പെൻഡ്രൈവ് ഹാങ്ങോവർ
രവിപുരത്തെ ജീവിതം സിബിക്ക് ഏകാന്തവും കഠിനവുമായി തോന്നിയിരുന്നു. എങ്കിലും, തിരക്കുപിടിച്ച നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആ മൂന്നു നില ഫ്ലാറ്റ്, വെറും പന്ത്രണ്ട് നിവാസികൾക്ക് മാത്രം അഭയമേകുന്ന ശാന്തവും മനോഹരവുമായ ഒരു കൊച്ചു ലോകമായിരുന്നു.
രണ്ടാം നിലയിലാണ് സിബിയുടെ വീട്. അവിടെയുള്ള മൂന്ന് ഫ്ലാറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ആളുകളുള്ളത്. അതിലൊന്ന് മിക്കപ്പോഴും വിജനമായിരിക്കും. കാനഡയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ അതിൻ്റെ ഉടമസ്ഥൻ വർഷത്തിലൊരിക്കൽ ഏതാനും ദിവസങ്ങളിലേക്ക് മാത്രമാണ് ഇവിടെ വരാറുള്ളത്.
തൊട്ടടുത്ത ഫ്ലാറ്റിൽ ജോൺസണും ജീനയും താമസിക്കുന്നു. അവരുടെ മക്കൾ ഉപരിപഠനത്തിനായി ബാംഗ്ലൂരിലും ഹൈദരാബാദിലുമാണ്. കടൽയാത്രകളെ പ്രണയിച്ച ജോൺസൺ, പത്തു മാസത്തിലൊരിക്കൽ മൂന്ന് ആഴ്ചത്തെ അവധിക്കായി മാത്രമാണ് ജീനയുടെ അടുക്കൽ എത്താറുള്ളത്. എന്നാൽ അവർ ഒന്നിച്ചുള്ള ആ കൊച്ചു ദിനങ്ങളിൽ, അവരുടെ പ്രണയം കാണുന്നവരിൽ പോലും കൊതിയുണർത്തുന്നതായിരുന്നു. ആ സ്നേഹവും ഊഷ്മളതയും കാണുമ്പോൾ ഏതൊരാൾക്കും അവരോട് അസൂയ തോന്നും.
പക്ഷേ, ബാക്കി ദിവസങ്ങളിലൊക്കെ ജീന തികച്ചും ഒറ്റയ്ക്കാണ്. കൊച്ചിയിലെ റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ സീനിയർ ക്ലർക്കായ അവർ, ജോലിക്കു ശേഷം വിജനമായ ആ വീട്ടിലേക്ക് മടങ്ങിയെത്തുന്നു. സിബിയുടെ ജീവിതവും സമാനമായിരുന്നു. ഇൻഫോപാർക്കിലെ ഓഫീസിലേക്ക് വല്ലപ്പോഴും മാത്രം പോകുന്ന, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരു ഐ.ടി. ജീവനക്കാരനാണ് സിബി. കണ്ണൂർ ജില്ലയിൽ അധ്യാപികയായ ഭാര്യ മരിയ വാരാന്ത്യങ്ങളിൽ മാത്രമാണ് വീട്ടിലെത്തുന്നത്. ആഴ്ചദിവസങ്ങളിൽ സിബി ഒറ്റയ്ക്കാണ് കാര്യങ്ങൾ നോക്കിനടത്തുന്നത്; വല്ലപ്പോഴും സ്വയം പാചകം ചെയ്യുമെങ്കിലും, ഭൂരിഭാഗവും ഓൺലൈൻ ഫുഡ് ഡെലിവറിയെയാണ് ആശ്രയിക്കുന്നത്.
എന്നാൽ ആ ഏകാന്തതകൾക്കിടയിലും, ആ രണ്ടാം നിലയിലെ ബാൽക്കണിയിൽ മനോഹരമായ പ്രണയം പോലെ പൂക്കൾ വിരിഞ്ഞുനിന്നിരുന്നു. ഓരോ ഫ്ലാറ്റിൻ്റെയും ഉമ്മറത്ത് വണ്ണമുള്ള റോസാപ്പൂക്കളും വസന്തം വിടർത്തുന്ന അലങ്കാരച്ചെടികളുമുള്ള ചെറിയൊരു പൂന്തോട്ടമുണ്ടായിരുന്നു. സായാഹ്നങ്ങളിൽ ആ പൂക്കളുടെ സുഗന്ധം വായുവിൽ നിറഞ്ഞുനിന്നു. ഓഫീസിലെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ ആ ചെടികളെ പരിചരിക്കുക എന്നത് ജീനയുടെ ഒരു ആശ്വാസമായിരുന്നു.
സന്ധ്യയുടെ ആ പൊൻവെളിച്ചത്തിലാണ് അവരുടെ ലോകങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത്. സിബി ചെടികൾക്ക് വെള്ളമൊഴിക്കാൻ ഇറങ്ങുമ്പോൾ, ചെടികൾക്കിടയിൽ ജീനയുമുണ്ടാകും. വിരിഞ്ഞു നിൽക്കുന്ന പൂവിതളുകൾക്കും ഇലകളുടെ മർമ്മരത്തിനുമിടയിൽ, അവർ പരസ്പരം മനോഹരമായ പുഞ്ചിരികളും കുടുംബ വിശേഷങ്ങളും പങ്കുവെച്ചു.
അസാധാരണ സൗന്ദര്യവും ആകർഷകമായ പെരുമാറ്റവുമുള്ള ഒരു സ്ത്രീയായിരുന്നു ജീന. ജോൺസണോടൊപ്പം അവർ നയിക്കുന്ന സുന്ദരമായ കുടുംബ ജീവിതത്തെക്കുറിച്ച് നന്നായി അറിയാവുന്ന സിബി, ഒരു മാന്യനായ അയൽക്കാരനായി അവരെ എന്നും ബഹുമാനിച്ചു. തെറ്റായ ഒരു ചിന്ത പോലും മനസ്സിൽ ഒരിക്കലും ഉദിച്ചിരുന്നില്ല; മറിച്ച്, തങ്ങളുടെ ഏകാന്തമായ ജീവിതങ്ങൾക്കിടയിൽ പൂത്തുലയുന്ന ആ ചെറിയ കൊച്ചു സംസാരങ്ങളെ അവൻ ഏറെ അമൂല്യമായി കരുതി.
ഒരു വൈകുന്നേരം ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ടിരിക്കെ, കുറെനേരമായി ഹാങ്ങ് ആയിക്കിടക്കുന്ന തൻ്റെ ലാപ്ടോപ്പ് ഒന്ന് ശരിയാക്കി തരാമോ എന്ന് ജീന സിബിയോടു ചോദിച്ചു. സിബി സന്തോഷത്തോടെ അത് സമ്മതിച്ചു.
ചെടികൾ നനച്ച ശേഷം സിബി ജീനയുടെ ഫ്ലാറ്റിലേക്ക് പോയി. ലാപ്ടോപ്പ് ഓൺ ചെയ്ത് ഹാങ്ങ് ആയ അവസ്ഥയിൽ ഡൈനിംഗ് ടേബിളിന് മുന്നിലെ കസേരയിൽ ഇരിക്കുകയായിരുന്നു ജീന.
അവൾ സിബിയെ അടുത്തുണ്ടായിരുന്ന കസേരയിലേക്ക് ഇരിക്കാൻ പറഞ്ഞു അത് കാണിച്ചുകൊടുത്തു. സിബി ഇരുന്ന് ലാപ്ടോപ്പിലേക്ക് ശ്രദ്ധയോടെ നോക്കി.
തെട്ടടുത്തു ഇരിക്കുന്ന ജീനയുടെ തുട സിബിയുടെ തുടയിൽ ചെറുതായി ഒന്നുരസി. അതിഷ്ടപ്പെട്ടെന്ന രീതിയിൽ രണ്ടു പേരും ചേർന്നിരുന്നു.
