ഉണ്ണികുട്ടന്റെ യോഗം – 21
[ Vethalam ]
[ Previous Part ] [ www.kambi.pw ]
ഉണ്ണിയുടെ വെള്ളത്തിൽ കളി
മോനെ നിനക്ക് അവളെ മറക്കാൻ പറ്റുന്നില്ല അല്ലെ
മീരേടത്തി എന്നോട് ചേർന്നിരുന്നു മുടിയിൽ മെല്ലെ തഴുകി
സാരമില്ലടാ അവള് നിനക്കുള്ളതല്ലായിരുന്നു
നിങ്ങൾ തമ്മിൽ എല്ലാം നടന്നിട്ടുണ്ട് അല്ലെ
ഞാനൊന്നും മിണ്ടാതെ മുകളിൽ കറങ്ങി കൊണ്ടിരുന്ന ഫാനിൽ നോക്കി കിടന്നു
നീയും അവളും ഇഷ്ടത്തിലാണ് എന്ന് എന്നോടാദ്യം പറഞ്ഞത് ഗിരിജേടത്തിയാണ് എനിക്കത് കേട്ടപ്പോൾ എന്താ പറയേണ്ടേ എന്നറിയത്തില്ലാത്ത വിഷമം തോന്നി സ്ഥാനം കൊണ്ട് ഞാൻ നിന്റെ ഏടത്തിയാണ് എങ്കിലും എന്റെ മനസിലെപ്പോഴോ ഒരു കാമുകന്റെ സ്ഥാനത്തേക്ക് നീ വളർന്നിരുന്നു എനിക്കെന്തും പറയാൻ സ്വാതന്ത്ര്യമുള്ള എന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും ശ്രദ്ധയുള്ള നിന്നെ ഞാൻ ഒരുപാട് ഇഷ്ട്ടപെട്ടിരുന്നു ഒരു പക്ഷെ എന്റെ ഭർത്താവിനെക്കാൾ കൂടുതൽ
ഞാൻ ആഗ്രഹിച്ച ഒരു ജീവിതം നിന്നിൽ നിന്നാണ് എനിക്ക് ലഭിച്ചത് ശരീരം കൊണ്ടു മാത്രമേ ഞാൻ നിന്റെ ഏട്ടന്റെ ഭാര്യ ആയിരുന്നുള്ളു മനസ്സ് കൊണ്ടെന്നും നീയായിരുന്നു എനിക്കെല്ലാം
എന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും നീ കാണിക്കുന്ന ശ്രദ്ധയും കരുതലും എന്നെ നിന്നിലേക്ക് അടുപ്പിച്ചു കൊണ്ടേയിരുന്നു
നിന്റെ സ്നേഹം പങ്കു വെയ്ക്കപെടുക എന്നത് എനിക്ക് ചിന്തിക്കാൻ പോലും വയ്യായിരുന്നു കാരണം നീയെന്റെയാണ് എന്റെ മാത്രമാണ് എന്നായിരുന്നു എന്റെ ചിന്ത ഞാൻ ചെയ്യുന്നതിലെ ശരി തെറ്റുകളൊന്നും ഞാൻ ആലോചിരുന്നില്ല കാരണം അതെല്ലാം എന്റെ സ്വകാര്യ സ്വപനങ്ങൾ മാത്രമായിരുന്നു
നമ്മൾ തനിച്ചുള്ള ഓരോ നിമിഷങ്ങളും നിന്നെ പോലും അറിയിക്കാതെ ഞാൻ ആസ്വദിക്കുകയായിരുന്നു
എങ്കിലും നിങ്ങളുടെ അടുപ്പം കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട് ഇപ്പൊ എനിക്ക് തോന്നണു എന്റെ
കണ്ണു പറ്റിയതാണോ നിങ്ങൾ പിരിയാൻ കാരണമെന്ന് എന്റെ മോന്റെ സങ്കടത്തിനു കാരണം ഞാനാണോ എന്ന കുറ്റബോധം എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു പക്ഷെ നീയിന്നലെയും മിനിഞ്ഞാന്നും സ്മിതയുടെ അടുത്ത് പോയി പകൽ മുഴുവൻ അവളുടെ കൂടെയിരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല നിന്നെ കൊല്ലാനുള്ള ദേഷ്യം വന്നതാ എനിക്ക് പക്ഷെ ഇവിടൊരുത്തി നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടെന്ന കാര്യം നിനക്കറിയില്ല ല്ലോ നീയെന്റെയാ ചെക്കാ എനിക്ക് വേണം നിന്നെ
ഏടത്തി എന്റെ മുഖം നിറയെ ഉമ്മ കൊണ്ട് നിറച്ചു
നീ പേടിക്കയൊന്നും വേണ്ട കേട്ടോ നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു ഞാൻ തന്നെ മുൻകൈ എടുത്ത് നിന്നെ കെട്ടിക്കുകയും ചെയ്യും അത് വരെയുള്ള ഒരു ഷോർട് പീരിയഡ് എനിക്ക് നിന്നെ എന്റെ മാത്രമായി വേണം അതിലിനി ആരും അവകാശം പറഞ്ഞു വന്നാ ഞാൻ സമ്മതിക്കില്ല നീ സമീറയുടെതാകും എന്ന് ഏതാണ്ട് ഉറപ്പായ സമയത്താണ് കഴിഞ്ഞ തവണ എന്റെ താല്പര്യം ചെറുതായെങ്കിലും നിന്നെ അറിയിക്കണമെന്ന് തോന്നിയത് ഒരിക്കലെങ്കിലും നിന്റെ പെണ്ണായി ഈ നെഞ്ചിൽ കിടക്കാനൊരു മോഹം പക്ഷെ ഒരിക്കലും നിങ്ങൾ പിരിയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല ട്ടോ നീയാണെ സത്യം
മീരേടത്തി എന്റെ കൈകൾ ചേർത്തു പിടിച്ചു
അപ്പൊ നമ്മൾ തറവാട്ടിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ഏടത്തിക്ക് ഇങ്ങനെ ഒരു ഇഷ്ട്ടമുണ്ടായിരുന്നോ എന്നോട്
അന്നൊരിക്കൽ തറവാട്ടിൽ വെച്ചു എന്തോ ഒരു പ്രശ്നത്തിനു എല്ലാവരും എന്നെ കുറ്റപെടുത്തി സംസാരിച്ചപ്പോൾ നീ മാത്രമാണ് എന്റെ കൂടെ നിന്നത് ഏട്ടൻ വരെ എന്നെ കുറ്റക്കാരിയാക്കി മുദ്ര കുത്തിയപ്പോഴും എല്ലാവരെയും എതിർത്തു സംസാരിച്ചത് നീ മാത്രമായിരുന്നു നീ തന്നെ എന്റെ
ഭാഗത്തെ തെറ്റല്ല എന്ന് തെളിയിച്ചു എല്ലാവരെകൊണ്ടും എന്നോട് മാപ്പും പറയിച്ചു മൂന്നു ദിവസമാ നീയതിനു പട്ടിണി കിടന്നത് വല്യേട്ടനെ കൊണ്ടു വരെ മാപ്പ് പറയിച്ചതിൽ പിന്നെയാ നീ ഒരു തുള്ളി വെള്ളം കുടിച്ചത് ഓർക്കുന്നുണ്ടോ നീ
