ഒരു പാവം അമ്മയും മകനും – 1 10അടിപൊളി  

ഒരു പാവം അമ്മയും മകനും – 1

[  ഡോ.കിരാതൻ  ]


സിന്ധു …..

അവളുടെ ജീവിതം ഒരു വല്ലാത്ത കഥയാണ് ….

ഒരു കുഞ്ഞിനെ കൈയിൽ ഏൽപ്പിച്ച് ഭർത്താവ് മരിച്ചപ്പോൾ, സിന്ധുവിന് ജീവിതത്തിൽ വലിയൊരു ആശ്രയം നഷ്ടപ്പെട്ടു. ഭർത്താവ് എയ്ഡ്സ് ബാധിച്ചാണ് മരിച്ചതെന്നൊരു സംസാരം നാട്ടിൽ പരന്നിരുന്നു. അതുകൊണ്ടുതന്നെ സിന്ധുവിനെ വിവാഹം കഴിക്കാൻ പിന്നീട് ആരും തയ്യാറായില്ല.

രോഗത്തെക്കുറിച്ചുള്ള ഭയം കൊണ്ടായിരിക്കാം, സുന്ദരിയായിരുന്നിട്ടും സിന്ധുവിന് പുനർ വിവാഹാലോചനകൾ ഒന്നും വന്നില്ല. ആശുപത്രിയിൽ പരിശോധന നടത്തി തനിക്ക് രോഗമില്ലെന്ന് അവൾ തെളിയിച്ചിരുന്നു. എന്നിട്ടും ചില സ്ത്രീകൾ അസൂയ കാരണം അവളെ ‘എയ്ഡ്സ് സിന്ധു’ എന്നുപോലും വിളിച്ചു.

അതോടെ അവൾക്ക് വന്നിരുന്ന വിവാഹാലോചനകളും പൂർണ്ണമായും നിലച്ചു.

കാലം കഴിഞ്ഞപ്പോൾ സിന്ധു ഇതെല്ലാം മറന്നു. വസ്ത്രങ്ങൾ തയ്ക്കുന്നതിൽ അവൾക്ക് നല്ല കഴിവുണ്ടായിരുന്നു. അതുകൊണ്ട് പണത്തിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മകൻ സഞ്ജുവിന്റെ പഠനവും അവൾ ഭംഗിയായി മുന്നോട്ടുകൊണ്ടുപോയി. ഇതിനിടയിൽ അവൾ ഗൾഫിൽ ഒരു ടെക്സ്റ്റൈൽ നിർമ്മാണ കമ്പനിയിൽ ജോലിയ്ക്ക് പോയിരുന്നു. വിദേശത്ത് ഉള്ള കാലത്ത് അവിടെ മകൻ്റെ പഠനം വല്ലാതെ ഉഴപ്പാൻ തുടങ്ങിയപ്പോൾ സംബാധിച്ചത് എല്ലാം വച്ച് ഒരു വീട് പണിത് മറ്റൊരു നാട്ടിൽ താമസമാക്കി.

പഠനത്തിൽ വലിയ താൽപര്യമില്ലാതിരുന്ന സഞ്ജു പോളിടെക്നിക് പഠനം പൂർത്തിയാക്കിയ ശേഷം ഒരു പ്രമുഖ കാർ കമ്പനിയുടെ സർവീസ് സെന്ററിൽ ജോലിക്ക് ചേർന്നു.

ഇത്രയുമാണ് സിന്ധു എന്ന നാൽപ്പത് വയസുള്ള അമ്മയുടേയും ഇരുപത് വയസ്സുള്ള സഞ്ജുവിൻ്റേയും കഥ.

————————————————————

“…. അമ്മ ഇങ്ങനെ അണിഞ്ഞൊരുങ്ങാതെ ഒരു വിധവയെ പോലെ ഇങ്ങനെ ജീവിക്കുന്ന്യേ ?????”.

ഒരു ദിവസം മകനായ സഞ്ജുവിന്റെ ചോദ്യം അവളെ അമ്പരിപ്പിച്ചു

“….. അതെന്താടാ ഇപ്പോൾ ഇങ്ങനെ

പറയുന്നത് …. “.

സഞ്ജു ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തിരുന്നു.

“ഓഫീസിലുള്ള ഫിലിപ്പ് സാറിന്റെ പെങ്ങൾ ഡെയ്സിയുമായി ഞാൻ ഇഷ്ടത്തിലാണ്. ഫിലിപ്പ് സാറിനും അദ്ദേഹത്തിന്റെ അമ്മ മേരി മാഡത്തിനും ഈ ബന്ധത്തിൽ താൽപര്യമുണ്ട്.”

മകന്റെ വാക്കുകൾ കേട്ട് സിന്ധുവിന് അത്ഭുതമായി. സഞ്ജുവിന് ഇപ്പോഴാണ് കല്യാണപ്രായം തികഞ്ഞത്. അതുകൊണ്ടുതന്നെ ഇത്ര പെട്ടെന്ന് ഒരു വിവാഹാലോചന വന്നതിൽ അവൾക്ക് സന്തോഷവും അമ്പരപ്പും ഒരുപോലെ തോന്നി.

കൂടുതൽ ഒന്നും പറയാതെ സഞ്ജു മുറിയിൽനിന്ന് പുറത്തേക്ക് പോയി

സിന്ധുവിനാണെങ്കിൽ മരുമകൾ ആവാൻ പോകുന്ന ഡെയ്സിയെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടായിരുന്നു. എന്തായാലും ചെറുക്കൻ വലിയ വീട്ടിലെ ഒരു ബന്ധം തന്നെയാണ് പിടിച്ചിട്ടുള്ളത്. വീടിൻറെ ലോൺ ബാക്കിയുള്ളത് അതുവഴി കിട്ടുന്ന സ്ത്രീധനത്തിൽ നിന്നും അടച്ചുവീട്ടാമെന്ന ഒരു ആലോചനയും അവളിൽ അന്നേരം ഉണ്ടായി.

അടുത്ത രണ്ടുമൂന്ന് ദിവസം സർവീസ് സെന്ററിൽ നല്ല തിരക്കായതിനാൽ സഞ്ജുവിന് വീട്ടിൽ വരാൻ കഴിഞ്ഞില്ല. ഫോണിൽ സംസാരിക്കുമ്പോഴെല്ലാം സിന്ധു ഡെയ്സിയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു.

ഡെയ്സി നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നും, തനിക്കാൾ അഞ്ച് വയസ്സ് കൂടുതലാണെന്നും സഞ്ജു പറഞ്ഞു. അമ്മയ്ക്ക് കുറച്ച് വിഷമം തോന്നിയത് എന്നവന് തോന്നിയപ്പോൾ അവൻ ഡെയ്സിയുടെ ഫോട്ടോ സിന്ധുവിന് അയച്ചുകൊടുത്തു.

ഫോണിൽ ആ ഫോട്ടോ തുറന്നപ്പോൾ നല്ല ചന്തമുള്ള ഒരു പെണ്ണ്. മുഖം കണ്ടാൽ അറിയാം നല്ല തന്റേടം ഉള്ള പെണ്ണാണെന്ന്. തന്നോട് കല്യാണം കഴിഞ്ഞാൽ പോരെടുക്കുമോ എന്നൊരു പേടിയും സിന്ധുവിൽ ഉണ്ടായി.

മകൻ പറഞ്ഞതുപോലെ അല്പം മോഡേണായി വസ്ത്രങ്ങൾ ധരിക്കുവാൻ വേണ്ടി ടൗണിലെ ടെക്സ്റ്റൈൽ ഷോപ്പിൽ പോയി തുണിത്തരങ്ങൾ പുതിയത് വാങ്ങി. തയ്യൽ പണി അറിയാവുന്നതിനാൽ ബ്ലൗസ് അല്പം മോഡേണായാണ് അവൾ

തയ്ച്ചത്.

അന്ന് രാത്രി മകൻ ഭക്ഷണം കഴിക്കുന്ന നേരത്ത് സിന്ധു തൻറെ പുതിയ വസ്ത്രങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

Updated: November 22, 2026 — 8:53 pm

Leave a Reply

Your email address will not be published. Required fields are marked *