ഞാൻ അമ്മയെ റൂമിൽ ബെഡിൽ കൊണ്ട് കിടത്തി.ഞാനും അമ്മയുടെ കൂടെ കേറി കിടന്നു. അമ്മയുടെ കരച്ചിൽ കേട്ട് ആണ് ഞാൻ എണീക്കുന്നത്. അപ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു. വിമല ചേച്ചിയും അപ്പോൾ എണീറ്റു.
എന്റെ അമ്മകുഞ്ഞു എണീറ്റോ എന്ന് പറഞ്ഞു ഞാൻ അമ്മയെ എടുത്തു തോളിൽ കിടത്തി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടന്നു. റൂമിൽ നിന്ന് ഇറങ്ങിയതും നേഴ്സ് അമ്മയെ നോക്കാൻ വരുന്നുണ്ടായിരുന്നു.
ആഹാ നേരത്തെ എണീറ്റോ ചേച്ചി. എന്ന് എന്നോട് നേഴ്സ് ചോദിച്ചു.
അല്ല ഇപ്പോൾ എണീറ്റതെ ഉള്ളു. എണീറ്റപ്പോൾ മുതൽ കരച്ചിൽ ആണ്. എന്ന് ഞാൻ പറഞ്ഞു.
ചിലപ്പോൾ വിശന്നിട്ടു ആയിരിക്കും. ക്യാന്റീനിൽ വിളിച്ചു പറഞ്ഞാൽ കൊണ്ട് തരും എന്ന് പറഞ്ഞു. പിന്നെ കുറുക്ക് വെല്ലോ കൊടുത്താൽ മതി എന്നും പറഞ്ഞു.
അമ്മയെ തോളിൽ കിടത്തികൊണ്ട് ഞാൻ ക്യാന്റീനിൽ വിളിച്ചു കുറുക്ക് ഉണ്ടങ്കിൽ. കൊണ്ട് വരാൻ പറഞ്ഞു റൂമിന്റെ നമ്പർ പറഞ്ഞു കൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ ക്യാന്റീനിൽ നിന്ന് അമ്മക്ക് ഉള്ള ഫുഡ് കൊണ്ട് തന്നു. ഞാൻ കൊണ്ട് വന്ന ആളുടെ കയ്യിൽ ഫുഡിന്റെ ക്യാഷ് കൊടുത്തു വിട്ടു.
എന്നിട്ട് ഞാൻ ബെഡിൽ അമ്മയെ കിടത്തി അമ്മക്ക് സ്പൂൺ കൊണ്ട് കോഴി കൊടുത്തു. കുറുക്ക് അമ്മ കഴിച്ച ശേഷം ഞാൻ അമ്മക്ക് വെള്ളം സ്പൂണിൽ തന്നെ കോഴി കൊടുത്തു കുടിപ്പിച്ചു. ഏഴു മണി കഴിഞ്ഞപ്പോൾ നേഴ്സ് വന്നു പറഞ്ഞു ഡിസ്ചാർജ് ആക്കാൻ ബില്ല് അടച്ചിട്ട് വരാൻ.ഞാൻ അമ്മയെ കട്ടിലിൽ കിടത്തിയിട്ട് പോകാൻ നോക്കിയിട്ട് അമ്മ കരച്ചിൽ ആണ്. എന്താണോ. എന്നെ മാത്രം പരിജയം ഉള്ള പോലെ ആണ് അമ്മയുടെ പ്രവർത്തികൾ.
വിമല ചേച്ചിയും ഡോക്ടറും നേഴ്‌സ് മാരും എല്ലാം പറഞ്ഞു ചിലപ്പോൾ അമ്മക്ക് എന്നെ അത്രക്ക് ഇഷ്ട്ടം ആയതു കൊണ്ട് അമ്മയുടെ മനസ്സിൽ എന്റെ മുഖം കാണും എന്ന്.
ഞാൻ അമ്മയെ എടുത്തു തോളിൽ കിടത്തി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നടന്നു അമ്മയെ ദേഹത്ത് തട്ടി കൊടുത്തു ഉറക്കി. അമ്മ ഉറങ്ങിയപ്പോൾ ഞാൻ അമ്മയെ കൊണ്ട് റൂമിൽ ബെഡിൽ കിടത്തി. വിമല ചേച്ചിയോട് ഞാൻ ഡിസ്ചാർജിനുള്ളത് ചെയ്തിട്ട് വരാം. അമ്മയെ നോക്കണേ. എന്നും പറഞ്ഞു ഞാൻ റൂമിൽ നിന്ന് ഇറങ്ങി ബില്ല് അടക്കാൻ എക്കെ പോയി.
ഡിസ്ചാർജിന്റെ എല്ലാം റെഡി ആയപ്പോൾ എട്ടുമണി ആയി.ഡിസ്ചാർജ് ആയപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു അമ്മക്ക് ഇനി മുതൽ കട്ടി ഉള്ള ആഹാരം കൊടുക്കരുത്. സെരളക് വെല്ലോം കലക്കി കൊടുക്കണം. വെള്ളം കൊടുക്കുന്നത് കുറച്ചു നാളത്തേക്ക് നിപ്പിൽ കുപ്പിയിൽ കൊടുക്കണം എന്നല്ലാം.
ഡിസ്ചാർജ് പേപ്പർ കിട്ടി കഴിഞ്ഞ് വന്നപ്പോളും അമ്മ ഉറക്കം ആണ്. ഞാൻ അമ്മയെ ഉറക്കിയിട്ട് ചേച്ചിയെ അടുത്ത് ഇരുത്തിയിട്ട് ആണ്ഡിസ്ചാർജ് മേടിക്കാൻ ബില്ല് അടക്കാനും എല്ലാം പോയത്. രാവിലെ അമ്മക്ക് കഴിക്കാൻ ക്യാന്റീനിൽ നിന്ന് മേടിച് ഞാൻ കോഴി കൊടുത്തിരുന്നു.
റൂമിൽ വന്ന ശേഷം അമ്മയെ ഞാൻ തോളിൽ എടുത്തു കിടത്തി. അമ്മ ഇപ്പോഴും ഉറക്കം തന്നെ ആണ്. ചേച്ചി സ്കാനിംഗ് റിപ്പോർട്ടും ബാക്കി സാദനം എല്ലാം എടുത്തു. എന്നിട്ട് റൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു. ഇപ്പോൾ എല്ലാടത്തും ആളുകൾ ഒണ്ട്. എല്ലാരും ആരാ ഈ പ്രായം ഉള്ള സ്ത്രീയെ എടുത്തോണ്ട് നടക്കുന്നത് എന്നും ഏത് പെണ്ണ് ആണ് ഈ രാവിലെ ഒരു ചിറക്കന്റെ തോളിൽ കിടന്ന് ഉറങ്ങുന്നത് എന്നും നോക്കുന്നുണ്ട്. എല്ലാരും എന്തോ അത്ഭുതം കാണുന്ന പോലെ. എല്ലാരും അങ്ങോട്ടും ഇങ്ങട്ടും കുശുകുശുക്കുന്നുണ്ട്. എന്തേലും ആകട്ടെ എന്ന് പറഞ്ഞു ഞാൻ അമ്മയും ആയി വണ്ടി കിടക്കുന്ന സ്ഥലത്തേക്ക് പോയി. എന്നിട്ട് അമ്മയെ മുൻപിലെ സീറ്റിൽ സീറ്റ് കുറച്ചു ചായ്ച്ചു കിടത്തി. എന്നിട്ട് സീറ്റ് ബെൽറ്റും ഇട്ടു.
ആശുപത്രിയിൽ നിന്ന് വണ്ടി എടുത്തു നേരെ ഒരു മെഡിക്കൽ സ്റ്റോറിൽ കൊണ്ട് വണ്ടി നിർത്തി. എന്നിട്ട് അമ്മക്ക് രണ്ട് മൂന്ന് ഡയപ്പെറും ഒരു നിപ്പിൾ കുപ്പിയും സെറലാകും മേടിച്ചു. എന്നിട്ട് നേരെ വീട്ടിലേക്ക് വണ്ടി വിട്ടു. പോകുന്ന വഴിയിൽ ഹോട്ടലിൽ കേറി എനിക്കും വിമല ചേച്ചിക്കും ഉള്ള കാപ്പി മേടിച്ചു.
