“മ്..”
“ഒരു ദിവസം അപർണ എന്നെ വിളിച്ചിട്ട് വേഗം വാ.. ഗായത്രിയുടെ വീട്ടിൽ പോകണം അത്യാവിശ്യമാണ്. ഞാൻ വേഗം വീട്ടിൽ നിന്ന് ഇറങ്ങി അവളെയും കൂട്ടി ഗായത്രിയുടെ വീട്ടിൽ എത്തി. അമ്മയുടെ വെള്ളപ്പുതച്ച ജീവനില്ലാത്ത ശരീത്തിന്റെ അടുത്ത് കരഞ്ഞു തളർന്നു ഇരിക്കുന്ന അവളുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ നിന്നും പോയിട്ടില്ല അത്രയ്ക്കും ക്ഷീണിച്ചു കരഞ്ഞു തളർന്നപോയി.
അപർണ വേഗം അവളുടെ അടുത്തേക്ക് പോയി അവളെ കണ്ടതും പാവം പൊട്ടിപ്പോയി. അടുത്തുള്ള വീട്ടിൽ ജോലിക്ക് പോയിട്ട് വരുന്ന വഴിക്ക് തളർന്നു വീണു ആശുപത്രിയിൽ എത്തിച്ചപ്പോൾ എല്ലാംകഴിഞ്ഞു.
“അറ്റാക്ക് ആയിരുന്നോ??”
“അതെ.. രണ്ട് ദിവസം അപരണയും അവളുടെ അമ്മയും ഗായത്രിയുടെ കൂടെ നിന്നു. ഇടക്ക് ഞാൻ നിമിഷയെയും കൊണ്ട് നിർത്തി. ചടങ്ങ് എല്ലാം കഴിഞ്ഞു എല്ലാരും പോയപ്പോൾ അവൾ മാത്രം ആ വീട്ടിൽ ഒറ്റക്ക്. അന്ന് അവൾ നോക്കിയ നോട്ടം. എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല അളിയാ…
എന്നിട്ടും അവൾ ഒറ്റക്ക് ജീവിച്ചു. ഇവളുടെ അച്ഛന്റെ ഒരു അകന്ന് ബന്ധു ഇടക്ക് ഇവളെ കാണാൻ വന്നു എന്നും അവളെ ഒറ്റക്ക് നിർത്താതെ അവന്റെ വീട്ടിൽ നിർത്താമെന്നും പറഞ്ഞു..അയാൾക്ക് ഭാര്യയും മക്കളുമുണ്ട് അവൾക്ക് അവരുടെ കൂടെ നിൽക്കുമ്പോൾ ഒറ്റപ്പെടൽ ഉണ്ടാകില്ല എന്ന് തോന്നിയത് കൊണ്ട് സമ്മതിച്ചു. അപർണയുടെ അമ്മയും മറ്റു ബന്ധുക്കളും അവർക്ക് ഇവൾ ഒരു ബാധ്യതായക്കുമെന്ന് തോന്നിയത് കൊണ്ടാകും എല്ലാരും അതിനെ ഒഴിവാക്കാൻ നോക്കിയത് എനിക്ക്ന്തോ ഒരു മിസ്റ്റേക്ക് തോന്നി അളിയാ..
ഇത്രെയും നാൾ ഇല്ലാത്ത “ഒരു ബന്ധു”..ഞാൻ അയാൾ അറിയാതെ അയാളുടെ ആധാർ കാർഡിന്റെ ഫോട്ടോ ഫോണിൽ എടുത്തു. അങ്ങേരുടെ വിലാസത്തിൽ പോയി അന്വേഷിച്ചു. അവിടെത്തെ പോലീസ് സ്റ്റേഷൻ പോയി .
ഈ മൈരന്റെ ഭാര്യ ഇവന്റെ പെണ്ണുപിടി കാരണം കൊച്ചിനെയും കൊണ്ട് ഇപ്പോൾ വേറെ ഏതോ ഒരുത്തന്റെ കൂടായ താമസം. ഇവന്റെ പേരിൽ അടിപിടി കത്തികുത്തി മോഷണം അങ്ങനെ സകല പരിപാടിയുമുണ്ട്. അപ്പൊ തന്നെ എനിക്ക് മനസിലായി ഗായത്രി പെട്ടുപോകും ഇവന്റെ കൂടെപ്പോയാൽ..
പക്ഷെ എന്നെ ഞെട്ടിച്ച സീൻ അതല്ല.. ഞാൻ ഇവന്റെ പറ്റി അന്നേഷിച്ചത് എങ്ങനെയോ ഇവൻ അറിഞ്ഞു എന്നെ തീർക്കാൻ തന്നെയാ ആ മൈരന്മാർ വളഞ്ഞത്. എന്റെ പെണ്ണിന്റെയും അമ്മയുടെയും പ്രാർത്ഥനയായിരിക്കും അന്ന് അവന്മാർക്ക് എന്നെ കിട്ടാതെ പോയത്. ഞാൻ ഓടി എങ്ങനേലും നാട്ടിൽ എത്തണം. എന്തായാലും നാട്ടിൽ എത്തിയാൽ എന്നെ ഒരു പൂറും ചെയ്യില്ല എന്ന് എനിക്ക് നല്ല ഉറപ്പ് ഉള്ളതുകൊണ്ട് ഞാൻ ഏതായൊക്കെ വണ്ടിയിൽ കേറി വീട്ടിൽ എത്തി.
അപർണയോടും ഗായത്രിയോടും ഇത് പറഞ്ഞപ്പോൾ അപർണയാണ് പറഞ്ഞത് ഇവിടുന്ന് മാറാമെന്ന്. പക്ഷെ എങ്ങോട്ടാ എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. അപ്പോഴാണ് നിമിഷ എന്നോട് നിന്റെ കാര്യം ഓർമിപ്പിച്ചത്. പിന്നെ ഒന്നും നോക്കിയില്ല. ഗായത്രിയോട് എല്ലാം പാക്ക് ചെയ്ത് ഇറങ്ങാൻ പറഞ്ഞു.
അങ്ങനെയാണ് ഞങ്ങൾ ഇവിടെ എത്തിയത്.. ആർക്കും അവളെ കൊണ്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് വിചാരിച്ചു ജീവിക്കുന്ന ഒരു കൊച്ചാടാ അത്, അതിന്റെ അവസ്ഥ അങ്ങനെയാത് കൊണ്ട് ഞാൻ ഇപ്പോൾ നിന്നോട്…. നീ കുറച്ചു ദിവസം ഇവിടെ നിർത്ത് അവളെ ബാക്കി നമ്മുക്ക് പിന്നെ നോക്കാം.. ”
എല്ലാം കേട്ടിട്ട് എനിക്ക് എന്തോ പറഞ്ഞുവിടാൻ തോന്നിയില്ല. ആ കൊച്ചിന്റെ മുഖവും ഇവന്റെ സംസാരവും കേട്ടിട്ട് എനിക്ക് തോന്നി. എന്തായാലും ആയിരം പ്രശ്നമുണ്ട് ഇപ്പോൾ ആയിരത്തിയൊന്നു അത്രേയുള്ളൂ. എന്തേലും മൈര് ആവട്ടെ..
“ഉണ്ണിക്കുട്ടാ.. നിന്റെ സ്ഥാനത്ത് ഞാൻ ആണേലും ഇങ്ങനെയേ ചെയ്യു.. സത്യത്തിൽ നീ എന്റെ കൂട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട് അളിയാ.. നിനക്ക് പോയി അന്വേഷിക്കാൻ തോന്നി.. അവളെ സേഫ് ആയിട്ട് നിർത്തണം എന്ന് നിനക്ക് തോന്നി. ആരുമില്ലാത്ത അവളെ കളഞ്ഞിട്ട് പോയില്ലല്ലോ. അവൾ ഇവിടെ നിന്നോട്ടെ സീൻ ഇല്ല.”
