അച്ചുവിൻ്റെ രാജകുമാരൻ – 5 57

അച്ചുവിൻ്റെ രാജകുമാരൻ 5

Achuvinte Rajakumaran Part 5 | Author : Mikhael

[ Previous Part ] [ www.kambi.pw ]


 

അമ്മു : ഡീ അച്ചു നീ അവനോടു ചോദിച്ചു നോക്ക് എന്നാലല്ലേ എന്താ ഉണ്ടായേ എന്ന് അറിയൂ
അച്ചു : ചോദിച്ചു നോക്കാലെ
അമ്മു : മ്മ് ചോദിക്ക്
അച്ചു : സച്ചുട്ടാ മോനേ ചേച്ചി ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
സച്ചു : ഞാൻ ചേച്ചിയോട് നുണ പറയാറുണ്ടോ എന്താ ചേച്ചി അറിയേണ്ടേ ചോദിക്ക്
അമ്മു : നിനക്ക് ഓർമ്മ ഉള്ളത് എന്താണോ അത് മുഴുവനും പറയണം കേട്ടോ
സച്ചു : ആ ചേച്ചി ഞാൻ പറയാം എന്താ നിങ്ങൾക്ക് അറിയേണ്ടത്
അച്ചു : മോനേ മോൻ എങ്ങനെയാ ഇന്ന് ആ തിട്ടിൽ നിന്നും താഴേക്ക് വീണേ
അമ്മു : പറ സച്ചുട്ടാ എങ്ങനെയാ നീ വീണേ
സച്ചു : ചേച്ചി അത് അത് പിന്നേ……..

തുടർന്നു വായിക്കുക…

അച്ചു : പറ സച്ചു
അമ്മു : പറയ് സച്ചുട്ടാ ചേച്ചി ചോദിച്ചത് കേട്ടില്ലേ
സച്ചു : അത് ചേച്ചി നിങ്ങൾ അമ്പലത്തിൻ്റെ ഉള്ളിൽ വച്ചു ആ സാറിനോട് വഴക്ക് ഉണ്ടാക്കിയില്ലെ ആ സമയം ഞാൻ ആ കാറു കാണുവാൻ വേണ്ടി പുറത്തേക്ക് പോയി അതിന് ചുറ്റും നടന്നു നോക്കി ഒന്ന് തൊട്ടു നോക്കാൻ വേണ്ടി കൈ നീട്ടിയതെ ഓർമ്മ ഉള്ളൂ പെട്ടെന്ന് പുറകിൽ നിന്നും ആരോ തള്ളിയ പോലെ ഞാൻ താഴേക്ക് വീണു പിന്നെ ഓർമ്മ വന്നപ്പോൾ ആശുപത്രിയിൽ ആയിരുന്നു
അച്ചു : എന്നാലും എൻ്റെ കൃഷ്ണാ ആരാ എൻ്റെ കുട്ടിയോട് ഈ ദ്രോഹം ചെയ്തത്
അറിഞ്ഞു കൊണ്ട് ഓർമ്മ വച്ച കാലം തൊട്ട് ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഞങ്ങളോട് തന്നെ വേണോ പരീക്ഷണം
അമ്മു : എല്ലാം വിധി പോലെ അല്ലേ നടക്കൂ അച്ചു നമുക്ക് എന്ത് ചെയ്യാൻ കഴിയും
അച്ചു : എടി എന്നാലും ആ വീഴ്‌ച്ചയിൽ ഇവന് വല്ലതും പറ്റിയിരുന്നെങ്കിൽ പിന്നെ എനിക്ക് ആരാടി ഉണ്ടാവുക
അമ്മു : നീ ഇതും ആലോചിച്ച് ടെൻഷൻ ആവാതെ ഇപ്പൊ ഒന്നും പറ്റിയില്ലല്ലോ അത് തന്നെ ഭാഗ്യം അല്ലേ പിന്നെ ഇത് വരെ അറിഞ്ഞു കൊണ്ട് നിങ്ങൾ രണ്ടുപേരും ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലൊ അപ്പോ പിന്നെ ഇത് ചെയ്തവർക്ക് ഉള്ളത് ദൈവം തന്നെ കൊടുത്തോളും നീ ഇപ്പൊ ഉറങ്ങാൻ നോക്ക്
( അച്ചുവും അമ്മുവും സച്ചുവും ഉറക്കത്തിലേക്ക് വീണു ഇതേ സമയം ചന്ദ്രോത്ത് ഉറക്കം കിട്ടാതെ മോഹനും അനിയൻ റാമും മുറ്റത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ഇത് കണ്ട് കൊണ്ടാണ് അവരുടെ ഭാര്യമാർ അങ്ങോട്ട് വന്നത് )
ലക്ഷ്മി : എന്താ മോഹനേട്ടാ എന്താ പ്രശ്നം
അനിത : എന്ത് പറ്റി എന്ന് പറയുമോ എന്തിനാ ഏട്ടനും അനിയനും ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ നടക്കുന്നത് ഞങ്ങളോട് പറയാൻ പറ്റുന്നതാണ് എങ്കിൽ പറയുമോ
ലക്ഷ്മി : കാര്യം പറ മോഹനേട്ടാ
മോഹൻ : അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല
അനിത : ഏട്ടാ അത് പിന്നെ മോഹനേട്ടനും ഏട്ടനും ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുന്നത് ഞങ്ങൾ ഇത് വരെ കണ്ടിട്ടില്ല അതാ ചോദിച്ചെ
ലക്ഷ്മി : എന്ത് പ്രശ്നമായലും ഞങ്ങൾ ഇല്ലെ കൂടെ പറ മോഹനേട്ടാ
റാം : ഏടത്തി സംഭവം എന്താണെന്ന് ഞങ്ങൾ പറയാം കുറച്ച് വിവരം കൂടി കിട്ടാൻ ഉണ്ട്
മോഹൻ : നിങ്ങൾ പോയി കിടക്കാൻ നോക്ക് ഇവൻ പറഞ്ഞ പോലെ കുറച്ച് വിവരം കൂടി കിട്ടാൻ ഉണ്ട് അത് കിട്ടി കഴിഞ്ഞാൽ ഞങ്ങൾ തന്നെ നിങ്ങളോടു എല്ലാം പറയുന്നതാണ്
മക്കൾ ഉറങ്ങിയോ
അനിത :അവരൊക്കെ നേരത്തെ തന്നെ കിടന്നു എന്താ ഏട്ടാ അവരെ വിളിക്കണോ
റാം : വിളിക്കാൻ അല്ല അവർ ഇതൊന്നും അറിയരുത്
മോഹൻ : ലക്ഷ്മീ അനിതേ റാം പറഞ്ഞ പോലെ ഈ കാര്യങ്ങൾ നമ്മളിൽ മാത്രം നിന്നാൽ മതി ഞാൻ പറയുന്നത് മനസ്സിലായല്ലോ രണ്ടാൾക്കും
അനിത : ആ ഏട്ടാ
ലക്ഷ്മി : അനീ വാ നമ്മുക്ക് പോയി കിടക്കാം
അനിത : ഏട്ടാ എന്നാ ഞങ്ങൾ പോയി കിടക്കട്ടെ
റാം : ആ ചെല്ല് ഞങ്ങൾ വന്നോളം
( അനിതയും ലക്ഷ്മിയും കിടക്കാൻ പോയി കുറേ നേരം കൂടി മോഹനും റാമും അതെ നടത്തം തുടർന്നു കുറേ നേരത്തിനു ശേഷം അവർ അന്വേഷിച്ച കാര്യത്തിൻ്റെ ഡീറ്റെയിൽസ് ഇന്ന് കിട്ടില്ല അതിന് കുറച്ച് സമയം കൂടി വേണം എന്ന് മോഹൻ ആ കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ വേണ്ടി ഏൽപ്പിച്ച വ്യക്തി വിളിച്ച് പറഞ്ഞപ്പോൾ ആണ് അവർ രണ്ടു പേരും കിടക്കാൻ പോയത്
അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി..
ഇന്ന് ഞായറാഴ്ച്ച ആയത് കൊണ്ട് കുറച്ച് നേരം കൂടി കിടക്കാം എന്ന ചിന്തയിൽ ആയിരുന്നു അജു എന്നാൽ പെട്ടെന്നാണ് അവനു അച്ചുവിനേയും സച്ചുവിനേയും അമ്മുവിനേയും ഓർമ്മ വന്നത് അജു പെട്ടെന്ന് തന്നെ എണീറ്റു ദിവസവും മുടങ്ങാതെ ചെയ്യുന്ന യോഗയും എക്സർസൈസും ചെയ്തു ശേഷം ഫ്രഷ് ആയി വന്നു ഒരു ക്രീം കളർ പാൻ്റും ഒരു സ്കൈ ബ്ലൂ ഫുൾ സ്ലീവ് ഷർട്ടും എടുത്തിട്ട് കാലിൽ ഒരു ബ്ലാക്ക് wrangler ഷൂസും അണിഞ്ഞു കാറും എടുത്ത് ലക്ഷ്യ സ്ഥാനത്തേക്ക് പുറപ്പെട്ടു സിറ്റിയിൽ നിന്നും അത്യാവശ്യം ദൂരം ഉണ്ടായിരുന്നു അച്ചുവിൻ്റെ നാട്ടിലേക്ക്. ഇതേ സമയം അമ്മുവിൻ്റെ വീട്ടിൽ )
ശാരദ : കുമാരേട്ടാ നിങ്ങൾ പോയി കുറച്ച് കോഴിയിറച്ചി വാങ്ങി വരുമോ
കുമാരൻ : എന്താടി ഇപ്പൊ കോഴി തിന്നാൻ ഒരു പൂതി ഞായറാഴ്ച്ച ആയിട്ട് സ്വസ്ഥമായി രണ്ടെണ്ണം അടിക്കാം എന്നു കരുതിയതാ നീ അതിനും അയക്കില്ലെ
ശാരദ : അത് പിന്നെ ഇന്നലെ നമ്മുടെ അച്ചുവിൻ്റെ പിറന്നാള് ആയിരുന്നു ഞാൻ സദ്യ ഉണ്ടാകണം എന്ന് കരുതി നിൽക്കുകയായിരുന്നു എന്നാൽ അതിനൊന്നും പറ്റിയില്ല ( ശാരദ ഇന്നലെ ഉണ്ടായ കര്യങ്ങൾ കുമരനോട് പറഞ്ഞു കുടിക്കുമെങ്കിലും വീടും വീട്ടുകാരെയും കുമാരന് നല്ല കാര്യമാണ് അത് പോലെ അച്ചുവിനെയും സച്ചുവിനെയും ) അപ്പോ ഞാൻ കരുതി ഇന്ന് ആ കുട്ടികൾക്ക് കുറച്ച് കോഴിക്കറി വച്ചു കൊടുക്കാം എന്ന് നിങ്ങൾക്കും അരിയുന്നതല്ലെ അവിടുത്തെ അവസ്ഥ
കുമാരൻ : ഇതൊക്കെ ഉണ്ടായിട്ടും ഇപ്പോഴാണോ നീ എന്നോട് പറയുന്നെ എന്തായാലും ഇന്നൊരു ദിവസം കുടിച്ചില്ല എന്നു വച്ച് ചത്തൊന്നും പോവില്ല നീ എന്തൊക്കെ വേണം എന്നുള്ള ലിസ്റ്റ് ഉണ്ടാക്ക് ഞാൻ പോയി വാങ്ങി വരാം
ശാരദ : എന്നാല് ഞാൻ ഇപ്പൊ എഴുതി തരാം നിങ്ങൾ ഒന്ന് പോയി കുളിച്ചു വാ
കുമാരൻ : അല്ലെടി അമ്മു എവിടെ കണ്ടില്ലല്ലോ പിന്നെ നീ ആ തോർത്തും സോപ്പും ഇങ്ങെടുക്ക്
ശാരദ : അമ്മു അച്ചുവിൻ്റെ വീട്ടിലാണ് ഇന്നലെ കിടന്നെ ദാ സോപ്പും തോർത്തും വേഗം കുളിച്ച് വന്നിട്ട് കടയിൽ പോവാൻ നോക്ക്
കുമാരൻ : ഞാൻ പെട്ടെന്ന് വരാം നീ അവരോട് ഇന്ന് അവിടെ ഒന്നും ഉണ്ടാക്കേണ്ട എന്ന് പോയി പറ ഇന്നത്തെ ഭക്ഷണം ഇവിടുന്ന് ആണെന്നും പറ
( അതും പറഞ്ഞു കുളിക്കാൻ പോകുന്ന കുമാരേട്ടനെ ഒരു പുഞ്ചിരിയോടെ ശാരദ നോക്കി നിന്നു ശേഷം അച്ചുവിൻ്റെ വീട്ടിലേക്ക് പോയി )
അച്ചു : അമ്മു ഡീ ദേ അമ്മ വരുന്നുണ്ട് നിന്നെ വിളിക്കാൻ ആണെന്ന് തോന്നുന്നു
അമ്മു : എന്താ അമ്മാ
ശാരദ : അച്ചു എവിടെ
അമ്മു : അവള് ചായ വക്കുകയാ എന്തെ
ശാരദ : അച്ചൂ മോളെ അച്ചൂ
അച്ചു : എന്താ ചേച്ചി ദാ വരുന്നു
അമ്മു : എന്താ അമ്മേ കാര്യം എന്തിനാ അവളെ വിളിക്കുന്നെ
ശാരദ : ഒന്നുമില്ല പെണ്ണേ സച്ചു എവിടെ എണീറ്റില്ലെ
അച്ചു : ഇല്ല ചേച്ചി അവൻ ഇന്നലെ കുറച്ച് വൈകിയാണ് ഉറങ്ങിയത് മേൽ വേദനിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു പിന്നെ എപ്പോഴോ ഉറങ്ങി അല്ല ചേച്ചി എന്തിനാ വിളിച്ചെ
ശാരദ : ഞാൻ വിളിച്ചത് എന്താന്നുവെച്ചാൽ ഇന്നിനി ചോറും കറിയും ഒന്നും വയ്ക്കേണ്ട ഉച്ചക്കും രാത്രിയും അവിടുന്ന് കഴിക്കാം അച്ഛനുള്ളത് ഇങ്ങോട്ട് കൊണ്ടുവന്നു കൊടുക്കാം
അച്ചു : അയ്യോ ശരദേച്ചി അതൊന്നും വേണ്ടായിരുന്നു എന്തിനാ വെറുതെ നിങ്ങൾ ബുദ്ധിമുട്ടുന്നെ
അമ്മു : ഒന്ന് നിർത്തിയേടി നിങ്ങൾ ഒരു ബുദ്ധിമുട്ട് ആണെന്ന് ആരാ പറഞ്ഞെ രാവിലെ തന്നെ പെണ്ണ് ദേഷ്യം കയറ്റാൻ വേണ്ടി ഓരോന്ന് പറഞ്ഞോളും
ശാരദ : മോളെ നിന്നെയും സച്ചുവിനേയും ഞാനും കുമാരേട്ടനും ഞങ്ങളുടെ അമ്മുവിനെ പോലെ തന്നെയാ കാണുന്നെ അപ്പോ ഇതൊന്നും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് അല്ല ചേച്ചിയുടെ കുട്ടി അങ്ങനെ ചിന്തിക്കുകയും വേണ്ട
അച്ചു : ചേച്ചി എന്നാലും അത്
അമ്മു : ഒരു എന്നാലും ഇല്ല അമ്മ പൊയ്ക്കോ ഞാൻ ഇവരെയും കൂട്ടി വന്നോളാം
( അമ്മു പറഞ്ഞത് കേട്ട് ശാരദ വീട്ടിലേക്ക് പോയി അച്ചു സച്ചുവിനെ എണീപ്പിച്ചു പല്ല് തേക്കാൻ പറഞ്ഞു വിട്ടു സച്ചുവിന് നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു അതുപോലെ കൈക്ക് ചെറിയ വേദനയും എന്നാൽ അവൻ അത് അച്ചുവിനോട് പറഞ്ഞില്ല കാരണം അവരുടെ സാമ്പത്തികം തന്നെയായിരുന്നു
അങ്ങനെ സച്ചു അവൻ്റെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് വന്നു )
അച്ചു : സച്ചു ചേച്ചി ചായയും ദോശയും എടുക്കട്ടെ
സച്ചു : ആ
അമ്മു : ഡീ അച്ചു ഞാൻ വീട്ടിൽ പോയി ചായ കുടിച്ചു വരാം ട്ടോ
അച്ചു : ഡീ ഇവിടുന്ന് കുടിച്ചോ
അമ്മു : ഞാൻ പല്ലൊന്നും തേച്ചിട്ടില്ലല്ലോ അപ്പോ വീട്ടിൽ പോയി പല്ല് തേച്ചു ചായയും കുടിച്ചു വരാം നീ അപ്പോഴേക്കും ചായകുടിക്കാൻ നോക്ക് നമുക്ക് പുഴയിൽ പോണ്ടെ നിന്നും
അച്ചു : എന്നാ നീ വേഗം പോയി വാ പെട്ടെന്ന് പുഴയിൽ വന്നാൽ നിൻ്റെ അമ്മയെ സഹായിക്കാൻ കൂടാമല്ലോ
അമ്മു : എന്നാ നീ വേഗം റെഡി ആവ് ഞാൻ ഇപ്പോൾ വരാം
സച്ചു : ചേച്ചി അപ്പോ ഞാൻ എന്താ ചെയ്യാ ഞാനും വരട്ടെ നിങ്ങടെ കൂടെ
അച്ചു : വേണ്ട എൻ്റെ കുട്ടി ചേച്ചിക്ക് വേണ്ടി വേദന സഹിച്ചു നിൽക്കുകയാണെന്ന് എനിക്ക് അറിയാം പുഴയിലേക്ക് നടന്നാൽ വേദന അധികമാവും ചേച്ചിയും അമ്മുചേച്ചിയും വേഗം പോയി വരാം ട്ടോ
സച്ചു : മ്മ് അപ്പോ ചേച്ചി വരുന്നത് വരെ ഞാൻ ഇവിടെ ഒറ്റക്ക് നിൽക്കെ
അച്ചു : അതിന് നീ ഒറ്റക്ക് അല്ലല്ലോ അച്ഛൻ ഉണ്ട് അകത്ത് പിന്നെ എന്തിനാ നീ പേടിക്കുന്നെ
സച്ചു : അത് തന്നെയാ എൻ്റെ പേടി ചേച്ചിക്ക് അറിയുന്നത് അല്ലേ അച്ഛൻ്റെ സ്വഭാവം
അച്ചു : എന്നാ നീ അമ്മു ചേച്ചിയുടെ വീട്ടിൽ നിന്നോ അതവുമ്പോൾ നിനക്ക് ടിവി കണ്ടിരിക്കാം
നീ വേഗം ചായ കുടിക്ക് ഞാനും ചായ കുടിക്കട്ടെ ഇല്ലെങ്കിൽ അമ്മു ഇപ്പൊ വന്നു തിരക്ക് കൂട്ടാൻ തുടങ്ങും
( അങ്ങനെ അവരുടെ ചായകുടി കഴിഞ്ഞപ്പോഴേക്കും അമ്മു പുഴയിൽ പോവാൻ എത്തിയിരുന്നു സച്ചുവിനെ അമ്മുവിൻ്റെ വീട്ടിൽ ആക്കി അവർ രണ്ടു പേരും പുഴയിലേക്ക് പോയി ഈ സമയം സിറ്റിയിൽ ഒരു ബേക്കറിയിലായിരുന്നു അജു )
അജു : ചേട്ടാ കുറച്ച് ബേക്കറി സാധനങ്ങൾ വേണം
കടക്കാരൻ : സാർ പറയൂ എന്താ വേണ്ടത്
അജു : ഹോർലിക്സ് 1 kg
ബൂസ്റ്റ് 1 kg
ഡാർക് ഫാൻ്റസി 1 വലിയ പാക്കറ്റ്
പിന്നെ നട്സ് ഉണ്ടോ ഇവിടെ
കടക്കാരൻ : ഉണ്ട് സാർ പറയൂ ഏതാ വേണ്ടത്
അജു : ബദാം 1 kg
പിസ്ത 1 kg
കഷ്യൂ നട്സ് ഹാഫ് kg
പിന്നെ ഒരു മൂന്ന് ഡയറി മിൽക്ക് വലുത്
കടക്കാരൻ : സാർ ഫ്രൂട്സ് എന്തെങ്കിലും വേണോ
അജു : ആ വേണം
ഓറഞ്ച് 1 kg
ആപ്പിൾ 1 kg
മുന്തിരി 1 kg
ഇത് മതി പിന്നെ ഇവിടെ കേക്ക് ഉണ്ടോ
കടക്കാരൻ : ഉണ്ടല്ലോ സാർ ഏതാ വേണ്ടത്
ബ്ലാക്ക് ഫോറസ്റ്റ് ഉണ്ട്
വൈറ്റ് ഫോറസ്റ്റ് ഉണ്ട്
റെഡ് വെൽവെറ്റ്
ബട്ടർ സ്കോച്ച് ഇതെല്ലാം ഉണ്ട് സാറിന് ഏതാ വേണ്ടത്
അജു : ഒക്കെ ഒരു റെഡ് വെൽവെറ്റ് കേക്ക് എടുത്തോളൂ 1 kg യുടെ
കടക്കാരൻ : ഓക്കെ സാർ വേറെ എന്തെങ്കിലും വേണോ
അജു : ഇത് മതി
കടക്കാരൻ : സാർ കേക്കിൽ എന്തെങ്കിലും എഴുതാൻ ഉണ്ടോ
അജു : ഹാ ഉണ്ട് ബി ലേറ്റെഡ് ബർത്ത് ഡേ വിഷസ് അച്ചു
( കടക്കാരൻ കേക്ക് എല്ലാം സെറ്റ് ആക്കി അജുവിൻ്റെ കയ്യിൽ കൊടുത്തു ഇത്രയും സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ അവർ തൻ്റെ ആരാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം അവൻ്റെ കയ്യിലും ഉണ്ടായിരുന്നില്ല പക്ഷേ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ അവർ അവർ നിനക്ക് വേണ്ട പെട്ടവരാണ് ആണെന്ന് പറയുന്ന പോലെ ഒരു തോന്നൽ അത് കൊണ്ടാണ് അജു ഇത്രയും സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചതും )
ബിൽ എത്രയായി ടോട്ടൽ
കടക്കാരൻ :
1. ആപ്പിൾ 1 kg = 150
2. ഓറഞ്ച് 1 kg = 150
3. മുന്തിരി 1 kg = 120
4. ബുസ്റ്റ് 1 kg = 465
5. ഹോർളിക്സ് 1 kg = 485
6. ഡയറി മിൽക്ക് 3* 100 = 300
7. കാഷ്യൂ നട്ട് 500 gm = 650
8. ബദാം 1 kg = 999
9. പിസ്ത 1 kg = 1194
10 . കേക്ക് 1 kg = 1300
മൊത്തം 5813 വരും സാറ് ഒരു 5 700 തന്നാൽ മതി
അജു : ഹേയ് അതൊന്നും കുഴപ്പമില്ല 5813 അല്ലേ പറഞ്ഞെ ഞാൻ സ്കാനർ എവിടെ
കടക്കാരൻ : ദാ സാറ് 5700 വിട്ടാൽ മതി ഇത്രയും സാധനങ്ങൾ വാങ്ങിയത് അല്ലേ
അജു : നിങ്ങൾക്ക് ഇതുകിട്ടിയിട്ട് വേണ്ടെ ജീവിക്കാൻ ഇനി ഡിസ്കൗണ്ട് ഇട്ടാൽ നിങ്ങൾ ഹാപ്പി ആവുമെങ്കിൽ ഇന്ന് നിങ്ങളുടെ കടയിൽ വരുന്ന പാവപ്പെട്ട ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ അതാണ് എൻ്റെ ഒരു സന്തോഷം
കടക്കാരൻ : സാറിൻ്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ തീർച്ചയായും ഞാൻ അങ്ങനെ ചെയ്തിരിക്കും ( കാശിൻ്റെ ജാഡ കാണിക്കതെയുള്ള അജുവിൻ്റെ പക്വതയോടെ ഉള്ള സംസാരവും പെരുമാറ്റവും കണ്ട് അജുവിനോടു ബഹുമാനം തോന്നി
കടക്കാരൻ അതിന് സമ്മതിച്ചു…
ശേഷം എല്ലാം അജുവിൻ്റെ കാറിൽ വക്കാൻ സഹായിച്ച കടക്കാരനോട് യാത്ര പറഞ്ഞു അജു അച്ചുവിനെയുംസച്ചുവിനെ യും അമ്മുവിനെയും തേടി യാത്രയായി… )
അച്ചു : ഡീ പെട്ടെന്ന് നടക്കു
അമ്മു : എന്തിനാ പെണ്ണേ ഇത്ര ധൃതി എന്താ ഇന്ന് നിന്നെ ആരെങ്കിലും പെണ്ണ് കാണാൻ വരുന്നുണ്ടോ
അച്ചു : ദേ പെണ്ണേ ഒന്നങ്ങു തന്നാൽ ഉണ്ടല്ലോ മര്യാദക്ക്
അടങ്ങി ഒതുങ്ങി നടക്കാൻ നോക്ക് വേഗം കുളിച്ചു വരണം നിൻ്റെ അമ്മയെ സഹായിക്കാൻ വേണ്ടി ആണ് ഞാൻ തിരക്ക് കൂട്ടുന്നത്
അമ്മു : അതിന് നീ തിരക്ക് കൂട്ടുകയൊന്നും വേണ്ട പണിയെല്ലാം അമ്മ നോക്കിക്കോളും
അച്ചു : അത് ശരിയല്ല മോളെ ശാരദേച്ചിയെ സഹായിക്കാതെവെറുതെ വന്നു കഴിച്ചാൽ എനിക്ക് ശരിയാവില്ല
അമ്മു : ഓ ആയിക്കോട്ടെ എന്നാ
( പുഴയിൽ എത്തിയ അവർ വേഗം അലക്കാൻ ഉള്ളത് അലക്കി കുളിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു
നടന്നു നടന്നു അവരുടെ വീട്ടിലേക്കുള്ള വഴിയിൽ എത്താൻ നേരം അവർ ഒരു ശബ്ദം കേട്ട് നോക്കിനിന്നു അപ്പോഴതാ ഒരു കാർ വരുന്ന അത് കണ്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി അത് അജുവിൻ്റെ കാർ ആണെന്ന് )
അമ്മു : എന്താ മോളെ ഈ കാണുന്ന നിൻ്റെ ഹീറോ വരുന്നുണ്ടല്ലോ
അച്ചു : അമ്മു നിനക്ക് അടി കിട്ടുമേ
അമ്മു : അല്ലെങ്കിൽ നീ പറ ഇങ്ങേർ ഈ കാട്ടുമുക്കിൽ വേറെ ആരെ കാണാന ഈ വരുന്നേ
അച്ചു : അതെങ്ങിനെ എനിക്കറിയും നീ വേണമെങ്കിൽ ചോദിച്ചു നോക്കിക്കോ ഞാൻ പോകുവാ
അമ്മു : നിക്കെടി പെണ്ണേ അവിടെ ഇന്നലെ അങ്ങേരു പോകുമ്പോൾ കൺമിഴിച്ച് നോക്കുന്നുണ്ടായിരുന്നല്ലൊ പിന്നെ ഇപ്പൊ എന്താ ഒരു ജാഡ
അച്ചു : എടി പെണ്ണേ നീ എൻ്റെ ഡ്രസ്സ് നോക്ക് നനഞ്ഞത് ഇട്ടിട്ടാ നിൽക്കുന്നത് എനിക്കെന്തോ മടിയാ ഇങ്ങനെ നിൽക്കാൻ ഞാൻ പോകുവാ നീ വരുന്നെങ്കിൽ വാ
( അച്ചു പോയപ്പോൾ അമ്മുവും വീട്ടിലേക്ക് പോയി അജു അവർ പോകുന്നത് കണ്ടിരുന്നു അവനു എന്തെന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു ആ നേരത്ത് തനിക്ക് പ്രിയപ്പെട്ട ആരെയോ ആണ് കാണാൻ പോകുന്നത് എന്നൊരു പ്രതീക്ഷ പോലെ തോന്നി അവന് എന്നാൽ അവർ തന്നെ കാത്ത് നിന്നില്ലല്ലോ എന്നൊരു സങ്കടം അജുവിൻ്റെ മനസ്സിൽ തോന്നി അത് പെട്ടെന്ന് മാറുകയും ചെയ്തു കാരണം അവർക്ക് അറിയില്ലല്ലോ അവൻ അവരെ തേടി ഇറങ്ങിയത് ആണെന്ന് അജുവിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു )
അമ്മു : അച്ചു ഒന്ന് നിൽക്കാമയിരുന്നു അവിടെ
അച്ചു : ഞാൻ വേഗം പോയി അലക്കിയ ഡ്രസ്സ് എല്ലാം തോരിയിട്ട്
ഒന്ന് റെഡി ആയിട്ട് വരാം നീയും വേഗം ഡ്രസ്സ് മാറ്റി വാ നമുക്ക് റോഡിലേക്ക് ഒന്ന് പോയി നോക്കാം
അമ്മു : അപ്പോ പെണ്ണിൻ്റെ മനസ്സിൽ പൂതിയൊക്കെ ഉണ്ട് ല്ലേ
അച്ചു : നീ ഒന്ന് വേഗം മാറ്റി നിൽക്ക് ഞാൻ ഇപ്പൊ വരാം ഇന്നലെ നമ്മളെ സഹായിച്ച ആളല്ലേ എനിക്ക് അയാൾ ദൈവതുല്ല്യം ആണ് അയാളെ കാണാത്തത് പോലെ പോന്നപ്പോൾ ഉള്ളിൽ ഒരു കുത്തൽ അതാ നീ വേറെ ഒന്നും വിചാരിക്കേണ്ട വേഗം മാറ്റി നിൽക്ക് ഞാൻ ഇപ്പൊ വരാം
അമ്മു : എന്നാ ശരി വേഗം റെഡി ആയി വാ നമുക്ക് നിൻ്റെ ദൈവത്തെ കാണാൻ പോകാം
അച്ചു : ദേ പെണ്ണേ കളിയാക്കാതെ
അമ്മു : ഓ സോറി നീ ചെല്ല് മാറ്റി വാ
അച്ചു : മ്മ് ശരി
( ചന്ദ്രോത്ത് തറവാട്ടിൽ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് ഓരോരുത്തരും അവരവരുടേതായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വീട്ട് ജോലികൾ ചെയ്യാൻ പുറത്തെ സ്ത്രീകൾ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ ചന്ദ്രോത്തെ സ്ത്രീ ജനങ്ങൾ അടുക്കള ജോലികൾ ഒന്നും തന്നെ ചെയ്യറുമില്ലായിരുന്നു
എന്നാൽ ദീപു അവിടെ വെത്യസ്ഥൻ ആയിരുന്നു അവന് എന്തെങ്കിലും വേണമെന്ന് തോന്നിയാൽ ഇടക്ക് അവൻ തന്നെ കുക്ക് ചെയ്യുമായിരുന്നു
ആ തറവാട്ടിൽ ആർക്കെങ്കിലും കുറച്ച് മനുഷ്യത്വം ഉണ്ടെങ്കിൽ അത് ദീപുവിന് ആയിരുന്നു …
മോഹനും അനിയൻ റാമും ഫോൺ കാളുകൾ തുടരുന്നുണ്ട് അവരുടെ സംശയങ്ങൾ തീർക്കാതെ സമധനമായിരിക്കാൻ അവർക്ക് കഴിയില്ല അതിന് വേണ്ടി സത്യം അറിയാൻ ഉള്ള തത്രപ്പാടിൽ ആണ് രണ്ടു പേരും ലക്ഷ്മിയും അനിതയും പേപ്പർ വായിക്കുന്നു സൺഡേ ആയത് കൊണ്ട് ദീപ്തിയും അനഘയും എഴുന്നേൽക്കാൻ സമയം ഒരുപാട് ആവും ദീപു ഇതേ സമയം ലാപിൽ അവരുടെ ബിസിനസ്സുകളുടെ ഡീറ്റെയിൽസ് നോക്കുകയായിരുന്നു )
അമ്മു : അമ്മേ ഞാൻ ഇപ്പൊ വരാം
ശാരദ : എടി പെണ്ണേ ഈ പണിയൊക്കെ ഒന്ന് ഒരുക്കാൻ കൂടിയേ നീ
അമ്മു : എൻ്റമ്മേ ഞാൻ ഇപ്പൊ വരാം ഒരു 10 മിനുട്ട്
ശാരദ : എന്നാ വേഗം പോയി വാ എന്നിട്ട് എന്നെയൊന്നു സഹായിക്കാൻ കൂട്
അമ്മു : ആ ശരി അമ്മാ ഇപ്പൊ വരാം ( അമ്മു വേഗം അച്ചുവിൻ്റെ വീട്ടിലേക്ക് ഓടി അമ്മു ഒരു കാപ്പി കളർ ടോപ്പും ഒരു കറുപ്പ് പലാസ പാൻ്റും ആയിരുന്നു വേഷം അച്ചുവാണെങ്കിൽ വെള്ള ലെഗിൻസും ഒരു ലൈറ്റ് പിങ്ക് ടോപ്പിലും ആയിരുന്നു )
അമ്മു : എടി ഇതേതാ ടോപ്പ് ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ
അച്ചു : എൻ്റെ പെണ്ണേ ഇത് പുതിയത് ഒന്നുമല്ല പഴയതാ നീ കണ്ടിട്ടുണ്ടല്ലോ ഇത്
കുറേ ആയി ഇട്ടിട്ട് അതാ നിനക്കിത് കണ്ടപ്പോൾ അങ്ങനെ തോന്നിയത്
അമ്മു : എന്താ ദൈവത്തെ കാണാൻ പ്രത്യേകം ഒരുങ്ങിയത് ആണോ
അച്ചു : കളിയാക്കാതെടീ നീ നോക്കിയേ ഇതിൻ്റ കയ്യിൻ്റെ ഭാഗം തുന്നിയിട്ടാണ് ഞാൻ ഇട്ടിരിക്കുന്നത്
നല്ല ഡ്രസ്സ് ഇടണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷേ
അമ്മു : ഓ പെണ്ണ് അപ്പോഴേക്കും സെൻ്റി ആയി അല്ല അമ്മൂസേ ആ സാറ് നമ്മളെ കാണാൻ വന്നതാണോ അതോ
അച്ചു : എനിക്ക് എങ്ങിനെ അറിയാനാ
അത് അറിയാൻ അല്ലേ നമുക്ക് പോയി നോക്കാം എന്ന് ഞാൻ പറഞ്ഞത്
അമ്മു : എന്നാ വാ പെട്ടെന്ന് പോയി നോക്കാം
അച്ചു : നിൽക്ക് വാതിൽ ഒന്ന് ചാരട്ടെ
അമ്മു : അടക്കുന്നില്ലെ അപ്പോ
അച്ചു : ഹേയ് അകത്ത് ഒരാളുണ്ട് എപ്പോഴാ നീക്കാ എന്നു അറിയില്ല വാതിൽ അടച്ചാൽ തിരിച്ച് വരുമ്പോൾ ചിലപ്പോൾ വാതിൽ ഉണ്ടാവില്ല അതാ അടക്കാത്തെ
അമ്മു : നീ വാ നമുക്ക് റോഡിലേക്ക് പോയി നോക്കാം
അച്ചു : നടക്കു വേഗം. നീ അമ്മയോട് എന്താ പറഞ്ഞേ
അമ്മു : നിൻ്റെ വീട്ടിലേക്ക് പോവാണ് എന്നു പറഞ്ഞു
അച്ചു : ഈ കാര്യം പറഞ്ഞിട്ടില്ലല്ലോ
അമ്മു : ഇല്ലെടി എന്താ പോയി പറഞ്ഞിട്ട് വരണോ
അച്ചു : നീ എന്താ പെണ്ണേ ഇങ്ങനെ
അമ്മു : എന്താ എൻ്റെ തമാശ ഇഷ്ടമായില്ലെ
അച്ചു : അവളുടെ ഒരു തമാശ കേട്ടാൽ തന്നെ ഒരെണ്ണം അങ്ങ് തരാൻ തോന്നും
അമ്മു : അച്ചു ഡീ അങ്ങോട്ട് നോക്കിയേ ദേ നിൻ്റെ ദൈവത്തിൻ്റെ കാറു നിൽക്കുന്നു
( അമ്മു പറഞ്ഞത് കേട്ട് നോക്കിയ അച്ചു കണ്ടത് റോഡിൻ്റെ ഒരു സൈഡിൽ നിർത്തിയിട്ടിരിക്കുന്ന അജുവിൻ്റെ കാറിനെയാണ് അവർ രണ്ടു പേരും കാറിൻ്റെ അടുത്തേക്ക് ചെന്നു അവർ അടുത്ത് എത്തിയതും കാർ തുറന്ന് അജു പുറത്തേക്ക് ഇറങ്ങി അമ്മുവിനേയും അച്ചുവിനേയും അവൻ മാറി മാറി നോക്കി എന്നാൽ അച്ചുവിൽ നിന്ന് കണ്ണെടുക്കാൻ അവൻ നന്നേ പാടുപ്പെട്ടു അച്ചുവിൻ്റെ അവസ്ഥയും മറിച്ചല്ലായിരുന്നു )
അമ്മു : സാർ എന്താ ഇവിടെ ആരെയെങ്കിലും കാണാൻ വന്നതാണോ
അജു : അതെ
അച്ചു : ഇവിടെ ആരെ കാണാനാ
അജു : എടോ സത്യം പറയാലോ എനിക്ക് ഈ നാട്ടിൽ ആരെയും അങ്ങനെ അറിയില്ല
അമ്മു : അപ്പോ പിന്നെ ആരെ കാണാനാ സാറ് വന്നേ
അജു : ഞാൻ നിങ്ങളെ കാണാൻ വന്നതാ
അമ്മു : ഞങ്ങളെ കാണാനോ
അജു : അതെ പേടിക്കേണ്ട ഇന്നലെ നിങ്ങളെ ഇവിടെ ആക്കി പോയ ശേഷം സച്ചുവിൻ്റെ അവസ്ഥ ഓക്കെ ആയിട്ടുണ്ടാകുമോ എന്നു അറിയാൻ വേണ്ടി വന്നതാ അല്ല സച്ചു എവിടെ
അച്ചു : അവൻ ഇവളുടെ വീട്ടിലാ
അജു : ആ അതുശരി അവൻ ഇപ്പൊ ഓക്കേ ആയോ
അച്ചു : ആ ഇപ്പൊ കുഴപ്പമൊന്നുമില്ല
അജു : എന്നാൽ ഒന്ന് കാണാൻ പറ്റുമോ
അച്ചു : അത് അത് പിന്നെ
അജു : എന്ത് പറ്റി ഞാൻ സച്ചു വിനെ കാണുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
അമ്മു : പ്രോബ്ലം ഒന്നുമില്ല സാർ അവനു നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട് അതാ
അജു : എന്നിട്ടെന്താ അവൻ ഓക്കെ ആണെന്ന് പറഞ്ഞത്
അച്ചു : അത് സാറ് ഇന്നലെ ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു ഇനിയും അത് വേണ്ട എന്ന് കരുതി പറഞ്ഞതാ
അജു : ഇറ്റ്‌സ് ഒക്കെ
ഒരുമിനുറ്റ് രണ്ടാളും ഒന്ന് വന്നേ
( അജു അവരെ കാറിൻ്റെ അടുത്തേക്ക് കൊണ്ട് പോയി അവൻ വാങ്ങിയ സാധനങ്ങൾ എല്ലാം അവർക്ക് എടുത്ത് കൊടുത്തു )
അച്ചു : അയ്യോ സാർ എന്തിനാ ഇതെല്ലാം വാങ്ങിയെ
അമ്മു : സാർ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നെ
അജു : ഞാൻ പറഞ്ഞോ എനിക്ക് ഇത് ബുദ്ധിമുട്ട് ആണെന്ന് എനിക്ക് സ്വന്തം എന്ന് പറയാൻ ആരുമില്ല ഇന്നലെ സച്ചുവിനേ കണ്ടപ്പോൾ ഒരു അനിയനെ പോലെയാണ് എനിക്ക് തോന്നിയത് അതാ ഞാൻ ഇതെല്ലാം വാങ്ങിയത് നിങ്ങൾക്ക് ഇഷ്ടമായില്ലെങ്കിൽ സോറി
അച്ചു : അയ്യോ സാറ് ഞങ്ങളോട് സോറിയൊന്നും പറയേണ്ട ജീവിതത്തിൽ ഇതെല്ലാം കൈകൊണ്ട് തൊടുന്നത് പോലും ഇപ്പോഴാ പെട്ടെന്ന് ഇതെല്ലാം കണ്ടപ്പോൾ പൈസ ഒരുപാട് ആയി കാണുമല്ലോ അതാ അങ്ങനെ പറഞ്ഞത്
അമ്മു : സാറ് ഞങ്ങൾ പറഞ്ഞത് കാര്യമാക്കേണ്ട സച്ചുവിന് വേണ്ടി ഇതെല്ലാം വാങ്ങി വന്ന സാറിനോട് നന്ദി മാത്രമേ ഉള്ളൂ
അജു : ഹേയ് അങ്ങനെയൊന്നും പറയല്ലേ ഡോ പിന്നെ എനിക്ക് സച്ചുവിനെ ഒന്ന് കാണാൻ പറ്റുമോ
അമ്മു : അതിനെന്താ സാറ് വാ അച്ചു നടക്കു ബാക്കി വീട്ടിൽ പോയി സംസാരിക്കാം
( അമ്മു മുൻപിലും അച്ചു അവളുടെ പുറകിലുമായി അവരുടെ വീട്ടിലേക്ക് നടന്നു അജു പെട്ടെന്നാണ് ഒരു കാര്യം ഓർത്തത് കേക്ക് കൊടുത്തിട്ടില്ല.
അജു വേഗം ഫ്രണ്ട് സീറ്റിൽ നിന്നും കേക്ക് എടുത്ത് അവരുടെ പുറകേ പോയി
തൻ്റെ മുൻപിൽ നടക്കുന്ന അച്ചുവിൻ്റെ സൗന്ദര്യത്തെ നോക്കാതിരിക്കാൻ അജുവിന് ആയില്ല..
അജു നോക്കുമ്പോൾ കാണുന്നത് കീറിയ ഡ്രസ്സ് തുന്നിച്ചേർത്തു ആണ് അച്ചു ഇട്ടിരിക്കുന്നത് എന്നാണ് ഇങ്ങനെ ഉള്ള ഡ്രസ്സിലും അവളെ ഒരു ദേവതയെപോലെ അജുവിന് തോന്നി അമ്മുവിൻ്റെ വീട്ടിൽ എത്തിയത് പോലും അജു ശ്രദ്ധിച്ചില്ല അമ്മുവിൻ്റെ വിളിയിൽ ആണ് അജു യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത് )
അമ്മു : എന്താ സാർ എന്ത് പറ്റി
അച്ചു : എന്താ ഡീ
അമ്മു : അല്ല സാറിൻ്റെ ശ്രദ്ധ ഇവിയൊന്നും അല്ലെന്ന് തോന്നുന്നു അതാ ഞാൻ എന്താ പറ്റിയെ എന്നു ചോദിച്ചത്
അച്ചു : എന്താ സാർ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അജു : ഹേയ് ഞാൻ ചുമ്മാ എന്തോ ആലോചിച്ചു പോയതാ
അമ്മു : ഓ പകൽ കിനാവ് കാണുകയായിരുന്നു അല്ലേ
അച്ചു : ഒന്ന് മിണ്ടാതിരി പെണ്ണേ
ശാരദ : അല്ല ആരിതു മോൻ എപ്പോ വന്നു ഇവർ ഒന്നും പറഞ്ഞതും ഇല്ല മോൻ വരുമെന്ന്
അജു : ചേച്ചി ഞാൻ വെറുതെ ഇത് വഴി പോയപ്പോൾ നിങ്ങളെ കാണാമല്ലോ എന്നു കരുതി കയറിയതാ സച്ചുവിന് ഇപ്പൊ എങ്ങനെ ഉണ്ട്
ശാരദ : അവൻ അകത്ത് ടിവി കാണുകയാ നടക്കുമ്പോൾ ചെറിയ വേദന ഉണ്ടെന്ന് പറയുന്നുണ്ട് അവൻ
മോനേ സച്ചു ഒന്നുപുറത്തേക്ക് വന്നേ ദേ നിന്നെ കാണാൻ ഒരാള് വന്നിട്ടുണ്ട്
സച്ചു : ആരാ ശാരദാമേ
അച്ചു : മോനേ നിന്നെ ആശുപത്രിയിൽ കൊണ്ടുപോവാൻ സഹായിച്ച സാറാ
സച്ചു : ദാ വരുന്നു സാറേ
അജു : നിങ്ങൾ എല്ലാവരും ഈ സാറ് വിളി ഒന്ന് നിർത്തുമോ എനിക്കിത് കേൾക്കുമ്പോൾ നമ്മൾ തമ്മിൽ ഒരുപാട് അകൽച്ച ഉള്ള പോലെ ഒരു ഫീൽ
അച്ചു : അയ്യോ ഞങ്ങൾ പിന്നെ എങ്ങനെയാ സാറിനെ വിളിക്കുക
അമ്മു : സാറിനെ പോലെ ഒരു പണക്കാരൻ ഞങ്ങളോട് മിണ്ടുന്നത് തന്നെ ആദ്യമായിട്ടാ അപ്പോ പിന്നെ സാർ എന്നല്ലാതെ എന്താ ഞങ്ങൾ വിളിക്കുക
സച്ചു : സാർ എന്നെ കാണാൻ വന്നതിന് നന്ദിയുണ്ട്
അജു : മോനേ സച്ചു ഞാൻ ഒരു കാര്യം പറഞാൽ കേൾക്കുമോ
സച്ചു : ആ കേൾക്കാം ഞാൻ എന്താ ചെയ്യേണ്ടേ
അജു : എന്നാ ഈ സാറ് വിളി ഒന്ന് മാറ്റി ചേട്ടാ എന്ന് വിളിക്കുമോ
സച്ചു : ഏട്ടാ….
അജു : താങ്ക് യൂ സച്ചു ഇനി അങ്ങനെ വിളിച്ചാൽ മതി ട്ടോ എന്തെങ്കിലും ആവശ്യം വന്നാൽ ഒരു ഏട്ടൻ്റെ സ്ഥാനത്ത് ഞാൻ ഉണ്ടാവും എന്നെ വിളിച്ചാൽ മതി ഏട്ടൻ പോവുമ്പോൾ എൻ്റെ നമ്പർ തരാം ട്ടോ
ശാരദ : അല്ല മോനേ എന്താ ഈ കവറുകളിൽ എല്ലാം
അജു : അതോ അത് പിന്നെ സച്ചുന് വയ്യല്ലോ കാണാൻ വരുമ്പോൾ എന്തെങ്കിലും വങ്ങേണ്ടെ അങ്ങനെ വാങ്ങിയതാ
( അച്ചുവും അമ്മുവും ശാരദയും സച്ചുവും ഒരുപോലെ തരിച്ചു നിന്നു മുൻപരിചയം പോലും ഇല്ലാത്ത ഒരാള് ഇത്രയൊക്കെ സാധനം വാങ്ങി കൊടുക്കുമോ എന്ന് ആലോചിച്ചു പോയി അവരുടെ നിൽപ്പ് കണ്ട് അജു പറഞ്ഞു )
അജു : അതെ നിങ്ങൾ ടെൻഷൻ ആവേണ്ട ഇത് ഞാൻ നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി വാങ്ങിയതാണ്
അച്ചു : സാർ എന്നാലും ഇതിനൊക്കെ ഒരുപാട് പൈസ ആവില്ലേ ഞങ്ങൾക്ക് വേണ്ടി സാറെന്തിനാ ബുദ്ധിമുട്ടുന്നെ
അജു : ഞാൻ പറഞ്ഞില്ലേ എനിക്ക് സ്വന്തം എന്ന് പറയാൻ ആരുമില്ല ഇന്നലെ കുറച്ച് സമയം നിങ്ങളുടെ കൂടെ ചിലവഴിച്ചപ്പോൾ കൂടെ ആരൊക്കെയോ ഉള്ള പോലെ തോന്നി അതാ ഞാൻ ബുദ്ധിമുട്ട് ആയെങ്കിൽ സോറി
അമ്മു : അർജ്ജുനേട്ടാ അങ്ങനെ വിളിക്കാലോ അല്ലേ
അജു : വിളിച്ചോ അമ്മൂസെ ഇപ്പൊ ഞാൻ ഹാപ്പി ആയി
( എല്ലാവരും അജുവിനെ സ്നേഹിക്കുമ്പോൾ അച്ചുവിന് മാത്രം ഒന്നും തുറന്നു പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല
അജു കൊണ്ടുവന്ന എല്ലാ ബേക്കറിയും അവർ സന്തോഷത്തോടെ സ്വീകരിച്ചു അജു തൻ്റെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് 3 ഡയറി മിൽക്ക് എടുത്ത് സച്ചുവിനു നൽകി സച്ചു അതിൽ ഒന്നെടുത്ത് ബാക്കി ചേച്ചിമാർക്ക് നൽകി അജു തൻ്റെ മറ്റെ കയ്യിൽ ഉണ്ടായിരുന്ന കവറ് അച്ചുവിന് നേരെ നീട്ടി )
അജു : ബിലേറ്റെഡ് ബർത്ത് ഡേ വിഷ്‌സ് അച്ചു
( അത് കേട്ടതും അച്ചു ആകെ സർപ്രൈസ് ആയി കാരണം അവള് ഇതുവരെ അവളുടെ പിറന്നാളിന് കേക്ക് മുറിച്ചിട്ടില്ലായിരുന്നു എന്നാല് ഇപ്പൊ ഇതാ പിറന്നാള് കഴിഞ്ഞാലും തനിക്ക് വേണ്ടി ഒരു കേക്ക് )
ശാരദ : അല്ല മോളുടെ പിറന്നാള് മോന് എങ്ങനെയാ അറിയുക
അമ്മു : അത് ഇന്നലെ ഞങ്ങൾ പറഞ്ഞിരുന്നു അമ്മേ
അച്ചു എന്താ ഡീ മിഴിച്ചു നിൽക്കുന്നത്
സച്ചു : ചേച്ചീ വാങ്ങു ചേച്ചീ
ശാരദ : വാങ്ങിക്കോ മോളെ ആ മോൻ സ്നേഹത്തോടെ തരുന്നത് അല്ലേ
അമ്മു : വാങ്ങടി പെണ്ണേ
അച്ചു : താങ്ക്സ് ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കിട്ടുന്നത് അതിൻ്റെ ഷോക്കിൽ ആയത് കൊണ്ടാ ഞാനിത് വാങ്ങാൻ വൈകിയേ താങ്ക്സ് എ ലോട്ട്
അജു : ഹൊ എന്തായാലും വങ്ങിയല്ലോ ഒരു പേടി ഉണ്ടായിരുന്നു താൻ എങ്ങനെ പ്രതികരിക്കും എന്ന് ഇപ്പൊ ഞാനും ഹാപ്പി ആയി
സച്ചു : ചേച്ചി കേക്ക് മുറിക്കാം
അമ്മു : ഓ ചെക്കൻ്റെ ഒരു കൊതി
ശാരദ : മക്കൾ അകത്തേക്ക് വാ അവിടെ വച്ച് മുറിക്കാം
( അങ്ങനെ അവർ അമ്മുവിൻ്റെ വീട്ടിൻ്റെ അകത്ത് കയറി ഹാളിൽ വച്ചു കേക്ക് മുറിക്കാൻ റെഡി ആയി കേക്ക് ബോക്സ് തുറന്നപ്പോൾ തന്നെ അവർ ഒന്ന് ആശ്ചര്യപ്പെട്ടു കാരണം റെഡ് ഫോറസ്റ്റ് കേക്ക് കേട്ടിട്ടല്ലാതെ കണ്ടിട്ടില്ല അതും അവർക്ക് വളരെ അധികം സന്തോഷം ഉണ്ടാക്കുന്ന ഒന്നായിരുന്നു
അച്ചു കേക്ക് ബോക്സ് ഓപ്പൺ ആക്കുന്നത് മുതൽ അജു തൻ്റെ ഫോണിൽ വീഡിയോ എടുത്തിരുന്നു അതിൽ അച്ചുവിൻ്റെയും ബാക്കിയുള്ളവരുടെയും മുഖത്തെ എക്സ്പ്രഷൻസ് അതെ പോലെ കിട്ടിയിരുന്നു അജുവിന് ഇതെല്ലാം ഒരു കൗതുകം പോലെ തോന്നി )
അച്ചു : സർ ഇതാ കേക്ക്
അജു : ഓ താങ്ക്സ് അച്ചു
അമ്മു : അല്ല ബർത്ത് ഡേ ഗിഫ്റ്റ് ഒന്നുമില്ലേ
അച്ചു : സാർ ഈ പെണ്ണ് വെറുതെ പറയുന്നതാ ഇത് തന്നെ എനിക്ക് എൻ്റെ ഏറ്റവും വലിയ പിറന്നാള് സമ്മാനം ആണ്
അജു : ഇപ്പൊ നിങ്ങൾ ഹാപ്പി ആയില്ലേ അത് മതി
അമ്മു : ഹാപ്പി ആണോ ന്നോ ഒന്ന് കൂടി ഹാപ്പി ആയാൽ ഇവള് ചിലപ്പോ കരയും
സച്ചു : ഏട്ടാ താങ്ക്സ് ആദ്യമായിട്ടാണ് എൻ്റെ ചേച്ചി ഇത്ര സന്തോഷത്തോടെ നിൽക്കുന്നത് ഞാൻ കാണുന്നത് അതിന് ഏട്ടനെ ദൈവം കാക്കട്ടെ
അജു : മോൻ ഈ കാർഡ് കയ്യിൽ വച്ചോ എന്തുടെങ്കിലും ഏതു നേരത്തും എന്നെ വിളിച്ചോ ട്ടോ ഞാൻ വന്നിരിക്കും
എന്നാൽ ഞാൻ നടക്കട്ടെ നിങ്ങൾ എൻജോയ് ചെയ്യ്
ശാരദ : അയ്യോ മോനേ പോവല്ലേ ഉച്ചക്ക് കഴിച്ചിട്ട് പോയാൽ മതി
അമ്മു : അതെ അർജ്ജുവേട്ടാ അച്ഛൻ കോഴി വാങ്ങാൻ പോയിട്ടുണ്ട് അതും കൂട്ടി കുറച്ച് ചോറ് കഴിച്ച് പോവാം
സച്ചു : ഏട്ടാ അങ്ങനെ പോയാൽ മതി
( അങ്ങനെ അവർ കേക്ക് കട്ട് ചെയ്തു കഴിക്കാൻ തുടങ്ങി ആ സമയമാണ് കുമാരേട്ടൻ കോഴിയുമായി വരുന്നത് ശാരദ എല്ലാ കാര്യങ്ങളും കുമാരെട്ടനോട് പറഞ്ഞു കേൾപ്പിച്ചു കുമാരേട്ടനും അജുവിനോട് വേഗം കമ്പനി ആയി പിന്നെ അവർ എല്ലാവരും ഒരുപോലെ ഉത്സാഹിച്ചു ചോറും കറികളും തയ്യാറാക്കി അജുവിനെ അവർ ഒരു അതിഥിയെ പോലെ ഒന്നിനും കൂടാൻ അയച്ചില്ല ഈ സമയം ചന്ദ്രോത്ത് )
മോഹൻ : ഡാ റാം എന്തായി ഇന്നലെ ഏൽപ്പിച്ച ജോലി
റാം : ഏട്ടാ അവൻ വിളിച്ചിരുന്നു അവർക്ക് ആർക്കും ഈ വന്നവൻ്റെ ചരിത്രം അറിയാൻ കഴിഞ്ഞിട്ടില്ല എനിക്ക് തോന്നുന്നത് ഏട്ടൻ ഭയപ്പെടുന്ന പോലെ ഒന്നും ഉണ്ടാവില്ല എന്നാണ്
മോഹൻ : നിൻ്റെ തോന്നൽ സത്യമാവട്ടെ എന്തായാലും അന്വേഷണം നിർത്തേണ്ട എന്നു പറഞ്ഞേക്ക് അവരോട്
റാം : ശരി ഏട്ടാ
ലക്ഷ്മി : അല്ലാ രാവിലെ തന്നെ ഏട്ടനും അനിയനും എന്തോ ചിന്തയിൽ ആണെന്ന് തോന്നുന്നു
റാം : ഹേയ് ഒന്നുമില്ല ഏട്ടത്തി നമ്മുടെ കമ്പനി കാര്യങ്ങൾ ദീപുവിനെ എൽപ്പിച്ചലോ എന്നാണ് ആലോചിക്കുന്നത്
മോഹൻ : അതിന് എൻ്റെ പുന്നാര മോൻ സമ്മതിക്കേണ്ടെ അവൻ സ്വന്തമായി ബിസിനസ് തുടങ്ങാൻ നിൽക്കുകയല്ലെ
ലക്ഷ്മി : നിങ്ങൾ രാവിലെ തന്നെ കിടന്നു തുള്ളാതെ അവനെ കൊണ്ട് നമുക്ക് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം ഞാൻ അല്ലേ പറയുന്നെ
മോഹൻ : മ്മ് നടന്നാൽ മതി
ലക്ഷ്മി : അതൊക്കെ നടക്കും ഏട്ടൻ നോക്കിക്കോ
ദീപ്തി : അച്ഛാ അമ്മേ ഞങ്ങളെ ഒന്ന് പുറത്ത് പോയി വരാം ജസ്റ്റ് ഫ്രണ്ട്സിൻ്റെ കൂടെ ഒരു കറക്കം
റാം : അല്ല മോളെ അനു വരുന്നില്ലേ
ദീപ്തി : ഉണ്ട് ചെറിയച്ചാ ഞാനും അവളും പിന്നെ ഞങ്ങളുടെ കോളജ് ഫ്രണ്ട്സും ആണ് പോകുന്നെ
ദീപു : ഓ നമ്മളെ ഒന്നും ആരും കൊണ്ട് പോവില്ലല്ലോ ലെ
അനഘ : ഏട്ടൻ എപ്പോഴാ ആ കമ്പ്യൂട്ടറിൻ്റെ മുന്നിൽ നിന്ന് മാറിയത് ഇതുവരെ നല്ല തിരക്കിട്ട പണിയിൽ ആയിരുന്നല്ലോ ഇപ്പൊ എന്താ വർക്ക് കഴിഞ്ഞോ
ദീപു : ഓ ഞാൻ വെറുതെ പറഞ്ഞതാണേ നിങ്ങൾ പോയി ആഘോഷിച്ചു വാ എനിക്ക് കുറച്ച് പ്രോഗ്രാം കൂടി ഉണ്ട്
ദീപ്തി : എന്നാ ശരി ഞങ്ങൾ ഇറങ്ങാണെ
അനഘ : അച്ഛാ വല്ല്യച്ചാ പൂവാണെ
വല്ല്യമ്മേ അമ്മയോട് പറയണേ
ലക്ഷ്മി : അത് ഞാൻ പറഞ്ഞോളാം നിങ്ങൾ പോയിട്ട് വാ പിന്നെ ഒരു പ്രശ്നത്തിനും പോകരുത് ഇപ്പോഴെ പറഞ്ഞേക്കാം
ദീപ്തി : ഓ മതി ഉപദേശം ഡീ കയറ് നമുക്ക് പോവാം
( അങ്ങനെ ദീപ്തിയുടെ ഓഡി കാർ അനഘയും ആയി ചന്ദ്രോത്ത് പഠി കടന്നു പോയി ഇതേ സമയം )
കുമാരൻ : അജു മോനേ മോൻ കുടിക്കുമോ
അജു എന്ത്
കുമാരൻ : നല്ല നാടൻ കള്ള് വേണേൽ നമുക്ക് സെറ്റാക്കാം
അജു : വേണ്ട ചേട്ടാ ഞാൻ അങ്ങനെ കഴിക്കാറില്ല
ഇടക്ക് വല്ലപ്പോഴുമേ കഴിക്കൂ
കുമാരൻ : എന്നാ മോൻ ഇവിടിരി ഞാൻ പോയി രണ്ടെണ്ണം കുത്തിയിട്ട് വരാം
ശാരദ : ദേ മനുഷ്യാ കള്ളും കുടിച്ച് എവിടേലും കിടന്നാൽ എൻ്റെ സ്വഭാവം മാറും കേട്ടല്ലോ
കുമാരൻ : ഇല്ലെടി ഞാൻ വരാം
അമ്മു : ആദ്യം ആ ഷാപ്പ് പൂട്ടണം എന്നാലേ അച്ഛൻ കൂടി നിർത്തൂ
അച്ചു : അതങ്ങാനും പൂട്ടിയാൽ അവിടെ ഒരാൾക്ക് പ്രാന്താവും
അജു : അത് ആരാ അങ്ങനെ ഒരാൾ
ശാരദ : അത് ഈ കുട്ടികളുടെ അച്ഛനാ കൃഷ്ണേട്ടൻ എന്നും കുടിച്ചു നാലുകാലിൽ ആണ് വരുന്നേ ഇവറ്റകളുടെ കാര്യം കഷ്ടം തന്നെയാണ്
അച്ചു : ചേച്ചി ഒന്ന് മിണ്ടാതിരുന്നെ നല്ലൊരു ദിവസം ആയിട്ട് എന്തിനാ സാറിനെ വെറുതെ വിഷമിപ്പിക്കുന്നെ
അമ്മു : അമ്മേ ദേ കറിയെല്ലാം റെഡി ആയിട്ടുണ്ട്
ശാരദ : എന്നാ നമുക്ക് കഴിക്കാം അച്ചു മോന് കൈ കഴുകാൻ വെള്ളം എടുത്ത് കൊടുക്ക്
അച്ചു : ആ ചേച്ചി
സാറ് വാ
അജു : അച്ചു എടോ തനിക്ക് ഈ സാർ വിളി ഒന്ന് നിർത്തിക്കൂടെ
അമ്മു : അത് ഞാൻ എങ്ങനെയാ സാറിനെ
അജു : എടോ തന്നോട് എൻ്റെ പേര് വിളിക്കാനൊന്നും അല്ലല്ലോ ഞാൻ പറയുന്നേ സാർ എന്ന വിളി മാറ്റി അമ്മു വിളിക്കുംപോലെ അർജ്ജുവേട്ടാന്നോ അങ്ങനെ വല്ലതും വിളിച്ചൂടെ ഈ സാർ വിളി എന്തോ ഒരു അകൽച്ച ഫീൽ ചെയ്യുന്നു
അച്ചു : ഞാൻ ശ്രമിക്കാം ഇപ്പൊ സാറ് കൈ കഴുക്
( അങ്ങനെ അവർ അജുവിന് നല്ല ചോറും കോഴിക്കറിയും പപ്പടവും ഉപ്പേരിയും എല്ലാം കൂട്ടി ഉച്ച ഭക്ഷണം കൊടുത്തു കൂടെ സച്ചുവും കഴിച്ചു.
അജുവും സച്ചുവും കഴിച്ച് കഴിഞ്ഞ് ആണ് അച്ചുവും അമ്മുവും ശാരദയും കഴിച്ചത് അത് വരെ അജു സച്ചുവിനോട് ഓരോന്ന് സംസാരിച്ചിരുന്നു സച്ചു വീണതിനെ കുറിച്ചും ചോദിച്ചു അച്ചുവിനോടും അമ്മുവിനോടും പറഞ്ഞ അതേ മറുപടി ആണ് സച്ചു അജുവിനോടും പറഞ്ഞത് അങ്ങനെ സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല എല്ലാവരും കഴിക്കൽ കഴിഞ്ഞ് അജുവിനോട് സംസാരിച്ചു കൊണ്ടിരുന്നു
ആ സമയം അച്ചു ഒരു പാത്രത്തിൽ ചോറും കറികളും ആയി അവളുടെ വീട്ടിലേയ്ക്ക് പോയി അത് കണ്ട അജു )
അജു : അല്ല ചേച്ചി അച്ചു എങ്ങോട്ടാ ഈ പോകുന്നെ
ശാരദ : അതിൻ്റെ കാര്യം വലിയ കഷ്ടമാ മോനേ ആകെയുള്ളത് ഇവനും പിന്നെ പേരിനു ഒരു അച്ഛനും ആണ് അയാള് ഏതു നേരത്തും മൂക്ക് മുട്ടെ കുടിച്ചു വെളിവില്ലാതെയാണ് നടപ്പ്
ഈ കുട്ടി എന്ത് ചെയ്യാനാ
അജു : അപ്പോ അവരുടെ പഠനം എങ്ങനെയാ
അമ്മു : ഏട്ടാ അത് അച്ചുവിൻ്റെ കോളേജ് പഠനം ആരോ സ്പോൺസർ ചെയ്തിരിക്കാ അത് ആരാണെന്ന് ആർക്കുമറിയില്ല
അവള് അതിനെ കുറിച്ച് കോളേജ് മാനേജ് മെൻ്റിനോട് ചോദിച്ചിരുന്നു അപ്പോ അവർക്കും അതിനെ കുറിച്ച് കൂടുതൽ അറിയില്ല പേര് വെളിപ്പെടുത്താത്ത ആരോ ആണെന്നാ പറഞ്ഞെ
അജു : അപ്പോ ഇവരുടെ വീട്ടിലെ കാര്യങ്ങളോ
ശാരദ : റേഷൻ കിട്ടുന്നതുക്കൊണ്ട് അങ്ങനെ മുന്നോട്ട് പോകുന്നു ഞങ്ങളാൽ കഴിയുന്നത് ഞങ്ങളും ചെയ്യുന്നു അങ്ങനെയാണ് ഈ രണ്ടു കുട്ടികളുടെ ജീവിതം
അച്ചു : എന്താ എല്ലാവരും കൂടി ഒരു ചർച്ച
അമ്മു : നിൻ്റെ കല്ല്യാണ കാര്യം പറയുകയാ
അച്ചു : ഒന്ന് പോടി അവിടുന്ന്
ശാരദ : മോൻ നിങ്ങളെ കുറിച്ച് ചോധിക്കുകയായിരുന്നു
അച്ചു : എന്നിട്ട് എല്ലാം പറഞ്ഞു കൊടുത്തോ
അമ്മു : പിന്നെ അണുവിട തെറ്റാതെ പറഞ്ഞു കൊടുത്തിട്ടുണ്ട്
അജു : എടോ തന്നെ കണ്ടപ്പോൾ അറിയില്ലായിരുന്നു താൻ ഇങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് മുൻപോട്ടു പോകുന്നത് എന്ന്
അച്ചു : അതൊന്നും ആലോചിച്ച് സാർ വിഷമിക്കേണ്ട ഞങ്ങൾക്ക് ഇതൊക്കെ ശീലമായി അല്ലേടാ
അജു : എന്നാലും എനിക്ക് എന്തോ ഒരു വല്ലാത്ത പോലെ തോന്നുന്നു
അച്ചു : സാറ് അതൊന്നും കാര്യമാക്കേണ്ട ഇതൊക്കെ ഞങ്ങളുടെ വിധിയാണ് എന്ന് കരുതി സമാധാനിക്കാൻ ആണ് എനിക്കിഷ്ടം
അമ്മു : ഡീ അച്ഛൻ എണീറ്റോ
അച്ചു : ആ ചോറ് കഴിക്കുന്നുണ്ട് ഞാൻ അത് കൊടുത്തു ഇങ്ങോട്ട് പോന്നു ഇല്ലെങ്കിൽ വല്ലതും പറയും അതും ഞാൻ കേൾക്കേണ്ടി വരും
അജു : അതെ സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല എന്നാൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ പിന്നെ കുറച്ചു ദിവസം ഞാൻ നാട്ടിൽ ഉണ്ടാവും അത് കഴിഞ്ഞ് ചിലപ്പോൾ ബങ്ങളൂർക്ക് തിരിച്ച് പോകും
അച്ചു ദാ എൻ്റെ കാർഡ് ഇത് കയ്യിൽ വച്ചോളൂ എന്ത് ആവശ്യം ഉണ്ടെങ്കിലും എപ്പോ വേണേലും നിങ്ങൾക്ക് എന്നെ വിളിക്കാം സച്ചുമോനേ ചേച്ചിയുടെ കയ്യിൽ ഉണ്ട് ട്ടോ എൻ്റെ നമ്പർ സച്ചൂന് എന്തെങ്കിലും വേണമെങ്കിൽ ഈ ഏട്ടനെ വിളിച്ചൊന്ന് പറഞ്ഞാൽ മതി ട്ടോ ഞാൻ ഞാൻഉണ്ടാവും കൂടെ പിന്നെ ശാരദേച്ചി കുമാരേട്ടൻ വന്നാൽ ഇനി എപ്പോഴെങ്കിലും കാണാം എന്ന് പറയണേ എന്നാൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ
( അങ്ങനെ അവർ എല്ലാവരും അജുവിനെ യാത്രയാക്കാൻ റോഡിലേക്ക് പോയി എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറിയ അജു തന്നെ തന്നെ നോക്കി നിൽക്കുന്ന ആ കരിനീല കന്നുകളെയാണ് കാണുന്നത് അജുവിന് അച്ചുവിനോട് എന്തോ ഒരു പ്രത്യേക അടുപ്പം വീണ്ടും വീണ്ടും തോന്നി തുടങ്ങുകയായിരുന്നു )
അമ്മു : എന്താ മോളെ കണ്ണും കണ്ണും നോക്കി നിലിക്കുന്നെ പ്രേമമാണോ അച്ചു : അതെ എന്തേ നിനക്ക് വേറെ പണി ഇല്ലെ പെണ്ണേ
അമ്മു : അല്ല രണ്ടാളും നോക്കി നിൽക്കുന്നത് കണ്ട് ചോദിച്ചു പോയതാണ്
ശാരദ : നോക്കി പോണേ മോനേ ഇടക്കൊക്കെ ഇങ്ങോട്ട് വരണേ
അജു : ആ ചേച്ചി തീർച്ചയായും വന്നിരിക്കും
അമ്മു : അർജ്ജുവേട്ടാ നോക്കി പോണേ ഇങ്ങനെ പിറകോട്ട് നോക്കി വണ്ടി ഓടിക്കല്ലെ
അച്ചു : പെണ്ണേ ഒന്ന് മിണ്ടാതിരി
സാറിന് എന്താ തോന്നുക
അജു : എന്നാ ഞാൻ നടക്കട്ടെ പിന്നെ കാണാം അമ്മൂ ശാരദേച്ചി പോട്ടെ എന്നാ
അച്ചു ഞാൻ പോകുവാണെ സച്ചുവിനോട് പറയണെ
എന്നാൽ ശരി ഇനി നിൽക്കുന്നില്ല എല്ലാവരോടും ബൈ…..
( അജു അവരെല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും പോയി എന്നാൽ അജു പോകുന്നത് നോക്കി നോക്കി നിൽക്കുന്ന വേറെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു ആ റോഡിൽ ആരും കാണാതെ ആ രണ്ടുപേരുടെയും കണ്ണുകൾ തീക്കട്ട പോലെ ജ്വലിക്കുകയായിരുന്നു അപ്പോൾ. അച്ചുവിനേയും അമ്മുവിനേയും കണ്ടപ്പോൾ ആ രണ്ടു പേരുടേയും മുഖത്ത് ഒരു ചിരി വിടർന്നു വെറും ചിരിയല്ല നല്ല കൊലച്ചിരി…….

Leave a Reply

Your email address will not be published. Required fields are marked *