അച്ചുവും ഇക്കൂസും – 22 6

ഉമ്മ :മോൻ പറഞ്ഞത് ശെരിയാ …..

ഞാൻ :(ഞാൻ ഉമ്മാടെ കൈ കോർത്ത് പിടിച്ചു )നിങ്ങളുടെ വിഷമങ്ങളും സങ്കടവും എല്ലാം എനിക്കറിയാം എല്ലാ അറിഞ്ഞു ഞാൻ ഉമ്മാനോട് ഒരു കാര്യം ചോദിക്കട്ടെ ….എനിക്ക് ഈ ഉമ്മനെയും മോളെയും തരുമോ …ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം …ഒരിക്കലും ഞാൻ രണ്ടാളെയും വിഷമിപ്പിക്കില്ല ….

ഉമ്മ :മോനെ ഇങനെ ഒക്കെ ചോദിച്ചാൽ ….

ഞാൻ :ഉമ്മ ആലോചിച്ചു പറഞ്ഞാൽ മതി ….ഞാൻ എത്ര വേണേലും വെയിറ്റ് ചെയ്തോളാം …ഞാൻ സ്വന്തം ഉമ്മാനെ നോക്കുന്ന പോലെ നോക്കിക്കൊള്ളാം സത്യം ….

ഉമ്മ :എനിക്കറിയാം മോനെ ..നീ ഞങ്ങളെ നല്ലോണം നോക്കും എന്ന് ….എന്നിരുന്നാലും ഞാൻ മോളോട് സംസാരിച്ചു നോക്കട്ടെ എന്നിട്ട് പറയാം …

ഉമ്മ അതുംപറഞ്ഞു കൈകൾ വേർപെടുത്താതെ ഒരേ ഇരിപ്പിരുന്നു ഞങ്ങൾ പിന്നെ ഒന്നും സംസാരിച്ചില്ല ..അപ്പോഴാണ് റിയ വരുന്നത് ..

റിയ :എന്താ ഉമ്മയും മോനും കയ്യൂപിടിച്ചിരിക്കുന്നത് …..കാര്യായിട്ട് എന്തോ സംസാരം ആണല്ലോ …

ഞാൻ :എന്താ എനിക്ക് എൻ്റെ ഉമ്മാനോട് സംസാരിച്ചൂടെ ……

റിയ :എൻ്റെ ഉമ്മ എന്നൊക്കെ ആയോ ….

ഞാൻ (ഉമ്മാനെ ഒന്നുടെ ചേർത്തുപിടിച്ചു )അതെ എൻ്റെ ഉമ്മ തന്നെ ആണ് …

റിയ :ഇപ്പൊ ഞാൻ പുറത്തായോ ….എന്തായാലും സമയം ആയി വാ നമുക്ക് പോകാം …

അങിനെ ഞാൻ അവരെയും കൂട്ടി റെയിൽവേ സ്റ്റേഷനിൽ എത്തി ..കഴിക്കാൻ കുറച്ചു ബിസ്ക്കറ്റ്സും വെള്ളവും മേടിച്ചു ഞങ്ങൾ ട്രെയിൻ കയറി …ഫുഡ് കാഴ്ചപ്പാടെ മരുന്നിന്റെ ഷീണവും യാത്ര ഷീണവും ഉമ്മ വേഗം ഉറങ്ങി ..ഞാനും റിയായും ഉറങ്ങാതെ തന്നെ മുഖത്തേക്ക് നോക്കി ഇരുന്നു …ഞങ്ങൾ ഒന്നും സംസാരിച്ചിച്ചില്ല കാരണം അടുത്ത സീറ്റിൽ ഒക്കെ മലയാളികൾ തന്നെ ആയിരുന്നു …കുറച്ചു കഴിഞ്ഞു ഞാൻ ബാത്രൂം വരെ പോയി തിരിച്ചു സീറ്റിൽ പോകാതെ പുറം കാഴ്ച കണ്ടു ബാത്റൂമിലെ അരികിൽ നിന്നും …എന്നെ കാണാഞ്ഞിട്ടോ എന്തോ റിയ അവിടേക്കു വന്നു …

റിയ :എന്താ ഇവിടെ നികുന്നെ വന്നു കിടന്നൂടെ …

ഞാൻ :കുറച്ചു നേരം കാഴ്ചകൾ കണ്ടു ഇവിടെ ഇരിക്കാം എന്ന് കരുതി …

റിയ :എന്നിട് എന്താ എന്നെ വിളിക്കാഞ്ഞത് ..

ഞാൻ :ഉമ്മ ഒറ്റക്കല്ലേ …

റിയ :ഉമ്മ നല്ല ഉറക്കം ആണ് ഇനി രാവിലെ നോക്കിയാൽ മതി ….

ഞാൻ :നല്ല ഷീണം ഉണ്ട് ഉമ്മാക്

റിയ :അത് മരുന്നിന്റെ ആണ് ..അല്ല മോനെ എന്തായിരുന്നു ഉമ്മ ആയിട്ട് സംസാരം …

ഞാൻ :(അവളുടെ കൈ കോർത്ത് പിടിച്ചു )ഈ സുന്ദരിയെ എനിക്ക് തരുമോ എന്ന് ചോദിച്ചു …

റിയ :കള്ളം പറയല്ലേ …?

ഞാൻ :ഞാൻ എന്തിനാ കള്ളം പറയുന്നേ ..ഞാൻ കാര്യങ്ങൾ എല്ലാം ഉമ്മാനോട് പറഞ്ഞു …ഉമ്മ നിന്നോട് ആലോചിച്ചു സംസാരിക്കാം എന്നും പറഞ്ഞു …

റിയ :ഇത്ര പെട്ടെന്ന് ഉമ്മാനെ കയ്യിൽ എടുത്തു അല്ലെ …

ഞാൻ :(അവളെ ഒന്നുടെ അടുപ്പിച്ചു അവളുടെ മുഖം രണ്ടു കൈകൾ കൊണ്ട് കോരിയെടുത്തു ആ നെറ്റിയിൽ ഒരു മുത്തം കൊടുത്തു ) റിയ എനിക്ക് നിന്നെ വേണം …എൻ്റെ ജീവിത പങ്കാളി ആയിട്ട് …നീ വരില്ലേ …?

റിയ :(എന്നെ ചേർത്ത് കെട്ടിപിടിച്ചു )എൻ്റെ ഉമ്മാക് നീ ഒരു മകനായി നില്കും എന്ന് ഉറപ്പുണ്ടേൽ ഞാൻ നിന്റെ ആയിരിക്കും മരിക്കുന്നത് വരെ …..

അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ….ഞാൻ അവളെയും ചേർത്തുപിടിച്ചു അവിടെ തന്നെ കുറച്ചുനേരം നിന്നു …അവൾ അവളുടെ ഉമ്മയെ സ്നേഹികുന്നപോലെ തന്നെ എന്നെയും സ്നേഹിക്കുന്നുണ്ട് ഉന്നറിഞ്ഞപ്പോൾ അറിയാതെ എൻ്റെ കണ്ണും കലങ്ങിയിരുന്നു …ഒടുവിൽ എന്നിൽ നിന്നും അടർന്നു മാറി വാ ഇനി ഇവിടെ നിൽക്കേണ്ട വന്നു കിടക്കു എന്നും പറഞ്ഞു എന്നെയും കൂട്ടി അവൾ ഞങ്ങളുടെ സീറ്റിലേക്ക് നടന്നു ….കുറെ നേരം ഞങ്ങൾ കണ്ണുകൾ കൊണ്ട് പരസ്പരം കഥകൾ കൈമാറി …ഒടുവിൽ അവളുടെ കണ്ണുകൾ അടഞ്ഞു അവൾ ഉറക്കത്തിലേക്കു വീണു …ഞാൻ അവൾ ഉറങ്ങുന്നതുനോക്കി അങിനെ കിടന്നു ….ഇന്നലത്തെ പോലെ തന്നെ തോലോടലിന്റെ സുഖം അറിഞ്ഞായിരുന്നു ഞാനും ഉണര്ന്നത് പക്ഷെ ഇന്നലത്തെ പോലെ റിയ അല്ലായിരുന്നു അത് മരിച്ചു അത് ഉമ്മ ആയിരുന്നു …മോനെ എഴുനേക്ക് നമുക്ക് ഇറങ്ങാനായി എന്നും പറഞ്ഞു …ഞാൻ വേഗം ചാടി എഴുന്നേറ്റ് റിയയെ നോക്കി പക്ഷെ അവൾ ഇല്ലായിരുന്നു അവിടെ ..ഞാൻ നോക്കുന്നത് കണ്ടു ഉമ്മ അവൾ ഫ്രഷ് ആകാൻ പോയതാ മോനും പോയി ഫ്രഷ് ആയി വാ ഞാൻ ബാഗ് എല്ലാം പാക് ചെയ്യട്ടെ എന്നും പറഞ്ഞു ഉമ്മ എന്നെ എഴുന്നേൽപ്പിച്ചു …വിട്ടു ….ഞാൻ പോയി ബാത്റൂമില് മുന്നിലായി അവളെയും വെയിറ്റ് ചെയ്തു നിന്നു…തട്ടം ഇടത്തെ വാതിൽ തുറന്നു വന്ന അവൾ എന്നെ കണ്ടു ഒന്ന് നെറ്റി എന്നിട്ട് പേടിപ്പിക്കല്ലേട തെണ്ടി എന്നും പറഞ്ഞു വയറ്റിൽ ഒരു കുത്ത് വച്ച് തന്നു ….ഞാൻ പിറകോട്ട് വീഴാൻ പോയപ്പോൾ അവൾ എന്നെ പിടിച്ചു അവളിലേക്ക് അടുപ്പിച്ചു ..കിട്ടിയ ചാൻസിൽ ഞാൻ അവൾക്ക് ഒരു മുത്തം കൊടുത്തു ….അവൾ എന്നെ തട്ടി മാറ്റി പോയ് പല്ലു തേച്ചുവാ മണക്കുന്നു എന്നും പറഞ്ഞു ബ്രെഷും പേസ്റ്റും തന്നു ….എന്ന ഇതും കൂടി മണത്തോ എന്നും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒരു കടി കൊടുത്തു ബാത്റൂമിൽ കേറി …നിനക്ക് ഞാൻ തരം ഡാ പാട്ടി എന്നും പറഞ്ഞു അവൾ പോയി ..ഞാൻ ഫ്രഷ് ആയി വന്നു …ഉമ്മ എല്ലാം പാക്ക് ചെയ്തു വച്ചിരുന്നു …എന്നെ കണ്ടപാടെ റിയ ഓരോ ഗോഷ്ടി കാണിക്കുന്നുണ്ട് ….അങിനെ ഞങ്ങളുടെ സ്റ്റോപ്പ് എത്തി ..ഞങ്ങൾ ഇറങ്ങി ..പാർക്കിങ്ങിൽ വണ്ടി ഉള്ളത് കൊണ്ട് ഞാൻ അവരെ കൊണ്ടുവിടാം എന്ന് പറഞ്ഞു പക്ഷെ വേണ്ട എന്നായിരുന്നു റിയയുടെ മറുപടി ..ഒടുവിൽ നിർബന്ധിച്ചു ഞാൻ അവരെകൊണ്ടുവിടാൻ പോയി ഉമ്മ മുന്നിലും റിയ പുറകിലും ആയിരുന്നു ഇരുന്നത് ….ഏകദേശം ഒരു അരമണിക്കൂർ യാത്ര ചെയ്തപ്പോൾ അവരുടെ വീടിനു മുന്നിൽ എത്തി ….അത്യാവശ്യം കുഴപ്പമില്ലാത്ത വീടായിരുന്നു അവളുടേത് …ചായകുടിച്ചു പോകാം എന്ന് കുറെ നിർബന്ധിച്ചെങ്കിലും പിനീട് ഒരിക്കൽ അകം എന്നും പറഞ്ഞു ഞാൻ ഇറങ്ങി …പോകാൻ നേരം ഉമ്മ എന്താ മോനെ വെള്ളം പോലും കുടിക്കാതെ പോകുന്നെ എന്ന് പറഞ്ഞപ്പോൾ ..ഞാൻ ഉമ്മ ഇത് എന്റെയും കൂടി വീടല്ലേ അപ്പൊ എപ്പോഴും ആകാലോ ഇനി വരുമ്പോ ചായ മാത്രം ആകേണ്ട നല്ല ബിരിയാണി തന്നെ കഴിക്കാം എന്നും പറഞ്ഞു സലാം പറഞ്ഞു ഞാൻ യാത്ര തിരിച്ചു …..

Leave a Reply

Your email address will not be published. Required fields are marked *