തുണ്ട് കഥകള്‍ – നിരഞ്ജനം – 4
അഞ്ജലി : ഞാൻ കുറച്ചു നേരമായി ചേട്ടനെ അന്വേഷിക്കുന്നു.
നിരഞ്ജൻ : എന്തു പറ്റി അഞ്ജലി..?
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അഞ്ജലി : അമ്മാവനും അമ്മായിയും കൂടി അമ്മാവന്റെ വീട്ടിലേക്കുപോണൂ.. ചേട്ടൻ വേഗം റെഡി ആയി വരൂ…
നിരഞ്ജൻ: അഞ്ജലി റെഡിയാവുന്നില്ലേ ?
അഞ്ജലി : ഞാൻ വരുന്നില്ല.. എന്റെ കൂട്ടുകാരി മീനാക്ഷി വരും. ചേട്ടൻ പോയിട്ടുവാ..
“നളിനീ … ഊണിനു ഞങ്ങളെ കാക്കണ്ട ഞങ്ങൾ കഴിച്ചിട്ടെ വരൂ..” കൃഷ്ണയുടെ ശബ്ദം കേട്ടു.
നിരഞ്ജനും അമ്മയും അച്ഛനും മുറ്റത്തേക്കിറങ്ങി… പാട വരമ്പിലൂടെ നടന്നു നീങ്ങുന്നത് അഞ്ജലി നോക്കി നിന്നു.
അഞ്ജലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. മീനാക്ഷി ദൂരെ നിന്നും നടന്നു വരുന്നത് അവൾ കണ്ടു.
“മീനൂ..” എന്നു വിളിച്ചുകൊണ്ടവൾ മുറ്റത്തേക്കിറങ്ങി സ്വാഗതം ചെയ്തു.
അവൾ മീനുവിനെയും കൊണ്ട് മുകളിലെ അഞ്ജലിയുടെ മുറിയിലേക്ക് പോയി.
അഞ്ജലി : എന്തൊക്കെയുണ്ട് മോളെ വിശേഷം.
മീനാക്ഷി: ക്ലാസ്സില്ലാത്തതുകൊണ്ട് ബോറടിയാണ് മോളെ.
അഞ്ജലി : ക്ലാസ്സില്ലാത്തത് കൊണ്ടോ അതോ നിന്റെ ചെക്കനെ കാണാഞ്ഞിട്ടോ…
മീനാക്ഷി : ഒന്നു പൊടി അവിടുന്ന്..
അഞ്ജലി : നീയിപ്പോ അവനെ കാണാറില്ലേ..?
മീനാക്ഷി : ഇടക്ക് ക്ഷേത്രത്തിൽ വരാറുണ്ട്. അല്ല നീ ഇപ്പോഴും ഫ്രീ ആണോ അതോ ആരെങ്കിലും നെഞ്ചിൽ കേറിക്കൂടിയോ?
അഞ്ജലി ഒന്നു ചിരിച്ചു.
അഞ്ജലി : പിന്നേ..നമ്മളിങ്ങനൊക്കെ ജീവിച്ചു പൊക്കോട്ടെ.
മീനാക്ഷി : നിന്റെ വീട്ടിൽ ആരൊക്കെയോ ഗസ്റ്റ് ഉണ്ടെന്ന് കേട്ടല്ലോ.
അഞ്ജലി : അതെന്റെ അമ്മായിയും അമ്മാവനും പിന്നേ…. അമ്മാവന്റെ മോനും.
മീനാക്ഷി : ആ പിന്നെയിലെന്തോ ഉണ്ടല്ലോ.. മോളെ..നിന്റെ മുറചെറുക്കൻ ആളുസ്മാർട് ആണോ?
അഞ്ജലി : ആവോ.. എനിക്കറിഞ്ഞൂടാ…
മീനാക്ഷി : അതിലെന്തോ ഉണ്ടല്ലോ.. മഞ്ഞുരുകി തുടങ്ങിയോ മോളെ..
അഞ്ജലി: ഒന്നു പോടി …
മീനുവിനെ തള്ളിമാറ്റി അഞ്ജലി താഴെക്കൊടി. മീനുവും അവളെ പിന്തുടർന്നു. കോണിപ്പടികൾ ഇറങ്ങവെ അമ്മ എന്തോ അച്ഛനോടുപറയുന്നത് കേട്ട് അഞ്ജലി ഒന്നു നിന്നു. ശബ്ദമുണ്ടാക്കാതെ അവർ രണ്ടുപേരും അമ്മയുടെ വാക്കുകൾക്കുകാതോർത്തു.
നളിനി : നിങ്ങളുടെ അനന്തരവൻ നിരഞ്ജൻ ആളൊരു മിടുക്കനാ.. അഞ്ജുവുമായി നന്നായി ചേരും. നമുക്കങ്ങുറപ്പിച്ചാലോ..
കണ്ണൻ : അവര്‍ കുട്ടികളല്ലേ.. നളിനീ…
നളിനി : ഇപ്പൊ അവരോട് പറയണ്ട. നമുക്ക് കൃഷ്ണയോടും രാകേഷിനോടും പറഞ്ഞു ഉറപ്പിക്കാം.
കണ്ണൻ : അതിലെനിക്കും സന്തോഷമേയുള്ളൂ.. പക്ഷെ കുട്ടികൾ ഇതറിയണ്ട അവരുടെ പ്രായം വല്ലാത്തതാണ്. വല്ല കുരുത്തക്കേടും കാണിച്ചാൽ..
നളിനി : ഞാനായിട്ടൊന്നും പറയില്ല. നിങ്ങളിനി സന്തോഷത്തിലൊന്നും വിളിച്ചു പറയണ്ട.
കണ്ണൻ : ആ.. ഒരു നല്ല സമയം നോക്കി .. ഞാൻ തന്നെ രാകേഷിനോടെല്ലാം പറയാം.
പിന്നെ ജാതകം നോക്കണം .. നക്ഷത്രം നോക്കണം എന്നൊക്കെ പറഞ്ഞോണ്ട് നീ വന്നേക്കരുത്.
നളിനി : സ്നേഹത്തെക്കാളും വലിയൊരു പൊരുത്തമില്ലല്ലോ കണ്ണേട്ടാ..
ഇതെല്ലാം മറഞ്ഞു കേട്ടുകൊണ്ടിരുന്ന മീനാക്ഷിയും അഞ്ജലിയും ശബ്ദമുണ്ടാകാതെ പുറത്തുകടന്നു. വാകമരചുവട്ടിലെ ബഞ്ചിൽ അവരിരുന്നു.
അഞ്ജലിയുടെ മുഖത്ത് സന്തോഷം നിറഞ്ഞുനിന്നു. അവൾ ഒരുപാട് ആഗ്രഹിച്ച കാര്യം കേട്ട സന്തോഷം.
മീനു : അപ്പൊ കാര്യങ്ങൾ ഇത്രയൊക്കെയായി. എന്നിട്ടാണ് നീ അഭിനയിച്ചതല്ലേ..
അഞ്ജലി : ഏയ്. ഞങ്ങൾ പ്രേമിക്കുന്നൊന്നുമില്ല..
മീനു : അപ്പൊ നീ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലേ.
അഞ്ജലി ; ഇല്ല
മീനു : അതെന്താ .. നിനക്കിഷ്ടമല്ലേ…
അഞ്ജലി : ഇഷ്ടമാണ്… പക്ഷെ ചേട്ടൻ എന്തുപറയും എന്നറിയില്ല…
മീനു : ഇനി വേറെ ആരെങ്കിലും ഉണ്ടോ നിന്റെ ചേട്ടന്റെ ഉള്ളിൽ.
അഞ്ജലി : ഏയ്.. ഇല്ലില്ല..
മീനു : അപ്പൊ അതൊക്കെ മനസ്സിലാക്കി വച്ചിട്ടുണ്ടല്ലേ..പിന്നെന്താ പറയാത്തെ.
അഞ്ജലി : പറയാം.. പറ്റിയ അവസരം വരട്ടെ.
മീനു : അധികം താമസിക്കണ്ട മോളെ. പിന്നെ വിഷമിച്ചിട്ടു കാര്യമില്ല.
