ദേവികയുടെ ഒരു യാത്ര – 1 22

ദേവികയുടെ ഒരു യാത്ര – 1

[ Leo Oles ]

[ Previous Part ] [ www.kambi.pw ]


“ഷോ എന്റെ അമ്മെ ഒന്ന് പെട്ടെന്ന് ” ഫോണിലൂടെ മകൾ ശ്രുതിയുടെ ശബ്ദം ദേവികയ്ക്കു ദേഷ്യം ആണ് കൊണ്ട് വന്നത്. “എന്നാൽ നീ വന്നു നോക്കെടി എന്ന് പറയാൻ തോന്നിയതാണ് എന്നാൽ പറഞ്ഞില്ല. കക്ഷി ബാംഗ്ലൂർ ജോലി ചെയ്യുകയാണ് കഴിഞ്ഞ തവണ വന്നപ്പോൾ ലാപ്ടോപ്പ് ഇവിടെ മറന്നു വച്ച് പോയതാണ്.

ഇപ്പോൾ ഏതോ പ്രൊജക്റ്റ്മായ് ബന്ധപ്പെട്ട ഒരു ഫയൽ തപ്പി എടുത്തു അയയ്ക്കുന്നതിനാണ് ഫോണിലൂടെ ഈ പരാക്രമം.  ദേവികയ്ക്കു ലാപ്ടോപ്പ് ഉപയോഗിചു വലിയ പരിചയം ഇല്ല അതിന്റെ ടച്ച് പാടും ചെറിയ ഫോണ്ട് സൈസും ആണ് പ്രശ്നം. ഒടുവിൽ കുറെ തപ്പലിനു ശേഷം  കിട്ടി. പിന്നെ അതൊരു ഇമെയിൽ  ചെയ്തു അയയ്ച്ചു .

‘താങ്ക്സ് അമ്മെ , ഉമ്മ” ഫോണിലൂടെ ഒരു താങ്ക്‌സും ഉമ്മയും നൽകി ശ്രുതി പെട്ടെന്ന് ഫോൺ വച്ചു . അവളുടെ ഈ പെരുമാറ്റത്തിൽ നിന്നു താനെ അവിടത്തെ തിരക്കും പിന്നെ കാര്യത്തിന്റെ ഗൗരവവും ദേവികയ്ക്കു മനസ്സിലായി. അവൾ സ്വയം നെടുവീർപ്പിട്ടു അടുക്കളയിലേക്കു നടന്നു.

അടുക്കളയിൽ കയറി ഉച്ചയ്ക്കുള്ള ആഹാരത്തിന്റെ കാര്യങ്ങളെ കുറിച്ച് ആലോചിച്ചു. എന്തോ ഇന്ന് എല്ലാത്തിനും ഒരു മടി പോലെ.

ഇന്ന് മാത്രമല്ല കുറെ മാസങ്ങൾ ആയി ഈ ഒരു മടുപ്പു തന്നെ ഇപ്പോഴും ഒന്നിനും ഒരു താല്പര്യമില്ല. എപ്പോഴും  മടുപ്പ്പ് തന്നെ മടുപ്പ്. ഉച്ചയ്ക്കുള്ള ഭക്ഷണം ഏകദേശം പൂർത്തിയായി അത് കഴിഞ്ഞു എന്ത് ചെയ്യണം എന്ന് ആലോചിക്കുമ്പോൾ പിന്നെയും ഒരു വിമ്മിട്ടം പോലെ. വൈകുന്നേരം ശ്രീയേട്ടൻ വരുന്നത് വരെ ഒന്നും ചെയ്യാൻ ഇല്ലാതെ ഈ വീട്ടിൽ സമയം തള്ളി നീക്കണം, ഈ ഒറ്റപ്പെടൽ ഇപ്പോൾ  സഹിക്കാൻ പറ്റാത്ത ഒരു നിലയിൽ എത്തിയത് പോലെ തോന്നി.

ദേവികയും ഭർത്താവു ശ്രീഹരിയ്ക്കും രണ്ടു പെണ്മക്കൾ ആണ്. മൂത്ത മകൾ ശ്രുതി  എൻജിനീയറിങ് പഠനം കഴിഞ്ഞു ബാംഗ്ലൂരിൽ ഭർത്താവിനോട് ഒത്തു ജീവിക്കുന്നു. അവരുടെ വിവാഹം ഒരു കണക്കിന് ലവ് അരിയേജ് ആയിരുന്നു എന്നാൽ വിവാഹം ആയി തന്നെ എടുത്തു രണ്ടു വീട്ടുകാരുടെയും പരിപൂർണ്ണ സമ്മതത്തോടെ. അവളുടെ ഭർത്താവു രാഹുൽ അവിടെ വേറെയൊരു സ്പോർട്സ് സാധനങ്ങൾ കൈകാര്യം ചെയുന്ന സ്ഥാപനത്തിൽ  മാനേജർ ആയി ജോലി ചെയ്യുന്നു.

രണ്ടുപേരും നല്ല സന്തോഷത്തിൽ ആണ് ഇപ്പോഴും വിവാഹ ജീവിതത്തിൽ അത്യാവശ്യ നല്ല ശമ്പളം ഉണ്ട്. പിന്നെ ഇതുവരെ മക്കൾ ഒന്നും ആയില്ല എന്നൊരു വിഷമം മാത്രമേ ദേവികയ്ക്കു ഒള്ളു. അവൾക്കു ചിരി വന്നു. കളയണം കഴിഞ്ഞു രണ്ടു വര്ഷം ആയതല്ലേ ഒള്ളു ഇപ്പോഴത്തെ പിള്ളേർ അല്ലെ അവർ ജീവിതം ആസ്വദിക്കട്ടെ പിന്നെ മതി മക്കളൊക്കെ.

എന്നാലും ദേവികയുടെ മനസ്സിൽ ചെറിയ ഒരു സങ്കടം ഉണ്ടാകാതെ ഇരുന്നില്ല. ഇളയ മകൾ ലയ ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി

അഴിഞ്ഞു ഹൈദ്രബാദ് ഉള്ള ഒരു കമ്പനിയിൽ  ജോലിക്കു കയറി.പിന്നെ തന്റെ ഭർത്താവു ശ്രീഹരി അദ്ദേഹം നഗരത്തിലുള്ള ഒരു പ്രമുഖ ആശുപത്രിയിൽ മാനേജർ ആയി ജോലി. എല്ലാം കൊണ്ട് ഒരു സന്തുഷ്ട കുടുംബം പിന്നെ തനിക്കു മാത്രം എന്താ ഈ മടുപ്പ്.

ദേവിക ഇതെല്ലം ആലോചിച്ചു കൊണ്ട് തന്നെ തനിക്കുള്ള ഫുഡ് ഒക്കെ റെഡി ആക്കി. വിശപ്പൊന്നുമില്ല പിന്നെ എന്നും നടക്കുന്ന ഒരു നാടകം പോലെയാണ് ഈ ഫുഡ് വയ്പ്പും കഴിപ്പും പിന്നെ തുടർന്നുള്ള ഉച്ച ഉറക്കവും.

എന്തായാലും ഒന്ന് കുളിച്ചിട്ടു ഭക്ഷണം കഴിക്കാം അത്രയും നേരം പോയി കിട്ടുമല്ലോ അതും ആലോചിച്ചു കുളിമുറിയിലേക്ക് നടന്നു, പോകുന്ന വഴിക്കു ടിവിയുടെ മുകളിൽ ഇരിക്കുന്ന അവരുടെ കുടുംബ ഫോട്ടോ കണ്ടതും അവളുടെ മനസ്സിൽ ഒരു സന്തോഷവും പിന്നെ തന്റെ രണ്ടു മക്കളെയും പിരിഞ്ഞു ഇരിക്കുന്ന ഔർ വിഷമവും പിന്നെ ഒരു ശൂന്യതയും അനുഭവപെട്ടു .ഏകദേശം ഒരു പത്തു വര്ഷം മുൻപ് ഊട്ടിയിൽ ഒരു ടൂർ പോയപ്പോൾ എടുത്തതാണ്, ഓർമ്മകളിലൂടെ പുറകെ സഞ്ചരിച്ചപ്പോൾ വല്ലാത്ത ഒരു സങ്കടം. ആ നല്ല നിമിഷങ്ങൾ ഓർമ്മയിലേക്ക് വന്നു,

Leave a Reply

Your email address will not be published. Required fields are marked *