..”
“അത് ഗായത്രി. എന്റെ ഒരു സുഹൃത്തിന്റെ ബന്ധുവാണ്. ഇപ്പോൾ അവൾക്ക് കുറച്ച് നാൾ ഒന്ന് മാറിനിൽക്കണം. അതിന് അളിയൻ എന്നെ ഒന്ന് സഹായിക്കണം.”
ഏതോ ഒരു പെണ്ണിനെ നാട്ടിൽ നിന്നും കൊണ്ടുവന്നിട്ടുണ്ട് ഇവിടെ ഒളിപ്പിച്ച നിർത്താനോ.. ഇപ്പോഴേ ആയിരം പ്രശ്നമുണ്ട് അതിന്റെ ഇടയിൽ എനിക്ക് ഇതും വയ്യ.. ഞാൻ അവനോട് ദേഷ്യത്തിൽ തന്നെ പറഞ്ഞു
“എടാ എന്താ.. ഏതാ എന്ന് അറിയാതെ.. അതൊന്നും നടക്കില്ല.. നീ വിട്ടോ… ഉണ്ണി..ഇത് ശെരിയാവില്ല..”
അവൻ എന്റെ കൈയിൽ പിടിച്ചിട്ടു..
“സന്ദീപേ.. നീ ഞാൻ പറയണേ ഒന്ന് കേൾക്ക് അളിയാ.. എന്നിട്ട് നീ പറഞ്ഞാൽ ഞാൻ അവളെയും കൊണ്ട് പൊയ്ക്കോളാം.”
അവൻ കുറെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. എന്താ സംഭവമെന്ന് കേൾക്കാല്ലോ..
“ഒരിക്കൽ അപരണയുടെ കൂടെയാണ് ഞാൻ ഗായത്രിയെ ആദ്യമായി കാണുന്നത്. ആരെയും പെട്ടന്ന് ആകർഷിക്കുന്ന ഒരു പ്രേത്യേക അവൾക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവൾ നന്നായിട്ട് സംസാരിക്കും കളി തമാശപറയും ഞാനുമായി വളരെ പെട്ടന്ന് അവൾ കൂട്ടായി.ഞാനും അവളുടെ ചിരിയും കളിയും ഇഷ്ട്ടപ്പെട്ടിരുന്നു.
അളിയാ അതിന്റെ അച്ഛൻ അവൾക് രണ്ടുവയസുള്ളപ്പോ മരിച്ചുപോയി. അമ്മ അതിനെ നോക്കി ഡിഗ്രി വരെ പഠിപ്പിച്ചു. അടുത്തുള്ള ട്യൂട്ടോറിയിൽ അവൾ പഠിപ്പിക്കാൻ പോയിയും അവളുടെ അമ്മ വീട്ടുജോലി ചെയ്തും നന്നായിട്ട് തന്നെയാ ഇല്ലായിമയിലും അവർ സന്തോഷത്തോടെ ജീവിച്ചത്.”
