അച്ചുവിൻ്റെ രാജകുമാരൻ – 3 8

അച്ചുവിൻ്റെ രാജകുമാരൻ 3

Achuvinte Rajakumaran Part 3 | Author : Mikhael

[ Previous Part ] [ www.kambi.pw ]


 

അച്ചുവിനെ ഉന്തി തള്ളി നടക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു ആ ശബ്ദം കേട്ടത് അത് കേട്ട ഭാഗത്തേക്ക്
മൂന്ന് പേരും ഒരുപോലെ തിരിഞ്ഞു നോക്കി എന്നാൽ അത് കണ്ട അ അമ്മുവും ഒരുപോലെ ഞെട്ടി പോയി എന്നാൽ സച്ചുവിൻ്റെ മുഖത്ത് മാത്രം വീണ്ടും ആ പുഞ്ചിരി വിരിഞ്ഞു…..
തുടർന്ന് വായിക്കുക

അമ്മു : അച്ചു അത് അന്ന് നമ്മുടെ പുറകെ വന്ന കാർ അല്ലേ
അച്ചു : അതെ ഡീ അത് തന്നെയാ എനിക്ക് എന്തോ ഒരു പേടി പോലെ നമുക്ക് അമ്പലത്തിൽ പോണോ നീ നോക്കിയേ അവിടെ ആ ദീപ്തിയുടെ കാറും ഉണ്ട് അവരും ഉണ്ടാവും അമ്പലത്തിൽ
അമ്മു : നീ ചുമ്മാ പേടിക്കാതെ നമുക്ക് എന്തായാലും അമ്പലത്തിൽ പോയി നോക്കാം
സച്ചു : ചേച്ചി നോക്കിയേ എന്ത് ഭംഗിയാ ആ കാർ കാണാൻ
അച്ചു : സച്ചുട്ടാ നീ നേരെ നോക്കി നടക്കു നമുക്ക് വേഗം തൊഴുത് പോവാൻ നോക്കാം
അമ്മു : നടക്കു ചെക്കാ അങ്ങോട്ട്
( അച്ചുവും സച്ചുവും അമ്മുവും അമ്പലത്തിലേക്ക് നടന്നു അവരുടെ അടുത്ത് എത്തിയ ആ കാർ ഒരു ഹോൺ മുഴക്കി അത് കേട്ടതും അവർ മൂന്ന് പേരും സൈഡിലേക്ക് മാറി മുന്നോട്ടു നടന്നു അപ്പോഴതാ അമ്പലത്തിൻ്റെ അകത്ത് നിന്നും ദീപുവും ദീപ്തിയും അനഘയും ഇറങ്ങി വരുന്നു അത് കണ്ടതും അച്ചു ഒന്ന് നിന്നു അവർ തങ്ങളുടെ നേരെ ആണ് വരുന്നതെന്ന് കരുതി അച്ചു ഒന്ന് പതറി എന്നാൽ അവരെ ശ്രദ്ധിക്കാതെ അവർ മൂന്ന് പേരും അവിടേക്ക് വന്ന ആ കാറിൻ്റെ അടുത്തേക്ക് പോയി )
അമ്മു : അച്ചു എന്താ പേടിച്ചോ നീ
അച്ചു : ഞാനോ പേടിക്കെ ഒന്ന് പോടി
അമ്മു : അത് നിൻ്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലായി നീ നടക്കു വേഗം
അച്ചു : മോനേ സച്ചു ഷർട്ട് അഴിക്ക്
(അങ്ങനെ അവർ മൂന്ന് പേരും തൊഴുകാൻ നടന്നു ഈ സമയം പുറത്ത് )
ദീപ്തി : ഓ ആ മാരണം ഇവിടെയും എത്തി
ദീപക് : ആരെയാ നീ ഈ പറയുന്നത്
അനഘ : ചേട്ടാ കോളജിൽ വച്ചു പ്രശ്നം ഉണ്ടാക്കിയില്ലെ ആ പെണ്ണിനെ കുറിച്ചാ പറയുന്നത്
ദീപക് : എടി മോളേ അമ്പലം അല്ലേ ഇവിടുന്ന് ഒരു പ്രശ്നം വേണ്ട ഏട്ടൻ അല്ലേ പറയുന്നത്
ദീപ്തി : മ്മ് ഏട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല അവളെ അവൾക്കുള്ളത് ഞാൻ കോളജിൽ വച്ചു കൊടുത്തോളം
ദീപക് : അത് നിൻ്റെ ഇഷ്ടം ഇപ്പൊ നിങ്ങളായിട്ട് ഒന്നിനും പോവേണ്ട ദാ കണ്ടില്ലേ ഏട്ടൻ്റെ ഫ്രണ്ട് ആണ് വന്നിരിക്കുന്നെ അവൻ്റെ മുന്നിൽ നമ്മൾ മോശം പ്രവർത്തികൾ ചെയ്യാൻ പാടില്ല അവൻ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും
അനഘ : അത് ശരിയാ ദീപ്തി
ദീപ്തി : എന്നിട്ട് ഫ്രണ്ട് എന്താ വരാത്തെ
( ദീപക് ഫോൺ എടുത്ത് അജു എന്ന നമ്പറിലേക്ക് വിളിച്ചു)
ദീപക് : ഹലോ അജു ഇറങ്ങി വാ ഞങ്ങൾ ഇതാ നിൻ്റെ വലത് ഭാഗത്ത് ഉണ്ട്
അജു : ആ ഒക്കെ ദാ വരുന്നു
( അവർ മൂന്ന് പേരും നോക്കി നിൽക്കെ ആ Mustang കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൻ പുറത്തേക്ക് ഇറങ്ങി ബ്ലാക്ക് ഷർട്ട് വൈറ്റിൽ ബ്ലാക്ക് കരവരുന്ന മുണ്ട് ഒരു ഗ്ലാസ് ഇതായിരുന്നു അജൂവിൻ്റെ ലുക്ക് അജു വരുന്നത് കണ്ട് ദീപ്തിയും അനഘയും ഒരുപോലെ നോക്കി നിന്നുപോയി കാരണം അജുവിൻ്റെ ലുക്ക് തന്നെയായിരുന്നു
ആവശ്യത്തിന് ഹൈറ്റും ട്രിം ചെയ്തു കൂർപ്പിച്ച താടിയും കട്ടി മീശയും ആയിരുന്നു അജുവിന് അജു വന്നു ദീപുവിനോട് സംസാരിച്ചു ദീപു ദീപ്തിയെയും അനഘയെയും അജുവിനു പരിചയപ്പെടുത്തി
അങ്ങനെ അവർ അമ്പലത്തിൽ കയറാൻ വേണ്ടി നടന്നു )
ദീപക് : ഡാ അജു ഷർട്ട് അഴിച്ചോ
( അത് കേട്ടതും അജു ഷർട്ട് അഴിച്ചു അനഘയും ദീപ്തിയും ഒന്നുകൂടി ആശ്ചര്യപ്പെട്ടു കാരണം നല്ല ഫിറ്റ് ശരീരം ആയിരുന്നു അജുവിൻ്റേത് അവർ തൊഴുകനായി അകത്തേക്ക് നടന്നു)
ദീപ്തി : ഡീ അനു നോക്കിയേ എന്ത് ഭംഗിയാ അജുവിനെ കാണാൻ അല്ലേ
അനഘ : ശരിയാ ഞാൻ ഇത്രയും ലുക്ക് ഉള്ള ഒരു ചെക്കനെ ആദ്യമായിട്ടാ കാണുന്നെ
ദീപ്തി : ഏട്ടനെ സോപ്പിട്ട് അജുവിനെ അങ്ങ് വളച്ചാലോ എന്നാ ഞാൻ ആലോചിക്കുന്നെ
അനഘ : ഞാനും അത് തന്നെയാ ആലോചിക്കുന്നെ
ദീപക് : നിങ്ങൾ രണ്ടാളും എന്താ ഇങ്ങനെ രഹസ്യമായി സംസാരിക്കുന്നെ
അനഘ : ഹേയ് ഒന്നുമില്ല ഏട്ടാ
ദീപക് : മ്മ് വേഗം തൊഴുത് ഇറങ്ങാൻ നോക്ക്
ദീപ്തി: ആ ഏട്ടാ
ദീപക് : ഡാ അജു നീ എന്താ ഇന്നലെ വീട്ടിലേക്ക് വരാഞ്ഞെ നിൻ്റെ കൂടെയാ ഞാൻ വന്നത് എന്ന് അറിഞ്ഞപ്പോൾ വീട്ടിലെ എല്ലാവരും നിന്നെ അന്വേഷിച്ചിരുന്നു
അജു : എടാ അത് ഞാൻ ഇന്നലെ ഒരാളെ കാണാൻ പോയതാ അവിടുന്ന് തിരിച്ചപ്പോഴേക്കും വൈകി അതാ ഞാൻ ഇന്നലെ വരാഞ്ഞെ
ദീപക് : അത് സാരമില്ല ഇന്ന് എന്തായാലും നീ അങ്ങോട്ടേക്ക് വരണം കേട്ടോ
അല്ല എന്നിട്ട് കാണാൻ പോയ ആളെ കണ്ടോ അല്ല അതിനു നിനക്ക് ഇവിടെ അങ്ങനെ പരിചയക്കാർ ഉണ്ടോ എന്താ അയാളുടെ പേര് എവിടെയാ വീട്
അജു : അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം ഇപ്പൊ അത് വിട്
ദീപക് : ആ ഓക്കെ ഇന്നിനി എന്താ പ്രോഗ്രാം നമുക്ക് ഒന്ന് കൂടിയലോ
അജു : വൈകീട്ട് ഒരു മീറ്റിംഗ് ഉണ്ട് അത് ഒഴിവാക്കാൻ പറ്റില്ല നൈറ് വേണമെങ്കിൽ നോക്കാം
ദീപക് : ഒക്കെ സെറ്റ്
( അജു ദീപു ദീപ്തി അനഘ ഇവർ തൊഴുത് വരുന്നതിൻ്റെ നേരെ ഒപ്പോസിറ്റു നിന്ന് അച്ചുവും അമ്മുവും സച്ചുവും വരുന്നുണ്ടായിരുന്നു)
അച്ചു : ഡീ അമ്മു നാളെ എന്താ പരിപാടി
അമ്മു : നാളെ പ്രത്യേകിച്ച് പരിപാടി ഒന്നുമില്ല എന്തെ ഡീ
അച്ചു : നാളെ നമുക്ക് പുഴയിൽ പോവാം രാവിലെ കുറച്ച് ഡ്രസ്സ് അലക്കാൻ ഉണ്ട് ഇന്ന് ഇനി നടക്കില്ല വീട്ടിൽ ചെന്നാൽ പിന്നെ അവിടുത്തെ പണിയെല്ലാം ഒരുങ്ങുമ്പോഴേക്കും ഉച്ചയാവും ആ സമയത്ത് പുഴയിൽ പോയാൽ ശരിയാവില്ല അതാ നീ വരുമോ നാളെ
അമ്മു : ആ ഡീ ഞാൻ വരാം സച്ചുട്ടാ നീ വരുന്നോ നാളെ
സച്ചു : ആ ചേച്ചി ഞാനും ഉണ്ട്
അച്ചു : വരുന്നതൊക്കെ കൊള്ളാം വെള്ളത്തിൽ അധികം കളിക്കാൻ അയക്കില്ല കേട്ടോ
( സച്ചുവിനോടു സംസാരിച്ച് കൊണ്ട് നടന്ന അച്ചു മുന്നിലേക്ക് നോക്കാൻ ഒന്ന് വൈകി പോയി ദേഹം എവിടെയോ മുട്ടിയപ്പോൾ ആണ് അവൾക്ക് മുന്നോട്ട് നോക്കാൻ തോന്നിയത് ചെറിയ പേടിയോടെ മുന്നോട്ട് നോക്കുമ്പോൾ അവൾ കണ്ടത് തന്നെ തന്നെ നോക്കി നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് ആദ്യ കാഴ്ച്ചയിൽ തന്നെ അവൾക്ക് മുൻപ് എപ്പോഴോ കണ്ട പരിചയം തോന്നി അത് എവിടെയാണ് എന്നറിയില്ല ഇത്രയും കാലത്തിൻ്റെ ഇടക്ക് ഇത്രയും സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവൾ മുമ്പൊരിക്കലും കണ്ടിട്ടില്ല )
( ദേഹത്ത് എന്തോ മുട്ടിയപ്പോഴാണ് അജുവും മുൻപിലേക്ക് നോക്കിയത് ദീപുവിനോട് സംസാരിച്ചുകൊണ്ട് വന്നത് കാരണം അജുവും മുന്നിലേക്ക് ശ്രദ്ധിച്ചിരുന്നില്ല എന്നാൽ ദേഹത്ത് എന്തോ ഒന്നു തട്ടിയത് നോക്കിയ അജു ശ്രദ്ധിച്ചത് പേടിയോടെ തന്നെ നോക്കുന്ന കരിനീല കണ്ണുകളെയാണ് അജു എങ്ങനെയോ ആ കണ്ണിൽ നിന്ന് നോട്ടം മാറ്റി അതിൻ്റെ ഉടമയെ നേരെ നോക്കി അജുവിന് ശരിക്കും അത്ഭുതം തോന്നി കാരണം അവൻ മുൻപ് എപ്പോഴോ കണ്ട് മറന്ന ഒരു മുഖം തൻ്റെ തൊട്ടു മുൻപിൽ എന്നാൽ അത് എവിടെയാണെന്ന് അവനും മനസ്സിലായില്ല എന്നാൽ അജുവിന് ഒരു കാര്യം മനസ്സിലായി താൻ ഇത് വരെ കണ്ടതല്ല യഥാർത്ഥ സ്ത്രീ സൗന്ദര്യം എന്ന് പല രാജ്യങ്ങളിലും പോയിട്ടുണ്ട് പല പെൺകുട്ടികളേയും കണ്ടിട്ടും ഉണ്ട് എന്നാൽ അവരോട് ഒന്നും തോന്നാത്ത ഒരു അക്ട്രാഷൻ അവനു അച്ചുവിനോട് തോന്നി രണ്ടു പേരും മുഖത്തോട് മുഖം നോക്കി അങ്ങനെ നിൽക്കുകയായിരുന്നു വേറെ ഏതോ ലോകത്ത് പെട്ടപ്പോലെ )
അമ്മു : ഡീ അച്ചു നീ എന്താ ഈ നോക്കി നിൽക്കുന്നെ
( അച്ചുവിൻ്റെ ആ ചോദ്യം കേട്ടാണ് അജുവും അച്ചുവും അവരുടെ നോട്ടം മാറ്റിയത്)
ദീപ്തി : ഡീ നീ എവിടെ നോക്കിയാടി നടക്കുന്നെ നിൻ്റെ മുഖത്തെന്താ കണ്ണിലെ
അനഘ : ദേഹത്ത് വന്നിടിച്ചിട്ടും ഒന്നും സംഭവിക്കാത്ത പോലെയുള്ള അവളുടെ ആ നിൽപ്പ് കണ്ടോ
ദീപക് : അനു, ദീപ്തി മതി ആ കുട്ടി അറിയാതെ തട്ടിയത് അല്ലേ നിങ്ങൾ എന്തിനാ ഇങ്ങനെ ചൂടാവുന്നെ ദീപ്തി : ഏട്ടാ ഇവൾ ആണ് എനിക്കെതിരെ പ്രിൻസിയോട് കംപ്ലൈൻ്റ് പറയാൻ ചെന്നത്
അനഘ : അവളുടെ ആ നോട്ടം കണ്ടില്ലേ ആണുങ്ങളെ കാണാത്ത പോലെ അല്ല പറഞ്ഞിട്ട് കാര്യമില്ല സ്വഭാവം അതല്ലേ
അമ്മു : നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ അവൾ അറിയാതെ വന്നു തട്ടിയതാണ് അല്ലാതെ മനപ്പൂർവ്വം അല്ല എന്താ ഇയാളുടെ മുഖത്ത് കണ്ണിലെ ഇയാൾക്ക് നോക്കി നടന്നൂടെ
അതോ ഇനി കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കാണുമ്പോൾ മാത്രമേ ഉള്ളോ ഈ കൂട്ടി മുട്ടൽ
ദീപ്തി : പിന്നെ കൂട്ടി മുട്ടാൻ പറ്റിയ സാധനം ഈ കോളനി പെണ്ണിനെയൊക്കെ കൂട്ടി മുട്ടാൻ മാത്രം അത്രക്ക് അധപതിച്ചിട്ടില്ല ആരും
( അത് കേട്ട് കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ തുടക്കുന്ന അച്ചുവിനെ കണ്ട് അജുവിൻ്റെ ഉള്ളൊന്നു പിടഞ്ഞു അവൻ്റെ ഉള്ളിൽ ആരോ പറയുന്ന പോലെ അവനു തോന്നി ഇവൾ ഇവൾ നിൻ്റെയാണ് നിൻ്റെ മാത്രം അവളെ സങ്കടപെടാൻ അനുവദിക്കരുത് എന്നൊക്കെ ആരോ ഉള്ളിരുന്ന് മന്ത്രിക്കുമ്പോലെ തോന്നി)
അജു : ഒന്ന് നിർത്തുമോ ( കുറച്ച് ഉറക്കെ തന്നെ അർജുൻ പറഞ്ഞു അത് കേട്ട് അവിടെ നിന്ന എല്ലാവരും ഒന്ന് ഞെട്ടി)
എൻ്റെ ഭാഗത്ത് ആണ് തെറ്റ് ഞാൻ ഈ കുട്ടി വരുന്നത് കണ്ടില്ല അതുകൊണ്ട് ആരും ആ കുട്ടിയോട് ദേഷ്യപ്പെടേണ്ടാ
( I am really sorry അജു അച്ചുവിനോടു പറഞ്ഞു അത് കേട്ട് അച്ചുവിന് ഉള്ളിൽ ചെറിയ ആശ്വാസം ആയെങ്കിലും അവൾക്ക് അത് പുറത്ത് കാണിക്കാൻ കഴിഞ്ഞില്ല എന്നാൽ അജുവിൻ്റെ സംസാരം കേട്ട് ദീപ്തിക്കും അനഘക്കും ദേഷ്യം ഇരച്ചു കയറുകയായിരുന്നു എന്തെങ്കിലും പറഞ്ഞാൽ അജുവിൻ്റെ മുന്നിൽ അവരുടെ ഇമേജ് പോകും എന്ന് കരുതി അവർ പിന്നെ ഒന്നും പറയാൻ നിന്നില്ല )
അച്ചു : അയ്യോ തെറ്റ് എൻ്റെ ഭാഗത്ത് ആണ് സാർ വരുന്നത് ഞാൻ കണ്ടില്ല ഞാൻ ആണ് ക്ഷമ ചോദിക്കേണ്ടത് നിങ്ങളൊക്കെ വലിയ ആളുകൾ അല്ലേ ഞങ്ങളോട് സോറി പറഞ്ഞു നിങ്ങളുടെ വില കളയരുത് തെറ്റ് എൻ്റെ ഭാഗത്ത് ആണ് എന്നോട് സാർ ക്ഷമിക്കണം
അമ്മു : അച്ചു നീ ഒന്ന് മിണ്ടാതിരുന്നെ നീ എന്തിനാ ഇങ്ങനെ താഴ്ന്നു കൊടുക്കുന്നെ
ദീപക് : കുട്ടി അറിയാതെ പറ്റിയത് അല്ലേ രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട് എന്തായാലും ഇനി ഇതിനെ ചൊല്ലി തർക്കം വേണ്ട ഇതൊരു അമ്പലമല്ലെ എന്തിനാ വെറുതെ ഇവിടെ ഒരു സീൻ നാമ്മളായിട്ട് ഉണ്ടാകുന്നത്
അച്ചു : അയ്യോ സാർ ഞാൻ പറഞ്ഞില്ലേ തെറ്റ് എൻ്റെ ഭാഗത്ത് ആണ് ഇനി ഇങ്ങനെ ഉണ്ടാവില്ല ഞങ്ങൾ പോക്കൊട്ടെ
( എന്തോ പറയാൻ വന്ന അമ്മുവിനെയുംസച്ചുവിനേയും കൂട്ടി അച്ചു വേഗം അമ്പലത്തിന് പുറത്തേക്ക് നടന്നു…
അവർ പുറത്തേക്ക് പോകുന്നത് ദേഷ്യത്തോടെ നോക്കി നിൽക്കുകയായിരുന്നു ദീപ്തിയും അനഘയും … ശേഷം അവർ അവരുടെ പ്രദർക്ഷിണം തുടർന്നു ഈ സമയം അമ്പലത്തിന് പുറത്ത് )
അമ്മു : നീ എന്തിനാടി നിന്ന് മോങ്ങിയിരുന്നെ അവൻ്റെ ഭാഗത്ത് അല്ലേ തെറ്റ് പിന്നെ നീ എന്തിനാ തെറ്റ് ഏറ്റു പറഞ്ഞെ ഓ അവളുടെ ഒരു സാറ് വിളി അവൻ നിന്നെ ഏതു ക്ലാസ്സിൽ ആണ് പഠിപ്പിച്ചത് ഒന്ന് പറയുമോ
അച്ചു : എടി നീ ഒന്ന് മിണ്ടാതിരുന്നെ പ്രശ്നം ഒക്കെ കഴിഞ്ഞില്ലേ അത് മതി ഇല്ലെങ്കിൽ ഇതിൻ്റെ ബാക്കി കോളജിൽ എനിക്ക് കിട്ടിയേനെ മനസ്സിലായോ
അമ്മു : ആ അങ്ങനെ ആലോചിച്ചാൽ നീ ചെയ്തതും ശരിയാണ്
അല്ല സച്ചു എവിടെ
അച്ചു : അവൻ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ലേ അപ്പോ
അമ്മു : നീ വാ നമുക്കു നോക്കാം
(അപ്പോഴേക്കും അജുവും ദീപുവും ദീപ്തിയും അനഘയും തൊഴുത് കഴിഞ്ഞ് പുറത്തേക്ക് വന്നിരുന്നു
അജു ഷർട്ട് എല്ലാം ശരിയാക്കി നോക്കുമ്പോൾ കാണുന്നത് സച്ചു എന്ന് വിളിച്ചു നടക്കുന്ന അച്ചുവിനെയും അമ്മുവിനെയും ആണ് ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ദീപ്തി വേഗം വീട്ടിൽ പോവാൻ തിരക്ക് കൂട്ടി അനഘയും കൂടെ കൂടിയപ്പോൾ ദീപുവിന് അവരെ കൂട്ടി വീട്ടിലേക്ക് പോവേണ്ടി വന്നു)
ദീപക് : അജു ഞങ്ങൾ നടക്കട്ടെ നീ മീറ്റിംഗ് കഴിഞ്ഞിട്ട് എന്തായാലും വരണം ഇന്നലത്തെ പോലെ ആവരുത്
അജു : ആ ഡാ ഞാൻ എന്തായാലും വന്നിരിക്കും
(അങ്ങനെ അവർ ചന്ദ്രോത്ത് തറവാട്ടിലേക്ക് തിരിച്ചു അവർ പോയതും അജു നേരെ അച്ചുവിൻ്റെയും അമ്മുവിൻ്റെയും അടുത്തേക്ക് ചെന്നു )
അജു : ഹലോ എന്താ എന്ത് പറ്റി നിങ്ങൾ ആരേയാ ഈ നോക്കുന്നേ
അമ്മു : അറിഞ്ഞിട്ടെന്തിനാ സാറ് പോയാട്ടെ
അജു : ഞാൻ തന്നോട് അല്ല ചോദിചെ ഈ കുട്ടിയോടാ
അച്ചു : എൻ്റെ അനിയനെ കാണാൻ ഇല്ല തൊഴുകുമ്പോൾ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു ആ പ്രശ്നത്തിൻ്റെ ഇടയിൽ അവനെ ശ്രദ്ധിക്കാനും മറന്നു ( അച്ചു അറിയാതെ തന്നെ കരഞ്ഞു പോയിരുന്നു )
അജു : താൻ വിഷമിക്കാതെ നമുക്ക് നോക്കാം (അങ്ങനെ അജുവും സച്ചുവിനേ തിരയാൻ തുടങ്ങി അങ്ങനെ തിരഞ്ഞു തിരഞ്ഞു അജു അവൻ്റെ കാറിൻ്റെ അടുത്തേക്ക് ചെന്നു കാർ നിരുത്തിയത്തിൻ്റെ അപ്പുറം കുറച്ച് താഴ്ചയുള്ള സ്ഥലമാണ് അജു അങ്ങോട്ട് കൂടി ഒന്ന് നോക്കി അപ്പോൾ കാണുന്നത് അവിടെ ബോധം പോയി കിടക്കുന്ന സചുവിനെയാണ് അജു വേഗം താഴെ ഇറങ്ങി സച്ചുവിനെ എടുത്ത് എങ്ങനെയോ മുകളിലേക്ക് കയറി വന്നു അജുവിൻ്റെ കയ്യിൽ ബോധം പോയി കിടക്കുന്ന സച്ചുവിനെ കണ്ട് അച്ചു പേടിച്ച് കരഞ്ഞുപോയി അമ്മുവിൻ്റെ സ്ഥിതിയും അത് തന്നെയായിരുന്നു )
അജു : പേടിക്കേണ്ട വീണതിൻ്റെ ഷോക്കിൽ ബോധം പോയതാവും വേഗംഹോസ്പിറ്റലിൽ കൊണ്ട് പോകാം
വാ വന്നു വണ്ടിയിൽ കയറ്
( അജു അവരെ വേഗം കാറിൽ കയറ്റി ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി അതിവേഗം നീങ്ങി അച്ചുവാണെങ്കിൽ സച്ചുവിനെ ചേർത്ത് പിടിച്ചു കരയുകയായിരുന്നു അമ്മു കുറേ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു ….
അധികം സമയമെടുക്കാതെ അജു അവരെ ഹോസ്പിറ്റലിൽ എത്തിച്ചു
സച്ചുവിനെ നേരെ കേഷ്വാലിറ്റിയിൽആണ് കയറ്റിയത് കുറച്ച് നേരത്തെ ഡോക്ടേഴ്‌സിൻ്റെ പരിശ്രമത്താൽ സച്ചു ഓക്കെ ആയി ബോധം വന്ന സച്ചു ആദ്യം തിരക്കിയത് അച്ചുവിനെയായിരുന്നു അച്ചു അവനെ കാണാൻ കയറിയ സമയം കൊണ്ട് അജു പോയി ബിൽ എല്ലാം സെറ്റിൽ ചെയ്തിരുന്നു )
അജു : ഡോക്ടർ ആ കുട്ടിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്
Dr : ഇപ്പോൾ പേടിക്കാൻ ഒന്നും ഇല്ല വീണതിൻ്റെ ഷോക്കിൽ ബോധം പോയതാണ് വേണമെങ്കിൽ ഇന്ന് തന്നെ ഡിസ്റ്റാർജ് ആക്കം അല്ലെങ്കിൽ ഇന്നൊരു ദിവസം നിന്ന് നാളെ പോയാലും മതി നിങ്ങളുടെ തീരുമാനം പോലെ എന്ത് വേണമെങ്കിലും ചെയ്യാം
അജു : അതേ എന്താ ചെയ്യേണ്ടത് ( അജു അമ്മുവിനോട് ചോദിച്ചു )
അമ്മു : ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ എന്നിട്ട് പറയാം
( അമ്മു നേരെ അച്ചുവിനെ കാണാൻ കേഷ്വാലിറ്റിയിൽ കയറി അച്ചു അപ്പോഴും കണ്ണീർ ഒഴുക്കികൊണ്ട് സച്ചുവിൻ്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു
അമ്മു ഡോക്ടർ പറഞ്ഞ കാര്യം അചുവിനോട് പറഞ്ഞു)
അമ്മു : അച്ചു എന്താ ചെയ്യേണ്ടത് നീ എന്തെങ്കിലും ഒന്ന് പറ
അച്ചു : എനിക്ക് അറിയില്ല അമ്മൂസെ എന്താ ചെയ്യേണ്ടത് എന്ന് എൻ്റെ കുട്ടിക്ക് എന്ത് സന്തോഷം ആയിന്നു ഇന്ന് എൻ്റെ പിറന്നാൾ ദിവസം തന്നെ എൻ്റെ കുട്ടിക്ക് ഇത് സംഭവിച്ചല്ലോ
അമ്മു : അച്ചു നീ ഇങ്ങനെ കരയല്ലേ സംഭവിക്കേണ്ടത് സംഭവിച്ചു പിന്നെ നീ ഇങ്ങനെ പേടിക്കാൻ മാത്രം ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞില്ലേ മതി കരച്ചിൽ നിർത്ത്
( സച്ചുവിന് ഇപ്പോ പേടിക്കാൻ മാത്രം ഒന്നുമില്ല അവൻ ചെറിയ മയക്കത്തിൽ ആയിരുന്നു അമ്മു അച്ചുവിനേയും കൂട്ടി പുറത്തേക്ക് ഇറങ്ങി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നു അവിടെ ഉള്ള നഴ്‌സിനോട് പറഞ്ഞു അവർ പുറത്തിറങ്ങി )
അച്ചു : അമ്മു അയാൾ എവിടെ അല്ല ബിൽ അടക്കേണ്ടെ എത്രയാ ബിൽ അവർ വല്ലതും പറഞ്ഞോ പൈസയെ കുറിച്ച് എനിക്ക് ആകെ പേടി ആവുന്നു എൻ്റെ കയ്യിൽ ആകെ 500 രൂപയെ ഉള്ളൂ അതും വീട്ടിൽ ആണ് പൈസക്ക് ഇനി എന്താ ചെയ്യാ
അമ്മു : അച്ചു നീ ഒന്ന് അടങ്ങ് കാശ് നമുക്ക് എങ്ങനെയെങ്കിലും ശരിയാക്കാം
(അച്ചുവിൻ്റെയും അമ്മുവിൻ്റെയും സംസാരം കേട്ടിട്ടാണ് അർജുൻ അങ്ങോട്ട് വന്നത് )
അജു : ഹലോ എക്സ്‌ക്യൂസ് മി
അച്ചു : എന്താ സാർ എന്തെങ്കിലും പ്രശ്നം ഉണ്ടോ സച്ചുവിന്
അജു : ഹേയ് പേടിക്കാൻ ഒന്നുമില്ല ഡോക്ടർ പറഞ്ഞത് ഇന്ന് തന്നെ വേണമെങ്കിൽ പോകാം അല്ലെങ്കിൽ ഇന്നൊരു ദിവസം ഇവിടെ നിന്ന് നാളെ പോയാലും മതി എന്നാ പറഞ്ഞത്
അമ്മു : ഡീ ഇത് തന്നെയല്ലേ ഞാൻ നിന്നോട് പറഞ്ഞത് ഇപ്പൊ സമാധാനം ആയോ
അച്ചു : മ്മ്… നമുക്ക് ഇന്ന് തന്നെ പോവാം ഇന്ന് ഇവിടെ നിന്നാൽ നാളേക്ക് ഒരുപാട് പൈസ ആവും അതാ
അമ്മു : അച്ചു ഞാൻ അമ്മയെ ഒന്ന് വിളിച്ച് നോക്കട്ടെ അമ്മയുടെ കയ്യിൽ കാശ് ഉണ്ടോ എന്ന്
അച്ചു : അമ്മു അത് വേണ്ടേടി ഞങ്ങൾക്ക് വേണ്ടി നിങ്ങൾ കൂടി ബുദ്ധിമുട്ടുന്നത് കണ്ടാൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല
ഒട്ടും ഭാഗ്യമില്ലാത്ത രണ്ടു ജന്മങ്ങളാ ഞങ്ങൾ രണ്ടും
അമ്മു : ഡീ നീ ഞങ്ങളെ അങ്ങനെ ആണോ കണ്ടിരിക്കുന്നെ നിൻ്റെ അനിയൻ എന്ന് പറഞ്ഞാൽ അത് എൻ്റെ അനിയൻ കൂടിയാണ് അവനു വേണ്ടി ബുദ്ധിമുട്ടാൻ എനിക്ക് സന്തോഷമേ ഉള്ളൂ
( അച്ചുവിൻ്റെയും അമ്മുവിൻ്റെയും സംസാരം കേട്ട് നിന്ന അജുവിന് അവരുടെ സ്നേഹ ബന്ധത്തോട് അസൂയ തോന്നി ഇക്കാലത്ത് സ്വന്തം കാര്യം നോക്കി നടക്കുന്ന ആളുകൾ ആണ് അധികവും അതിനിടയിൽ ഇങ്ങനെ രണ്ടു പെൺകുട്ടികളെ കാണാൻ സാധിച്ചല്ലോ എന്ന് ആല്ലോജിച്ചപ്പോൾ അജുവിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ശേഷം അവൻ അവരോടായി പറഞ്ഞു )
അജു : അതെ നിങ്ങൾ ക്യാഷിൻ്റെ കാര്യം ആലോചിച്ച് ടെൻഷൻ ആവേണ്ട ഇത് വരെ ഉള്ള ബിൽ ഞാൻ സെറ്റിൽ ചെയ്തിട്ടുണ്ട് ഇനി ഇന്ന് ഇവിടെ നിന്ന് നാളെ പോയാൽ പോരെ നിങ്ങൾക്ക് ക്യാഷിൻ്റെ കാര്യം ആലോചിച്ച് നിങ്ങൾ പേടിക്കേണ്ട ഞാൻ ഉണ്ട് കൂടെ
അച്ചു : അയ്യോ സാർ അതൊന്നും വേണ്ട ഞങ്ങൾക്ക് ഇന്ന് തന്നെ പോണം വീട്ടിൽ വേറെ ആരുമില്ല അനിയന് ഇപ്പൊ കുഴപ്പമില്ല എന്നല്ലേ പറഞ്ഞത് സാർ ഇനി ഞങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടേണ്ട
അമ്മു : സാർ അമ്പലത്തിൽ വച്ചു എന്തൊക്കെയോ പറഞ്ഞു സാർ ക്ഷമിക്കണം
അജു : അതേ നിങ്ങൾ ആദ്യം ഈ സാറ് വിളി ഒന്ന് നിർത്തൂ എൻ്റെ പേര് അർജുൻ അജു എന്ന് വിളിക്കും നിങ്ങൾക്കും അങ്ങനെ വിളിക്കാം
അമ്മു : അത് ശരിയാവില്ല സാർ ഇപ്പൊ നിങ്ങൾ ഞങ്ങൾക്ക് ചെയ്തത് വളരെ വലിയ ഒരു കാര്യമാണ് ഞങ്ങളെ ഈ സാഹചര്യത്തിൽ സഹായിച്ച സാറിനെ ഞങ്ങൾ എങ്ങനെ പേരെടുത്ത് വിളിക്കും
അച്ചു : ഞങ്ങൾക്ക് അങ്ങനെ വലിയ ആൾക്കരോട് ഇടപ്പെട്ട് പരിചയം ഒന്നുമില്ല ഇപ്പൊ ചെയ്തു തന്ന സഹായത്തിനു ഈ ജന്മം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കും എനിക്ക് സ്വന്തം എന്ന് പറയാൻ എൻ്റെ അനിയനെ ഉള്ളൂ അവനെ രക്ഷിക്കാൻ ഞങ്ങളെ സഹായിച്ച സാറിന് കോടി പുണ്ണ്യം കിട്ടും
അജു : ഞാൻ പറഞ്ഞില്ലേ സാർ എന്നൊന്നും വിളിക്കേണ്ട എന്ന് നിങ്ങൾക്ക് ഇനി നിങ്ങളുടെ ഇഷ്ടം അല്ലാതെ ഞാൻ എന്താ പറയുക ക്യാഷ് ഉണ്ടെന്ന് കരുതി ആരും അത്ര വലിയവൻ ഒന്നും അല്ലെടോ മുകളിൽ ഒരാളില്ലെ അയാൾക്ക് എല്ലാവരും ഒരുപോലെയാണ്
ആ പിന്നെ ഞാൻ നിങ്ങളുടെ പേര് ചോദിക്കാൻ മറന്നു എന്താ നിങ്ങളുടെ പേര്
അമ്മു : ഞാൻ അമൃത അമ്മു എന്ന് വിളിക്കും ഇത് അച്ചു അശ്വതി ഇവളുടെ അനിയൻ ആണ് അത് സച്ചിൻ ഞങ്ങളുടെ സച്ചു
അച്ചു : സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എൻ്റെ അനിയനെ രക്ഷിക്കാൻ മനസുകാണിച്ച സാറിന് നല്ലതേ വരൂ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചോളാം
( അജു അച്ചുവിൻ്റെ സംസാരം കേട്ട് അവളെ തന്നെ നോക്കി നിന്നുപോയി കാരണം സൗമ്യതയോടുള്ള അവളുടെ സംസാരവും ആരെയും പിടിച്ചുലക്കുന്ന അവളുടെ ഭംഗിയും തന്നെയായിരുന്നു കാരണം അജുവിന് അവളെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം തോന്നി എന്നാൽ അതിന് പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് അവൻ അതിന് മുതിർന്നില്ല നാളിതുവരെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു അക്ട്രാഷൻ അജുവിന് അച്ചുവിനോട് തോന്നി )
അജു : എന്നിട്ട് ഇന്ന് വീട്ടിൽ പോവാൻ തന്നെയാണോ നിങ്ങളുടെ തീരുമാനം
അച്ചു : അതെ സാർ ഇത് എൻ്റെ അച്ഛൻ അറിഞ്ഞാൽ അത് വലിയ പ്രശ്നമാവും അച്ഛൻ എത്തുന്നതിന് മുൻപ് ഞങ്ങൾക്ക് വീട്ടിൽ എത്തണം
( അജുവും അച്ചുവും സംസാരിക്കുന്ന സമയം അമ്മു അവളുടെ അമ്മയെ വിളിച്ച് നടന്നതെല്ലാം പറഞ്ഞിരുന്നു ശാരദ വരണോ എന്ന് ചോദിച്ചെങ്കിലും വേണ്ട കുറച്ച് കഴിഞ്ഞാൽ ഡിസ്റ്റാർജ് ആവും ഞങ്ങൾ വന്നോളം ഇത് ആരും അറിയേണ്ട പ്രത്യേകിച്ച് അച്ചുവിൻ്റെ അച്ഛൻ എന്നാ ശരിയമ്മെ വന്നിട്ട് കാണാം എന്ന് പറഞ്ഞു അമ്മു ഫോൺ കട്ട് ചെയ്തു)
അമ്മു : അച്ചു ഞാൻ അമ്മയെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട് അച്ചു : അമ്മ എന്താ പറഞ്ഞെ അമ്മു : അമ്മ വരണോ എന്ന് ചോദിച്ചു ഞാൻ വേണ്ട ഞങ്ങൾ വന്നോളാം എന്ന് പറഞ്ഞു സമാധനിപ്പിച്ചിട്ടുണ്ട്
അച്ചു : അച്ഛൻ എത്തുന്നതിന് മുൻപ് അവിടെ എത്താൻ നോക്കണം ഇല്ലെങ്കിൽ എനിക്ക് ഇതിനുള്ളത് വേറെ കിട്ടും
അമ്മു : അല്ല സാർ ഡോക്ടർ എപ്പോഴാ പോകാൻ പറ്റുക എന്ന് പറഞ്ഞോ
അജു : ഇന്ന് പോകാം എന്ന് പറഞ്ഞു ഞാൻ ഒന്ന് സംസാരിച്ചിട്ടു വരാം നിങ്ങൾ ഒന്ന് വെയ്റ്റ് ചെയ്യ്
( അജു നേരെ ഡോക്ടറെ കണ്ട് സംസാരിച്ചു ഇപ്പൊ തന്നെ ഡിസ്റ്റാർജ് ആക്കം എന്നും പറഞ്ഞു അങ്ങനെ സച്ചുവിനെ ഡിസ്റ്റാർജ് ആക്കി
ഡിസ്റ്റാർജ് ആയ സച്ചുവിനോട് എന്താണ് ഉണ്ടായത് എന്ന് ചോദിച്ചപ്പോൾ അജുവിൻ്റെ കാർ കാണാൻ പോയപ്പോൾ കാൽ വഴുതി വീണത് ആണെന്ന് പറഞ്ഞു അവൻ അവൻ്റെ പേടി ഇപ്പോഴും മാരിയിട്ടില്ലായിരുന്നു അച്ചുവും അമ്മുവും പതിയെ അവൻ്റെ ഉള്ളിലെ പേടി മാറ്റി മാറ്റി എടുക്കാൻ ശ്രമിച്ചു സച്ചുവിന് നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു അതുകൊണ്ട് അവർ ഒരു വീൽചെയർ എടുത്ത് സച്ചുവിനെ അതിൽ ആണ് പുറത്തേക്ക് കൊണ്ടുപോയത് അവർ പുറത്ത് എത്തിയപ്പോഴേക്കും അജു ബിൽ ഫുൾ സെറ്റിൽ ചെയ്തിരുന്നു കൂടാതെ സച്ചുവിന് കഴിക്കാൻ ഉള്ള രണ്ടു മെഡിസിനും അജു വാങ്ങിയിരുന്നു പുറത്തേക്ക് വന്ന അജു അവരെ കണ്ട് അടുത്തേക്ക് ചെന്നു)
അജു : അശ്വതി ഇതാ അനിയന് കഴിക്കാൻ ഉള്ള മരുന്ന് ആണ് പിന്നെ ഇത് ഇവിടെ ഡോക്ടറെ കാണിച്ചതിൻ്റെ പേപ്പേഴ്സും ഇത് കയ്യിൽ വച്ചൂളൂ
അച്ചു : താങ്ക്സ് നന്ദിയുണ്ട് ഞങ്ങൾക്ക് വേണ്ടി ഇത്രയും ചെയ്തതിന്
അജു : മോനേ സച്ചു പേടിക്കേണ്ട ട്ടോ എല്ലാം പെട്ടെന്ന് മാറും കേട്ടോ
അമ്മു : ഇനിയിപ്പോ കുറച്ച് ദിവസം സ്കൂളിൽ പോകേണ്ടി വരില്ലല്ലൊ അല്ലെടാ ചെക്കാ
സച്ചു : ചേച്ചി ഞാൻ കാരണം എൻ്റെ ചേച്ചി ഒരുപാട് വേദനിച്ചു ല്ലേ
അച്ചു : അതൊന്നും സാരമില്ല എൻ്റെ കുട്ടിക്ക് ഒന്നും വരാതെ എൻ്റെ കൃഷ്ണൻ കാത്തല്ലോ അത് മതി ചേച്ചിക്ക് ഇനി എൻ്റെ കുട്ടി അതൊന്നും ആലോചിച്ച് സങ്കടപ്പെടേണ്ട ട്ടോ നമുക്ക് വേഗം വീട്ടിൽ പോവാൻ നോക്കാം ചെന്നിട്ട് ഒരുപാട് പണിയുള്ളതാ
അമ്മു : ഡീ ഞാൻ പോയി ഒരു ഓട്ടോ വിളിച്ച് വരാം നിങ്ങൾ ഇവിടെ നിൽക്ക്
അച്ചു : ആ ഡീ നീ വേഗം വണ്ടി വിളിച്ച് വാ
അജു : അതെ ഒരു മിനുട്ട് ഒന്ന് നിന്നെ നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത് ഞാൻ അല്ലേ അപ്പോ തിരിച്ചും ഞാൻ തന്നെ കൊണ്ട് വിട്ടോളാം
അമ്മു : അത് അത് പിന്നെ
അച്ചു : സാറ് ഇപ്പോൾ തന്നെ ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല അതാ
അമ്മു : അതെ അച്ചു പറഞ്ഞതാ ശരി സാറ് ഞങ്ങൾക്ക് വേണ്ടി സാറിൻ്റെ സമയം ഇനിയും കളയേണ്ട
അജു : എടോ നിങ്ങൾ രണ്ടാളും എന്താ ഇങ്ങനെ പണം ഉളളവർ എല്ലാവരും ഒരുപോലെ ആണെന്ന് വിചാരിക്കരുത് ഞാൻ ഇപ്പോൾ മറ്റെന്തിനെക്കാളും പ്രയോറിറ്റീ കൊടുക്കുന്നത് നിങ്ങളുടെ കാര്യത്തിനാണ് നിങ്ങളെ സേഫ് ആക്കി വീട്ടിൽ എത്തിച്ചാലെ എനിക്ക് ഒരു മനസമാധാനം ഉണ്ടാവൂ അത് കൊണ്ട് പ്ലീസ് നിങ്ങൾ എൻ്റെ കൂടെ വരണം ഇതൊരു റിക്വസ്റ്റ് ആണ്
അച്ചു : അയ്യോ സാറ് അങ്ങനെയൊന്നും പറയല്ലേ ഞങ്ങൾ സാറിൻ്റെ കൂടെ വരാം
അമ്മു : എന്നാൽ നമുക്ക് പോവാൻ നോക്കാം ഇല്ലെങ്കിൽ വീട്ടിൽ എത്താൻ വൈകും
( അച്ചു അവളുടെ ആ സ്വിച്ച് ഫോണിൽ സമയം നോക്കുന്നത് കണ്ട് അജുവിന് എന്തോ ഒരു കൗതുകം തോന്നി കാരണം ഇപ്പൊ ഉള്ള പെൺകുട്ടികളുടെ കയ്യിൽ അധികം പേരുടെയും കയ്യിൽ സ്മാർട്ട്ഫോൺ ആണ് കണ്ട് വരുന്നത് അങ്ങനെ ഉള്ളപ്പോൾ അച്ചു സ്വിച്ച്ഫോൺ ഉപയോഗിക്കുന്നത് അജുവിന് കൗതുകം ഉള്ളൊരു കാഴ്ച്ച തന്നെയാണ് )
അച്ചു : രണ്ടു മണി ആയി ചെന്നിട്ട് എപ്പോഴാ ഇനി പണികൾ ഒരുക്കുക
അമ്മു : നീ വിഷമിക്കേണ്ട ഞാനും കൂടാം ഇന്ന് നിൻ്റെ കൂടെ നമുക്ക് പോവാൻ നോക്കിയാലോ
അച്ചു : ആ ഡീ പോവാം
അമ്മു : സാർ എന്നാ നമുക്ക് പോയാലോ ഇല്ലെങ്കിൽ എത്താൻ വൈകും അതാ
അജു : ആ ഒക്കെ എന്നാൽ നമ്മുക്ക് പോവാം നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി കാർ എടുത്തിട്ട് വരാം
( അജു കാർ എടുക്കാൻ പോയി )
സച്ചു : ചേച്ചി ആ സാറിൻ്റെ കാറിൽ ആണോ നമ്മൾ ഇങ്ങോട്ട് വന്നത്
അച്ചു : അതെ എന്തെ
സച്ചു : ഒന്നുമില്ല നല്ല ചന്തമുള്ള വണ്ടി അല്ലേ അത് അതിൽ കയറാൻ പറ്റിയത് തന്നെ ഭാഗ്യം
അമ്മു : പിന്നെ കാറിൽ കയറുന്നത് അല്ലേ ഭാഗ്യം
സച്ചു : എനിക്ക് അത് ഭാഗ്യം തന്നെയാ ഞാൻ ഇതുവരെ വേറെ കാറിൽ ഒന്നും കയറിയിയിട്ടില്ലല്ലോ ഇപ്പൊ വിലകൂടിയ കാറിൽ കയറാൻ പറ്റി അത് ഭാഗ്യം തന്നെ അല്ലേ
അമ്മു : എന്നാൽ ചേച്ചിയോട് അയാളെ കെട്ടാൻ പറ അപ്പോ നിനക്ക് എപ്പോൾ വേണമെങ്കിലും കാറിൽ കയറാലോ
അച്ചു : ഡീ പെണ്ണേ നീ ഒന്ന് മിണ്ടാതിരുന്നേ
സച്ചു : ചേച്ചി ദേ നോക്ക്
( അജു അപ്പോഴേക്കും കാറുകൊണ്ട് അവരുടെ അടുത്ത് എത്തിയിരുന്നു അപ്പോഴാണ് അച്ചുവും അമ്മുവും ആ കാർ ശരിക്കും ശ്രദ്ധിക്കുന്നത് ഹോസ്പിറ്റലിൽ പോരുമ്പോൾ അപ്പോഴത്തെ അവസ്ഥയിൽ അവർ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല
ഇത്രയും വില കൂടിയ കാർ അവർ ടിവിയിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു അങ്ങനെ അജു അവരെ കാറിലേക്ക് കയറ്റി അവരുടെ വീട്ടിലേക്ക് യാത്രയായി….)

Leave a Reply

Your email address will not be published. Required fields are marked *