ജയരാജും ഇന്ദുലേഖയും – 1 9അടിപൊളി  

ജയരാജും ഇന്ദുലേഖയും

[ SarathyReddy ]


ടൗണിന് തൊട്ടടുത്തായിട്ടുള്ള ട്യൂഷൻ സെന്റർ ആണ്. അഖിൽ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ട്യൂഷൻ സെന്ററിന് വെളിയിൽ അച്ഛന്റെ പോലീസ് ജീപ്പ് കിടക്കുന്നത് കണ്ടു. അച്ഛൻ പോലീസ് സ്റ്റേഷനിൽ നിന്ന് നേരെ വീട്ടിലേക്ക് വരുമ്പോഴാണ് പോലീസ് ജീപ്പ് ഉപയോഗിക്കുക. അല്ലാതെ പേഴ്സണൽ കാര്യങ്ങൾക്കൊന്നും അച്ഛൻ പോലീസ് ജീപ്പ് ഉപയോഗിക്കാറില്ല. അച്ഛന്റെ കുടുംബക്കാരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ട്യൂഷൻ സെന്റർ. ട്യൂഷൻ സെന്റർ നോക്കി നടത്താൻ വേറെ ആൾക്കാരൊക്കെയുണ്ട്. പക്ഷേ അച്ഛൻ ഇടയ്ക്കൊക്കെ വന്ന് കാര്യങ്ങളൊക്കെ അന്വേഷിക്കും. പോലീസ് സ്റ്റേഷന് അടുത്ത് ആയതുകൊണ്ട് തന്നെ സ്റ്റേഷനിലേക്ക് വേണ്ട ചില ഫയലും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി ട്യൂഷൻ സെന്ററിനു മുകളിലുള്ള ഒരു മുറി അച്ഛൻ ഉപയോഗിക്കാറുണ്ട്. ഒരു മൂന്നുനില കെട്ടിടമാണ് ട്യൂഷൻ സെന്റർ. താഴത്തെ രണ്ടു നിലകളിലും ട്യൂഷൻ ക്ലാസുകളാണ്. ഏറ്റവും മുകളിലുള്ള നില ട്യൂഷൻ സെന്ററിൽ വർക്ക് ചെയ്യുന്ന ടീച്ചേഴ്സും സ്റ്റാഫും ഒക്കെ ഉപയോഗിക്കുന്ന മുറികളാണ്.

ഇനി അഖിലിനെ കുറിച്ച് പറയാം. ടൗണിൽ തന്നെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അഖിൽ. ആള് പ്ലസ്ടു ആണെങ്കിലും 18 വയസ്സുണ്ട്. പലപ്പോഴായുള്ള അച്ഛന്റെ സ്ഥലംമാറ്റവും മറ്റും ആണ് പുള്ളിയുടെ പ്രായം കൂട്ടിയത്. പഠനത്തിൽ ഒന്നാമനാണ്. പഠനത്തിൽ മാത്രമല്ല തല്ലുകൊള്ളി തരത്തിലും ഒന്നാമനാണ്. അഖിലിന്റെ അച്ഛന്റെ പേര് ജയരാജ്, അമ്മ ഇന്ദുലേഖ. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അഖിലിന്റെ അച്ഛനും അമ്മയും. അഖിലിന്റെ അമ്മ ഇന്ദുലേഖ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള കുടുംബത്തിൽ നിന്നായിരുന്നു. സമ്പത്തിലുള്ള അന്തരം കൊണ്ട് തന്നെ ഇരു വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നു. എല്ലാവരുടെയും എതിർപ്പിനെ മറികടന്ന് താരപരിവേഷ ത്തോടുകൂടി തന്നെ അഖിലിന്റെ

അച്ഛൻ അഖിലിന്റെ അമ്മ ഇന്ദുലേഖയെ വിവാഹം കഴിച്ചു. അഖിൽ ജനിച്ചതോടെ വീട്ടുകാർക്ക് ഉണ്ടായിരുന്ന എതിർപ്പുകൾ ഒക്കെ മാറി. ഇരു വീട്ടുകാരും ഇപ്പോൾ നല്ല സ്നേഹത്തിലും സൗഹൃദത്തിലും ആണ് കഴിയുന്നത്.

നാട്ടിലെ തന്നെ പോലീസ് സ്റ്റേഷനിലെ എസ്ഐ ആണ് ജയരാജ്. പോലീസ് ഹെഡ്കോൺസ്റ്റബിൾ ആയിരുന്നു ജയരാജിന്റെ അച്ഛൻ മാധവൻ. അദ്ദേഹം വളരെ നേരത്തെ തന്നെ മരണപ്പെട്ടു. ഇപ്പോ അഖിലിന്റെ വീട്ടിലുള്ളത് അഖിലും അഖിലിന്റെ അച്ഛനും അമ്മയും പിന്നെ മുത്തശ്ശിയും ആണ്. പരോപകാരിയും ഉത്തരവാദിത്വവുമുള്ള ഒരു നല്ല പോലീസുകാരനാണ് ജയരാജ്. ഭർത്താവിന്റെയും മകന്റെയും ഭർതൃമാതാവിന്റെയും കാര്യങ്ങളൊക്കെ നോക്കി ഉത്തരവാദിത്വമുള്ള ഒരു നല്ല വീട്ടമ്മയുടെ റോൾ വളരെ നന്നായി തന്നെ ഇന്ദുലേഖ കൈകാര്യം ചെയ്യുന്നു. ഇപ്പോൾ ഇരു കുടുംബക്കാർക്കും വളരെ വേണ്ടപ്പെട്ടവരാണ് ജയരാജും ഇന്ദുലേഖയും. കുടുംബത്തിൽ നടക്കുന്ന മിക്ക ഫംഗ്ഷനും ഇവർ അതിഥികൾ ആവുക എന്നുള്ളത് ഇരുവീട്ടുകാർക്കും നിർബന്ധമാണ്.

ഒരല്പം കർക്കശക്കാരനായ ഗ്രഹനാഥനാണ് ജയരാജ്. മകൻ അഖിലിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഇന്ദുലേഖ നേരെ തിരിച്ചാണ്. വളരെ സൗമ്യതയുള്ള ഒട്ടുംതന്നെ കർക്കശക്കാരി അല്ലാത്ത ഒരു വീട്ടമ്മയാണ്. ജയരാജിനെ കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാൻ ഉണ്ടെങ്കിൽ ആളുകൾ ആദ്യം കാണുന്നത് ഇന്ദുലേഖയാണ്. അഖിലും അങ്ങനെ തന്നെയാണ്. അച്ഛനെ കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാൻ ഉണ്ടെങ്കിൽ അമ്മയെ സോപ്പിടും. മകനെ ലാളിച്ച് വഷളാക്കുന്നത് അമ്മയാണ് എന്ന് ജയരാജ് ഇടയ്ക്കിടയ്ക്ക് ഇന്ദുലേഖയെ കുറ്റപ്പെടുത്തും. എത്ര കുറ്റപ്പെടുത്തിയാലും അച്ഛനും അമ്മയ്ക്കും ഇടയിലുള്ള സ്നേഹം ഒരിക്കലും കുറയില്ല എന്ന് അറിയാം.

ഇത്രയും പാവമായ തന്റെ അമ്മ എങ്ങനെ ഇത്രയും കർക്കശക്കാരനായ തന്റെ അച്ഛനെ സ്നേഹിച്ചു എന്നുള്ള കാര്യം ഓർത്ത്

ചിലപ്പോഴൊക്കെ അഖിലിന് അത്ഭുതം തോന്നാറുണ്ട്. അച്ഛന്റെയും അമ്മയുടെയും പെരുമാറ്റം കണ്ടു കഴിഞ്ഞാൽ അവർ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്ന് തോന്നും. ഈ ലോകത്ത് അച്ഛൻ കഴിഞ്ഞിട്ടേയുള്ളൂ അമ്മയ്ക്ക് എന്തും. അച്ഛന് തിരിച്ചും അങ്ങനെതന്നെ. ആരു പറഞ്ഞാലും അനുസരിക്കാത്ത കാര്യം അച്ഛൻ അമ്മ പറഞ്ഞു കഴിഞ്ഞാൽ അനുസരിക്കും. അത് അഖിലിന് നന്നായിട്ട് അറിയാം. അതുകൊണ്ടുതന്നെ എന്ത് ആവശ്യവും അഖില് ആവശ്യപ്പെടുന്നത് അമ്മയോടാണ്.

Updated: November 22, 2026 — 2:42 pm

Leave a Reply

Your email address will not be published. Required fields are marked *