തറവാട്ടിലെ അവധിക്കാലം – 1
[ Casper ]
28 വയസ്സുള്ള അജയ് ബാംഗ്ലൂരിലെ ഒരു പ്രമുഖ IT കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. നല്ല ശമ്പളം, വിലകൂടിയ ബൈക്ക്, സുഹൃത്തുക്കൾ, പാർട്ടികൾ, പബ്ബുകൾ അതായിരുന്നു അവന്റെ ലോകം.
വാരാന്ത്യങ്ങളിൽ കൂട്ടുകാരുമൊത്ത് പബ്ബിൽ പോകുന്നതും രാത്രി വൈകി മടങ്ങുന്നതും അവന് പതിവായിരുന്നു. നാട്ടിലെ പഴയ ജീവിതത്തിൽ നിന്ന് ഏറെ മാറിയിരുന്നു അവൻ.
കോട്ടയത്തായിരുന്നു അവന്റെ സ്വന്തം നാട്. വിശാലമായ പറമ്പും പഴയ നാലുകെട്ടും കുളവും ഒക്കെയുള്ള ഒരു വലിയ തറവാട്. അച്ഛനും അമ്മയും നാട്ടിലുണ്ടെങ്കിലും ജോലി തിരക്കുകൾ കാരണം അജയ് അധികം നാട്ടിലേക്ക് വരാറില്ല.
ഒരു വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിലെ ജോലി തീർത്ത അജയ് ലാപ്ടോപ്പ് അടച്ചു. “ഈ വീക്കെൻഡ് നാട്ടിൽ പോകണം. കുറേ നാളായില്ലേ വീട്ടിൽ പോയിട്ട്!”. ബാഗ് പാക്ക് ചെയ്ത് കാറിൽ യാത്ര തുടങ്ങി. രാത്രി വൈകിയാണ് കോട്ടയത്തെ തറവാട്ടിലെത്തിയത്.
വീടിന്റെ മുറ്റത്ത് കാർ നിർത്തിയപ്പോൾ അമ്മ ഉമ്മറത്തേക്ക് ഓടിവന്നു.
“എന്താടാ മോനേ, ഇത്രയും നാളായിട്ടും ഇപ്പോഴാണോ വരാൻ തോന്നിയത്?”
അജയ് ചിരിച്ചുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.
“ജോലി തിരക്കായിരുന്നമ്മേ. ഇത്തവണ ഒരാഴ്ച ലീവുണ്ട്.”
വീട്ടിലെ ഭക്ഷണം കഴിച്ച് അജയ് മുകളിലെ തന്റെ പഴയ മുറിയിലേക്ക് പോയി. ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നിന്ന് വ്യത്യസ്തമായി വിശാലമായ മുറിയും ജനലിലൂടെ കാണുന്ന തെങ്ങിൻതോപ്പും അവന് നല്ല സന്തോഷം നൽകി. പക്ഷേ, ഈ വരവ് അവന്റെ ജീവിതത്തിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന് അവൻ അറിഞ്ഞിരുന്നില്ല.
പിറ്റേന്ന് രാവിലെ ഏകദേശം എട്ടുമണിയായപ്പോഴാണ് അജയ് ഉറക്കമുണർന്നത്. കുളിച്ച് ഫ്രഷായി ഒരു ഷോർട്സും ടി-ഷർട്ടും ധരിച്ച് താഴേക്ക്
ഇറങ്ങി.
“അമ്മേ, ചായ കിട്ടുമോ?”
“ചായ മാത്രമല്ല, നിനക്കിഷ്ടപ്പെട്ട പുട്ടും കടലക്കറിയും ഉണ്ടാക്കിയിട്ടുണ്ട്.”
അജയ് ചിരിച്ചു.
“ഇതാണ് നമ്മുടെ നാടിന്റെ ഒരു ഗുണം. ബാംഗ്ലൂരിൽ ഇതൊന്നും കിട്ടില്ല.”
പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു:
“എടാ, ഇന്ന് മീര വരും. ഇന്നലെ നിന്നെ അന്വേഷിച്ചിരുന്നു.”
“ഏത് മീര?”
“നിന്റെ അച്ഛന്റെ അനിയന്റെ മകൾ. മറന്നോ നീ?”
അജയ് പെട്ടെന്ന് ഓർത്തു. ചെറുപ്പത്തിൽ തറവാട്ടിൽ ഒരുമിച്ച് കളിച്ചിരുന്ന മീര. ഇപ്പോൾ വിവാഹം കഴിഞ്ഞ് അടുത്തുതന്നെയാണ് താമസം.
“ഓ, ആ മീരേച്ചിയോ?”
“അതെ. അവൾക്ക് നിന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞു.”
അജയ് അതിന് വലിയ പ്രാധാന്യം കൊടുത്തില്ല.
ഏകദേശം പതിനൊന്നരയായപ്പോൾ മുറ്റത്ത് ഒരു സ്കൂട്ടറിന്റെ ശബ്ദം കേട്ടു.
“അമ്മേ…”
അത് മീരയായിരുന്നു.
മുപ്പത്തിരണ്ട് വയസ്സ്. വിവാഹിതയാണ്.ഇളം നീല കുർത്തിയുംലെഗ്ഗിൻസുംആയിരുന്നുവേഷം.
“ആഹാ, നമ്മുടെ ബാംഗ്ലൂർ പയ്യൻ എത്തിയല്ലേ!” അവൾ അജയിനെ കണ്ടപ്പോൾ ചിരിച്ചു.
“എന്താ മീരേച്ചി, എന്നെ മറന്നോ?”
“നീയല്ലേ എല്ലാവരെയും മറന്നത്!”
രണ്ടുപേരും കുറച്ചുനേരം പഴയ വിശേഷങ്ങൾ സംസാരിച്ചു.
“എത്ര ദിവസമുണ്ട് ലീവ്?”
“ഒരാഴ്ചയുണ്ട്.”
“അപ്പോൾ നന്നായി. നാളെ ഞങ്ങളുടെ വീട്ടിലേക്ക് വരണം. കുറേ വിശേഷങ്ങളുണ്ട്.”
“ശരി, വരാം.”
മീര യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അജയ് വീണ്ടും മുറ്റത്തേക്ക് നോക്കി നിന്നു. നാട്ടിലെ ഈ അവധിക്കാലം വിചാരിച്ചതിലും രസകരമാകുമെന്ന് അവന് തോന്നിത്തുടങ്ങി. അടുത്ത ദിവസം ഉച്ചകഴിഞ്ഞ് അജയ് മീരയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ തന്നെ അജയ് എഴുന്നേറ്റു.
അമ്മ അടുക്കളയിൽ തിരക്കിലായിരുന്നു.
“ഇന്ന് എവിടേക്കാ മോനേ?”
“മീരേച്ചിയുടെ വീട്ടിൽ പോകണം. ഇന്നലെ പറഞ്ഞിരുന്നു.”
“ആഹാ, അത് നന്നായി.
അവിടെ പോയിട്ട് വിശേഷങ്ങളൊക്കെ ചോദിക്കണം.”
ഉച്ചഭക്ഷണത്തിനുശേഷം അജയ് കുളിച്ച് വസ്ത്രം മാറി. ഒരു സാധാരണ ഷർട്ടും ജീൻസും ധരിച്ച് ബൈക്കിന്റെ താക്കോലെടുത്തു. മീരയുടെ വീട്ടിലേക്കുള്ള വഴി അവന് നന്നായി അറിയാമായിരുന്നു. പഴയ പാടങ്ങളും ചെറിയ കടകളും പിന്നിട്ട് കുറച്ച് മിനിറ്റുകൾക്കുള്ളിൽ അവൻ അവിടെയെത്തി. മുറ്റത്ത് സ്കൂട്ടർ കിടപ്പുണ്ടായിരുന്നു. അജയ് കോളിംഗ് ബെൽ അമർത്തി. അകത്തുനിന്ന് മീരയുടെ ശബ്ദം കേട്ടു.
